16 January 2017

"കാമുകിയോട്"

അടുത്ത ജന്മം എനിക്കു നിന്‍റെ കുഞ്ഞായി ജനിക്കണം. 
ഞാന്‍ ചുംബിച്ച അടിവയറ്റിലുറങ്ങി.
ഞാന്‍ കൊതിച്ച മുല കുടിച്ച് വളര്‍ന്ന്.
ഞാന്‍ കിടന്ന മടിയിലുറങ്ങി.
നിന്നെ ഒരിക്കല്‍ കൂടി സ്ത്രീയാക്കണം.
നിന്‍റെ അവകാശിയാകണം.
അച്ഛന് അസൂയ തോന്നണം.
അത് കണ്ടെനിക്ക് ഊറിചിരിക്കണം.
മുജ്ജന്‍മത്തിന്‍റെ മുന്‍ഗണനനയില്‍ അയാളെ തോല്‍പ്പിക്കണം...

2 comments:

  1. ശ്ശൊ!!വല്ലാത്ത മുൻഗണന തന്നെ.

    ReplyDelete
  2. നിങ്ങൾ നന്മയുള്ള ഒരു കാമുകനാണ് .

    ReplyDelete