19 March 2015

നമ്മുടെ ജീവിതത്തിന്‍റെ ബജറ്റ്

പ്രിയേ,

നടി അമല പോളിനെ ഭര്‍ത്താവ് എ എല്‍ വിജയ്‌ പാരീസില്‍ വെച്ച് പ്രപ്പോസ് ചെയ്ത കഥ നീ എന്നോട് പറയുമ്പോഴുള്ള നിന്‍റെ കണ്ണുകളിലെ തിളക്കവും ആവേശവും എന്നെക്കൊണ്ട് പറയിക്കുന്നതിതാണ്... ഡൊമിനോസില്‍ വെച്ചുള്ള പ്രപ്പോസലും കോഫീ ഷോപ്പുകളിലും മള്‍ട്ടിപ്ലക്സിലും തളിര്‍ക്കുന്ന പ്രണയവും താജില്‍ വെച്ചുള്ള റിംഗ് എക്സ്ചേഞ്ചും കല്യാണവും  പാരീസില്‍ വെച്ചുള്ള ഹണിമൂണുമാണ് നീ വിഭാവനം ചെയ്യുന്നതെങ്കില്‍ അറിഞ്ഞു കൊള്‍ക; പാളയത്ത് തട്ട് ദോശ കഴിഞ്ഞ് ഡബിള്‍ ഓംലെറ്റിനു മുന്നേയുള്ള പ്രപ്പോസലും കടം വാങ്ങിച്ച കൂട്ടുകാരന്‍റെ ബൈക്കിലായി ബീച്ചിലും സരോവരത്തിലും തളിര്‍ക്കുന്ന പ്രണയവും ടാര്‍പ്പോളിന്‍ വലിച്ചു കെട്ടിയ പന്തലിനടിയിലെ നിശ്ചയവും കല്യാണവും, കൂടിപ്പോയാല്‍ വയനാട് കുറുവ ദ്വീപും തുഷാര ഗിരിയും കണ്ടു മടങ്ങുന്ന നമ്മുടെ ഹണിമൂണുമാണ് എന്‍റെ സ്വപ്നങ്ങളുടെ ബജറ്റിലുള്ളത്... നിന്‍റെ ജീവിതനിയമസഭയില്‍ ഈ ബജറ്റ് പാസാകുമെങ്കില്‍ പണയം വെക്കാന്‍ ഇടയ്ക്ക് മാലയും വളയും തരാനുള്ള മനസ് ആര്‍ജിച്ചു കൊള്ളുക. ഒന്ന് മാത്രം ഞാന്‍ ഉറപ്പു പറയാം ഉള്ളായ്മകളേക്കാള്‍ ഇല്ലായ്മകളുടെ ഒരുമിച്ചുള്ള അതിജീവനത്തിനൊടുവില്‍ കോഴിക്കോട് പാരീസിനേക്കാള്‍ നല്ലതാണെന്ന് നീ എന്‍റെ കണ്ണുകളില്‍ നോക്കി പറയുന്ന ഒരു നിമിഷം വരും... ഒരുപക്ഷേ ലോക പ്രണയ ഭൂപടത്തില്‍ പാരീസിനേല്‍ക്കുന്ന ആദ്യത്തെ കളങ്കമായിരിക്കും അത്.

18 comments:

  1. ഇല്ലായ്മകളുടെ ഒരുമിച്ചുള്ള അതിജീവനത്തിനൊടുവില്‍ കോഴിക്കോട് പാരീസിനേക്കാള്‍ നല്ലതാണെന്ന് നീ എന്‍റെ കണ്ണുകളില്‍ നോക്കി പറയുന്ന ഒരു നിമിഷം വരും...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. kunju vakkukaliloode othiri paranjuvallo jenith...nannaayirikkunnu aasamsakal.

    ReplyDelete
  4. കാശില്ലാത്തവൻ പ്രേമിക്കാൻ പൊകരതു....കുടുംബകാര് പറയുന്ന കൊച്ചിനെ കെട്ടി സുഖമായി കഴിയു ...

    ReplyDelete
    Replies
    1. കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്ന നിമിഷം.

      Delete
    2. കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്ന നിമിഷം.

      Delete
  5. പ്രണയത്തിലും ഹണിമൂണിലുമായി ബന്ധം അവസാനിപ്പിക്കരുതേ. 
    ഒന്നിച്ചുള്ള ജീവിതം നീണ്ടു നിവർന്നു കിടക്കുന്നതാണ്......

    ReplyDelete
  6. പാരീസിലും കാണൂല്ലോ തട്ടുകട

    ReplyDelete
  7. ഒരുപക്ഷേ ലോക പ്രണയ ഭൂപടത്തില്‍ പാരീസിനേല്‍ക്കുന്ന ആദ്യത്തെ കളങ്കമായിരിക്കും അത്.

    ReplyDelete
  8. വെട്ടി തുറന്നങ്ങ് പറയല്ലേ ഇപ്പോളത്തെ പെണ്‍കൊച്ചുങ്ങള്ടെ സ്വഭാവം വെച്ച് നോക്കുമ്പോൾ കെട്ടാചെക്കനായി കഴിയേണ്ടി വരും... :)

    ReplyDelete
  9. I LOVE YOU...
    ഇതു പൊളിച്ച് അടുക്കി
    മച്ചാനെ....
    CONGRATS....

    ReplyDelete
  10. ഇതും വായിച്ചു...

    ReplyDelete
  11. ഉംംംംംമ്മ.....

    ReplyDelete