02 May 2013

അവസരങ്ങള്‍ തേടുന്നു...

"100 ല്‍  95 പേര്‍ക്കും സിനിമയിലഭിനയിക്കാന്‍ താല്പര്യമുണ്ട് എന്നാല്‍ 90 പേരും അത് തുറന്നു പറയുന്നില്ലെന്നെയുള്ളൂ...!!!

ബെസ്റ്റ് ആക്ടര്‍ സിനിമയിലെ ഈ ഡയലോഗ് അക്ഷരം പ്രതി ശരിയാണെന്ന് ബെസ്റ്റ് ആക്ടര്‍ സിനിമ കണ്ടപ്പോഴല്ല ചില സിനിമാ മാസികകളിലെ അവസരങ്ങള്‍ തേടുന്നു കോളത്തിലൂടെ ഈയിടെ കണ്ണോടിക്കേണ്ടി വന്നപ്പോഴാണ് എനിക്ക് മനസിലായത്. പലരും കൊടുത്തിട്ടുള്ള പരസ്യങ്ങള്‍ ഉറക്കെ വായിക്കുമ്പോള്‍ ഓഫീസില്‍ കൂട്ടച്ചിരി ഉയരാറുണ്ട്. രസകരമായിട്ടു തോന്നിയ ചിലത് ഞാന്‍ വിവരിക്കാം...

(പേരുകള്‍ ഒറിജിനലല്ല)
  • ബേബി അങ്കിത സുല്ലുമോള്‍ - പാട്ടിലും ഡാന്‍സിലും കമ്പമുള്ള 3 വയസുകാരി ബേബി അങ്കിത സുല്ലുമോള്‍ക്ക് സിനിമയിലഭിനയിക്കാന്‍ താല്പര്യമുണ്ട്. 3 വയസുകാരിക്ക് സിനിമയിലഭിനയിക്കാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞാല്‍ എനിക്ക് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമുണ്ട്. സിനിമ എന്താണെന്നു തന്നെ ആ കുട്ടി അറിഞ്ഞു വരുന്നേ ഉള്ളൂ. ഇതിലും ഭേദം സുല്ലുമോളെ സിനിമയിലഭിനയിപ്പിച്ചാല്‍ കൊള്ളാമെന്നു മാതാപിതാക്കള്‍ക്ക് താല്പര്യമുണ്ട് എന്ന് കൊടുക്കുന്നതല്ലായിരുന്നോ?
  • ബബീഷ്, വയസ് 25 - കരാട്ടെ കളരി എന്നീ ആയോധനകലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ബബീഷ് നാടകങ്ങളിലും സജീവമാണ്, സിനിമയിലഭിനയിക്കാന്‍ താല്പര്യമുണ്ട്. ഫോട്ടോ കൊടുത്തിട്ടുണ്ട്‌, കാണാനൊക്കെ കൊള്ളാം എന്നാല്‍ ഇയാള്‍ കൊടുത്തിരിക്കുന്ന ഫോട്ടോ കണ്ടു കഴിഞ്ഞാല്‍ പെറ്റ തള്ള സിനിമയെടുത്താല്‍ അവര് പോലും ചാന്‍സ് കൊടുക്കില്ല. അത്രയ്ക്ക് ഭീകര ഫോട്ടോയാണ്.
  • രാമന്‍, വയസ് 45 - തിരക്കഥാകൃത്തായി സിനിമയില്‍ ത്തണമെന്നാന്നഗ്രഹിച്ച രാമന്‍ അഭിനയിക്കാനും തയ്യാര്‍. എങ്ങനെയുണ്ട്? മന്ത്രി ആവാന്‍ പറ്റിയില്ലെങ്കിലും കുഴപ്പമില്ല പ്രധാനമന്ത്രി ആവാന്‍ ഞാന്‍ തയ്യാറാണ് എന്ന് പറയുന്നത് പോലെയല്ലേ ഇത്.

ചിലതില്‍ പറയുന്നത് 'സര്‍ എന്തെങ്കിലും ഒരു ചാന്‍സ് തരണം എന്നാണ്... അത് നേരെ പറയുന്നില്ല എന്നേ ഉള്ളൂ. മറ്റു ചിലതില്‍ സൂചിപ്പിക്കുന്നത് 'ഞാനൊരു സംഭവമാണ് എന്നേ നിങ്ങള്‍ സിനിമയിലെടുത്താല്‍ ഞാന്‍ വേണമെങ്കില്‍ ഒന്നോ രണ്ടോ ഓസ്കറൊക്കെ വാങ്ങിച്ചു തരാം പക്ഷെ നിങ്ങള്‍ നിര്‍ബന്ധിക്കണം' എന്നും. ഇതുപോലെ കുറേയുണ്ട്... വെറുതെ ഇരിക്കുമ്പോള്‍ സിനിമാ മാസികകളിലെ അവസരങ്ങള്‍ തേടുന്നു കോളം എടുത്തു വെച്ച് വായിച്ചാല്‍ കുറച്ചു നേരം ചിരിക്കാനുള്ള വക കിട്ടും.

ഈ പാവങ്ങളെയൊക്കെ ഇങ്ങനെ കളിയാക്കാന്‍ ഞാന്‍ ഹൃതിക് റോഷനോ ഷാരൂഖ്‌ ഖാനോ എന്തിന്‌ പാലക്കാട്‌ ഹരികുമാറ് പോലുമല്ല (അങ്ങനെ ഒരു നടനുണ്ട്‌). പിന്നെ പാവങ്ങളുടെ പ്രാക്ക് വാങ്ങിച്ചു മറിച്ചു വിക്കുന്ന ബിസിനസും എനിക്കില്ല. എങ്കില്‍ പിന്നെ എന്തിനീ അക്രമം എന്ന് ചോദിച്ചാല്‍ ഉത്തരമിതാണ്  'ഇത്രയും ഭ്രാന്തില്ലെങ്കിലും ഞാനും ഇവരില്‍ ഒരാളായതുകൊണ്ട്, ചിലരെങ്കിലും ഇത് മനസിലാക്കേണ്ടത് കൊണ്ട്'. ഇവരില്‍ പലരും നല്ല കഴിവുള്ളവരായിരിക്കും ഒരുപക്ഷെ നാളത്തെ സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കാം എന്നാല്‍ ഇവര് കൊടുക്കുന്ന ഫോട്ടോയും ചില വിവരങ്ങളുമോക്കെയാണ്‌ ഇത് കോമഡി ആക്കി മാറ്റുന്നത്. അതൊകൊണ്ട് എന്‍റെ അഭിപ്രായത്തില്‍ സിനിമയില്‍ എത്തിയാലും ഇല്ലെങ്കിലും നമ്മുടെ ആഗ്രഹം മറ്റുള്ളവര്‍ക്ക് കളിയാക്കി ചിരിക്കാനുള്ള ഒന്നായി മാറാതിരിക്കാന്‍, ഇതുപോലുള്ള പരസ്യങ്ങള്‍ കൊടുക്കുന്നതിനു മുന്‍പ് ഞാന്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? എനിക്ക് പറ്റിയതാണോ ഇത്? എന്ന് സ്വയം ചോദിച്ചു നോക്കുക! ആഗ്രഹം എന്തുമാത്രം ശക്തമാണെന്ന് ചിന്തിക്കുക! എന്നിട്ടും  മുന്നോട്ടു പോകാനാണ് മനസ് പറയുന്നതെങ്കില്‍ സധൈര്യം മുന്നോട്ടു പോവുക ഒപ്പം കൊടുക്കാനുദ്ദേശിക്കുന്നത് കൊടുക്കുന്നതിനു മുന്‍പ് ഈ മേഖലയിലൊക്കെ പരിചയമുള്ള, വിവരമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഒന്ന് കാണിക്കുക.

'പരിചയക്കാരായിട്ടുള്ള സിനിമാപ്രാന്തന്‍മാര്‍ക്ക് ഈ ഉപദേശം കൈമാറാന്‍ മറക്കില്ല എന്ന് കരുതുന്നു...'

18 comments:

  1. കൊള്ളാ‍ാം :)

    ReplyDelete
  2. ചില കാര്യങ്ങളോട് അഭിപ്രായ വ്യത്യാസം ഉണ്ട്.100 ൽ 95 പെർക്കും സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉന്ദു എന്നത് ശരിയല്ല...80% വരെ ഉണ്ടാകും...ഞാൻ ഒരു സിനിമാ,സീരിയൽ തിരക്കഥാ രചയിതാവണ്...അതുകൊണ്ട് തന്നെ സിനിമയിൽ അഭിനയിക്കൻ താല്പര്യം വളരെ കുറവാണ്.......പിന്നെ പലർക്കും അഭിനയിക്കാൻ താല്പര്യം കൂടുതലാണ്...പക്ഷേ...അവസരവും ഭാഗ്യവും ഒത്തു ചേരുമ്പോൾ മാത്രമേ അത് സാദ്ധ്യമാകൂ...പിന്നെ അഭിനയിക്കാൻ ഭംഗി ഒരു അവശ്യ ഘടകം അല്ലാ......ഞൻ ഇനിയും വരാം....

    ReplyDelete
    Replies
    1. ചിലരുടെ അഭിനയമൊക്കെക്കാണുമ്പോള്‍ എനിക്കും തോന്നാറുണ്ട്, ഇതിലും നന്നായി ഞാന്‍ ചെയ്തേനെ എന്ന്.( ഞാന്‍ ചെയ്യും, സത്യായിട്ടുംചെയ്യും..!) ലുക്കില്ലന്നേയുണ്ണു ഞാനൊരു സംഭവമാടാ ജെനീ..!
      ആഗ്രഹം അടക്കിവയ്ക്കേണ്ട ശ്രമിച്ചോളൂ ജനിത്, എവിടേലും ‘തല’ മാത്രമല്ല ഉടലും കാണിക്കാന്‍ യോഗമുണ്ടാകട്ടെ..!ഈ വിലയിരുത്തല്‍ നന്നായിട്ടുണ്ട്,ഒത്തിരി ആശംസകള്‍ നേരുന്നു.

      Delete
    2. അത് ചന്ത്വേട്ടാ, ജെനി പറഞ്ഞതു തന്നെയാ ശരി. 100ലെ 95 പേര്ക്കും അങ്ങനൊരാഗ്രഹമുണ്ടാവും. ചന്ത്വേട്ടനൊരു തിരക്കഥാകൃത്തായതു കൊണ്ടും, അഭിനയിക്കാൻ താത്പര്യം കുറവായതുകൊണ്ടും ആ 95% എന്നുള്ളത് 80% ആക്കി കുറക്കണ്ട. കാരണം 100% എന്ന് ജെനി പറഞ്ഞില്ലല്ലോ ?
      95% അല്ലേ, ചന്ത്വേട്ടൻ ആ ബാക്കിയുള്ള 5%ത്തിലൊക്കെ പെടുന്നയാളാവും.!
      അപ്പോ ഓക്കെയായില്ലേ ?

      Delete
  3. ചിലപ്പോള്‍ ഇങ്ങനെയൊക്കെ കൊടുത്താലായിരിക്കും ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുക. മാപ്പ് നല്‍കാം.

    ReplyDelete
  4. സിനിമ മാത്രമല്ല, പലതിലും കയറിപറ്റാൻ പിന്നിൽനിന്ന് തള്ളാനും ഉയർത്താനും ആളുകളും ബന്ധങ്ങളും ഉണ്ടാവണം. അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയതാണ്, ഉദാഹരണങ്ങൾ അനേകം ഉണ്ട്.

    ReplyDelete
  5. "പക്ഷേ...അവസരവും ഭാഗ്യവും ഒത്തു ചേരുമ്പോൾ മാത്രമേ അത് സാദ്ധ്യമാകൂ..." എന്ന ചന്തുവണ്ണന്റെ അഭിപ്രായത്തിന് അടിവരയിടുന്നു.
    ‘ഇതിനൊക്കെ ഒരു സമയമുണ്ട് ദാസാ...’ എന്ന ശ്രീനിവാസന്റെ ഡയലോഗ് ഓർമ്മ വരുന്നു.

    ReplyDelete
  6. ഞാനുമൊരു പരസ്യം കൊടുത്താലോന്ന് ആലോചിക്കുകയായിരുന്നു. ഇനിയെന്തായാലും കൊടുക്കുന്നില്ല.
    എന്തിനാ കൊടുക്കുന്നത് ?
    നിന്നെപ്പോലുള്ള R.J പോഴന്മാര്ക്ക് കളിയാക്കി ചിരിക്കാനും ബ്ലോഗ്ഗെഴുതി നാറ്റിക്കാനുമല്ലേ ? അതു വേണ്ട.!

    ReplyDelete
  7. ജെന്നി നിങ്ങൾ ആരെയും അഭിനയിച്ചു

    ജീവിക്കാൻ വിടില്ലേ?

    ReplyDelete
  8. അപ്പോ ഇനി സിനിമയില്‍ കാണാമല്ലെ?

    ReplyDelete
  9. Adipoli post..njanum ee ads vayichu orupad chirichittundayirunnu...nannayi tto..

    ReplyDelete
  10. മറ്റൊന്ന് തിരക്കഥ രചയിതാക്കളുടെ പരസ്യങ്ങളാണ് .പഞ്ചാബി ഹൌസ് പോലെ കുടു കൂടെ ചിരിപ്പിക്കുന്ന ഒരു തിരക്കഥയുണ്ട് സംവിധായകർ സമീപിക്കുക .( പഞ്ചാബി ഹൌസ് പോലെ എന്തിനാ അത് തന്നെ അങ്ങ് വീണ്ടും എടുത്തു കണ്ടാൽ പോരെ ).
    മമ്മൂട്ടി ഇത് വരെ അവതരിപ്പിച്ചിട്ടില്ലാത്ത കഥാപത്രം .മമ്മൂട്ടി ഒരു ഇഷ്ടികതൊഴിലാളിയായി കുടുംബ മുഹുര്തങ്ങൾ നിറഞ്ഞ കഥ.പുതുമുഖങ്ങള്ക്ക് പ്രാമുഘ്യം നല്കി കുറഞ്ഞ ചിലവിൽ നിര്മ്മിക്കാൻ പറ്റിയ തിരകഥ (അഭിനയിക്കാനും തയ്യാർ) ..
    അത് വായിച്ചാൽ ഇതിലും ചിരിക്കും ....ചിലതിന്റെ കഥയും കാണും കുറഞ്ഞത്‌ നാലും അഞ്ചും ചിത്രങ്ങളില നിന്നും ചുരണ്ടിയത്

    ReplyDelete
  11. മണ്ണും ചാരി നിന്ന സന്തോഷ് പണ്ഠിറ്റ് വരെ കാശുണ്ടാക്കിയില്ലേ ? അഭിനേതാക്കളൊക്കെ അഭ്രപാളിയിലേക്കു പോകട്ടെ.. നാടു നന്നാവും :)

    ReplyDelete
  12. ചാൻസ് കിട്ടുന്നവർ അനുഭവിക്കട്ടെ :)

    ReplyDelete
  13. ഇതു വായിച്ചു ചിരിക്കാത്തവര്‍ കുറവായിരിക്കും. തേന്മാവിന്‍ കൊമ്പത്തിന്റെ രണ്ടാം ഭാഗം തയ്യാര്‍ തുടങ്ങിയ സംഭവങ്ങള്‍. എന്തായാലും സിനിമാ മാസികകളില്‍ പരസ്യം നല്‍കി ചലച്ചിത്ര ലോകത്തു വന്ന ആരുമുണ്ടെന്നു തോന്നുന്നില്ല. മോഡല്‍ ആയും മറ്റും വന്നിട്ടുള്ള ആരെങ്കിലും കണ്ടേക്കാം. അവസരങ്ങള്‍ വേണമെന്നുള്ളവര്‍ കുറച്ചു ചെരുപ്പു തേയിക്കേണ്ടി വരും. അല്ലെങ്കില്‍ തന്നെ ആര്‍ക്കാ ഇതൊക്കെ വായിച്ചു നോക്കാന്‍ സമയം?

    ReplyDelete
  14. Simply Awesome blog .
    Keep writing .
    Keep posting .
    All the best .

    ReplyDelete
  15. എല്ലാവരും നിങ്ങളെ പോലെ ബുദ്ധി
    ഉളളവരല്ലല്ലോ.ഇന്ന് സിനിമയില്‍ ഉള്ള പൂതുതലമുറക്കാരില്‍ എത്ര പേരുണ്ട് സ്വ ന്തം കഴിവ് കൊണ്‍ട്
    നിലനില്‍ക്കുന്നവര്‍,അഛന്‍ ആന പാപ്പാന്‍ ആയതുകൊണ്‍ട് മകന്‍റെ ചന്തിയിലും തഴന്‍പ് കാണുമെന്നു
    പറഞ്ഞു അവരേപിടിച്ചു ആനപുറത്തു കയറ്റിയാല്‍ ഹണീബീ
    പോലെയുള്ള സിനിമകള്‍ കാണേന്‍ടി
    വരും.അവസരങ്ങള്‍ ഇന്ന് സ്വാധീനമുള്ളവന്‍റെ കയ്യിലാണ്.ഇല്ലാത്തവന്‍ അത് പല വഴിക്ക് തേടിനടക്കും.വെറുതെ ഇരിക്കുകയാണെന്‍കില്‍ കോടികള്‍ മുടക്കി ചവറുകള്‍ ഏടുക്കുന്നവരെ
    വിമര്‍ശിച്ച് സായൂജ്യമടയൂ,നൂറോ ഇരുന്നൂറോ മുടക്കി പരസ്യമിടുന്നവരെ വിട്ടോളൂ.....
    വാല്‍കക്ഷ്ണം-ഈയുള്ളവനും കുറച്ചു നാള്‍ അവസരം തേടി നടന്നതാണ്

    ReplyDelete