01 September 2014

ഏകലവ്യന്‍

നാട്ടിന്‍പുറത്തേക്കാള്‍ സൗകര്യം നഗരത്തിനുണ്ടെന്ന് പഠിപ്പിച്ചത് സൗകര്യങ്ങളാണ്

അമ്മ നനച്ചു തരുന്ന അവലിനേക്കാള്‍ രുചി ന്യൂഡില്‍സിനുണ്ടെന്നു പഠിപ്പിച്ചത് മാഗിയാണ്

ചുണ്ട് നനയാതെ കുടിക്കാന്‍ സ്ട്രോ ഉപയോഗിക്കാന്‍ പഠിപ്പിച്ചത് ജ്യൂസ്‌ കടക്കാരനാണ്

പ്രണയം പൈങ്കിളിയല്ല പ്രാക്റ്റിക്കല്‍ ആണെന്ന് പഠിപ്പിച്ചത് കാമുകിയാണ്

വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ളതല്ല ലംഘിക്കപ്പെടാനുള്ളതാണെന്ന് പഠിപ്പിച്ചത് നേതാക്കന്മാരാണ്

ഏതിലും സംശയം കാണാന്‍ പഠിപ്പിച്ചതോ സാമൂഹിക വ്യവസ്ഥയും.

പാഠങ്ങള്‍ അനേകമാണ്, ഗുരുക്കന്മാരും...

പുനര്‍വിചിന്തനങ്ങളുടെ നാളുകളില്‍ ഞാന്‍ ഇന്നും നിങ്ങളെ ഓര്‍ക്കാറുണ്ട്... ആ പാഠങ്ങളും... ഒറ്റ ഇംപോസിഷന്‍ പോലുമെഴുതിക്കാതെ എന്‍റെ മനസിലേറ്റിയ ആ പാഠങ്ങള്‍ക്കുള്ള ഗുരുദക്ഷിണയായി ഓരോ തവണയും നിങ്ങളെന്നില്‍ നിന്നുമെടുത്തത് എന്‍റെ നിഷ്കളങ്കതയായിരുന്നു.

രക്ഷപ്പെടാനാകാത്ത വിധേയത്വം വരിസംഖ്യയായി ഇന്നും ഞാന്‍ കെട്ടിക്കൊണ്ടിരിക്കുന്നു.

18 comments:

  1. പാഠങ്ങള്‍ അനേകമാണ്, ഗുരുക്കന്മാരും...

    ReplyDelete
    Replies
    1. അതേ പഠിച്ച പാഠങ്ങൾ കവർന്നു
      എടുത്തത് നമ്മുടെ നല്ല പാഠങ്ങൾ.
      നല്ല പോസ്റ്റ്‌..അഭിനന്ദനങ്ങൾ

      Delete
  2. പഠിക്കാൻ ഇനിയും പാഠങ്ങൾ ബാക്കി,,,

    ReplyDelete
  3. പറയാന്‍ എളുപ്പവും പ്രാവര്‍ത്തികമാക്കാന്‍ പ്രയാസവും

    ReplyDelete
  4. പഠിച്ച് തീരുന്നതേയില്ല

    ReplyDelete
  5. "വിധേയത്വം വരിസംഖ്യയായി ഇന്നും ഞാന്‍ കെട്ടിക്കൊണ്ടിരിക്കുന്നു"

    ഡാ,,വല്ലാതെ പിടിച്ചു എനിക്കീ അവസാനത്തെ വരി

    ReplyDelete
  6. ഒറ്റ ഇംപോസിഷന്‍ പോലുമെഴുതിക്കാതെ എന്‍റെ മനസിലേറ്റിയ ആ പാഠങ്ങള്‍ക്കുള്ള ഗുരുദക്ഷിണയായി ഓരോ തവണയും നിങ്ങളെന്നില്‍ നിന്നുമെടുത്തത് എന്‍റെ നിഷ്കളങ്കതയായിരുന്നു. Good.

    ReplyDelete
  7. അനുഭവങ്ങൾ.. പാളിച്ചകൾ...

    ReplyDelete
  8. പഠിപ്പിക്കാതെ പഠിക്കുന്ന പാഠങ്ങൾ ...!!

    ReplyDelete
  9. എന്റെ നിഷ്കളങ്കതകൾ അറിവുകൾക്ക് വേണ്ടി പകരം വാങ്ങിയവരെ ഞാനും ഓർക്കുന്നു .. ചില വേദനകളുടെ അറിവുകളും ..

    ReplyDelete
  10. ഏതിലും സംശയം കാണാന്‍
    പഠിപ്പിച്ചതോ സാമൂഹിക വ്യവസ്ഥയും.

    പാഠങ്ങള്‍ അനേകമാണ്, ഗുരുക്കന്മാരും...!

    ReplyDelete
  11. Xcellent post!!

    ReplyDelete