എഴുത്ത് അത്ഭുതകരമായ ഒരു വെളിപാടാണെന്ന് താഹ മാടായി എഴുതുമ്പോള്‍ പേന വെച്ച് കീഴടങ്ങുന്നത് എഴുത്തിനെക്കുറിച്ചുള്ള ഏറ്റവും നല്ല നിര്‍വചനങ്ങളില്‍ ഒന്നായി സ്വാനുഭവം ചുവന്ന മഷി കൊണ്ട് അതില്‍ അടിവരയിടുന്നത് കൊണ്ടാണ്. തിരിച്ചറിവിന്‍റെ ഭാഷയില്‍, നമ്മള്‍ വാക്കുകളെയല്ല വാക്കുകള്‍ നമ്മളെ നടത്തുകയാണ്... നമ്മിലൂടെ വാക്കുകള്‍ സംഭവിക്കുകയാണ്... ഒഴിഞ്ഞു മാറാനാകാത്ത വൈദ്യതനിമിഷങ്ങളില്‍ കണ്ണിലേക്ക് നോക്കി തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന പ്രണയിനിയെപ്പോലെ പേപ്പറിലേക്ക് കൈകളെ ചേര്‍ത്തു വെയ്ക്കുകയാണ്... ലോകം കാണാനാഗ്രഹിക്കുന്ന കുഞ്ഞു ചിന്തകളും, മോക്ഷമാഗ്രഹിക്കുന്ന ഏതൊക്കെയോ ആത്മാക്കള്‍ നമ്മിലൂടെ അറിയിക്കാന്‍ ശ്രമിക്കുന്ന ആത്മകഥകളും പുനര്‍ജന്മം പോലെ സംഭവിക്കുകയാണ്. ഒരര്‍ത്ഥത്തില്‍ എഴുത്ത് ശരീരമാഗ്രഹിക്കുന്ന ഒരു ആത്മാവാണ്. അത് ഓരോ നിമിഷവും തേടിക്കൊണ്ടിരിക്കുകയാണ്.
ജെനിത് കാച്ചപ്പിള്ളി
06.08.2014, കോഴിക്കോട്
എഴുത്ത് ശരീരമാഗ്രഹിക്കുന്ന ഒരു ആത്മാവാണ്. അത് ഓരോ നിമിഷവും തേടിക്കൊണ്ടിരിക്കുകയാണ്...
ReplyDeleteഇന്നലെ ഈ വെളിപാട് കാണാൻ വന്ന് നോക്കിയപ്പോൽ ഗൂഗിൾ പറഞ്ഞു സങ്കടം സോറി ഒക്കെ. അത് കൊണ്ട് പിന്നെ നോക്കാതിരുന്നതാ. ഇപ്പൊ വെളിപാടുണ്ടായി
ReplyDeleteസാധാരണ വെളിപാട് ഉണ്ടാകുന്നത് ആത്മാവിനായിരുന്നു
ഇവിടെ ശരീരത്തിന് വെളിപാടൂണ്ടായി അതായിരിക്കും ആദ്യം കാണാതെ പോയത് അല്ലെ
എന്റെ ജനിത്തെ :)
വെളിപാടുകള്‍ ഉണ്ടാകട്ടെ
ReplyDelete★★★
ReplyDeleteആശംസകള്‍.....!
ReplyDeleteനല്ല തോന്നലുകൾ ഉണ്ടാകട്ടെ.. ആശംസകൾ
ReplyDeleteതന്നെ തന്നെ....
ReplyDeleteമുന്നോട്ടു, മുന്നോട്ടു, മുന്നോട്ടു പോകാനുള്ള വെളിപാടുകൾ ഇനിയും സംഭവിക്കട്ടെ.. :)
ReplyDeleteGo ahead ...keep writing dear ..
ReplyDeleteഎഴുത്ത് പലപ്പോഴും സംഭവിക്കുന്നതാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അതൊരിക്കലും ഒരു നിമിഷത്തില്‍ സംഭവിക്കുന്നതല്ല. അതവിടെ ഉണ്ട് അത് പുറത്തുവരാനുള്ള നിമിഷം അറിയാതെ സംഭവിക്കുന്നതാണെന്ന് മാത്രം. മുട്ടയ്ക്കുള്ളിലെ കോഴിക്കുഞ്ഞിനെ പോലെ വിടരാന്‍ വെമ്പുന്ന പൂമൊട്ടു പോലെ ഒരു കാത്തിരിപ്പ് ഉണ്ടെന്ന് മാത്രം. മലയാളികള്‍ എഴുത്തിനെ വല്ലാതെ ഗ്ളോറിഫൈ ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. അതാവശ്യമുണ്ടോ എന്ന് എനിക്ക് സംശയം.
ReplyDeleteഅതങ്ങനെ തന്നെ വേണം എന്നാ
ReplyDeleteഎനിക്കും തോന്നുന്ന വെളിപാട്
ലോകം കാണാനാഗ്രഹിക്കുന്ന കുഞ്ഞു ചിന്തകളും, മോക്ഷമാഗ്രഹിക്കുന്ന ഏതൊക്കെയോ ആത്മാക്കള്‍ നമ്മിലൂടെ അറിയിക്കാന്‍ ശ്രമിക്കുന്ന ആത്മകഥകളും പുനര്‍ജന്മം പോലെ സംഭവിക്കുകയാണ്. ഒരര്‍ത്ഥത്തില്‍ എഴുത്ത് ശരീരമാഗ്രഹിക്കുന്ന ഒരു ആത്മാവാണ്. അത് ഓരോ നിമിഷവും തേടിക്കൊണ്ടിരിക്കുകയാണ്.
ReplyDelete