26 October 2012
കുളിമുറിയിലെ തവള / Frog in the bathroom
15 October 2012
ജോലി - ധ്യാനം
ജെനിത് വചനം
"ആത്മാര്‍ത്ഥമായി 100% ആസ്വദിച്ചു കൊണ്ട് നിങ്ങള്‍ ഒരു ജോലി ചെയ്യുന്നുണ്ടെങ്കില്‍ അതു തന്നെയാണ് ഏറ്റവും വലിയ ധ്യാനം..."
ഒരു രാത്രി ജോലി കഴിഞ്ഞു പോകുമ്പോള്‍ പറഞ്ഞത് :)
06 October 2012
സര്‍ഗാത്മകത
ജെനിത് വചനം
"ഒരു യദാര്‍ത്ഥ കലാകാരന്‍റെ സര്‍ഗാത്മകത എന്ന് പറയുന്നത് മറ്റേതു ശാരീരിക ചോദനകളേയും പോലെ തന്നെ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. അതാത് സമയങ്ങളില്‍ അത് സംഭവിച്ചു കൊണ്ടേയിരിക്കും. അതിനെ അവഗണിക്കാന്‍ അവനൊരിക്കലും കഴിയില്ല..."
"ഒരു യദാര്‍ത്ഥ കലാകാരന്‍റെ സര്‍ഗാത്മകത എന്ന് പറയുന്നത് മറ്റേതു ശാരീരിക ചോദനകളേയും പോലെ തന്നെ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. അതാത് സമയങ്ങളില്‍ അത് സംഭവിച്ചു കൊണ്ടേയിരിക്കും. അതിനെ അവഗണിക്കാന്‍ അവനൊരിക്കലും കഴിയില്ല..."
08/06/2012 ന് ഉച്ചയ്ക്ക് ഒരു പ്രത്യേക അവസരത്തില്‍ പറഞ്ഞത് :)
29 September 2012
ഒരു വടക്കന്‍ വീഡിയോ ഗാഥ
ഇത് ഒരു കാലഘട്ടത്തിന്‍റെ കഥയാണ്, ഒരു ദേശത്തിന്‍റെ കഥയാണ്, സിനിമയില്‍ വന്നിട്ടില്ലാത്ത സിനിമാ കഥയെ വെല്ലുന്ന ഒരു സമൂഹത്തിന്‍റെ കഥയാണ്, സര്‍വോപരി എന്‍റെ കഥയാണ്...
അത്രയധികം ശാലീന സുന്ദരമല്ലാത്ത, പ്രത്യേകിച്ചു ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത ഒരു നാട്, ദൈവത്തിന്‍റെ സൃഷ്ട്ടി കര്‍മ്മ റിഹേഴ്സലിലെ ഫ്ലോപ്പ് ആയ ഒരു ഭാഗം അതായിരുന്നു 'കോണകമുക്ക്' എന്ന് പറയാം. ഗ്രാമം ആണോ എന്ന് ചോദിച്ചാല്‍ ഗ്രാമം അല്ല. എന്നാല്‍ പട്ടണമാണോ എന്ന് ചോദിച്ചാല്‍ പട്ടണവുമല്ല ഒരുമാതിരി 'ഗ്രട്ടണം' എന്ന് പറയാവുന്ന ഒരു നാട്. അവിടെയാണ് ഈ കഥ നടക്കുന്നത്.
അത്രയധികം ശാലീന സുന്ദരമല്ലാത്ത, പ്രത്യേകിച്ചു ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത ഒരു നാട്, ദൈവത്തിന്‍റെ സൃഷ്ട്ടി കര്‍മ്മ റിഹേഴ്സലിലെ ഫ്ലോപ്പ് ആയ ഒരു ഭാഗം അതായിരുന്നു 'കോണകമുക്ക്' എന്ന് പറയാം. ഗ്രാമം ആണോ എന്ന് ചോദിച്ചാല്‍ ഗ്രാമം അല്ല. എന്നാല്‍ പട്ടണമാണോ എന്ന് ചോദിച്ചാല്‍ പട്ടണവുമല്ല ഒരുമാതിരി 'ഗ്രട്ടണം' എന്ന് പറയാവുന്ന ഒരു നാട്. അവിടെയാണ് ഈ കഥ നടക്കുന്നത്.
കോണകമുക്കിലെ പേരു കേട്ട വ്യവസായ പ്രമുഖനും, സമുദായ പ്രമാണിയും, സര്‍വകാര്യ പ്രസക്തനുമായിരുന്നു സുഗതന്‍ മുതലാളി. പ്രകാശ സംശ്ലേഷണം എളുപ്പം നടക്കുന്ന കഷണ്ടി തല, ഒരു ജാതി ഇരുണ്ട കളര്‍ ടോണ്‍. നവരസങ്ങളില്‍ പെടാത്ത ഒരു തരം പുച്ഛഭാവം സദാ മുഖത്ത്, മുണ്ടും ജുബ്ബയും വേഷം, ബ്രേക്കിന് മുന്‍പ് ചാനല്‍ ലോഗോ വരുന്നത് പോലെ അലമ്പ് പറയുന്നതിന് മുന്‍പ് ഇടം കൈ കൊണ്ടുള്ള ചന്തി ചൊറിച്ചില്‍, സര്‍വോപരി ഡയറി മില്‍കിന്‍റെ സില്‍വര്‍ ഫോയിഡ് 2 തവണയെങ്കിലും ചവയ്ച്ചൂറ്റുന്ന ആറു പിശുക്കന്‍... ഇതൊക്കെയായിരുന്നു സുഗതന്‍ മുതലാളി. ദീപസ്തംഭം Super like എനിക്കും കിട്ടണം പണം ഇതായിരുന്നു പുള്ളീടെ ഒരു ലൈന്‍. നാട്ടില്‍ ചെയ്യാവുന്ന ബിസിനസ് എല്ലാം തന്നെ ചെയ്തു ബോറടിച്ച അദ്ദേഹത്തിന്‍റെ അടുത്ത സംരംഭം കോണകമുക്കിന്‍റെ ചരിത്രത്തില്‍ Glass ink കൊണ്ട് രേഘപ്പെടുത്തിയിട്ടുള്ളതാണ്. കലയുമായി distance relation പോലും ഇല്ലെങ്കിലും ഏകമകളായ സീതയുടെ പേരില്‍ അദ്ദേഹം തുടങ്ങിയതാണ് കോണകമുക്കിലെ ആദ്യ ഓഡിയോ വീഡിയോ ഷോപ്പ് ആയ സീത ഓഡിയോസ് n വീഡിയോസ്.
അക്കാലത്ത് ടേപ്പ് റെക്കോഡര്‍, VCR ഇതൊക്കെ ഉള്ള വീടുകള്‍ കോണകമുക്കില്‍ കുറവാണ്. ടേപ്പ് റെക്കോഡര്‍ ഉള്ളത് ദുബായിക്കാരന്‍ അഹമ്മദ് ഹാജിയുടെ പാര്‍ലമെന്‍റ് മന്ദിരം പോലുള്ള എക്കോ കേള്‍ക്കണ വീട്ടിലാണ്. ഒരു VCP (VCRന്‍റെ അനിയന്‍) ഉള്ളതാവട്ടെ കയറു കമ്പനിയില്‍ കയറു പിരിക്കാന്‍ വന്ന തമിഴന്‍മാര് താമസിക്കണ കോളനിയിലും. സ്വഭാവം നോക്കിയാല്‍ അഹമ്മദ് ഹാജി 'അഹമ്മതി' ഹാജി ആയതു കൊണ്ട് അവിടെ നിന്ന് ടേപ്പ് റെക്കോഡര്‍ കിട്ടുക എന്നത് ഒരു പാട്ടുണ്ടാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. കോളനിയിലാണെങ്കിലോ ഇടുന്നത് തമിഴ് പടമാണെങ്കിലും അത് കാണാന്‍ കുന്നുമല്‍ ശ്രീദേവി അടക്കം നാട്ടിലെ സകലമാന എരപ്പാളികളും അവിടെ ഉണ്ടാകും. അന്നൊക്കെ ഒരു രജനിപ്പടമൊക്കെ ഒരു തടവ് കണ്ടാല്‍ നൂറു തടവ് കണ്ട മാതിരി. ഒറ്റ കാഴ്ച്ചയില്‍ മനസിലെ ഹാര്‍ഡ് ഡിസ്കില്‍ ഫുള്‍ പടം സേവ്ഡ്! അങ്ങിനെയുള്ള നാട്ടില്‍ സീതയുടെ വരവോടു കൂടി ഉള്ളതില്‍ പലതും വിറ്റു തുലച്ചും, പലിശയ്ക്കു കാശെടുത്തും VCR, Tape Recorderകളുടെ കാര്യത്തില്‍ പലരും സ്വയം പര്യാപ്തരായി. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ VCR, Tape Recorder കളുടെ എണ്ണമാണെങ്കിലോ നാട്ടുകാരുടെ എണ്ണത്തിനൊപ്പവുമായി. മുറുക്കാനിടിച്ചിരുന്ന മുത്തശ്ശിമാരടക്കം സകലരും Tape Recorderന്‍റെ Head ക്ലീന്‍ ചെയ്യാനും കാസറ്റിലെ ഫംഗസ് കളയാനും പഠിച്ചു. അങ്ങാടിയില്‍ ചുമ്മാ വായ നോക്കി ഇരുന്നവനോക്കെ ലോക സിനിമകള്‍ കണ്ടു തുടങ്ങി (കിണ്ണം കട്ട കള്ളന്‍, അയലത്തെ അദ്ദേഹം etc.) എന്നുമുള്ള പാല് വാങ്ങിക്കാന്‍ പോക്കു പോലെ കാസറ്റില്‍ പാട്ട് പിടിപ്പിക്കല്‍ പലരുടെയും ദിനചര്യയുടെ ഭാഗമായി. ദോശ മറിച്ചിടുന്ന ലാഘവത്തോടെ വീട്ടമ്മമാര് കാസറ്റ് മറിച്ചിട്ടു തുടങ്ങി.
രാവിലെ 7 മണി മുതല്‍ ഭക്തിഗാനം, 8 മുതല്‍ 10 വരെ സോഫ്റ്റ് സിനിമാ ഗാനങ്ങള്‍, 10 മുതല്‍ 11 വരെ ആല്‍ബം സോങ്ങ്സ്, 11 മുതല്‍ 1 വരെ കോമഡി കാസറ്റുകള്‍. ഉച്ചയ്ക്ക് 1 മുതല്‍ 2 വരെയുള്ള lunch ബ്രേക്കിനു ശേഷം 2 മണിക്ക് Blockbuster ചലച്ചിത്രങ്ങളുടെ ശബ്ദരേഖ ആരംഭിക്കും, വൈകുന്നേരങ്ങളില്‍ അടിപൊളി പാട്ടുകള്‍. രാത്രികളില്‍ വീണ്ടും സിനിമാ ശബ്ദരേഖ. ഇതായിരുന്നു സീതയിലെ പ്രോഗ്രാം ചാര്‍ട്ട്. ഇതൊക്കെയും വലിയ സ്പീക്കറുകളിലൂടെ അങ്ങാടിയെ ശബ്ദമുഖരിതമാക്കും. പല തവണ കേട്ട് കേട്ട് അന്നൊക്കെ ഇറങ്ങിയിരുന്ന കലാഭവന്‍ മണിയുടെ ഓരോ കോമഡി കാസറ്റും കോണകമുക്കുകാര്‍ക്ക് കാണാപാഠമായിരുന്നു. അതുകൊണ്ട് തന്നെ കോമഡി വരുന്നതിനു മുന്‍പേ പലരും ചിരി തുടങ്ങുമായിരുന്നു. സിനിമയുടെ ശബ്ദരേഖയില്‍ പിന്നെ മര്‍മ്മ പ്രധാനമായ ഭാഗങ്ങള്‍ മാത്രമേ കേള്‍പ്പിക്കൂ എന്ന പ്രത്യേകതയുണ്ട്. മുഴുവന്‍ കേള്‍പ്പിച്ചാല്‍ തീര്‍ന്നില്ലേ? ഇത് ആളുകളെ കാസറ്റ് എടുപ്പിക്കാനുള്ള കാഞ്ഞ ബുദ്ധി. കഥയിലേക്ക് ആകാംഷ ഉണര്‍ത്തി കാസറ്റി ലേക്ക് ആളുകളെ ആകര്‍ഷിക്കണ പരിപാടി. ഇന്ന് ചിന്തിക്കുമ്പോള്‍ പുതിയ കാസറ്റ് റിലീസുകളുടെ സുഗതന്‍ സ്റ്റൈല്‍ ഓഫ് ട്രെയിലര്‍ കൂടി ആയിരുന്നു അത്. Youtube ഇല്ലാത്ത അക്കാലത്തെ, കോണകമുക്കുകാരുടെ S tube - Sugathan tube ആയിരുന്നു സീത.
താരങ്ങളുടെയും സിനിമകളുടെയും ആല്‍ബങ്ങളുടെയും കോമഡി കാസറ്റുകളുടെയും പോസ്റ്ററുകള്‍ക്കിടയില്‍ പുട്ടിനു പീര എന്ന പോലെ സിനിമാ മംഗളത്തിന്‍റെ center page ഒട്ടിച്ച രീതിയില്‍ ഉള്ളതായിരുന്നു കടയുടെ interior. ഇത് കാണാനായി മാത്രം കടയില്‍ വന്നു കുശലം പറയുന്നവരുടെ എണ്ണം കടയിലെ കാസറ്റുകളുടെ എണ്ണത്തെക്കാള്‍ കൂടുതലായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മാമുക്കോയയുടെ പല്ല് പോലെ പ്രീതി സിന്റയുടെ നുണക്കുഴി പോലെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോണകമുക്കിന്‍റെ main attractionഉം, പ്രധാന landmarkഉം ആയി സീത മാറി. കച്ചവടം കൂടിയതിനു അനുസരിച്ച് കടയില്‍ ജീവനക്കാരി നിയമിതയായി. അത്താഴക്കുന്നിലെ ഷീലയുടെ മകള്‍ പ്രീതി. സുന്ദരി, സുമുഘി. എടുത്ത കാസറ്റിലെ നായികയെ മറന്നാലും അവളെ മറക്കില്ല എന്നതായിരുന്നു പ്രീതിയുടെ USP - Universal Selling Point. പ്രീതിയുടെ വരവോടെ അത്രയും കാലം കടയിലേക്ക് ശ്രദ്ധിക്കാതിരുന്ന മറ്റു പലരുടെയും ശ്രദ്ധ തിരിക്കാന്‍ സുഗതന്‍ മുതലാളിയ്ക്കായി എന്നുള്ളതായിരുന്നു സത്യം.
അതില്‍ ഒന്നാമനായിരുന്നു സുധീഷ്. പണി അറിയാമെങ്കിലും പണിക്കു പോകാതെ നാട്ടുകാര്‍ക്ക് പണിയുണ്ടാക്കുന്ന ഒരു പണിക്കരുടെ മകന്‍. അഭ്യസ്ത വിദ്യന്‍, സുന്ദരന്‍. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കുങ്കുമപ്പൂവിലെ രുദ്രനെപ്പോലിരിക്കും. ചുമ്മാ കലുങ്കില്‍ ഇരിക്കുക, നാട്ടില്‍ നടക്കുന്ന എല്ലാ കളികളിലും, കല്യാണങ്ങളിലും പങ്കെടുക്കുക, പെണ്‍കുട്ടികളോടുള്ള താല്പര്യം, ഉപദേശങ്ങളോടും പണിയെടുത്തു ജീവിക്കുന്നവരോടുമുള്ള പുച്ഛം എന്നിങ്ങനെ ഒരു സാധാരണ ചെറുപ്പക്കാരന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും ഉള്ള 916, ISO 9001 certified മുതല്. എന്നാല്‍ പ്രീതിയുടെ വരവോടെ സീതയോടുള്ള സുധീഷിന്‍റെ പ്രീതി പെട്ടന്ന് കൂടി. അങ്ങനെ സുധീഷ് സീതയിലെ സ്ഥിരം സന്ദര്‍ശകനായി. ഷീല മേമയുടെ പാരമ്പര്യം വെച്ച് പ്രീതി സുധീഷിനു ഒരു tough subject ആയിരുന്നേയില്ല. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണെന്ന് പറഞ്ഞ പോലെ വളയാനിരുന്ന പ്രീതി 'റ' പോലെ വളഞ്ഞു. ശേഷമുള്ള സുധീഷിന്‍റെ ഓരോ വരവുമാകട്ടെ കോണകമുക്കുകാര്‍ക്ക് സിനിമയേക്കാള്‍ രസമുള്ള കാഴ്ചകളുമായി...
ഒരു നട്ടുച്ച നേരത്താണ് ആ twist ഉണ്ടായത്. എന്തോ അത്യാവശ്യത്തിനായി ഉച്ച സമയത്ത് കടയില്‍ വന്ന സുഗതന്‍ മുതലാളി അടച്ചിട്ടുന്ന ഷട്ടര്‍ അപ്രതീക്ഷിതമായി ഉയര്‍ത്തിയതും, പിന്നീട് സുധീഷും സുഗതനുമായി നടന്ന തല്ലും ബീപ് ചെയ്യാത്ത തെറി വിളിയും, പ്രീതിയുടെ മോങ്ങലും മാത്രമേ കോണകമുക്കുകാര്‍ കണ്ടുള്ളൂ. Rewind ചെയ്ത് ബാക്കിയുള്ളത് മനസില്‍ ഊഹിക്കുകയായിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം കട അടവായിരുന്നു. പിറ്റേ ദിവസം മുതല്‍ കടയില്‍ പ്രീതി ഇല്ല. മറ്റെല്ലാ കച്ചവടങ്ങളും നിര്‍ത്തി വെച്ച് പതിവിലും കാര്‍ക്കശ്യത്തോടെ സുഗതന്‍ മുതലാളി വീണ്ടും കടയുടെ ഐശ്വര്യമായി...
സുധീഷിനെ കുറിച്ച് കുറേ നാളത്തേക്ക് വിവരമൊന്നുമില്ലായിരുന്നു. ഒരു സുപ്രഭാതത്തില്‍ കുളിരുന്ന ആ വാര്‍ത്ത കേട്ടാണ് കോണകമുക്കുകാര്‍ ഉണര്‍ന്നത്. പുതിയ സംവിധാനങ്ങളുമായി കാലത്തിനു അനുയോജ്യമായി Video CD ഷോപ്പ് സുധീഷ് തുറക്കുന്നു. പേര് മേഘ ഓഡിയോസ് n വീഡിയോസ്.
അത് ഇന്റര്‍വെല്ലിനു ശേഷമുള്ള കഥയുടെ പുതിയ ഒരു വഴിത്തിരിവായിരുന്നു.
സീതയുടെ നേരെ മുന്നിലായി കോണിപ്പടിയുടെ ചുവട്ടിലായല്ലാതെ വിശാലമായ ഒരു റൂമില്‍ നല്ല interior ഡിസൈനില്‍ Video CDകള്‍ നിരന്നു. സീതയിലെ വോളിയത്തെക്കാള്‍ ഉയര്‍ന്ന വോളിയത്തില്‍ മേഘയില്‍ പരിപാടികള്‍ ഗംഭീരമായി. റീല് കുടുങ്ങുന്ന പ്രശ്നമില്ല, ഫംഗസ് പേടിക്കണ്ട, ലങ്കാദഹനം കാണാനെടുത്തിട്ട് പകുതി വഴിക്ക് ഭക്തകുചേല കയറി വരണ പരിപാടിയില്ല, പുറമേ വാടകയോ, സീതയിലേതിനെക്കാള്‍ 5 രൂപ കുറവും. കോണകമുക്കുകാരുടെ മനസില്‍ ലഡ്ഡു പൊട്ടാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. സുനാമി അടിച്ച പോലെ സിനിമാ പ്രാന്തന്‍മാരെല്ലാം മേഘയിലെത്തി. അതോടെ Video കാസറ്റുകള്‍ പഴങ്കഥകളായി. ഓര്‍മ്മയായ കാസറ്റിന്‍റെ റീലുകള്‍ കൊണ്ടുള്ള ഏക പ്രയോജനം കാക്കയെ ഓടിക്കാം എന്നുള്ളത് മാത്രമായി. Sofware അപ്ഡേറ്റ് ചെയ്യാന്‍ അല്പം വൈകിയ സുഗതന്‍ മുതലാളിയാകട്ടെ Video CD ഇറക്കിയെങ്കിലും സുധീഷിന്‍റെ കസ്റ്റമര്‍ റിലേഷന് മുന്നില്‍ പിടിച്ചു നില്‍ക്കുക എന്നുള്ളത് Mission Impossible 5 ആയിരുന്നു.
ഏതു സമയത്തും സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ കടയില്‍ ഉണ്ടാകും, അതും സിനിമയെ കുറിച്ച് വിവരമുള്ളവന്‍. CDയോടൊപ്പം ചിരി + ചെറിയ ഒരു summary, CD തിരിച്ചു എത്തിക്കേണ്ട കാര്യത്തില്‍ ആവശ്യത്തിനു സാവകാശം, പരിചയക്കാര്‍ക്കുള്ള പ്രത്യേക ഓഫറുകള്‍, സിനിമാ പ്രാന്തന്‍മാരിലെ BPL വിഭാഗക്കാര്‍ക്ക് '2 രൂപയ്ക്ക് സിനിമ' പോലുള്ള കര്‍മ്മപരിപാടികള്‍ ഇതൊക്കെ മേഘയുടെ മാത്രം പ്രത്യേകതകള്‍ ആയിരുന്നു. സ്കൂള്‍ വിട്ട സമയമാണെങ്കില്‍ ബസ് സ്റ്റോപ്പിലെ പെണ്‍ സാന്നിധ്യത്തിന് അനുസരിച്ച് കാസെറ്റ് സൈഡ് മാറി അങ്ങാടി romantic songsലേക്ക് വീഴും. 2 രൂപയ്ക്ക് ഇഷ്ട്ടപ്പെടുന്നവര്‍ക്കായി song dedication പരിപാടി വരെ ഉണ്ടായിരുന്നു എന്നോര്‍ക്കണം. സുഗതന്‍ മുതലാളിയെ അപേക്ഷിച്ച് സുധീഷ് ചെറുപ്പമായിരുന്നത് കൊണ്ട് ചെറുപ്പക്കാരുടെ കടയിലെ സാന്നിധ്യവും, പിന്തുണയും Olympics inaugural ചടങ്ങൊക്കെ പോലെയുള്ള കാണേണ്ട കാഴച്ചകളായിരുന്നു. വാസ്തവത്തില്‍ മേഘയിലെ ജോലി അക്കാലത്തെ ചെറുപ്പക്കാരുടെ ഒരു Dream Job ആയിരുന്നു. അത് ശബളം കൊണ്ടോ ആനുകൂല്യങ്ങള്‍ കൊണ്ടോ അല്ല. ഏതു സമയവും പാട്ട് കേള്‍ക്കാം, എത്ര വേണമെങ്കിലും സിനിമ കാണാം, Wholesale ഷോപ്പില്‍ നിന്ന് CD എടുക്കാനെന്ന പേരില്‍ ബൈക്കില്‍ ടൌണില്‍ കറങ്ങാം. റോഡിന്‍റെ സൈഡിലും ബസ് സ്റ്റോപ്പിന്‍റെ അടുത്തും ആയിരുന്നതിനാല്‍ ഇഷ്ട്ടം പോലെ പെണ്‍കുട്ടികളെ കാണാം. ഇതില്‍ കൂടുതല്‍ ഒരു ചെറുപ്പക്കാരന് എന്ത് വേണം?
അങ്ങനെ മേഘ കോണകമുക്കിന്‍റെ ദൃശ്യാനുഭവ ചരിത്രം തിരുത്തിയെഴുതി. പണത്തിനു മായ്ക്കാന്‍ കഴിയാത്ത ചീത്തപ്പേരില്ലല്ലോ. വരവ് കുറവായിരുന്നെങ്കിലും വരുത്തിയ പൈസ വാരിയെറിഞ്ഞ് സുധീഷ് സ്വന്തം പേരിലുള്ള അഴുക്കു മായ്ച്ചു. ക്ലീനിങ്ങിന്‍റെ കാര്യത്തില്‍ പണം Harpicനേക്കാള്‍ ഗുണം ചെയ്യുമെന്ന് സുധീഷ് തിരിച്ചറിഞ്ഞു. സുഗതന്‍റെ പരാജയം മാത്രം ലക്ഷ്യിട്ടിരുന്ന സുധീഷിനു പറ്റിയ അബദ്ധം കടയില്‍ ചെറുപ്പക്കാര്‍ക്കും നാട്ടുകാര്‍ക്കും കൊടുത്ത അമിത സ്വാതന്ത്ര്യമായിരുന്നു. അത് അധികം വൈകാതെ തന്നെ കോണകമുക്കില്‍ ഒരു വല്ലാത്ത സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ട്ടിച്ചു. ദേശാടന കിളികളെപ്പോലെ ഇടയ്ക്ക് അന്യദേശങ്ങളില്‍ നിന്ന് വന്നു പോകുന്ന ചെറുപ്പക്കാര്‍, ഷോപ്പിനകത്ത് ഇരുന്നുള്ള വെള്ളമടി, ചൂളമടി, ചെവിയുടെ Mother board തകര്‍ക്കുന്ന പാട്ട് വെയ്പ്പ്, ഇതൊക്കെ സിനിമയ്ക്കിടയിലെ commercial break പോലെ നാട്ടുകാര്‍ക്ക് അസഹ്യമായി തുടങ്ങി. ഇതിനു പുറമേ വാടകയ്ക്ക് കൊടുത്ത CD തിരിച്ചു ചോദിക്കുന്നു എന്നുള്ളത് ഒരു വിഭാഗത്തിന്റെ വ്യാപകമായ എതിര്‍പ്പിനിടയാക്കി. ബിറ്റ് CD കൊണ്ട് പോകുന്ന മാന്യന്‍മാരുടെ പേര് വിവരങ്ങള്‍ ഷോപ്പില്‍ നിന്ന ചില കുരുത്തം കെട്ടവന്‍മാര്‍ നാട്ടില്‍ ചോര്‍ത്തിയതും, നേരിട്ട് കാണുമ്പോള്‍ അര്‍ത്ഥതലങ്ങളുള്ള ഒരുമാതിരി മറ്റേ ചിരി ചിരിക്കുന്നു എന്നുള്ളതും വേലി തന്നെ വിളവു തിന്നു തുടങ്ങിയതുമൊക്കെ എരിതീയില്‍ സ്പിരിറ്റായി.
അങ്ങനെ പതിയെ പതിയെ ചായക്കടയിലെ ഒഴിഞ്ഞ കണ്ണാടിക്കൂടുകള്‍ പോലെ മേഘയിലെ ഷെല്‍ഫുകള്‍ മാറി. കച്ചോടം ചടങ്ങിനു മാത്രമായി. സുഗതന്‍റെ പരാജയം കാണുക എന്ന ലക്‌ഷ്യം മാത്രമായിരുന്നതിനാല്‍ സുധീഷിന്‍റെ താല്പര്യം കൂട്ടാന്‍ ഒരു മുസ്‌ലി പവറിനും ആയതുമില്ല. ഒപ്പം DVD, Blue-ray Technology, Internet, Mobile Phones എന്നിവയുടെ വരവ് കൂടിയായപ്പോള്‍ അങ്ങനെ അങ്ങനെ കാലത്തിന്‍റെ കുത്തൊഴുക്കില്‍ ആ ഒരു യുഗം കോണകമുക്കില്‍ നിന്നും Fade ആവുകയായിരുന്നു...
**************************
ഒറ്റ മകളുടെ വിവാഹമൊക്കെ കഴിഞ്ഞ സുഗതന്‍ മുതലാളി ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം. ബിസിനസുകള്‍ എല്ലാം തന്നെ ജോലിക്കാര്‍ ഏറ്റെടുത്തു നടത്തുന്നു. പുള്ളി മേല്‍നോട്ടം മാത്രം. സുധീഷ് ഇപ്പോള്‍ Catering business ആണ് ചെയ്യുന്നത്. ഇത് പിന്നെ ജീവിക്കാന്‍ വേണ്ടിയായതു കൊണ്ട് ലാഭമുണ്ടാക്കാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. കുറച്ചു നാളുകള്‍ക്കു മുന്‍പ് കാറ് വാങ്ങിച്ചു. ഇപ്പോള്‍ കല്യാണ ആലോചനകള്‍ തകൃതിയായി നടക്കുന്നു.
പ്രീതിയുടെ കല്യാണം കഴിഞ്ഞു. ഭര്‍ത്താവ് മിലട്ടറി സുകുമാരന്‍. 2 കുട്ടികള്‍. സകുടുംബം ഇപ്പോള്‍ ഡറാഡൂണില്‍ ആണെന്ന് കേള്‍ക്കുന്നു.
സീതയുടെ സ്ഥലത്താണ് ഇപ്പോള്‍ പ്രകശേട്ടന്‍റെ മണ്ണെണ്ണ ചേര്‍ത്ത പെട്രോള്‍ വില്‍ക്കണ കട. മേഘയിപ്പോള്‍ നാട്ടിലെ പുതു തലമുറയിലെ പിറുങ്ങിണി പിള്ളാരുടെ ക്ലബ് ആണ്. ഒരു കാലഘട്ടത്തിന്‍റെ സ്മാരകം പോലെ മേഘയിലെ BPL ടീവി ക്ലബ്ബില്‍ പ്രകാശം പൊഴിക്കുന്നു...
ഏറ്റവും വലിയ രസം മനോജേട്ടന്‍റെ മകന്‍ ചോട്ടുവിന്‍റെ സൈക്കിളിനു മുന്‍ ഭാഗം ഇപ്പോഴും അലങ്കരിക്കുന്നത് അന്ന് മേഘയില്‍ നിന്നെടുത്ത മേഘം സിനിമയുടെ CDയാണ്. വാസന്തിച്ചേച്ചി കൊപ്ര ഓണക്കാനിടുമ്പോള്‍ കാക്കയെ ഓടിക്കാന്‍ കെട്ടുന്നതോ? പഴയ കാസറ്റിന്‍റെ റീലും... :)
24 September 2012
പണി തീരാത്ത സ്വപ്‌നങ്ങള്‍
നിദ്രയുടെ യാമങ്ങളില്‍ ഞാന്‍ കാണാറുണ്ട്
മോഹങ്ങളുടെ പ്ലാനുകള്‍
മോഹങ്ങളുടെ പ്ലാനുകള്‍
ആഗ്രഹങ്ങളുടെ ചാക്കുകള്‍
പ്രതീക്ഷകളുടെ പെട്ടികള്‍
ലകഷ്യങ്ങളുടെ കൂനകള്‍
ലകഷ്യങ്ങളുടെ കൂനകള്‍
പണിതീരാത്ത സ്വപ്നങ്ങളുടെ അടിത്തറകള്‍
ഒരുപക്ഷേ,
പൊടിപിടിച്ച മനസിലെ ഏതോ ഒരു കോണില്‍
ഒരുപക്ഷേ,
പൊടിപിടിച്ച മനസിലെ ഏതോ ഒരു കോണില്‍
ഇപ്പോഴും പണി നടക്കുന്നുണ്ടാകാം...
02 September 2012
An Interview with a കൊതുക്
കരണ്‍ ജോഹറിന്‍റെ കോഫി വിത്ത് കരണ്‍ ഷോ പോലെ ജോണ്‍ ബ്രിട്ടാസിന്‍റെ സെലെബ്രിറ്റി Interview പോലെ ചുമ്മാ ഒരു രസത്തിനു വേണ്ടി ഞാനിന്നു ഒരാളെ Interview ചെയ്യാനായിട്ട് പോവുകയാണ്. അത് മറ്റാരുമല്ല... ഒരുപാട് രാത്രികളില്‍ നമ്മുടെയെല്ലാം ഉറക്കം കളഞ്ഞിട്ടുള്ള, ഒരു കയ്യകലത്തില്‍ കിട്ടാന്‍ നമ്മളൊരുപാട് കൊതിച്ചിട്ടുള്ള മിസ്റ്റര്‍ കൊതുക് നാണപ്പന്‍ന്‍ന്‍ന്‍ന്‍!!! അപ്പൊ മനസിലെ ഒരു മുറിയില്‍ ഇരു സോഫകളിലായി മുഖാമുഖമായി ഇരിക്കുന്ന എന്നെയും കൊതുകു നാണപ്പനേയും സങ്കല്പ്പിച്ചോളൂ...
ജെനിത്: എങ്ങനെ പോകുന്നു?
ജെനിത്: എങ്ങനെ പോകുന്നു?
കൊതുകു നാണപ്പന്‍: പറന്നു പോകുന്നു...
ജെനിത്: Ha ha u r very funny...!!
കൊതുകു നാണപ്പന്‍: Thank u thank u...
ജെനിത്: എപ്പോഴാണ് നിങ്ങളുടെ വര്‍ക്ക് തുടങ്ങുന്നത്?
KN: രാവിലെ എഴുന്നേറ്റു ഒരു Blood Coffee കുടിച്ച ഉടനെ ഞങ്ങള്‍ exercise ചെയ്യാന്‍ ഇറങ്ങും.
J: ഹോ നിങ്ങള്‍ വ്യായാമമൊക്കെ ചെയ്യാറുണ്ടോ??
KN: പിന്നില്ലാതെ...
J: എന്തൊക്കെ വ്യായാമമാണ് ചെയ്യാറുള്ളത്?
KN: അധികവും ഏകാഗ്രതയും മെയ്‌വഴക്കവും വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങളാണ് ചെയ്യാറുള്ളത്. ഇത് രണ്ടും ഞങ്ങളുടെ ജോലിയില്‍ വളരെ അത്യാവശ്യമാണ്. ആളുകള്‍ കൈ വീശുമ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ മെയ്‌വഴക്കം വേണം. അതുപോലെ ആസ്വദിച്ച് ചോര കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അടി വീഴുന്നത് മനസിലാകണമെങ്കില്‍ ഏകാഗ്രത കൂടിയേ തീരൂ. പിന്നെ ചിലര് രണ്ടു കയ്യും കൂട്ടിയടിക്കുമ്പോള്‍ മധ്യത്തില്‍ രൂപപ്പെടുന്ന മര്‍ദത്തില്‍ നിന്നും രക്ഷപ്പെടാന്‍ നല്ല ശാരീരിക ബലം വേണ്ടി വരാറുള്ളത് കൊണ്ട് ഇതോടൊപ്പം ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങളും ചെയ്യാറുണ്ട്.
ജെനിത്: Exercise കഴിഞ്ഞാല്‍??
KN: പിന്നെ മ്യൂസിക് ക്ലാസ്സാണ്. അത് ഞങ്ങള്‍ മുടക്കാറില്ല. കാരണം രാത്രിയില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴുള്ള പേടി മാറ്റാനും യാത്രയ്ക്കിടയിലെ ബോറടി മാറ്റാനുമൊക്കെ സംഗീതം ഞങ്ങളെ ചില്ലറയൊന്നുമല്ല സഹായിക്കുന്നത്... ഈ അടുത്ത് നടന്ന തുമ്പൈ സംഗീതോത്സവത്തില്‍ ഞാന്‍ കച്ചേരി അവതരിപ്പിച്ചിരുന്നു.
J: Oh nice... പിന്നെ?
KN: മ്യൂസിക് ക്ലാസ്സ് കഴിഞ്ഞാല്‍ കുടുംബപ്രാര്‍ത്ഥനയാണ്. അത് കഴിഞ്ഞേ ഞങ്ങള്‍ പണിക്കിറങ്ങാറുള്ളൂ...
J: ജോലിയില്‍ നിങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
KN: ആധുനിക കൊതുകുനിവാരണ മാര്‍ഗങ്ങള്‍ തന്നെ. ആദ്യകാലങ്ങളില്‍ കൊതുകുതിരികളായിരുന്നു പ്രശ്നം. ഇതില്‍ ചിലത് ശ്വസിച്ചാല്‍ നമ്മള് ചാകില്ല ഒരു തരം കിക്ക് ആയിരിക്കും. സ്ഥിരമായി ഇത് ശ്വസിച്ചു ഈ ലഹരിക്ക് അടിമകളായ കൊതുകുകള്‍ ഒരുപാടുണ്ട്. അവരെ ചികില്‍സിയ്ക്കാനും ഇതില്‍ നിന്ന് രക്ഷ നേടാനുള്ള മാസ്കുകള്‍ ഉത്പാദിപ്പിക്കാനായുമൊക്കെ ഞങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
J: Thats really good!! I am very much impressed... കോയിലുകളില്‍ നിന്ന് രക്ഷ നേടാനും ഈ മാസ്ക് തന്നെയാണോ സഹായിക്കാറ്?
KN: അന്തരീക്ഷത്തില്‍ കലരുന്ന ഏതു തരം കൊതുക് നിവാരിണികളില്‍ നിന്ന് രക്ഷപ്പെടാനും മാസ്ക് തന്നെയാണ് ഞങ്ങള്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇപ്പോഴത്തെ ട്രെന്‍ഡ് ആയ ബാറ്റില്‍ നിന്നും രക്ഷപ്പെടുക ഇത്തിരി ബുദ്ധിമുട്ടാണ്. അതിനുള്ള പ്രതിവിധി ഞങ്ങളുടെ പ്രതിരോധവിഭാഗം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്... പിന്നെ ആളുകളുടെ തൊലിക്കട്ടിയും ഒരുപരിധി വരെ പ്രശ്നമാണ്. ചിലുടെ ചോര കുടിച്ചിട്ട് എത്ര തവണ സൂചി വളഞ്ഞു പോയിട്ടുണ്ടെന്നോ...
J: അങ്ങനെ വളഞ്ഞാല്‍ സൂചി മാറ്റാന്‍ പറ്റുമോ?
J: അങ്ങനെ വളഞ്ഞാല്‍ സൂചി മാറ്റാന്‍ പറ്റുമോ?
KN: ഇപ്പോള്‍ വെപ്പുസൂചി ഇറങ്ങുന്നത് കൊണ്ട് വലിയ കുഴപ്പമില്ല.
J: മറ്റു വെല്ലുവിളികള്‍ എന്തെങ്കിലും?
KN: ചിലപ്പോഴൊക്കെ രാത്രി മറ്റു പ്രാണികളുമായി കൂട്ടിയിടിച്ച് പരിക്ക് പറ്റാറുണ്ട്. കഴിഞ്ഞയാഴ്ച ഒരു കരിവണ്ടുമായി കൂട്ടിയിടിച്ച് ഞങ്ങളുടെ ജനറല്‍ സെക്രട്ടറിക്ക് പരിക്ക് പറ്റിയിരുന്നു.
J: Ohh I See... ജോലിക്കിടയില്‍ ജീവന്‍ നഷ്ട്ടപ്പെടുന്ന കൊതുകുകളുടെ കുടുംബങ്ങള്‍ക്ക് ഏതെങ്കിലും സഹായം....???
KN: അതിനായിട്ട് അസോസിയേഷന്‍റെ വക 2 രൂപയ്ക്ക് ബ്ലഡ് റേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
J: നിങ്ങള്‍ ഒഴിവാക്കാറുള്ള ചോരകള്‍ വല്ലതുമുണ്ടോ?
KN: രാഷ്ട്രീയക്കാരുടെ ചോര ഞങ്ങള്‍ ഒഴിവാക്കറാണ് പതിവ്... കാരണം അത് കുടിച്ചു കഴിഞ്ഞാല്‍ 2, 3 ദിവസത്തേക്ക് വാക്കുമാറ്റം, കാലുമാറ്റം, കാലുവാരല്‍, അധികാരസ്ഥാനങ്ങളോടുള്ള അമിതമായ ആസക്തി ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാടാകാറുണ്ട്. അതുപോലെ ഉള്ളില്‍ ഭയങ്കര വിഷമുള്ള ചില ആളുകളുടെ ചോര കുടിച്ചു 1, 2 തവണ ഫുഡ് പോയിസനും ആയിട്ടുണ്ട്. അത് നമ്മള്‍ക്ക് കഴിച്ചു കഴിഞ്ഞാലേ അറിയാന്‍ പറ്റൂ. പിന്നെ ഭയങ്കര ചര്‍ദിയും വയറിളക്കവുമൊക്കെയായിരിക്കും.
J: നിങ്ങള്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നത് ഏതു തരം ചോരയാണ്?
KN: b+ ചോരയാണ് ഞങ്ങള്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നത്. അത് ഞങ്ങളെ വല്ലാതെ പോസിറ്റീവ് ആക്കാറുണ്ട്. നെഗറ്റീവൊക്കെ കഴിക്കേണ്ടി വന്നാല്‍ പിന്നെ 2 ദിവസത്തേക്ക് പണിക്കു പോകാനൊന്നും തോന്നില്ല... അതാണൊരു പ്രശ്നം.
J: മറക്കാന്‍ പറ്റാത്ത രക്തബന്ധങ്ങളെക്കുറിച്ച് പറയാനുണ്ടോ?
KN: പിന്നില്ലാതെ... ഒരുപാട് ആളുകളുമായി വളരെ നല്ല രീതിയിലുള്ള രക്ത ബന്ധമുണ്ട്... ചിലരുടെ ചോര കുടിച്ചു കഴിഞ്ഞാല്‍ നമ്മള്‍ക്ക് അവരെ മറക്കാന്‍ പറ്റില്ല... അത്രയ്ക്ക് നല്ല രുചിയായിരിക്കും... അങ്ങനെയുള്ളവരുമായിട്ടുള്ള ബന്ധം നല്ല രീതിയില്‍ കാത്തു സൂക്ഷിക്കാറുണ്ട്...
J: ഈ കള്ളിയങ്കാട്ടു നീലി ഡ്രാക്കുള ഇവരുമായൊക്കെയുള്ള ബന്ധം എങ്ങനെയാണ്?
KN: പിന്നില്ലാതെ... ഒരുപാട് ആളുകളുമായി വളരെ നല്ല രീതിയിലുള്ള രക്ത ബന്ധമുണ്ട്... ചിലരുടെ ചോര കുടിച്ചു കഴിഞ്ഞാല്‍ നമ്മള്‍ക്ക് അവരെ മറക്കാന്‍ പറ്റില്ല... അത്രയ്ക്ക് നല്ല രുചിയായിരിക്കും... അങ്ങനെയുള്ളവരുമായിട്ടുള്ള ബന്ധം നല്ല രീതിയില്‍ കാത്തു സൂക്ഷിക്കാറുണ്ട്...
J: ഈ കള്ളിയങ്കാട്ടു നീലി ഡ്രാക്കുള ഇവരുമായൊക്കെയുള്ള ബന്ധം എങ്ങനെയാണ്?
KN: Actualy നല്ല പ്രൊഫെഷണല്‍ ബന്ധമാണുള്ളതെങ്കിലും മാന്ദ്യം നേരിടുമ്പോള്‍ ഞങ്ങള്‍ അവരുടെ ചോരയും കുടിക്കാറുണ്ട്...
J: അത് കൊള്ളാമല്ലോ... എങ്ങനെയാണ് ഈ ചോരയുടെ മൈലേജ്?
KN: ഒരു മില്ലി ചോരയ്ക്ക് ഒരു 60 km കിട്ടും...
J: ഇത്രയധികം സമയം എന്നോടൊപ്പം ചിലവിട്ടതിനും ഇത്രയധികം കാര്യങ്ങള്‍ എന്‍റെ ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്കായി പങ്കുവെച്ചതിലും വളരെയധികം നന്ദി Mr. കൊതുകുനാണപ്പന്‍
KN: അപ്പൊ ശരി... എല്ലാം പറഞ്ഞ പോലെ... പിന്നെ കാണാം...
J: അത് വേണോ???
ചിരിച്ചു കൊണ്ട് കൊതുകുനാണപ്പന്‍ യാത്രയാകുന്നു...
കഴിഞ്ഞു ഇത്രയേ ഉള്ളൂ... :)
NB: ഹാ പിന്നെ പുതിയതായി ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങിയിട്ടുണ്ട് ട്ടോ. http://jkgraphy.blogspot.in/ സമയമുണ്ടെങ്കില്‍ ആ വഴി ഒന്ന് കയറീട്ട് പോണം. പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടണമല്ലോ അതാ ഇവിടെ പറഞ്ഞത്. ഞാന്‍ ആരാ മോന്‍. ഹി ഹി ഹീ...
***********************
16 June 2012
ആമയും മുയലും Reloaded!!
ഒരിക്കല്‍ കൂടി ആമയും മുയലും പന്തയം വെച്ചു. അച്ഛനപ്പൂപ്പന്‍മാരുടെ ചരിത്രം തിരുത്തുമെന്ന് മുയല്‍ വെല്ലു വിളിച്ചു. അലസനായ മുയലിനെ അറിയാവുന്ന ആമ ചിരിച്ചു. എന്നാല്‍ അന്നും ഇന്നും അഹങ്കാരത്തിന് ഒരു കുറവില്ലാത്ത മുയല്‍ പതിവു പോലെ പാതി വഴിയില്‍ ഉറക്കമായി. കഠിനാധ്വാനിയായ ആമ വിജയത്തിലേക്ക് അടുത്തു...
എന്നാല്‍ ഇത്തവണ ഓട്ട മത്സരത്തില്‍ ജയിച്ചത് മുയലായിരുന്നു. കാരണമെന്താ...???
ഉണരാനായി സ്മാര്‍ട്ട് ഫോണില്‍ അലാറം വെച്ചിരുന്ന മുയല്‍ ഉണര്‍ന്ന ഉടനെ ഗൂഗിള്‍ മാപ്പ് നോക്കി ഫിനിഷിംഗ് പോയിന്റിലേക്കുള്ള ഷോര്‍ട്ട് കട്ട് പിടിച്ചു.
അടുത്ത നിമിഷം തന്നെ 3G മുയല് താന്‍ ഫേസ് ബുക്കില്‍ അപ്‌ലോഡ് ചെയ്ത ട്രോഫി ഉയര്‍ത്തി നില്‍ക്കുന്ന ഫോട്ടോയില്‍ കൂട്ടുകാരെ ടാഗ് ചെയ്തു. അതേ സമയം 2G ആമയോ ഫ്ലിപ്പ്കാര്‍ട്ടില്‍ പുതിയ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു... :)
18 May 2012
Home - A Short Film By Jenith Kachappilly
അങ്ങനെ അവസാനം ആ സ്വപ്നം സത്യമായി... ഷോര്‍ട്ട് ഫിലിം ആണെങ്കിലും Writer, Director: Jenith Kachappilly എന്ന് സ്ക്രീനില്‍ തെളിഞ്ഞു... ആദ്യത്തെ പരീക്ഷണമാണ്, ഒരുപാട് പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടുള്ള എന്‍റെയും കൂട്ടുകാരുടെയും കുറെ നാളത്തെ കഠിനാധ്വാനമാണ്. കണ്ടിട്ട് അഭിപ്രായം പറയണം. ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യണം...
ഏറ്റവും ചുരുങ്ങിയ ചിലവില്‍, കഴിയുന്നത്ര നല്ല നല്ല ക്വാളിറ്റിയില്‍, പകുതി ദിവസം കൊണ്ട് ഷൂട്ടിംഗ് തീര്‍ക്കാവുന്ന, ഏതെങ്കിലും തരത്തില്‍ സാമൂഹിക പ്രസക്തിയുള്ള ഒന്ന്. അതായിരുന്നു ലക്‌ഷ്യം.
വഴക്കു പറയരുത്... അടുത്തത് ഇതിലും നന്നാക്കാം... സത്യം!! :)
21 April 2012
Addiction - Funny Film
സ്ഥലം: ഓഫീസ്. സമയം: സായംസന്ധ്യ. ചെറിയ മഴക്കോള് മാനത്ത്. തലയില്‍ ആശയത്തിന്‍റെ മിന്നല്‍. ബാഗില്‍ ഡിജിറ്റല്‍ ക്യാമറ. കഥാപാത്രങ്ങള്‍ മുന്നില്‍. പിന്നെ ഒന്നും നോക്കിയില്ല...... അവസാനം ദേ താഴെ കാണുന്ന കോലത്തില്‍ ആക്കിയിട്ടുണ്ട്...
നാളുകളേറെയായി മനസ്സില്‍ സൂക്ഷിക്കുന്ന ഷോര്‍ട്ട് ഫിലിം മോഹങ്ങളുടെ ഭാഗമായി പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് കൊണ്ട് നടത്തിയ ഒരു ചെറിയ പരീക്ഷണമാണ് ഇത്. ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യണം. ഒരു പ്രൊഫഷണല്‍ ഷോര്‍ട്ട് ഫിലിം പണിപ്പുരയിലാണ്. ഉടന്‍ പ്രതീക്ഷിക്കാം. അതിന്‍റെ പോസ്റ്റര്‍ താഴെ കൊടുക്കുന്നു. വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ മതി...
എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു...
12 March 2012
'സ്വപ്നം കാണുന്നവരുടെ ശ്രദ്ധയ്ക്ക്'
ഞാനൊരു സ്വപ്നത്തെ പ്രണയിച്ചിരുന്നു
അതെന്‍റെ ജീവിതത്തിനൊരു ലക്‌ഷ്യം നല്‍കി
അതെന്‍റെ പ്രവര്‍ത്തികള്‍ക്ക് ഊര്‍ജമേകി
അതെന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു
എന്നാല്‍ വൈകി ഞാനറിഞ്ഞു,
അതൊരു one-way പ്രണയമായിരുന്നു...
അതൊരു one-way പ്രണയമായിരുന്നു...
എന്‍റെ സ്വപ്നം എന്നെ പ്രണയിച്ചിരുന്നില്ല
അന്ന് ഞാന്‍ മനസിലാക്കി:-
സ്വപ്നങ്ങളെ പ്രണയിക്കുമ്പോള്‍ അവ നമ്മളെ തിരിച്ചും പ്രണയിക്കണം
അന്ന് ഞാന്‍ മനസിലാക്കി:-
സ്വപ്നങ്ങളെ പ്രണയിക്കുമ്പോള്‍ അവ നമ്മളെ തിരിച്ചും പ്രണയിക്കണം
അപ്പോഴേ ആ സ്വപ്നം സത്യമാകൂ...
ദൗര്‍ഭാഗ്യവശാല്‍ ചിലപ്പോളത് സംഭവിക്കാറില്ല
അപ്പോഴാണ് സ്വപനങ്ങള്‍ വെറും സ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിക്കുന്നത്...
05 February 2012
ചമ്മല്‍
ജെനിത് വചനം
"ചമ്മല്‍ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം 'ചമ്മി' എന്നുള്ളത് സമ്മതിച്ചു കൊടുക്കുക എന്നതാണ്"
29/12/11 ന് വൈകുന്നേരം, ഒരു പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞത് :)
13 January 2012
ആശയങ്ങള്‍
അനുഭവങ്ങളും ചിന്തകളും തമ്മിലുള്ള വേഴ്ച്ചകളിലാണ്
ആശയങ്ങള്‍ ഉരുവാകുന്നത്...
ആശയങ്ങള്‍ ഉരുവാകുന്നത്...
ചിലപ്പോഴത് സുഖ പ്രസവമായിരിക്കാം, ചിലപ്പോഴത് സിസേറിയനും
മറ്റു ചിലപ്പോള്‍ മനസില്ലാ മനസ്സോടെ, കുറ്റബോധത്തോടെ അബോര്‍ഷന്‍ നടത്തേണ്ടിയും വന്നേക്കാം
ആശയങ്ങളുടെ ഗര്‍ഭകാലം എത്രയെന്നു പറയുക സാധ്യമല്ല
ആ പേറ്റുനോവ് അനുഭവിച്ചറിഞ്ഞവര്‍ക്കറിയാം
ഒരിക്കലത് പുറം ലോകം കാണുമ്പോഴുള്ള സംതൃപ്തിയോ വാക്കുകള്‍ക്കതീതം
ഒരിക്കലത് പുറം ലോകം കാണുമ്പോഴുള്ള സംതൃപ്തിയോ വാക്കുകള്‍ക്കതീതം
പുറത്തെത്തിക്കഴിഞ്ഞാലോ... ജനുസിന്‍റെ ഗുണമനുസരിച്ച് ചിലത് വളരും ചിലത് തളരും
ആരോഗ്യമുള്ളവ മറ്റു ആശയങ്ങള്‍ക്ക് ജന്‍മം നല്‍കി പെറ്റു പെരുകും
അതില്‍ ചിലത് കാലത്തെ അതിജീവിക്കും, അല്ലാത്തവ മണ്മറയും
അതിജീവിച്ചവ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കും...
"What an idea sir jee!!"
07 January 2012
പക്ഷേ...
ചിലപ്പോള്‍ തോന്നും എന്നിലൊരാകാശമുണ്ടെന്ന്
അതില്‍ കൊതി തീരെ പറന്നു നടക്കണമെന്ന്...
ചിലപ്പോഴെനിക്ക് തോന്നും എന്നിലൊരു സമുദ്രമുണ്ടെന്ന്
അതിന്‍റെ ആഴങ്ങളില്‍ ഊളിയിടണമെന്ന്...
ചിലപ്പോഴെനിക്കു തോന്നും എന്നില്‍ വിപ്ലവങ്ങളുറങ്ങുന്നുണ്ടെന്ന്
അതുകൊണ്ട് ലോകത്തെ മാറ്റണമെന്ന്...
പക്ഷേ...
അതെ,
അതാണ് പ്രശ്നം... 'പക്ഷേ'
പക്ഷേ...
അതെ,
അതാണ് പ്രശ്നം... 'പക്ഷേ'
19 November 2011
'സൗന്ദര്യം ഒരു ശാപം തന്നെയാണ്'
കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ ഏതൊരു സ്ഥലത്തിന്‍റെയും ഐശ്വര്യമാണ്, എന്നെപ്പോലുള്ള ആണുങ്ങളുടെ ദൗര്‍ബല്യവുമാണ് (തെറ്റിദ്ധരിക്കരുത്!!). അവരെ ചിരിപ്പിക്കാനായി സ്ക്രിപ്റ്റ് തയ്യാറാക്കി അവര് rehearsal നടത്തും. അവരെ സഹായിക്കാനായി സ്വന്തം ജീവിതം തന്നെ അവര് പണയം വെയ്ക്കും. അവരെ പ്രീതിപ്പെടുത്താനായി എന്ത് കോപ്രായവും കാണിക്കും. ഇതിനൊക്കെയും ആ ഓഫീസിലെ ആണുങ്ങള്‍ സര്‍വസന്നാഹങ്ങളുമായി 24x7 സജ്ജമായിരുന്നുവെങ്കിലും. "ഓഫീസില്‍ പെണ്‍കുട്ടി വാഴില്ല" എന്ന സെക്യൂരിറ്റി മാധവന്‍ ചേട്ടന്‍റെ തിലകന്‍ സ്റ്റൈല്‍ ഡയലോഗ് അച്ചട്ടായി തുടര്‍ന്നു...
സൗന്ദര്യം പച്ചപ്പാണെങ്കില്‍ ഓഫീസ് അക്കാര്യത്തില്‍ മരുഭൂമിയായിരുന്നു. നല്ല ഒരു പച്ചപ്പുണ്ടെങ്കില്‍ ബോസാകുന്ന അറബാബിന്‍റെ കീഴില്‍ ഏതു മരുഭൂമിയിലും എത്ര നാളു വേണമെങ്കിലും ആടുജീവിതം നയിക്കാന്‍ കഴിയുമായിരുന്നു... അതിനു യോഗമില്ലാതിരുന്നതു കാരണം താല്‍കാലിക ആശ്വാസങ്ങളായിരുന്ന നിമ്മി, സുനിതമാരിലോക്കെ സൗന്ദര്യം കണ്ടെത്താന്‍ ശ്രമിച്ചു ശ്രമിച്ചു മനസ്സു തളര്‍ന്നു. അപ്പോഴൊക്കെയും 'കാഴ്ച്ചയിലല്ല പെരുമാറ്റത്തിലും സ്വഭാവത്തിലുമാണ് സൗന്ദര്യം' എന്ന് സ്വയം പറഞ്ഞു ആശ്വസിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നുവെങ്കിലും ചിലരിട്ടിരിക്കുന്ന Levis ജീന്‍സിന്‍റെ ഉള്ളിലൂടെ 'തളിര്‍' ബ്രാന്‍ഡ് underware കാണേണ്ടി വരുന്നത് പോലെ ചില ആംഗിളുകളില്‍ വാസ്തവം bold letters ല്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു. മനസിലാവാതെ കണ്ടു കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് സിനിമയില്‍ ഇപ്പോള്‍ വരുമെന്ന് പ്രതീക്ഷിച്ചു നിരാശപ്പെടാറുള്ള കിസ്സിംഗ് സീന്‍ പോലെ ഹെഡ് ഓഫീസില്‍ നിന്നും വരുന്ന പൊട്ടിക്കാത്ത ഓരോ ലെറ്ററുകളിലും ഒരു സുന്ദരിയുടെ നിയമനം പലരും വെറുതെ സ്വപ്നം കണ്ടു. ഒരു female joinee യ്ക്കു വേണ്ടി കുരിശുപള്ളിയില്‍ മെഴുകുതിരികള്‍ ഉരുകിയൊലിച്ചു. അമ്പലമുറ്റത്ത് കരച്ചിലിന്‍റെ ശബ്ദത്തില്‍ തേങ്ങകള്‍ ഉടഞ്ഞു കൊണ്ടിരുന്നു. അപ്പോഴൊക്കെയും കള്ളച്ചിരിയോടെ ദൈവം യഥാക്രമം കണ്ണടച്ചു, headphone വെച്ചു. "എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ" എന്ന ഡയലോഗ് റെയില്‍വേ സ്റ്റേഷന്‍ anouncement കണക്കെ ഓഫീസില്‍ മാറ്റൊലി കൊണ്ടു. അവസാനം ഗതി കെട്ട് എനിക്കൊരു പെണ്‍കുട്ടിയുണ്ടായാല്‍ അവളെ ഞാന്‍ ഈ ഓഫീസില്‍ ജോയിന്‍ ചെയ്യിക്കും എന്നു വരെ ആരോ പറഞ്ഞു. അങ്ങനെ വിരസമായ ഓഫീസ് ജീവിതം അതിന്‍റെ പാരമ്യത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് അത് സംഭവിച്ചത്...
വേനലിലെ മഴ പോലെ, ചിക്കന്‍ റോളിലെ ചിക്കന്‍ പീസ് പോലെ, center fresh ലെ centre പോലെ അന്നാ അറിയിപ്പ് ബോസ്സ് വായിച്ചു...
വേനലിലെ മഴ പോലെ, ചിക്കന്‍ റോളിലെ ചിക്കന്‍ പീസ് പോലെ, center fresh ലെ centre പോലെ അന്നാ അറിയിപ്പ് ബോസ്സ് വായിച്ചു...
"ഒരു പെണ്‍കുട്ടി ജോയിന്‍ ചെയ്യാനെത്തുന്നു... പേര് കനിഷ്ക!!"
ആ പേര് പറഞ്ഞത് പലരും കേട്ടത് എക്കോയിലായിരുന്നു. തലയ്ക്കു ചുറ്റും ദിവ്യപ്രകാശവുമായി ചിരിച്ചു കൊണ്ടു നില്‍ക്കുന്ന HR മാനേജരുടെ രൂപം മനസ്സില്‍ കണ്ടു പലരും അറിയാതെ കൈ കൂപ്പിപ്പോയി. എല്ലാവരും പ്ലാനിംഗ് തുടങ്ങി. കനീ എന്നു വിളിക്കണോ? അതോ ഹണീ എന്നു വിളിക്കണോ?? അവളുടെ കാബിന്‍ എന്‍റെയടുത്തായിരിക്കുമോ അതോ എന്‍റെത് അങ്ങോട്ട് മാറ്റേണ്ടി വരുമോ?? ചക്രമുള്ള ചെയര് പലരും ഒരു ആശ്വാസമായി കണ്ടു. How to attract Kanishka? Kanishka's favorites?? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാകാതെ ഗൂഗിള്‍ വലഞ്ഞു. ഏതായാലും മുന്‍പൊരിക്കല്‍ സംഭവിച്ചതു പോലെയായില്ല. ആരുടേയും പ്രതീക്ഷകള്‍ തകര്‍ക്കാതെ കനിഷ്ക ലാന്‍ഡ് ചെയ്തു. കനിഷ്കയെ കണ്ട എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു "ഇതാണ് ഉച്ചയുറക്കത്തില്‍ ഞാന്‍ സ്വപനം കണ്ട പെണ്‍കുട്ടി" അത് സത്യമായിരുന്നു പലരുടെയും സ്വപ്നങ്ങളിലും ചിന്തകളിലും ചര്‍ച്ചകളിലും കടന്നു വന്ന അതേ രൂപം അതേ ഭാവം അതേ സൗന്ദര്യം. ഓഫീസില്‍ വന്നതിനു ശേഷം അന്നു ആദ്യമായി, കഷണ്ടിയായത്തില്‍ ഫാസിലിനു വിഷമം തോന്നി...
അതോടെ മരണ വീട് പോലെയിരുന്ന ഓഫീസ് കല്യാണ വീട് പോലെയായി. നന്നാക്കാനായി കമ്പ്യൂട്ടര്‍ അഴിച്ചാല്‍ 4 സ്ക്രൂകളില്‍ 3 എണ്ണം മാത്രം മുറുക്കിയിരുന്ന അനീഷേട്ടന്‍ 4 എഎണ്ണവും മുറുക്കാന്‍ തുടങ്ങി. ചായ കൊണ്ടു വരുന്ന പ്യൂണ്‍ ദിനേശേട്ടന്‍റെ മുഖത്ത് ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ നേരത്തെ പോലത്തെ ചിരി confirm ആയി. കൂറ മണം നിറഞ്ഞിരുന്ന ഓഫീസില്‍ room freshner സുഗന്ധം പരത്തി. പലരുടെയും ബാഗുകള്‍
Hair gel, Deodorant, Fairness cream, Mouth freshener, Facewash, Lip cream, Hair dye എന്നിങ്ങനെയുള്ള സാധനങ്ങള്‍ കൊണ്ടു നിറഞ്ഞു. ജോലിക്കിടയിലും ആ സൗന്ദര്യധാമത്തെ ആരുമറിയാതെ നോക്കാനായി റോഡ് സൈഡിലെ കൂളിംഗ് ഗ്ലാസ് കച്ചവടക്കാരനെ ഓടിച്ചിട്ട് പിടിച്ചു പലരും ഗ്ലാസ്സുകള്‍ വാങ്ങിച്ചു വെച്ചു. ചുരുക്കിപ്പറഞ്ഞാല്‍ വികസ് ഗുളിക കഴിച്ച തൊണ്ട പോലെ, ഓഫീസിലെ കിച് കിച് എല്ലാം മാറി മൊത്തത്തില്‍ ഒരു കുളിര്‍മ നിറഞ്ഞു.
Hair gel, Deodorant, Fairness cream, Mouth freshener, Facewash, Lip cream, Hair dye എന്നിങ്ങനെയുള്ള സാധനങ്ങള്‍ കൊണ്ടു നിറഞ്ഞു. ജോലിക്കിടയിലും ആ സൗന്ദര്യധാമത്തെ ആരുമറിയാതെ നോക്കാനായി റോഡ് സൈഡിലെ കൂളിംഗ് ഗ്ലാസ് കച്ചവടക്കാരനെ ഓടിച്ചിട്ട് പിടിച്ചു പലരും ഗ്ലാസ്സുകള്‍ വാങ്ങിച്ചു വെച്ചു. ചുരുക്കിപ്പറഞ്ഞാല്‍ വികസ് ഗുളിക കഴിച്ച തൊണ്ട പോലെ, ഓഫീസിലെ കിച് കിച് എല്ലാം മാറി മൊത്തത്തില്‍ ഒരു കുളിര്‍മ നിറഞ്ഞു.
കനിഷ്ക വന്നതിന്‍റെ മൂന്നാം ദിവസം വൈകിട്ട് ഓഫീസിനു വെളിയില്‍ നില്‍ക്കുകയായിരുന്ന നിഖിലിന് മുന്നില്‍ പതിവു പോലെ അന്നും സ്കൂട്ടി നിര്‍ത്തി നിമ്മി ചോദിച്ചു...
"കയറുന്നില്ലേ??"
ഒരല്‍പം ചമ്മലോടു കൂടി നിഖില്‍ പറഞ്ഞു...
"അ... അ... അല്ല... അതേ കനിഷ്ക കാര്‍ കൊണ്ട് വന്നിട്ടുണ്ട്... അവള്‍ക്കു ടൌണില്‍ ഒന്ന് കറങ്ങണമെന്ന്"
ഒരല്‍പം ചമ്മലോടു കൂടി നിഖില്‍ പറഞ്ഞു...
"അ... അ... അല്ല... അതേ കനിഷ്ക കാര്‍ കൊണ്ട് വന്നിട്ടുണ്ട്... അവള്‍ക്കു ടൌണില്‍ ഒന്ന് കറങ്ങണമെന്ന്"
വന്ന അന്ന് മുതല്‍ ബാക്ക് സീറ്റ് booked ആയിരുന്ന ആ സ്കൂട്ടിയുടെ ബാക്ക് ടയറിനു അന്ന് മുതല്‍ ഒരു 65 കിലോയില്‍ നിന്നും മോക്ഷമായി...
അതൊരു തുടക്കമായിരുന്നു...
അന്ന് മുതല്‍ കേബിള്‍ ടീവിയുടെ വരവോടെ വിസ്മൃതിയിലാണ്ട ദൂരദര്‍ശന്‍റെ അവസ്ഥയായി നിമ്മി സുനിതമാരുടെത്. അടക്കം പറച്ചിലുകളും ആള്‍ക്കൂട്ടങ്ങളും പൊട്ടിച്ചിരികളും നിറം കൊടുത്തിരുന്ന അവരുടെ കാബിനുകള്‍ പൂരം കഴിഞ്ഞ പൂരപ്പറമ്പുകളെ ഓര്‍മ്മിപ്പിച്ചു. ഉച്ചയൂണിന്‍റെ സമയത്ത് ഒരുപാട് കൈകള്‍ അവകാശം സ്ഥാപിക്കാറുണ്ടായിരുന്ന അവരുടെ ചോറ്റും പാത്രങ്ങള്‍ ഉറുമ്പരിച്ചു കിടക്കുന്നത് ചില സര്‍ക്കാര്‍ പരസ്യങ്ങള്‍ പോലെ ബോറടിപ്പിക്കുന്ന കാഴ്ചയായി...
അന്ന് മുതല്‍ കേബിള്‍ ടീവിയുടെ വരവോടെ വിസ്മൃതിയിലാണ്ട ദൂരദര്‍ശന്‍റെ അവസ്ഥയായി നിമ്മി സുനിതമാരുടെത്. അടക്കം പറച്ചിലുകളും ആള്‍ക്കൂട്ടങ്ങളും പൊട്ടിച്ചിരികളും നിറം കൊടുത്തിരുന്ന അവരുടെ കാബിനുകള്‍ പൂരം കഴിഞ്ഞ പൂരപ്പറമ്പുകളെ ഓര്‍മ്മിപ്പിച്ചു. ഉച്ചയൂണിന്‍റെ സമയത്ത് ഒരുപാട് കൈകള്‍ അവകാശം സ്ഥാപിക്കാറുണ്ടായിരുന്ന അവരുടെ ചോറ്റും പാത്രങ്ങള്‍ ഉറുമ്പരിച്ചു കിടക്കുന്നത് ചില സര്‍ക്കാര്‍ പരസ്യങ്ങള്‍ പോലെ ബോറടിപ്പിക്കുന്ന കാഴ്ചയായി...
അതേ സമയം ഓഫീസില്‍ കനിഷ്ക പന്നിപ്പനി പോലെ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ ഇഷ്ട്ടങ്ങളും
ഇഷ്ട്ടക്കേടുകളും കമ്പനി പോളിസികള്‍ പോലെ പലര്‍ക്കും കാണാപ്പാഠമായി. ഒന്നു പറഞ്ഞു രണ്ടാമത്തേത്തിന് മൊട പറഞ്ഞിരുന്നവന്‍മാരും പ്രശ്നങ്ങളെ തേടിപ്പിടിച്ച് അങ്ങോട്ട് ചെന്ന് റേപ് ചെയ്തിരുന്നവന്‍മാരുമൊക്കെ സാദാ സമയവും പുഞ്ചിരി പൊഴിച്ച് കൊണ്ട് അത്രയും നാളും കാണിക്കാതിരുന്ന പ്രൊഫഷണലിസത്തിന്‍റെ
ഉദാത്ത മാതൃകകളായി. അവളുടെ പ്രിയ നടന്‍ മഹേഷ് ബാബു ആണെന്നുള്ള അറിവ് കേരളത്തില്‍ മഹേഷ് ബാബുവിന്‍റെ ആരാധകരുടെ എണ്ണം കൂട്ടി . പിന്നെ കുറേ നാളത്തേക്ക് ഏമണ്ടി മഹേഷ് ബാബുലു സ്റ്റൈലെല്ലാം പഠിക്കലു ഓഫീസിലുള്ളവരുടെ അനൗദ്യോഗിക ജോലിയായി. ഡ്രെസ്സിങ്ങിലെ അവളുടെ പരീക്ഷണങ്ങള്‍ ഓഫീസില്‍ തരംഗമായി. മീറ്റിങ്ങുകളില്‍ അവളുടെ അഭിപ്രായങ്ങള്‍ക്കായി പലരും കാതോര്‍ത്തു. അവളുടെ മണ്ടത്തരങ്ങള്‍ പലരും കണ്ടില്ലെന്നു നടിച്ചു. തമാശ പറയാനുള്ള അവളുടെ ശ്രമങ്ങള്‍ അവസാനിക്കുന്നതിനു മുന്‍പേ ഓഫീസില്‍ ചിരി മുഴങ്ങി.
കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി കൊടുക്കാനും എന്തെങ്കിലും കാര്യത്തിന് സഹായിക്കാനുമൊക്കെയാണെങ്കിലോ എല്ലാവര്‍ക്കും ഒടുക്കത്തെ ഉത്സാഹം. കനിഷ്ക ലീവെടുക്കുന്ന ദിവസം ഓഫീസിലെ ഹാജര്‍ വരെ കുറഞ്ഞു. ഇങ്ങനെ കനിഷ്കാജ്വരം വളര്‍ന്നു പടര്‍ന്നു പന്തലിച്ച് അതിന്‍റെ പാരമ്യത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് ഒരു തിങ്കളാഴ്ച ദിവസം ആ ഞെട്ടിക്കുന്ന വാര്‍ത്ത എല്ലാവരും അറിയുന്നത്...
ഇഷ്ട്ടക്കേടുകളും കമ്പനി പോളിസികള്‍ പോലെ പലര്‍ക്കും കാണാപ്പാഠമായി. ഒന്നു പറഞ്ഞു രണ്ടാമത്തേത്തിന് മൊട പറഞ്ഞിരുന്നവന്‍മാരും പ്രശ്നങ്ങളെ തേടിപ്പിടിച്ച് അങ്ങോട്ട് ചെന്ന് റേപ് ചെയ്തിരുന്നവന്‍മാരുമൊക്കെ സാദാ സമയവും പുഞ്ചിരി പൊഴിച്ച് കൊണ്ട് അത്രയും നാളും കാണിക്കാതിരുന്ന പ്രൊഫഷണലിസത്തിന്‍റെ
ഉദാത്ത മാതൃകകളായി. അവളുടെ പ്രിയ നടന്‍ മഹേഷ് ബാബു ആണെന്നുള്ള അറിവ് കേരളത്തില്‍ മഹേഷ് ബാബുവിന്‍റെ ആരാധകരുടെ എണ്ണം കൂട്ടി . പിന്നെ കുറേ നാളത്തേക്ക് ഏമണ്ടി മഹേഷ് ബാബുലു സ്റ്റൈലെല്ലാം പഠിക്കലു ഓഫീസിലുള്ളവരുടെ അനൗദ്യോഗിക ജോലിയായി. ഡ്രെസ്സിങ്ങിലെ അവളുടെ പരീക്ഷണങ്ങള്‍ ഓഫീസില്‍ തരംഗമായി. മീറ്റിങ്ങുകളില്‍ അവളുടെ അഭിപ്രായങ്ങള്‍ക്കായി പലരും കാതോര്‍ത്തു. അവളുടെ മണ്ടത്തരങ്ങള്‍ പലരും കണ്ടില്ലെന്നു നടിച്ചു. തമാശ പറയാനുള്ള അവളുടെ ശ്രമങ്ങള്‍ അവസാനിക്കുന്നതിനു മുന്‍പേ ഓഫീസില്‍ ചിരി മുഴങ്ങി.
കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി കൊടുക്കാനും എന്തെങ്കിലും കാര്യത്തിന് സഹായിക്കാനുമൊക്കെയാണെങ്കിലോ എല്ലാവര്‍ക്കും ഒടുക്കത്തെ ഉത്സാഹം. കനിഷ്ക ലീവെടുക്കുന്ന ദിവസം ഓഫീസിലെ ഹാജര്‍ വരെ കുറഞ്ഞു. ഇങ്ങനെ കനിഷ്കാജ്വരം വളര്‍ന്നു പടര്‍ന്നു പന്തലിച്ച് അതിന്‍റെ പാരമ്യത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് ഒരു തിങ്കളാഴ്ച ദിവസം ആ ഞെട്ടിക്കുന്ന വാര്‍ത്ത എല്ലാവരും അറിയുന്നത്...
'ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട ഒരു ബോംബേക്കാരനുമായി കനിഷ്ക ഒളിച്ചോടി'
അപ്രതീക്ഷിതമായ ആ പവര്‍ കട്ടില്‍ പലരും തപ്പിത്തടഞ്ഞു. എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ പലരും ഉലഞ്ഞു. ആ ഷോക്കില്‍ നിന്നും പലരെയും കര കയറ്റാനായി കോഫി കൊടുത്ത് കൊടുത്ത് കോഫി മെഷീനും സിഗരറ്റ് കൊടുത്ത് കൊടുത്ത് തൊട്ടടുത്ത സ്റ്റേഷനറി കടക്കാരനും ക്ഷീണിച്ചു. അന്നത്തെ ഓരോ മിനിറ്റിനും മണിക്കൂറിന്‍റെ ദൈര്‍ഘ്യമുള്ളതായി പലര്‍ക്കും തോന്നി. എങ്ങനെയൊക്കെയോ തള്ളി നീക്കിയ ആ ദിവസത്തിന്‍റെ The End ഓടു കൂടി ഒരു മാസത്തോളം നീണ്ട വിസ്മയക്കാഴ്ച്ചകള്‍ക്ക് അവസാനമായി...
അന്ന് വൈകിട്ട് ബസ് കയറാനായി നടക്കുകയായിരുന്ന നിഖിലിനു മുന്നില്‍ പതിവു പോലെ നിമ്മിയുടെ സ്കൂട്ടി വന്നു നിന്നു...
കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം നിഖില്‍ കയറി ഇരുന്നു...
സ്കൂട്ടി മുന്നോട്ട് നീങ്ങി...
ഒന്നും മിണ്ടാതെ ഒന്ന് ഇളകി ഇരിക്കുക മാത്രം ചെയ്ത നിഖിലിനോട് നിമ്മി ചോദിച്ചു...
"ചന്തി പൊള്ളുന്നുണ്ടോ...??"
ആ ചോദ്യത്തിന് നിഖിലിന് ഉത്തരമില്ലായിരുന്നു...
ആ ചോദ്യത്തിന് നിഖിലിന് ഉത്തരമില്ലായിരുന്നു...
******************
ഈ സൗന്ദര്യമൊരു ശാപം തന്നെയാണ്...
- അത് ഉള്ളവര്‍ക്ക്
- അത് ഇല്ലാത്തവര്‍ക്ക്
- ആഗ്രഹമുണ്ടായിട്ടും അത് അനുഭവിക്കാന്‍ യോഗമില്ലാത്തവര്‍ക്ക് :)
08 November 2011
അപ്പൊ അതിനു മുന്‍പ്???
ബൈബിളില്‍ പറയുന്നു 6 ദിവസം മഹത്തായ സൃഷ്ട്ടി കര്‍മത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്ന്. എനിക്കൊരു സംശയം... അപ്പൊ അതിനു മുന്‍പ് ദൈവം എന്തായിരിക്കും ചെയ്തു കൊണ്ടിരുന്നത്??? :)
15 October 2011
ഫേസ്ബുക്ക് നക്കിയ ജീവിതം!!
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് യുഗം വളര്‍ന്നു പടര്‍ന്നു പന്തലിച്ച് ഗൂഗിള്‍ പ്ലസ്സില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തിലും പഴയ പ്രതാപത്തിന് ഒട്ടും കുറവു വന്നിട്ടില്ലാത്തതു കൊണ്ടാണ് പെങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഒരു account ഉണ്ടാക്കിക്കൊടുത്തത്. എന്നാല്‍ അത് സ്നേഹത്തിന്‍റെ പുറത്ത് ഒരു ദുര്‍ബല നിമിഷത്തില്‍ ദശരഥന്‍ കൈകേയിക്ക് വരം കൊടുത്ത പോലെ, ജീവിതത്തിലെ prime time ല്‍ എനിക്ക് തന്നെ പാരയായിട്ടു മാറുമെന്നു സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഇതിപ്പോ പൊരുന്നക്കോഴി മുട്ടയ്ക്ക് അടയിരിക്കുന്ന പോലെ അവള് കമ്പ്യൂട്ടറിന് മുന്നിലിരിപ്പാണ്. അങ്ങോട്ട് അടുപ്പിക്കുന്നില്ല. ആ പരിസരത്ത് കൂടി പോയാല്‍ ചീറും!! എന്താ കാര്യം??
വാതില്‍ കട്ടിള അടുത്ത് വരരുതെന്ന ഉദ്ദേശത്തോടെ 2 കൈ കൊണ്ടും തടഞ്ഞു നിര്‍ത്തുന്ന പോസില്‍ എടുത്ത ഫോട്ടോ 1
തൂണിന് ഉമ്മ കൊടുക്കുന്ന പോസിലുള്ള ഫോട്ടോ 2
സ്വയം മൊബൈല്‍ ക്യാമറ തിരിച്ചു പിടിച്ച്, കൈ ഉളുക്കാതെ അതിസാഹസികമായി എടുത്ത ഫോട്ടോ 3
ഇമ്മാതിരി ഓണക്ക ഫോട്ടോകള്‍ upload ചെയ്യുന്നതിന്‍റെയും അവളൊരു പെണ്ണായത് കൊണ്ട് മാത്രം അതിനു ചില കോന്തന്‍മാരിടുന്ന പരട്ട comments വായിക്കുന്നതിന്‍റെയും തിരക്കാണ്...
അതല്ലേലും അങ്ങിനെയാണ്. ഏതെങ്കിലും ആണൊരുത്തന്‍ കാമ്പുള്ള എന്തെങ്കിലും ഒരു സാധനം post ചെയുന്ന സമയത്ത് കണ്ണുകള്‍ക്ക് തിമിരവും തലച്ചോറിന് അല്‍ഷിമേഴ്സുമോക്കെ ബാധിക്കുന്ന ചില ലവന്‍മാര് ഏതെങ്കിലും കാണാന്‍ കൊള്ളാവുന്ന ഒരുത്തി ഇടുന്ന phirrr... എന്ന post ന് തേനില്‍ കല്‍ക്കണ്ടവും ഡെയറി മില്‍ക്കും അരച്ച് ചേര്‍ത്ത വാക്കുകളാല്‍ What happend dear??, Wow, Cooool എന്നിങ്ങനെയൊക്കെ പ്രതികരിക്കുന്നതിന് ദൃക്സാക്ഷികളും അനുഭവസ്തരും ഏറെയാണ്. ഒരിക്കല്‍ ഒരു പെണ്‍കുട്ടി "എന്നെ ഈ ഗ്രൂപ്പില്‍ ആര്‍ക്കും ഇഷ്ട്ടമല്ല" എന്ന് ഫേസ് ബുക്കിലെ ഒരു ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിനു കിട്ടിയത് 805 comments ഉം 500 ലധികം ലൈക്കുകളുമാണ്. ഇതൊക്കെ കാണുമ്പോള്‍ ചില സമയത്ത്, വല്ല ശ്രീക്കുട്ടി എന്ന പെരിലെങ്ങാനും ഒരു account തുടങ്ങിയാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്. ഇജ്ജാതി teams ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നൊക്കെ എന്ന് VRS എടുക്കുന്നോ അന്നേ ഇവളുമാരൊക്കെ ഒരു പാഠം പഠിക്കുകയുള്ളൂ. ഇനി എന്നെങ്കിലും അങ്ങനെ സംഭവിച്ചാലും ഇനിയങ്ങോട്ട് എനിക്ക് മാത്രമായി വീട്ടിലെ കമ്പ്യൂട്ടര്‍ വിട്ടു കിട്ടുമെന്ന് തോന്നുന്നില്ല. കാരണം മാര്‍ക്ക് സുക്കന്‍ബര്‍ഗ് എന്ന പുണ്യാത്മാവ് രൂപപ്പെടുത്തിയ ഫേസ് ബുക്ക് എന്ന പ്രസ്ഥാനം ഇപ്പൊ പലര്‍ക്കും ഓക്സിജന്‍ പോലെയായാണ്. ഇതില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നായിരിക്കുന്നു. കൊച്ചിയില്‍ കായലരികത്ത് ഫ്ലാറ്റ് എന്നൊക്കെ പറയുന്നത് പോലെ സ്വന്തമായി ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട് എന്ന് പറയുന്നത് ഇപ്പോള്‍ സ്റ്റാറ്റസിന്‍റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. പിരിയാന്‍ നേരത്ത് "വൈകിട്ട് കാണാം" എന്ന് ചിലര് പറയുന്നത് ഏതെങ്കിലും കവലയിലോ അവരുടെ പ്രിയപ്പെട്ട സ്ഥലത്തോ വെച്ചുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ചല്ല ഫേസ് ബുക്കില്‍ കാണുന്നതിനെക്കുറിച്ചാണ്. Savings account തുടങ്ങുന്നത് പോലെ, പോളിസിയൊക്കെ ചേര്‍ന്നിടുന്നത് പോലെ ഒന്നര വയസുള്ള മകള്‍ക്ക് ഇപ്പോഴേ ഫേസ് ബുക്കില്‍ account ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു പെരുന്തച്ചന്‍ ഫേസ് ബുക്ക് എന്ത്രമാത്രം ചിലരുടെയൊക്കെ ജീവിതത്തിന്‍റെ ഫേസ് മാറ്റിയിട്ടുണ്ട് എന്നുള്ളതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്...
ഇപ്പൊ സ്വന്തം തറവാട്ടില്‍ കയറാന്‍ മറന്നാലും ചിലര് ഫേസ്ബുക്കില്‍ കയറാന്‍ മറക്കാറില്ല. രണ്ടാഴ്ചയായിട്ട് ഇട്ടുകൊണ്ടിരിക്കുന്ന ജീന്‍സ് മാറ്റിയില്ലെങ്കിലും ആഴ്ചയിലൊരിക്കല്‍ profile picture മാറ്റിയില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല. ചിലരൊക്കെ ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നതും അത് നമ്മളില്‍ പലരും അറിയുന്നതും ഫേസ്ബുക്ക് ഉള്ളത് കൊണ്ടാണ്. ഇവരില്‍ ചിലര്‍ 24 മണിക്കൂറും online ആയിരിക്കും. ഏത് സമയത്ത് കയറിയാലും ഇവരെ കാണാന്‍ പറ്റും. പോസ്റ്റ് ഇടുന്നതിനു മുന്‍പേ like അടിക്കണ ഇവര് എപ്പോഴാണ് ഉണ്ണുന്നത്, ഉറങ്ങുന്നത്, മറ്റു കര്‍മ്മങ്ങള്‍ ചെയ്യുന്നത് എന്നുള്ളത് എനിക്കിതു വരെ പിടികിട്ടിയിട്ടില്ല. മൊബൈല്‍ ഫോണ്‍ വഴിയുള്ള internet ഉപയോഗം വ്യാപകമായതോടെ വല്ലപ്പോഴുമൊക്കെ ഫേസ്ബുക്കില്‍ കയറുന്നവന്‍റെയൊക്കെ status update cricket commentary പോലെയായി. 'കഴിക്കാന്‍ പോണൂ', 'കഴിച്ചു തുടങ്ങീ... nice', 'എക്കിളെടുക്കുന്നു... wow', 'കൈ കഴുകി thats really cool' ഇങ്ങനെയൊക്കെയായി. നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും ഒറ്റക്കൈ കൊണ്ട് status update ചെയ്തിട്ടേ ഇക്കൂട്ടര്‍ താഴേക്ക് പോകൂ... ഹോ മഴ കാത്തിരിക്കണ വേഴാമ്പലിനെ പോലെ ചില ലവന്‍മാര് ഫേസ് ബുക്കില്‍ ഒരു comment കാത്തിരിക്കണ ഇരിപ്പ് കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല്ല. fb യ്ക്ക് മുന്നിലിരുന്നാല്‍ (ഇപ്പൊ fb ന്നാ പറയുക പോലും) ഒലക്കയ്ക്കടിച്ചാലും, റൂമിന് തീയിട്ടാലും അറിയാത്ത ഇവരില്‍ ചിലരോട് എന്തെങ്കിലുമൊക്കെ സംസാരിക്കണം എന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് fb യില്‍ account ഉണ്ടാക്കി ചാറ്റില്‍ വരേണ്ട അവസ്ഥയാണ്. അവിടെ ഒന്നിലധികം ചാറ്റ് ബോക്സുകള്‍ തുറന്നിട്ട് ശിവമണി ഡ്രംസ് വായിക്കണ പോലെ ഓടിനടന്നു ചാറ്റ് ചെയ്യുന്നതിനിടയില്‍ അമ്മയുടെ chat box കണ്ടാല്‍ അന്നത്തെ അത്താഴം തയ്യാറാണെന്നുള്ളത് അവനെ അറിയിക്കാം. അല്ലെങ്കില്‍ ചിലര്‍ക്ക് പറ്റാറുള്ളത് പോലെ ചാറ്റ് ബോക്സ് അവന് മാറിപ്പോകണം...
സ്വന്തം സ്ഥാപനം വളര്‍ത്താനെന്ന പോലെ സ്വന്തം ഗ്രൂപ്പ് വളര്‍ത്താന്‍ ഓടുന്നവര്‍, അതില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു വേറെ ഗ്രൂപ്പുണ്ടാക്കുന്നവര്‍, എന്തിനെയും കയറി ലൈക്കുന്നവര്‍, പോസ്റ്റിനു കിട്ടുന്ന commentകളുടെയും ലൈക്കുകളുടെയുമൊക്കെ എണ്ണം കൂട്ടാനായിട്ടു കഷ്ട്ടപ്പെടുന്നവര്‍, പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ടെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞ് comment ഇടീക്കുന്നവര്‍, പോസ്റ്റിനു comment ഇട്ടില്ലെങ്കിലോ ലൈക്ക് അടിച്ചിട്ടില്ലെങ്കിലോ പിണങ്ങുന്നവര്‍... ഇങ്ങനെ അതികലശലായ ഫേസ്ബുക്ക് മാനിയ പിടിപെട്ട്, ഉള്ളിലുള്ള fb നാഗവല്ലിയെ ഓടിക്കാനായി ഒരു Dr സണ്ണിയുടെ വരവും കാത്തിരിയ്ക്കുന്നവര്‍ ഒരുപാടാണ്. മുന്‍പൊരിക്കല്‍ ഞാന്‍ fb യില്‍ ഇട്ട ഒരു പോസ്റ്റിനു like അടിച്ച നമ്മുടെ ഒരു സുഹൃത്ത് പുറകെ മൊബൈലില്‍ ഒരു msg ഉം അയച്ചിരിക്കുന്നു. "എന്‍റെ മൊബൈലില്‍ മലയാളം സപ്പോര്‍ട്ട് ചെയ്യില്ല അതുകൊണ്ട് ഇപ്പൊ ഒന്നും മനസിലാവുന്നില്ല കുറേ കട്ടകള്‍ മാത്രമേ കാണുന്നുള്ളൂ വിശദമായി പിന്നീട് comment ഇടാം" എന്ന്. അതിനര്‍ത്ഥം ഞാന്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് പോലും നോക്കാതെയാണ് ലൈക്കിയിരിക്കുന്നത് എന്നല്ലേ?. അപ്പൊ ക്ഷണിച്ചിട്ടു കല്യാണത്തിന് പോയില്ലെങ്കില്‍ മോശമല്ലേ എന്നൊക്കെ ചിന്തിക്കുന്ന പോലെ അവന്‍ facebook ല്‍ ഒരു പോസ്റ്റ് ഇട്ടിട്ട് ഒന്ന് ലൈക്കിയില്ലെങ്കില്‍ മോശമല്ലേ എന്നുള്ള രീതിയിലൊക്കെ ആളുകളിപ്പോള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മറ്റൊരു fb സുഹൃത്ത് എനിക്കയച്ച msg എന്താണെന്നോ "മറ്റേ ഗ്രൂപ്പില്‍ നിന്നും കുറച്ചു പാരകളൊക്കെ നമ്മള്‍ക്ക് വരുന്നുണ്ട് അതുകൊണ്ട് ഒന്ന് അലേര്‍ട്ട് ആയിരിക്കണം. ഇതിലേക്ക് പരമാവധി ആളുകളെ ചേര്‍ക്കാന്‍ മറക്കരുത്. നമുക്ക് ഒരുമിച്ചു നിന്ന് പോരാടണം" എന്ന്. അത് വായിച്ചപ്പോള്‍ അത്രയൊക്കെ അലേര്‍ട്ട് ആവാന്‍ മാത്രം, ഞാന്‍ നില്‍ക്കുന്നത് കാര്‍ഗിലിലാണോ എന്ന് ചിന്തിച്ചു പോയി...
ചിലരൊക്കെ fb വഴി സുഹൃത്തുക്കളേക്കാള്‍ കൂടുതല്‍ ശത്രുക്കളെയാണല്ലോ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് പലപ്പോഴും സങ്കടം തോന്നിപ്പോയിട്ടുണ്ട്. നിസ്സാരകാര്യങ്ങളുടെ പേരില്‍ നമ്മളുമായിട്ട് യാതൊരു ബന്ധവുമില്ലാതിരുന്ന ലോകത്തിന്‍റെ ഏതോ കോണിലിരിക്കുന്ന ഒരു മനുഷ്യനെ ശത്രുവാക്കാനും പലര്‍ക്കും ഇതുവഴി സാധിക്കുന്നുണ്ട്. മര്യാദയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്ന പലര്‍ക്കും ഇതു അത്ഭുതം ഉളവാക്കുന്ന കാര്യമായിരിക്കുമെങ്കിലും അതാണ് സത്യം എന്നുള്ളത് fb യില്‍ active ആയിട്ടുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഇതിന്‍റെയൊക്കെ അടിത്തട്ടില്‍ കിടക്കുന്ന പ്രശ്നം 'Self promotion' എന്നുള്ളതാണ്. പലരും സമ്മതിക്കില്ലെങ്കിലും ഒരു കാര്യം പറയാതെ വയ്യ... സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ വേണ്ടിയൊന്നുമല്ല Self promotion നു വേണ്ടിയാണ് നല്ലൊരു വിഭാഗവും ഇതില്‍ active ആയിരിക്കുന്നത്. അതിനുള്ള സൗകര്യങ്ങള്‍ കൂടുതലാണ് എന്നുള്ളതാണ് ഫേസ് ബുക്കിനെ മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നും വ്യത്യസ്തവും ഏവര്‍ക്കും പ്രിയങ്കരവുമാക്കി മാറ്റിയത്.
ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂവെങ്കിലും ഇവരോടൊക്കെ എനിക്കൊന്നു മാത്രമേ പറയാനുള്ളൂ... ഫേസ് ബുക്ക് അല്ല ജീവിതം. അത് ജീവിതത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. "ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുത് ജീവിക്കാന്‍ വേണ്ടിയാവണം ഭക്ഷണം കഴിക്കേണ്ടത്" എന്ന് പറയാറുള്ളത് പോലെ ഫേസ്ബുക്കിനു വേണ്ടി ജീവിക്കരുത്, ജീവിക്കാന്‍ വേണ്ടിയായിരിക്കണം ഫേസ്ബുക്ക് ഉപയോഗിക്കേണ്ടത്". അല്ലെങ്കില്‍ പിന്നെ ഫേസ് ബുക്ക് നമ്മള്‍ക്ക് ദിവസവും ഒരു ലിറ്റര്‍ പാല് തരികയോ, മുട്ടയിടുകയോ മറ്റോ ചെയ്യണം. അതുമല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് 'Facebooker Prize' വല്ലതും ഉണ്ടാകണം. ഇതൊന്നുമില്ലല്ലോ?? പിന്നെയുള്ളത് സാമൂഹികബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന കാര്യമല്ലേ?? അതിപ്പോ വാസ്കോ ഡ ഗാമ കോയിക്കോട്ട് ബന്നതും കച്ചോടം ഒറപ്പിച്ചതും ഫേസ്ബുക്ക് വഴിയല്ലല്ലോ??? അതാണ് പറയണത്, അക്കാലത്തും ആളുകള്‍ക്ക് അന്യദേശങ്ങളില്‍ പരിചയക്കാരും സുഹൃത്തുക്കളുമൊക്കെ ഉണ്ടായിരുന്നു. നാട്ടിലെ പിണ്ണാക്ക് നിയാസിന്‍റെ മൂത്താപ്പാക്ക് മൂപ്പരുടെ ആയ കാലത്ത് ബര്‍മയില്‍ വരെ പരിചയക്കാരുണ്ടായിരുന്നു. അന്ത കാലത്ത് ഫേസ് ബുക്കിന്‍റെ ഫാദര്‍ മാര്‍ക്ക് സുക്കന്‍ ബര്‍ഗിനെക്കുറിച്ചു അങ്ങോരുടെ ഫാദറ് പോലും ചിന്തിച്ചിട്ടില്ല. അതുകൊണ്ട് fb യില്‍ സുഹൃത്തുക്കളുടെ എണ്ണം കൂട്ടാനായിട്ടു ഓടുമ്പോള്‍, ഫുള്‍ ടൈം net ഇല്‍ കുരുങ്ങുമ്പോള്‍... കണ്ണിന്‍റെ ഫിലമന്റ് അടിച്ചു പോകാതെയും, ആ സമയം കൊണ്ട് ആസ്വദിക്കാമായിരുന്ന മനോഹരമായിട്ടുള്ള മറ്റു പലതും നഷ്ട്ടപ്പെടാതെയും ശ്രദ്ധിക്കുക...
ഇത്രയൊക്കെ എഴുതിപ്പിടിപ്പിക്കാനായിട്ടു മാര്‍ക്ക് സുക്കന്‍ബര്‍ഗുമായിട്ടു എനിക്ക് അതിര് തര്‍ക്കമോ ഫേസ് ബുക്ക് എന്‍റെ ദാമ്പത്യ ജീവിതം തകര്‍ക്കുകയോ ഒന്നും ചെയ്തിട്ടില്ല. ചിലരുടെയൊക്കെ ജീവിതത്തിലെ ഏക ആശ്രയം internet ഉം social networking site കളുമൊക്കെയാണെന്നുള്ള കാര്യം ഞാന്‍ മറന്നിട്ടുമില്ല. എന്നാല്‍ നിരവധി നന്‍മകളുള്ള ഒരു social networking site ന് നമ്മുടെയൊക്കെ വിലപ്പെട്ട ഈ ജീവിതത്തില്‍ മറ്റെന്തിനെക്കാളും പ്രാധാന്യം ചിലര്‍ കൊടുക്കുന്നത് കാണുമ്പോള്‍ ജീവിതം ഫേസ്ബുക്ക് നക്കിപ്പോകരുത് എന്ന ആഗ്രഹം ഉള്ളിലുള്ളത് കൊണ്ട് keyboard കണ്ടപ്പോള്‍ അറിയാതെ ടൈപ്പ് ചെയ്തു പോയതാണ്...
അപ്പൊ ശരി എല്ലാം പറഞ്ഞ പോലെ... കഴിഞ്ഞ ദിവസം ഇട്ട ഫോട്ടോയ്ക്ക് comment വല്ലതും വന്നിട്ടുണ്ടോന്നു നോക്കട്ടെ ഹി ഹി ഹീ :)
Related post: ദൈവത്തിന്‍റെ Status Update !!!
Related post: ദൈവത്തിന്‍റെ Status Update !!!
30 September 2011
പ്രശസ്തി
ജെനിത് വചനം
"പ്രശസ്തി ഒരുതരം ലഹരിയാണ്... ഒരിക്കല്‍ നുണഞ്ഞാല്‍ പിന്നീട് ഉപേക്ഷിയ്ക്കാന്‍ പ്രയാസമുള്ള ലഹരി"
"പ്രശസ്തി ഒരുതരം ലഹരിയാണ്... ഒരിക്കല്‍ നുണഞ്ഞാല്‍ പിന്നീട് ഉപേക്ഷിയ്ക്കാന്‍ പ്രയാസമുള്ള ലഹരി"
19/08/2011 ന് വൈകുന്നേരം ഓഫീസില്‍ വെച്ച് നടത്തിയ പ്രഭാഷണത്തില്‍ നിന്ന് :)
10 September 2011
കറുത്ത ചിരി
ചിലര് വര്‍ഷങ്ങളായി ഉമിക്കരിയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്
ചിലരിപ്പോഴും മാവിലയും
ചിലരുപയോഗിക്കുന്നത് പല്‍പ്പൊടിയാണ്
ചിലരോ? ടൂത്ത് പേസ്റ്റും...
ചിലര് ഓര്‍ബിറ്റ് വൈറ്റ് 4 നേരം ചവയ്ക്കുന്നുണ്ട്
മറ്റു ചിലരാകട്ടെ പുതിയ രീതികള്‍ പരീക്ഷിക്കുന്നു
ഇതൊക്കെയും അവരുടെ പല്ലുകളെ വെളുപ്പിക്കുന്നുണ്ട്...
എങ്കിലും അവരുടെയൊക്കെ ചിരിയുടെ നിറം ഇപ്പോഴും 'കറുപ്പാണ്'
25 August 2011
'പുതിയ പാഠങ്ങള്‍'
എന്‍റെ ഹൃദയമിപ്പോള്‍ അതിനു സജ്ജമായിരിക്കുന്നു
എന്‍റെ തലച്ചോറിപ്പോള്‍ അതിന് സമ്മതം മൂളാന്‍ തുടങ്ങിയിരിക്കുന്നു
എന്‍റെ ശരീരമിപ്പോള്‍ അതിനോട് താദാത്മ്യം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു
അതെ..
കണ്ണു നിറയാതെ കരയാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു
ആരോരുമറിയാതെ കരയാന്‍ ജീവിതം എന്നെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു...
19 June 2011
എങ്ങനെ 'NO' പറയാം
രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള മലയാള മനോരമയുടെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിന്‍ ആണ് 'കുടുംബരമ' അതിലേക്കു വേണ്ടി Soft skills അടിസ്ഥാനമാക്കി ഒരു ആര്‍ട്ടിക്കിള്‍ എഴുതിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ പറ്റിപ്പോയതാണ്. അവരെല്ലാവരും അനുഭവിച്ചു, ഇനി നിങ്ങളും കൂടി അനുഭവിച്ചു കൊള്‍ക... :)
ചില അവസരങ്ങളില്‍ പറഞ്ഞിരിക്കേണ്ടതും എന്നാല്‍ പലപ്പോഴും എനിക്കയ്ക്കടക്കം പലര്‍ക്കും പറയാന്‍ പറ്റാതെ വന്നിട്ടുള്ളതുമായ ഒരു വാക്ക് അതാണ് ' No '. എന്നാല്‍ ഞാന്‍ പറയുന്നു പാചകം ഒരു കലയാണെന്നൊക്കെ പറയുന്നത് പോലെ ചില അവസരങ്ങളില്‍ നല്ല രീതിയില്‍ ' No ' പറയുന്നതും ഒരു കലയാകുന്നു. ആ കല കലാമണ്ടലത്തില്‍ പഠിപ്പിക്കാത്തത് കൊണ്ടും, വിജയകരമായി അത് പറയുന്ന കലാകാരന്‍മാര്‍ നാട്ടില്‍ കുറവായത് കൊണ്ടും, ആ കലയുടെ മാഹാത്മ്യം മനസിലാക്കി നമ്മളത് സ്വയം പഠിച്ചെടുക്കേണ്ടാതാകുന്നു. കാരണം ആത്മവിശ്വാസത്തോടു കൂടി Yes എന്ന് പറയുന്നത് പോലെ തന്നെ ഭംഗിയായി No എന്ന് പറയാനും ഒരാള്‍ പഠിച്ചിരിക്കണം. അയാളാണ് ഒരു യദാര്‍ത്ഥ '.പ്രൊഫഷണല്‍'
പലപ്പോഴും പലരും No പറയാന്‍ മടിക്കുന്നതിന് പുറകിലുള്ള കാരണം അത് കേള്‍ക്കേണ്ടി വരുന്നയാളെ മുഷിപ്പിക്കേണ്ടി വരുമല്ലോ എന്ന മുഷിഞ്ഞ ഒരു ചിന്തയാണ്. എന്‍റെ അഭിപ്രായത്തില്‍ അങ്ങനെ ചിന്തിക്കുന്ന സമയം കൊണ്ട് Yes പറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ പാട്ട് സീന്‍ forward ചെയ്യുന്നത് പോലെ മനസ്സില്‍ ഒന്ന് fast forward ചെയ്തു നോക്കിയാല്‍ മതി, അപ്പോള്‍ BP കൂടുന്നതായും, ഹൃദയം 'No No' 'No No' 'No No' എന്ന താളത്തില്‍ മിടിക്കുന്നതായും ആ താളം വാക്കുകളായി പുറത്തു വരുന്നതും അനുഭവിച്ചറിയാവുന്നതാണ്. അങ്ങനെ No പുറത്തേക്കു വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്.
ചില അവസങ്ങളില്‍ No എന്ന് പറയുന്നത് അത് പറയാതിരിക്കുന്നതിനെക്കള്‍ അപകടമുണ്ടാക്കാറുണ്ട്. എന്തുകൊണ്ട് No? എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലാതെ വരുമ്പോഴാണത്. ശക്തവും വ്യക്തവുമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ നമ്മുടെ No ന്യായീകരിക്കപ്പെടാം. അതുപോലെതന്നെ ചിലരോട് മുഖത്തടിച്ചത് പോലെ ഒറ്റയടിക്ക് No പറയുന്നതിന് പകരം മധുരത്തില്‍ പൊതിഞ്ഞു കൊടുക്കുന്ന ഹോമിയോ മരുന്ന് പോലെ അല്പം മധുരമൊക്കെ ചേര്‍ത്ത്, വളഞ്ഞ് മൂക്ക് പിടിക്കുന്നത് പോലെ ഇത്തിരി വളഞ്ഞു ചുറ്റി No പറയുക എന്ന മാര്‍ഗവും സ്വീകരിക്കാവുന്നതാണ്. "നാളെ മുതല്‍ നീയാണ് എന്‍റെ സ്ഥാനത്ത്...!!! എന്ന് പടച്ച തമ്പുരാന്‍ നമ്മളോട് പറഞ്ഞാലും ഇപ്പറഞ്ഞ രീതിയിലാണ് No പറയുന്നതെങ്കില്‍ കുഴപ്പമില്ല.
ഉദാഹരണം:-
പടച്ചോന്‍ : "ജെനിത്തെ നിന്നെ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു! അത്തുകൊണ്ട് എന്‍റെ ചുമതലകള്‍ മുഴുവന്‍ ഞാന്‍ നിന്നെ ഏല്‍പ്പിക്കുകയാണ്, നാളെ മുതല്‍ നീയാണ് എന്‍റെ സ്ഥാനത്ത്...!!! എനിക്ക് കുറച്ചു നാള്‍ ഒരു വിശ്രമവും ആവുമല്ലോ... എന്തു പറയുന്നു?" ഞാന്‍ : "എന്‍റെ പോന്നു പടച്ചോനേ... ഞാന്‍ അതിനു ശരിയാവില്ല. ആ സ്ഥാനത്ത് ഇരിക്കാന്‍ മാത്രമുള്ള പക്വതയോ വിവരമോ കഴിവുകളോ എനിക്കില്ല. പിന്നെ ഞാന്‍ ആ സ്ഥാനത്ത് വന്നാല്‍ ഒരുപക്ഷെ സ്വര്‍ഗത്തിലെ maintenance വര്‍ക്കുകള്‍ക്ക് പകരം സ്വന്തം വീടിന്‍റെ maintenance വര്‍ക്കുകളില്‍ കൂടുതല്‍ ശ്രദ്ധിച്ചെന്നു വരാം, വേണ്ടപ്പെട്ട ചിലരുടെ പ്രാര്‍ത്ഥനകളോട് പ്രത്യേക താല്പര്യം കാണിച്ചേക്കാം, സ്വന്തം നിലയോര്‍ക്കാതെ tention വരുമ്പോള്‍ "ദൈവമേ" എന്ന് വിളിച്ചേക്കാം, മാത്രമല്ല ഞായറാഴ്ചകളില്‍ ഒരു സിനിമയ്ക്ക് പോകാനോ വൈകുന്നേരങ്ങളില്‍ ഒന്ന് ബീച്ചില്‍ പോയിരിക്കാനോ എനിക്ക് പറ്റുകയുമില്ല. അതുകൊണ്ട് പടച്ചോന് ഒന്നും തോന്നരുത്, എനിക്കതിന് കഴിയില്ല"
ഇത് മുഴുവന്‍ ചെക്കിങ്ങിന്‍റെ സമയത്ത് പോലീസുകാരോട് കാണിക്കുന്ന വിനയത്തോടു കൂടിയും close - up പുഞ്ചിരിയോട് കൂടിയും പറഞ്ഞാല്‍, പടച്ചോനാണെങ്കിലും പറയും കൊയയപ്പ്ല്ലാ ഞമ്മള് ബേറെ ആളെ നോയ്ക്കോളം മോനേ ന്ന്...!. ഇതില്‍ ചിരി എന്ന് പറയുന്നത് ബോബന്‍റെയും മോളിയുടെയും കൂടെ പട്ടി എന്ന പോലെ, പറഞ്ഞുകൊണ്ടിരിക്കുന്ന സമയം മുഴുവനും മുഖത്ത് വേണ്ട ഒന്നാണ്. കാരണം അനിഷ്ടമുണ്ടാക്കുന്ന ഒരുവിധപ്പെട്ട കാര്യങ്ങളും നല്ല ഒരു ചിരിയോടു കൂടി നമ്മള്‍ക്ക് പറയാവുന്നതാണ്. അങ്ങനെ പറഞ്ഞാല്‍ കേള്‍ക്കുന്നയാള്‍ക്ക് ഇങ്ങോട്ട് No എന്ന് പറയാന്‍ പറ്റാതാകും. ഇക്കാര്യത്തില്‍ വല്ല സംശയവും ഉണ്ടെങ്കില്‍ യൂട്യൂബില്‍ കയറി "You Can Say Anything with a Smile" Ad Campaign നോക്കുക. വല കട്ട് ആണെങ്കില്‍ സ്വയം പരീക്ഷിച്ചും നോക്കാവുന്നതാണ്. ദേ, ഞാന്‍ തുടങ്ങി...
ഈ ആര്‍ട്ടിക്കിള്‍ ഇഷ്ടപ്പെട്ടു എന്നും പറഞ്ഞു നേരില്‍ കാണുമ്പോള്‍ ആരും ഓട്ടോഗ്രാഫ് ചോദിക്കുകയോ ഡിന്നറിന് ക്ഷണിക്കുകയോ ഒന്നും ചെയ്യരുത് എനിക്കത് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് 'No'
(ഇത് ചിരിച്ചു കൊണ്ട് പറയുന്ന എന്‍റെ മുഖം മനസ്സില്‍ സങ്കല്‍പ്പിക്കുക. പേടിയാകുന്നുണ്ടെങ്കില്‍ അതൊഴിവാക്കാം...)
Subscribe to:
Posts (Atom)






