നീ എനിക്ക് ആരാണെന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്... ആ ചിന്തകള്‍ പൂര്‍ണ്ണമാകണമെങ്കില്‍ പോലും നിന്‍റെ ചുവരുകളുടെ സ്വകാര്യത വേണമെന്നത് അത്ഭുതമാകുന്നു. നിനക്കല്ലാതെ മറ്റൊന്നിനും നല്‍കനാകാത്ത ഏകാന്തത, നീ പകര്‍ന്ന ആശ്വാസം, നിന്നില്‍ ഇറക്കി വെച്ച ഭാരങ്ങള്‍ ഇതൊന്നും ഫ്ലഷ് ചെയ്ത് കളയാനാകാത്ത സത്യങ്ങളാണെന്ന് ഞാന്‍ തിരിച്ചറിയുന്നു... മറ്റേതു ചുവരുകളെക്കാളും നിന്‍റെ 4 ചുവരുകള്‍ക്കുള്ളില്‍ ഞാന്‍ കണ്ടെത്തിയ ഇന്ത്യ അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളുകളില്‍ നീ കണ്ട ഇന്ത്യ ആയിരുന്നില്ല. നീ കൃസ്തുവിനെ ക്രിസ്തുവാക്കി, ബുദ്ധനെ ബുദ്ധനാക്കി, ഹിറ്റ്ലറെ ഹിറ്റ്ലറും... പ്രസന്നമായ മുഖങ്ങള്‍ക്ക്, നല്ല ദിവസങ്ങള്‍ക്ക്, അന്തരീക്ഷ സന്തുലിതാവസ്ഥയ്ക്ക്, എന്നും നിന്നോടാണ് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നത്... നീ ഇല്ലാതെ ഒരു ജീവിതവും പൂര്‍ണ്ണമാകുന്നില്ല. അതുകൊണ്ട് തന്നെ എവിടെ പോയാലും ഞാന്‍ നിന്നെയാണ് ആദ്യം തേടുന്നത്. എന്നും എല്ലാവിധ സൗകര്യങ്ങളോടും കൂടെ നീ തൊട്ടടുത്ത് ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മറ്റെന്തു നഷ്ട്ടമായാലും നിന്നെ നഷ്ട്ടമാകാന്‍ ഇടയാകരുതേയെന്ന് സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു കാരണം നീ എന്നെ ചിന്തകനാക്കി, നീ എന്നെ എഴുത്തുകാരനാക്കി, ഇപ്പോള്‍ കവിയും,
Teri closet ki namkeen mastiyaan
Teri flush ki beparwaah gustakhiyaan
Teri tiles ki lehrati angdaiyaan
Nahi bhoolunga main
Jab tak hai ഞാന്‍, Jab tak hai ഞാന്‍.
അവസാനിക്കാത്ത പ്രണയത്തോടെ <3
ജെനിത് കാച്ചപ്പിള്ളി (JK) ;) :P
#Nov19 #WorldToiletDay
Teri closet ki namkeen mastiyaan
Teri flush ki beparwaah gustakhiyaan
Teri tiles ki lehrati angdaiyaan
Nahi bhoolunga main
Jab tak hai ഞാന്‍, Jab tak hai ഞാന്‍.
അവസാനിക്കാത്ത പ്രണയത്തോടെ <3
ജെനിത് കാച്ചപ്പിള്ളി (JK) ;) :P
#Nov19 #WorldToiletDay
ഹഹഹ!!
ReplyDeleteസത്യം
തികച്ചും സത്യസന്ധമായ ഒരു നിരീക്ഷണം....
ReplyDeleteതികച്ചും സത്യസന്ധമായ ഒരു നിരീക്ഷണം....
ReplyDeleteനന്നായി
ReplyDelete