01 June 2015

ചെമ്പരത്തി

ചങ്കു പറിച്ചവന്‍ ചന്തയില്‍ വെച്ചപ്പോള്‍ ചുമ്മാതെ പോയവരൊത്തു കൂടി
ചോര പൊടിയുന്ന കണ്ണുമായന്നവന്‍ ചൂരുന്ന ചോദ്യങ്ങള്‍ക്കുത്തരമായ്
കിലോയ്ക്ക് എത്രയാണെന്നൊരുത്തന്‍?
ഫ്രഷ്‌ ആണോ? എന്നൊരുത്തി
തൊട്ടടുത്ത കടയിലെ വിലയെറിഞ്ഞവര്‍,
ISI മുദ്രയും ബാര്‍ കോഡും ചൂഴ്ന്നവര്‍,
ചിന്നിത്തെറിക്കുന്ന ചോര തുടച്ചു കൊണ്ടന്നത്തെ ഊണിനു വില പേശി
ചുളുവിനു ചൂണ്ടുവാന്‍ ചൂളിപ്പറന്നവര്‍ ന്യായവിലയിലുടക്കി നിന്നു
ചോദ്യശരങ്ങള്‍ തന്‍ ദിനമദതന്ത്യത്തില്‍, വിട്ടുപോകാച്ചരക്കാണെന്ന ബോധ്യത്തില്‍ ചങ്കുമെടുത്തവന്‍ വീടുതേടി
മനസുമടുപ്പിന്‍റെ തിരിച്ചുപോക്കിലവന്‍ തെരുവുനായയ്ക്കത് വെച്ച് നീട്ടി
ചേമ്പിലത്താളില്‍ പിടയുന്ന ചങ്കുകണ്ടൊരുനിമിഷമാനായ സ്തബ്ധനായി
ഒരുവേള ബോധം വീണ്ടെടുത്തു കൊണ്ടാനായ ഇരുളിലേക്കോടി മാഞ്ഞു
ഒട്ടിയ വയറുമായ് ഓടുന്ന നായ തന്‍ മോങ്ങലിലന്നവന്‍ വീടു പൂകി

പഴയ സാമാനങ്ങള്‍ തന്‍ തട്ടിന്‍പുറമൊന്നില്‍ ചേമ്പിലപ്പൊതിയ്ക്കന്നു വിശ്രമമായ്‌...

4 comments:

  1. പഴയ സാമാനങ്ങള്‍ തന്‍ തട്ടിന്‍പുറമൊന്നില്‍ ചേമ്പിലപ്പൊതിയ്ക്കന്നു വിശ്രമമായ്‌...

    ReplyDelete
  2. എന്തോന്നെഡേയ് ,,,,ഒരുമാതിരി ആശാനുള്ളൂവെള്ളത്തിൽ സ്റ്റൈൽ ???...കരയിപ്പിച്ച് കളഞ്ഞല്ലോ നീ ...

    ReplyDelete
  3. ഹ ഹ..കൊള്ളാം..‘ ഫെയ്സ് ബുക്ക് നക്കിയ ജീവിതം’ അതി ഗംഭീരം..ഓരോന്നായി വായിക്കട്ടെ..

    ReplyDelete