സിനിമ സ്വപ്നം കാണുന്നവര്‍ക്കൊരു മുറിയുണ്ട് കളമശ്ശേരിയില്‍... കാര്‍പ്പെറ്റിനടിയില്‍ നിന്ന് സൗഹൃദത്തിന്‍റെ താക്കോലെടുത്ത് കൂട്ടുകാര്‍ക്ക് തുറക്കാവുന്നത്... ഇടുങ്ങിയ അവിടുത്തെ ചുവരുകള്‍ക്കുള്ളില്‍ വാരി വലിച്ചിട്ടിരിക്കുന്ന സാധനങ്ങള്‍ക്കിടയില്‍, 10 ആളുകള്‍ക്കിടയിലും ഇരുന്നു കഥയെഴുതുന്ന ഒരു കൂട്ടുകാരനുണ്ട്... നല്ല സിനിമാക്കാലത്തേക്കുള്ള വരങ്ങള്‍ക്കായി നാളുകളായി മുടങ്ങാതെ തപസ്സനുഷ്ട്ടിക്കുന്ന ഒരു സന്യാസി... ഞങ്ങള്‍ പ്രശോബ് എന്ന് വിളിക്കുന്ന ആ കുറിയ മനുഷ്യനൊപ്പം ആദിമ മനുഷ്യരെ പോലെ വിശക്കുമ്പോള്‍ തിന്നും തോന്നുമ്പോള്‍ ഉറങ്ങിയും സിനിമ മാത്രം ഉരുവിട്ട് കൂടിയിരുന്നു അവിടെ.
അന്നവിടെ ഞങ്ങള്‍ക്കായി രാത്രി സൂര്യനുദിച്ചിരുന്നു... പകല്‍ ചന്ദ്രനും...
പകല്‍ മുഴുവന്‍ ഉറക്കം, പുലരും വരെ കഥകള്‍, ചാനല്‍ മാറും പോലെ മടുക്കാത്ത വിഷയങ്ങള്‍, പള്ളിക്കരയിലെ രാത്രി റെസ്റ്റോറന്റില്‍ നിന്ന് ദോശ, പുലര്‍ച്ചെ 3 മണിക്കുള്ള ചായ കുടിക്കാന്‍ പോക്ക്, ഇരുട്ടിന് മുഴുവനായും വഴങ്ങിയ കളമശ്ശേരി ജംങ്ങ്ഷന്‍ ബസ് സ്റ്റോപ്പിലെ പ്രതീക്ഷകളുടെ കാറ്റ്, എല്ലാറ്റിലുമുപരിയായി സമാന മനസുകളുടെ ഒത്തുചേരലും മറ്റെല്ലാ ആകുലതകളില്‍ നിന്നുമുള്ള വിടുതലും തരുന്ന ആന്തരിക സൗഖ്യം...
അവിടെ എന്നെ കാത്ത് ഇങ്ങനെ ചിലതുണ്ടായിരുന്നു...
ചുരുക്കിയാല്‍, നാളെ ഞാന്‍ എവിടെ ആയിരിക്കും എന്ന ആകാംക്ഷയേക്കാള്‍ ഇന്നലെ ഞാന്‍ എവിടെയായിരുന്നു എന്ന അഭിമാനം ആയുസ്സിലേക്ക് തന്ന 4 ദിവസങ്ങള്‍... ഒരുപക്ഷേ ഒടുക്കം ജീവിതത്തില്‍ ബാക്കിയാവുന്ന തുച്ഛമായ സമ്പാദ്യങ്ങളില്‍ ഏറ്റവും അമൂല്യമായി കണ്ടേക്കാവുന്ന ഒന്ന്...
നന്ദി: പ്രശോബിന്, ധനേഷിന്, ജോബിന് :)

നാളെ ഞാന്‍ എവിടെ ആയിരിക്കും എന്ന ആകാംക്ഷയേക്കാള്‍ ഇന്നലെ ഞാന്‍ എവിടെയായിരുന്നു എന്ന അഭിമാനം ആയുസ്സിലേക്ക് ബാക്കി വെച്ച 4 ദിവസങ്ങള്‍...
ReplyDeleteഇന്നലെകൾ , നാളെയിലേക്കുള്ള വാതിലുകൾ....!
ReplyDeleteകള-മശേരി
ReplyDelete"ആകുലതളില്‍ നിന്ന് വിടുതല്‍ കിട്ടിയതിന്റെ ആന്തരികസൌഖ്യം".
ReplyDeleteഅതൊരപൂര്‍വ്വതയാണിക്കാലത്ത്.
സന്തോഷം.
അപൂർവ്വനിമിഷങ്ങൾ
ReplyDeleteഅയവിറക്കാന്‍ പററുന്ന ഓര്‍മ്മകള്‍ മനസ്സിന്‍ തണലിടങ്ങളാണ് ..
ReplyDeleteGood
ReplyDelete:) santhosham......
ReplyDeleteചുരുക്കിയാല്‍, നാളെ ഞാന്‍ എവിടെ ആയിരിക്കും എന്ന ആകാംക്ഷയേക്കാള്‍ ഇന്നലെ
ReplyDeleteഞാന്‍ എവിടെയായിരുന്നു എന്ന
അഭിമാനം ആയുസ്സിലേക്ക് തന്ന 4 ദിവസങ്ങള്‍...
ഒരുപക്ഷേ ഒടുക്കം ജീവിതത്തില്‍ ബാക്കിയാവുന്ന
തുച്ഛമായ സമ്പാദ്യങ്ങളില്‍ ഏറ്റവും അമൂല്യമായി കണ്ടേക്കാവുന്ന ഒന്ന്..!
ആശംസകൾ
ReplyDelete