28 December 2013

തൊഴില്‍രഹിതന്‍ - സിനിമാSCOPE (ആത്മകഥ / മിനിക്കഥ)

ഇറയത്ത്‌ ചാരുപടിയില്‍ പേനയും കടിച്ചു പിടിച്ച് ശൂന്യതയില്‍ നിന്ന് ആശയങ്ങളെ ആവാഹിച്ചു കൊണ്ടിരിക്കുമ്പോഴാണ് രസം കൊല്ലി കമേഴ്സ്യല്‍ ബ്രേക്ക് പോലെ അമ്മയുടെ അറിയിപ്പ്: അരി തീര്ന്നിരിക്ക്യാ പോയി വാങ്ങിച്ചോണ്ട് വാ...

സ്വതസിദ്ധമായ BIS 916 ഹാള്‍മാര്‍ക്ക്‌ (50 ല്‍ 28) പുച്ഛത്തില്‍, ഞാന്‍: ഞാനിവിടെ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടിരിക്കുന്നത് കണ്ടില്ലേ... അപ്പച്ചനോട് പറ.

അമ്മ:ഫ്ഭ!!! (with എക്കോ) നിനക്കൊക്കെ വേണ്ടി പണിയെടുത്തു ക്ഷീണിച്ചു ഇപ്പൊ വന്നു കയറിയ ആ മനുഷ്യന്‍ തന്നെ പോണം അല്ലേടാ... അത്താഴത്തിനു പാത്രത്തില്‍ കഥ വല്ലതും ഉള്‍ക്കൊണ്ട് കാണണമെങ്കില്‍ മര്യാദയ്ക്ക് വേഗം പോയി വാങ്ങിച്ചോണ്ട് വന്നോ...

അരി വാങ്ങിക്കാന്‍ അങ്ങാടിയിലേക്ക് നടക്കുമ്പോള്‍ ആത്മഗതം: ങാ... നമ്മുടെ സിനിമയൊന്നിറങ്ങട്ടേ......

4 comments:

  1. നമ്മുടെ സിനിമ ഒന്നിറങ്ങിക്കോട്ടെ
    നമുക്കും ഒരു സമയം വരൂലോ

    ReplyDelete
  2. അല്ലെങ്കിലും ആ വല്യ ഗര്ഭാപാത്രത്തിനു മുമ്പിൽ മക്കൾ എത്ര വലുതായാലും അരി പോലെ ചെറുത്‌ തന്നെ

    ReplyDelete
  3. നമ്മുടെ സിനിമയൊന്നിറങ്ങട്ടേ......!

    ReplyDelete