08 July 2015

മാറ്റത്തിന്‍റെ കോംപാക്റ്റ് ഡിസ്ക്

നാട്ടില്‍ നിന്ന് ടൌണിലേക്കുള്ള ഒരു രാത്രി യാത്ര...

അങ്ങാടിയും പാടങ്ങളും കളിക്കളങ്ങളും കടന്നു പോകുന്ന ആ നാട്ടിന്‍പുറയാത്രയില്‍ ബസ്സിന്‍റെ സ്പീക്കറില്‍ നിന്നും ഒരു ഇംഗ്ലീഷ് സോംഗ്... എല്‍ട്ടണ്‍ ജോണ്‍ ആണ്... ഒരു നിമിഷം ഞാന്‍ പുറത്തേക്ക് നോക്കി... പട്ടണപ്രവേശത്തിന് തയ്യാറെടുക്കുന്ന ഞങ്ങളുടെ പഴയ അതേ പുലരി ബസ്സിന്‍റെ പോക്കില്‍ പുറകോട്ടു പോകുന്നത് വാഷിംഗ്ടണ്‍ DCയോ മിയാമി ബീച്ചോ മറ്റോ ആണെന്ന് ഒരു തോന്നല്‍. ഇംഗ്ലീഷ് പാട്ടും സൈഡ് സീറ്റിലെ തണുത്ത കാറ്റും അടുത്ത് പുതുക്കിയ ബസിലെ ലൈറ്റുകളും ചേര്‍ന്നപ്പോള്‍ ന്യൂയോര്‍ക്കിലെ ഒരു ബീച്ച് സൈഡ് കോഫീ ഷോപ്പില്‍ ഇരിക്കുന്ന പോലെ. നോക്കുമ്പോള്‍ വശങ്ങളില്‍ ഗണേഷ് ടെയ്ലേഴ്സും അനുഗ്രഹ റ്റ്യൂഷന്‍ സെന്‍ററും മാറ്റമില്ലാതെ. പഴയ അതേ ഊര്‍ജസ്വലതയില്‍ കണ്ടക്റ്റര്‍ ബാബുവേട്ടനും, രണ്ട് ബട്ടന്‍സ് അഴിച്ചിട്ട് ഡ്രൈവര്‍ രാഘവേട്ടനും തന്നെ... കിളിയ്ക്ക് മാറ്റമുണ്ട്... എന്നും 'കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയും', 'ഒരു ദളം മാത്ര'വുമൊക്കെ പാടിയിരുന്ന ആ 80കളുടെ CDയെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍, പിന്നെത്തരാന്‍ മറന്ന ബാക്കിപ്പൈസ ചോദിക്കുമ്പോഴുള്ള അതേ കള്ളച്ചിരിയോടെ ബാബുവേട്ടന്‍ പറഞ്ഞു


"കിളിയായിട്ട് വന്ന പുതിയ ചെക്കന്‍ പിടിപ്പിച്ച് കൊണ്ടോന്ന (പിടിപ്പിച്ചത് എന്നേ ഇപ്പോഴും പറയൂ. ആ പഴയ കാസെറ്റ് കാല ശീലം) CDയാ... ഒരു മാറ്റൊക്കെ വേണ്ടെടോ...?"

ഞാനും ചിരിച്ചു...

അനിവാര്യമായ പുതിയ തലമുറയുടെ മാറ്റം... പുതുമയുള്ള നല്ല മാറ്റങ്ങള്‍ ഇനിയും ഉണ്ടാകട്ടെ... എന്നാല്‍ CD മാറിയാലും പാടവും കളിക്കളങ്ങളുമൊക്കെയുള്ള നാടിന്‍റെ നന്മ മാറാതിരിക്കട്ടെ.

എല്‍ട്ടണ്‍ ജോണ്‍ പാടുന്നു...

"Never say goodbye
Never say goodbye"

11 comments:

  1. പുതുമയുള്ള നല്ല മാറ്റങ്ങള്‍ ഇനിയും ഉണ്ടാകട്ടെ... എന്നാല്‍ CD മാറിയാലും പാടവും കളിക്കളങ്ങളുമൊക്കെയുള്ള നാടിന്‍റെ നന്മ മാറാതിരിക്കട്ടെ...

    ReplyDelete
  2. നാടിന്‍റെ നന്മ മാറാതിരിക്കട്ടെ....

    :)

    ReplyDelete
  3. നാടിന്റെ ആ നമയും മാറിത്തുടങ്ങി.കഷ്ടം!

    ReplyDelete
  4. "Never say goodbye
    Never say goodbye"

    ReplyDelete
  5. oru maattam aarkka ishtamillaathathu! Maattangal undaayikkonde irikkatte.

    ReplyDelete
  6. മാറ്റമില്ലാത്തത് മാറ്റത്തിനുമാത്രാണത്രെ

    ReplyDelete
  7. നന്മയുള്ള പുതുമകള്‍ വന്നോട്ടെ.

    ReplyDelete
  8. നല്ല മാറ്റങ്ങൾ സ്വാഗതാർഹാം തന്നെ ...!

    ReplyDelete
  9. yes maatangal nallathinavatte....

    ReplyDelete
  10. നന്മ മങ്ങിയ കലത്തിൽ ഒരു നന്മക്കഥ

    ReplyDelete