10 April 2013

വെള്ളപ്പൂക്കള്‍

ആഗ്രഹങ്ങളെ കുഴിച്ചു മൂടിയ സന്ധ്യയില്‍ ഒരു നിമിഷം അവനാ ശവക്കുഴി നോക്കി നിന്നു. 

ഉറവ വറ്റിയ കണ്ണിലെ അവസാന തുള്ളി കണ്ണു നീരും ഉതിര്‍ന്നു വീണു.
മണ്ണതു വിഴുങ്ങാന്‍ പ്രയാസപ്പെട്ടു. അവനതു മറക്കാനും. 
അടര്‍ന്നു വീണ കണ്ണുനീരിന്‍റെ ഉപ്പുരസമാണോ വേദനയോടെ ചെയ്ത ത്യാഗമാണോ വളമായത് എന്നറിയില്ല
മൂന്നാം നാള്‍ അവിടെ കിളിര്‍ത്ത ചെടിയില്‍ വിരിഞ്ഞത് സമാധാനത്തിന്‍റെ വെള്ളപ്പൂക്കളായിരുന്നു.

കൊഴിയും തോറും വിരിയുന്ന, സുഗന്ധം പരത്തുന്ന വെള്ളപ്പൂക്കള്‍...

17 comments:

  1. മനോഹരമായിരിക്കുന്നു..കണ്ണീർ പൊടിഞ്ഞു..

    ReplyDelete
  2. മനോഹരമായ രചന, നല്ല ഭാവന. ആശംസകള്‍

    ReplyDelete
  3. ആഗ്രഹങ്ങളെ കുഴിച്ചു മൂടേണ്ടിയിരുന്നില്ല, എന്നാലും സമാധാനം പൂത്തെന്നറിഞ്ഞപ്പോൾ ആശ്വാസമായി

    ReplyDelete
  4. കൊഴിയും തോറും വിരിയുന്ന, സുഗന്ധം പരത്തുന്ന വെള്ളപ്പൂക്കള്‍..

    ReplyDelete
  5. well....gud work....

    ReplyDelete
  6. ഗുഡ്. പക്ഷെ ശക്തമായ ലേഖനങ്ങള്‍ ആണ് ജെനിതിനു നല്ലത്...

    ReplyDelete
  7. നന്നായി.
    ആഗ്രഹങ്ങളാണ് സമാധാനത്തിന്റെ ഭഞ്ജകർ!

    ReplyDelete
  8. ജെനിത്‌... നന്നായി ട്ടോ.. :)

    ReplyDelete
  9. വെളുത്തപൂക്കൾ അങ്ങനെയാണു..എവിടേയും സാമാധാനം മാത്രം ആഗ്രഹിക്കുന്നൂ..
    ആശംസകൾ..ഇഷ്ടായി ട്ടൊ..!

    ReplyDelete
  10. മനോഹരമായ വെള്ളപ്പൂക്കൾ

    ആശംസകൾ.

    ReplyDelete
  11. നല്ല ആശയം. നല്ല അവതരണവും..
    പലപ്പോഴും ചോരയിൽ വിടരാരും ഉണ്ട് വെളുത്തപൂക്കൾ..

    ReplyDelete
  12. ആഗ്രഹങ്ങളെ കുഴിച്ചു മൂടിയ സന്ധ്യയില്‍ ഒരു നിമിഷം അവനാ ശവക്കുഴി നോക്കി നിന്നു.

    കൊഴിയും തോറും വിരിയുന്ന, സുഗന്ധം പരത്തുന്ന വെള്ളപ്പൂക്കള്‍...

    തുടക്കവും അവസാനവും തമ്മിൽ എന്തോ ഒരു ചൃച്ചയില്ലായ്മ പോലെ.!!!!!!!!!!!!!
    ആശംസകൾ.

    ReplyDelete
  13. പക്ഷെ സംഭവം ജഗജില്ലിയായിട്ടുണ്ട്,
    കിടു സാധനം ട്ടോ.
    ഞാനൊരു നിരീക്ഷണം പറഞ്ഞതാ ട്ടോ ആദ്യം.

    ReplyDelete
  14. ഞഞ്ഞെന്തിനാ..നന്നാഴി എന്ന് പറയാമെങ്കിലും
    ഭായ് ഇത്തരം കുഞ്ഞുകുറിപ്പുകൾ ഉപേക്ഷിച്ച് വലിയതിലേക്ക് മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ..കേട്ടൊ

    ReplyDelete