11 March 2015

ചുണ്ടുകള്‍ക്ക് പറയാനുള്ളത്

ചുംബിച്ചു കൊണ്ടിരിക്കുമ്പോള്‍ മെഴുകു പോലെ ഉരുകി അവസാനിക്കണം...
ബോധം മറയും വരെ ഇതളുകള്‍ അടരാതെ
നിലംപറ്റിക്കിടന്ന് അവസാന നിമിഷവും മധുരം നുകര്‍ന്ന്‍
ഒടുക്കം ഉരുകിയൊലിച്ചു ചെല്ലുന്നിടത്തേയ്ക്ക് കോര്‍ത്തിരിക്കുന്ന ചുണ്ടുകളായി തന്നെ പതിയെ ഊര്‍ന്നു ചേരണം
ശേഷം വേര്‍തിരിച്ചെടുക്കാനാകാതെ പറ്റിച്ചേര്‍ന്നു മണ്ണില്‍ പടരണം
എന്നിട്ടൊരിക്കല്‍ ചുംബിച്ചു നില്‍ക്കുന്ന ചുണ്ടുകളെ ഓര്‍മിപ്പിക്കുന്ന പൂവായി ഭൂമിയില്‍ വിരിയണം...

7 comments:

  1. എന്നിട്ടൊരിക്കല്‍ ചുംബിച്ചു നില്‍ക്കുന്ന ചുണ്ടുകളെ ഓര്‍മിപ്പിക്കുന്ന പൂവായി ഭൂമിയില്‍ വിരിയണം...

    ReplyDelete
  2. ഈ ചുണ്ടുകൾ പട്ടിണികൊണ്ട് ചുരുണ്ട് പോയ പകലിനെക്കുറിച്ച് ഓർക്കാത്തതെന്താണ്..

    ReplyDelete
  3. ഈ ചുണ്ടുകൾ പട്ടിണികൊണ്ട് ചുരുണ്ട് പോയ പകലിനെക്കുറിച്ച് ഓർക്കാത്തതെന്താണ്..

    ReplyDelete
  4. ഉരുകിയമെഴുകിന്‍ ചാലുകള്‍ ഉറഞു പോവുമ്പോള്
    അടര്ന്നു മാറാതെ ഏതേതെന്ന് വേര്തിരിയാതെ
    വീണ്ടുമുരുകി വീണ്ടുമുറഞ്ഞ് . .

    ReplyDelete
  5. നന്നായിട്ടുണ്ട്..

    ReplyDelete