05 July 2014

മുത്തശ്ശി വളര്‍ത്തിയ പെണ്‍കുട്ടി

നിയമപരമായി ബന്ധം വേര്പെടുത്തിയ ഭാര്യയും ഭര്ത്താവും പോലെയാണ് ഇപ്പോള്നമ്മളും കോളേജും. പ്രത്യക്ഷത്തില്അവകാശങ്ങളൊന്നും ഇല്ല... എന്നാല്പരോക്ഷമായി ഒരു സ്വാധീശക്തി എന്നുമുണ്ടാകും... അല്ലേ?”

കയ്യിലെ ബിയര്ബോട്ടിലിലെ അവസാന ഇറക്കുകളില്ഒന്നെടുത്തു കൊണ്ട് മധു ചോദിച്ചു നിര്ത്തി. മറുപടി പറയാതെ ആശ ചെറുതായൊന്ന് ചിരിച്ചു. അവളുടെ കയ്യിലെ ബോട്ടിലിലെ അവസാന തുള്ളികള്ഇളകി.

BBD വിമന്സ്ഹോസ്റ്റലിലെ രണ്ടാം നിലയില്പതിവു പോലെ മധുമിതയുടെ ശബ്ദം ഉയര്ന്നു. ആവേശത്തിന്റെ-ഉന്മാദത്തിന്റെ-കെട്ടു പൊട്ടുന്ന വേദനയുടെ ശബ്ദം...

ബിയര്ബോട്ടിലോടു കൂടി രണ്ടു കൈകളും വായുവിലേക്ക് ഉയര്ത്തി അവള്പറഞ്ഞു തുടങ്ങി.

BSC ബോട്ടണിയുടെ മുഴുവന്പരിഭവങ്ങളും കുശുമ്പുകളും സ്വപ്നങ്ങളും ഏറ്റു വാങ്ങിയിരുന്ന ചുവരുകളേ നിങ്ങള്ക്ക് വിട, ഞങ്ങള്ക്കു വേണ്ടി ബീവറേജസില്ക്യൂ നിന്നിരുന്ന പാല്ക്കാരന്പയ്യനേ നിനക്ക് വിട, 3 കൊല്ലം ഞങ്ങളുടെ വിശപ്പടക്കിയ മോശം ദോശയായ മോശയ്ക്ക് വിട, മേരി മൂരാച്ചി വാര്ഡന്റെ തുഗ്ലക്ക്പരിഷ്കാരങ്ങള്ക്ക് വിട, ഉറക്കമിളച്ചിരുന്ന് ഞങ്ങള്വിളിച്ചു വരുത്തിയ ആത്മാക്കളേ ഇനിയീ മുറി നിങ്ങള്ക്ക് സ്വന്തം... ഞങ്ങള്ക്കു വിട തരിക... നിങ്ങളിനി വരും തലമുറയെ പ്രാപിച്ചു കൊള്...”

അതും പറഞ്ഞു കൊണ്ട് അവള്ബോട്ടിലിലെ അവസാന ഇറക്കും കുടിച്ചു വറ്റിച്ചു.

കൈ മടക്കി വെച്ച ഫുള്കൈ ഷര്ട്ടും ജീന്സുമിട്ട്, ബോബ് ചെയ്ത തലമുടിയുമായി തീപ്പൊരി പ്രസംഗം നടത്തിയിരുന്ന കോളേജ് യൂണിയന്ചെയര്മാന്അവളില്എവിടെയൊക്കെയോ ബാക്കിയുള്ളതുപോലെ ആശയ്ക്ക് തോന്നി.

നന്നായി തലയ്ക്കു പിടിച്ചിട്ടുണ്ടല്ലോആശ ചോദിച്ചു.

സാഹചര്യങ്ങളാണ് ലഹരി കൂട്ടുന്നത്ആശ മോളേ...” മൂടല്വീണ ഒരു ചിരിയോടെ മധു പറഞ്ഞു.

ലഹരിയ്ക്ക് മായ്ക്കാനാകാത്ത പതര്ച്ച കീഴ്പ്പെടുത്തിയ ശബ്ദത്തില്ആശ ചോദിച്ചു.

ഇനിയിതുപോലെ ഒരു ദിവസം വരുമോടീ?”

അത് നമ്മുടെയൊക്കെ കെട്ടിയവന്മാരുടെ സ്വഭാവം അനുസരിച്ചിരിക്കുംമുഖത്ത് നോക്കാതെ അത് പറഞ്ഞു തീര്ത്തു മധു കയ്യിലുള്ള ബിയര്ബോട്ടില്അരികിലുള്ള ജനലിലൂടെ പുറകിലെ കാടു മൂടിയ ചവറുകളിലേക്ക് എറിഞ്ഞു. മറ്റ് ബിയര്ബോട്ടിലുകളുടെ കൂട്ടത്തിലേക്ക് ഒരു കുപ്പി കൂടി ശബ്ദമുണ്ടാക്കാതെ ചെന്നു ചേര്ന്നു.

പാതി കുടിച്ച ബോട്ടില്ആശ മധുവിന് നേരെ നീട്ടി.

ഇന്നും നീ മുഴുവനാക്കിയില്ലേ?” ബോട്ടില്വാങ്ങിച്ചു കൊണ്ട് മധു ചോദിച്ചു.

മതിയെടീ എനിക്കിത് തന്നെ ധാരാളമാണെന്ന് നിനക്കറിഞ്ഞു കൂടേഅതും പറഞ്ഞു കൊണ്ട് പായ്ക്ക് ചെയ്ത ബാഗുകള്എടുത്ത് ആശ എഴുന്നേറ്റു.

കാറ് ഇപ്പൊ വരും... ഞാന്ഇറങ്ങട്ടേടീ...”

ആശയുടെ കണ്ണുകളില്കണ്ണുനീരിന്റെ ഉറവ പൊട്ടിത്തുടങ്ങിയിരുന്നു.

മധു വന്ന് കെട്ടിപ്പിടിച്ചു ആര്ക്കും വിട്ടുകൊടുക്കാന്‍ മനസില്ലാത്ത പോലെ... തൂക്കി നോക്കാനാകാത്ത വേദനയുടെ ഭാരമുള്ള ഒരു തുള്ളി കണ്ണുനീര്‍, മധുവിന്റെ കണ്ണില്നിന്നും ആശയുടെ തോളില്പതിച്ചു. മധു കരയുകയാണ്.

എടോ മാധവന്നായരേ, താന്ഞങ്ങടെ ആണ്കുട്ടിയാ... താന്കരഞ്ഞാ ഞങ്ങള്ക്ക് നാണക്കേടാ...” സ്വയം നിയന്ത്രിച്ചു കൊണ്ട് ആശ പറഞ്ഞു.

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ മധു പറഞ്ഞു.

ശരിയാ... ആണ്കുട്ടികള് കരയാന്പാടില്ലെന്നാ മുത്തശ്ശി പറയാറ്.. പക്ഷേ മുത്തശ്ശി വളര്ത്തിയ പെണ്കുട്ടികള്ഒരിക്കലും ആണ്കുട്ടികളാവാറില്ലെന്ന് മുത്തശ്ശിയ്ക്ക് അറിയില്ലല്ലോ... മുഖംമൂടി വല്ലപ്പോഴുമെങ്കിലും അഴിക്കണ്ടേടോ?”

തോളത്തു നിന്നും തലയെടുത്ത് കൈകള്കൊണ്ട് മധുവിന്റെ മുഖമുയര്ത്തിക്കൊണ്ട് ആശ പറഞ്ഞുപാടില്ല... തനിക്കീ മുഖംമൂടി ആവശ്യമാണെടോ..”

താഴെ നിന്നും കാറിന്റെ ഹോണ്‍.

ദേ വണ്ടി വന്നു... ഡീ സ്മെല്ഉണ്ടോ?” ഊതിക്കൊണ്ട് ആശ ചോദിച്ചു.

ഒന്നരക്കുപ്പി ബിയറിന് എന്തോന്ന് സ്മെല്ലാടീ പോത്തേ...” വെള്ളത്തില്ചേര്ന്ന ഓയില്പോലെ ചിരി പാതി ചേര്ന്ന ഒരു കരച്ചിലോടെ പാതി ബാക്കി വെച്ച ബോട്ടിലുമായി മധു ചോദിച്ചു.

അല്ല നീയെങ്ങനെയാ പോണേ? ഞാന്ഡ്രോപ്പ് ചെയ്യണോ?” കണ്ണു തുടച്ചു കൊണ്ട് ആശ ചോദിച്ചു.

വേണ്ട അച്ഛന്ഓട്ടോയും കൊണ്ട് വരും

കയ്യിലെ ബിയര്ബോട്ടില്നോക്കി ആശ പറഞ്ഞുഇനി കഴിക്കണ്ട... അച്ഛന് മനസിലായാലോ?”

ഹും.. മനസിലാക്കേണ്ടത് മനസിലാക്കാനുള്ള ബോധം അയാള്ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ട് കുഴപ്പമില്ല നീ ഇറങ്ങിക്കോ”. നിര്വികാരതയുടെ പുച്ഛം കലര്ന്ന സ്വരത്തില്മധു പറഞ്ഞു.

നിസ്സഹായതയുടെ ഒരു ചിരിയില്മധുവിന്റെ കവിളില്തലോടി ആശ പറഞ്ഞു

പോട്ടേ...”

മം...” മധുവിന്റെ മൂളല്പാതിയില്നിന്നു.

ഒരു കാലഘട്ടത്തിന്റെ ഓര്മ്മകള്പകുത്തെടുത്തു കൊണ്ട് ആശ ഇറങ്ങി. മറുപാതിയും, പാതിയായ ബോട്ടിലുമായി മുറിയില്മധു ഒറ്റയ്ക്കായി...

നന്ദി: മണിക്കുട്ടിയ്ക്ക് :)

12 comments:

  1. "പക്ഷേ മുത്തശ്ശി വളര്‍ത്തിയ പെണ്‍കുട്ടികള്‍ ഒരിക്കലും ആണ്‍കുട്ടികളാവാറില്ലെന്ന് മുത്തശ്ശിയ്ക്ക് അറിയില്ലല്ലോ..."

    ReplyDelete
  2. verpadinte nomparam nannayi aavishkarichu....ellavarum chirichu kalikkumpohumullil orupadu vingalukal bakki nilkkunnundalle...nalla feel....ashamsakal jenith....

    ReplyDelete
  3. നല്ല ആഴത്തിലുള്ള രചന..സങ്കടം വരുമ്പോഴാണ് മുഖം മൂടികള് അഴിഞ്ഞു വീഴാറ്..കാമ്പസ് ലൈഫില് സന്തോഷങ്ങള് മാത്രമല്ല , വേദനകളും ഉണ്ടാകുമെന്ന് ഈ രചന മനസ്സിലാക്കി തന്നു..

    ReplyDelete
  4. From the new generation.. But emotions are the same. Only the way of expression differs. Good.

    ReplyDelete
  5. നല്ലൊരു കഥ. വളരെ ഹൃദ്യമായി അവതരിപ്പിച്ചു.

    ReplyDelete
  6. “നിയമപരമായി ബന്ധം വേര്‍പെടുത്തിയ ഭാര്യയും ഭര്‍ത്താവും" ....... പരോക്ഷമായി ഒരു സ്വാധീനശക്തി - ഈ കണ്ടുപിടുത്തം കൊള്ളാം!

    ReplyDelete
  7. കഥ കൊള്ളാമല്ലോ!

    ReplyDelete
  8. പ്രത്യക്ഷത്തില്‍ അവകാശങ്ങള്‍ ഒന്നുമില്ലെങ്കിലും പരോക്ഷമായി ഒരു സ്വാധീന ശക്തി എന്നും കോളേജിനുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. പഠിച്ചുകൊണ്ടിരുന്നപ്പോള്‍ എങ്ങനെയെങ്കിലും ഒന്നു തീര്‍ന്നു കിട്ടിയാല്‍ മതിയെന്നായിരുന്നു. പക്ഷെ എല്ലാം കഴിഞ്ഞപ്പോള്‍ എന്തുകൊണ്ടെന്നറിയാത്ത ഒരു വേദന മാത്രമായിരുന്നു മനസ്സില്‍.

    ആഴത്തിലുള്ള രചന. നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞു. കോളേജ് ജീവിതത്തിന്റെ അവസാന ദിനങ്ങള്‍ ഓര്‍ത്തുപോയി.

    ReplyDelete
  9. നല്ല കഥയും avatharanavum

    ReplyDelete
  10. നിസ്സഹായതയുടെ ഒരു ചിരി

    ReplyDelete
  11. കാച്ചി കുറുക്കിയ ഈ നൊമ്പരത്തിന് ഒരു പാട് അനുഭവങ്ങളുടെ നീറ്റല്‍.. മനസ്സിനെ ഉലച്ചു ഈ കഥ (അതോ അനുഭവമോ) നന്നായി തന്നെ പറഞ്ഞു തന്നു..നന്ദി ..

    ReplyDelete