04 March 2013

ഞാന്‍

ചുംബിച്ച ചുണ്ടിലെ ചൂട് വറ്റും മുന്‍പെങ്ങിനെ ഞാന്‍ നിനക്കന്യനായി?
ഒന്നിച്ചുറങ്ങിയ രാത്രികളോര്‍ക്കാതെ എന്തിനു നീയെന്നെ വിട്ടു പോയി??
എന്‍ വിരല്‍ വഴികളും എന്‍റെ നിശ്വാസങ്ങളും എന്ന് നിന്നുടലില്‍ നിന്നും മാഞ്ഞു പോയി???

ഉത്തരമറിഞ്ഞുള്ള ചോദ്യങ്ങളൊക്കെയും ഉത്തരങ്ങളാണെന്നറിഞ്ഞിടുമ്പോള്‍,
വീണ്ടു വിചാരത്തിന്‍ വൈകിയ വേളയിലൊന്നു മാത്രം ഞാന്‍ പറഞ്ഞിടട്ടെ
എന്നിലുമേറെ ഞാന്‍ നിന്നെ സ്നേഹിക്കുമെന്നോതിയ കള്ളത്തിനേകണമിന്നു നീ മാപ്പ്...

5 comments:

  1. ചോദ്യം പലതെങ്കിലും ഉത്തരം ഒന്നുമാത്രം. കൂടുതല് സുഖത്തിനു വേണ്ടി

    ReplyDelete
  2. കുമ്പസാര വിചാരങ്ങൾ..

    കവിത കൊള്ളാം.

    ശുഭാശംസകൾ...

    ReplyDelete
  3. ആ കള്ളം തന്നെയാണ് അവൾക്കും പറയാനുള്ളത്...!

    ReplyDelete
  4. ഡാ ,, താടീ


    ഇന്ന് കള്ളം പറയാത്തവന് പ്രണയത്തെ പ്രാപിക്കാന്‍ സാധ്യമല്ലത്രേ ..

    എന്തുചെയ്യാനാണ്

    കള്ളമില്ലാത്ത പ്രണയത്തിന്റെ മാവേലിക്കാലം എന്നേ കഴിഞ്ഞുപോയെടാ ..
    :(


    കവിതക്ക് സലാം :)

    ReplyDelete