05 December 2012

സങ്കടങ്ങളുടെ ആയുസ്സ്

"ന്റെ സങ്കടങ്ങളുടെ ആയുസ്സ് പലപ്പോഴും...
ഇഷ്ട്ട സിനിമയുടെ ക്ലൈമാക്സ്‌ വരെയാണ്
mp3 പ്ലെയറിലെ പ്രിയ ഗാനത്തിന്‍റെ പല്ലവി വരെയാണ്
മൊബൈലില്‍ എത്തുന്ന ഒരു ടിന്‍റു മോന്‍ sms വരെയാണ്
അമ്മയുണ്ടാക്കുന്ന ചെമ്മീന്‍ കറി മേശയിലെത്തുന്നത് വരെയാണ്
ഡയറി മില്‍ക്കിന്റെ ഗോള്‍ഡന്‍ ഫോയില്‍ നീങ്ങുന്നതു വരെയാണ്
ചിലപ്പോഴൊക്കെ, അത് ചിരിക്കും തളിക തുടങ്ങുന്നത് വരെയാണ്
കൂടിപ്പോയാല്‍ ബൈബിളിലെ 23 - മത് സങ്കീര്‍ത്തനത്തിന്റെ ഒരു വട്ട വായന വരെ..."

എന്നാല്‍ ചിലരുടെ സങ്കടങ്ങള്‍ ചിരഞ്ജീവികളാണ്
അവറ്റകളുടെ ജീവനൊടുക്കാനുള്ള ആയുധം ആരും തന്നെ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലത്രേ...!!

2 comments:

  1. എന്തു ചെയ്യാൻ, അവർക്കൊരു ഡയ്യറി മിൽക്ക് വാങ്ങിക്കൊടുക്കാനാരുമില്ലാതെ, രുചിയുള്ള ചെമ്മീൻ കറി പോയിട്ട് ഒരു നേരം എന്തെങ്കിലുമൊന്ന് ചവക്കാനില്ലാതെ, ബോംബറുകളുടെ സംഗീതത്തിന് താളബോധമില്ലാതെ, റ്റീ.വി പോയിട്ട് ഒരു സ്വപ്നം പോലും കാണാനവകാശമില്ലാതെ.....അവരുടെ സങ്കടങ്ങൾ ചിരഞ്ജീവികളല്ല, അതവരുടെ ശ്വാസം നിലക്കുന്നതോടെ ആയുസറ്റ് ഒടുങ്ങും!

    ReplyDelete
  2. I just luvd this ♥♥Jenith chetta, u r awesome ♥ ♥

    ReplyDelete