08 May 2011

ഓട്ടോമൊബൈല്‍ ദൈവങ്ങളേ ഇവരോട് പൊറുക്കേണമേ...!!

Town വരെ ഒന്ന് പോകാന്‍ വേണ്ടിയാണ് രഘുവിനോട് ബൈക്ക് ചോദിച്ചത്. ചാവി തരുമ്പോള്‍ സ്വന്തം വണ്ടി മനസില്ലാ മനസ്സോടെ കൊടുക്കേണ്ടി വരുന്ന ഏതൊരാളും മനസ്സില്‍ പറയാറുള്ള " കൊണ്ട് പോയി തിന്നെടാ തെണ്ടീ" എന്നീ തിരുവചനങ്ങള്‍ രഘുവും പറഞ്ഞിരുന്നോ എന്നറിയില്ല. ഏതായാലും ഞാന്‍ അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ നിന്നില്ല. രഘുവിന്റെ മനസ് മാറുന്നതിനു മുന്‍പ് വണ്ടി എടുക്കാനായി ഞാന്‍ പാര്‍ക്കിങ്ങിലേക്ക്  ഓടി...

നോക്കുമ്പോള്‍ Hero Honda Splendor ഇറങ്ങിയ കൊല്ലം വാങ്ങിച്ച ഒരു Splendor. കണ്ടാല്‍ ഖനനം ചെയ്തെടുത്തതാണോ എന്ന് സംശയം തോന്നും കാരണം അത്രയ്ക്ക് പൊടിയാണ്. കാഷ്ട്ടിക്കാന്‍ പാകത്തിന് വെച്ചാലും കാക്ക പോലും കാഷ്ട്ടിക്കില്ല. ഏതു കളര്‍ ആണെന്ന് catelog നോക്കിയാലേ ഉടമസ്ഥനു പോലും പറയാന്‍ പറ്റൂ. വൈശാലി സിനിമയിലെ അംഗ രാജ്യം പോലെ വെള്ളം കണ്ടിട്ട് കുറേ നാളായിട്ടുണ്ടാവുമെങ്കിലും അതിന്റെ ഉടമസ്ഥനായ ലോമപാദന് അതിലൊന്നും വലിയ താല്പര്യമില്ലാത്തതുകൊണ്ട് തന്നെ അതിന്റെ ഒറിജിനല്‍ കളര്‍ വീണ്ടെടുക്കാന്‍ ഒരു ഋഷ്യസൃംഘനേയും അദ്ദേഹം അനുവദിക്കാറുമില്ല. അതുകൊണ്ടുതന്നെ ചില K.S.R.T.C ബസില്‍ കയറിയാല്‍ ഇരിക്കാറുള്ളതുപോലെ ശകടത്തില്‍ നിന്നും ദേഹത്ത് അഴുക്കു പറ്റാത്ത രീതിയില്‍ സൂക്ഷിച്ചു കയറി ഇരുന്നു. ക്ലച്ച് കിടക്കുന്നത് കണ്ടപ്പോള്‍ കരച്ചില് വന്നു. ആരോ തല്ലിയൊടിച്ച പോലെയാണ് കിടപ്പ്. കാലപ്പഴക്കം കാരണം കീ ഹോളിന്റെ വ്യാസം ദിവസം ചെല്ലുംതോറും കൃത്യമായ അളവില്‍ കൂടിക്കൊരിക്കുന്നതുകൊണ്ട് ആ സ്റ്റാര്‍ട്ട്‌ ആക്കാന്‍ ചാവി വേണമെന്നില്ല ഒരു 25 പൈസ കിട്ടിയാലും മതിയായിരുന്നു. കുറച്ചു കാലം കൂടി കഴിഞ്ഞാല്‍ 50 പൈസയും മതിയാകും...

(സംശയിക്കരുത്‌...! സത്യമായിട്ടും അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല).

ഭാഗ്യം ഒറ്റ ചവിട്ടിനു തന്നെ സ്റ്റാര്‍ട്ട്‌ ആയി. അതൊരു പ്രധാന ആകര്‍ഷണമാണെന്ന് രഘു പറഞ്ഞിരുന്നു. അടുത്തയിടെ വാങ്ങിച്ച എന്റെ ബൈക്ക് പോലും മൂന്നാമത്തെ ചവിട്ടിനേ സ്റ്റാര്‍ട്ട്‌ ആകാറുള്ളൂ. ഇനിയും എന്തെല്ലാമാണ് എന്നെ വിസ്മയിപ്പിക്കാനായി കാത്തിരിക്കുന്നത് എന്ന ആകാംഷയോടെ ഞാന്‍ മുന്നോട്ടു പോയി. ഒന്ന് ഹോണ്‍ അടിച്ചേക്കാം എന്ന മോഹവുമായി ഞാന്‍ handle ലെ ഏതോ ഒരു കുഴിയില്‍ നിന്നും ഹോണ്‍ ബട്ടണ്‍ തോയെടുത്ത് അതില്‍  വിരലമര്‍ത്തി. ആട് കരയുന്നത് പോലെയുള്ള ഒരു ശബ്ദം കേട്ട് ഞാന്‍ ചുറ്റും നോക്കി. വേറെ എങ്ങുനിന്നുമല്ല ബൈക്കില്‍ നിന്ന് തന്നെയാണ്. അത് ഉറപ്പു വരുത്താനായി ഞാന്‍ ഒന്നു കൂടി ബട്ടണില്‍ വിരലമര്‍ത്തി ശബ്ദം അവിടുന്ന് തന്നെ... ശബ്ദത്തില്‍ സംഗതിക്ക് കുറവൊന്നുമില്ലെങ്കിലും ശ്രുതി പലയിടത്തും തെറ്റുന്നുണ്ട്‌, ഷട്ജമാണെങ്കില്‍ ഒട്ടുമില്ല. അതില്‍ ഞെക്കുമ്പോള്‍ ഹോണ്‍ അടിച്ചിരുന്നോ എന്നാ മട്ടില്‍ ചിലര്‍ തിരിഞ്ഞു നോക്കും അപ്പോള്‍ നമ്മള്‍ അതെ എന്ന ഭാവത്തില്‍ തലകുലുക്കണം അപ്പോഴേ ആശയവിനിമയം വിജയകരമാകൂ. പിന്നെ ഹോണിനു ശബ്ദമില്ലെങ്കിലും വണ്ടിക്കു മൊത്തത്തില്‍ നല്ല ശബ്ദമില്ലേ എന്ന് ചിന്തിച്ച് ഞാന്‍ ആശ്വസിച്ചു. ഇടയ്ക്ക് എന്തെങ്കിലുമൊക്കെ ഇളകി വീഴുന്നത് പോലെ തോന്നുമെങ്കിലും അതൊന്നും കാര്യമാക്കരുത് എന്ന് രഘു പറഞ്ഞിട്ടുള്ളത് ഞാന്‍ ഓര്‍ത്തു. Honda CBR ഓടിക്കുന്നതിനേക്കാള്‍ ആളുകളുടെ ശ്രദ്ധ കിട്ടുന്നുണ്ട്‌ എന്ന് മനസിലാക്കിയ എനിക്ക് ചെറിയൊരു ചമ്മല്‍ തോന്നിയെങ്കിലും "അത് കാര്യമാക്കരുത് സധൈര്യം മുന്നോട്ടു പോകൂ ജെനിത്തേ" എന്നെന്റെ മനസ് എന്നോട് മന്ത്രിച്ചു. പെട്രോള്‍ പമ്പിന്റെ മുന്നിലൂടെ പോയാല്‍ തന്നെ, പിന്നെയും ഒരു 1 k m കൂടി മൈലേജ് കിട്ടുന്ന യാണെങ്കിലും, വണ്ടി വാങ്ങിച്ചു കൊണ്ട് പോയാല്‍ പെട്രോള്‍ അടിക്കാത്ത കരിങ്കാലികളുടെ കൂട്ടത്തില്‍ എന്നെ ആരും പെടുത്തരുത് എന്ന ആഗ്രഹമുള്ളത്‌ കൊണ്ട് പെട്രോള്‍ അടിച്ചേക്കാമെന്ന്  വെച്ചു. 30 ല്‍ കൂടുതല്‍ രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ ടാങ്കിന്റെ ഉള്ളില്‍ മുകള്‍ ഭാഗത്തായുള്ള  തുരുമ്പ് ഇളകി വീണു പ്രശ്നമാകാന്‍ സാധ്യതയുള്ളതുകൊണ്ടും മുന്‍പൊരിക്കല്‍ 100 രൂപയ്ക്ക് ഇതില്‍ പെട്രോള്‍ അടിച്ചപ്പോള്‍ ദഹനക്കേട് മാറാനായി 2 pudin hara വാങ്ങിച്ച് ടാങ്കില്‍ ഇടേണ്ടി വന്ന ഒരാളുടെ അനുഭവം മറന്നിട്ടില്ലാത്തത് കൊണ്ടും 30 രൂപയ്ക്ക് മാത്രം പെട്രോള്‍ അടിച്ചു. കൂടുതല്‍ നേരം ഈ ബൈക്കിലുള്ള യാത്ര ആരോഗ്യത്തിനു ഹാനികരമാകും എന്ന് മനസിലാക്കിയ ഞാന്‍ എത്രയും പെട്ടന്ന് ആ ബൈക്ക് കൊണ്ട് ചെയ്യേണ്ട കാര്യം ചെയ്തു തീര്‍ത്തു ബൈക്ക് രഘുവിന് തിരിച്ചേല്‍പ്പിച്ചു. ഈ ബൈക്ക് വളരെ കുറച്ചു നേരം ഓടിച്ചതില്‍ നിന്നും എനിക്ക് മനസിലാക്കാനായത് പ്രധാനമായും 3 കാര്യങ്ങളാണ്‌
  1. ദൈവം എന്നൊരു ശക്തി ഉണ്ട്.
  2. ചമ്മല്‍, നാണക്കേട്‌, ഉളുപ്പ്, ആത്മാഭിമാനം എന്നീ വികാരങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ലെങ്കില്‍ വണ്ടി ഇങ്ങനെയും സൂക്ഷിക്കാം, ഈ വണ്ടിയും ഓടിക്കാം.
  3. നമ്മള്‍ വണ്ടിയെ നോക്കിയില്ലെങ്കിലും വണ്ടി നമ്മളെ നോക്കിക്കൊള്ളും. തെങ്ങും വണ്ടിയും ചതിക്കില്ല.
സ്വന്തം വണ്ടി ഇങ്ങനെ സൂക്ഷിക്കുന്ന ആയിരക്കണക്കിന് രഘുമാര്‍ നമ്മുടെ നാട്ടിലുണ്ട്. ഇങ്ങനെയുള്ളവര്‍ പൊതുവേ എല്ലാക്കാര്യങ്ങളിലും careless mind ഉള്ളവരായിരിക്കും. ഇവരില്‍ കൂടുതല്‍ പേരും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു ചെയ്യാന്‍ കുറച്ചു പ്രയാസം കാണിക്കുന്നവരായിരിക്കും. വെള്ളം പോകുന്ന പുറകേ മീനും എന്ന് പറയുന്നത് പോലെയായിരിക്കും ഇവരുടെ ഒരു ജീവിത രീതി. എന്തായാലും ഇങ്ങനെയുള്ളവര്‍ക്ക് ഒരു മാതൃകാപുരുഷോത്തമനായിക്കൊണ്ട് ഞാന്‍ എന്റെ വണ്ടി കഴുകാനായിട്ടു പോവുകയാണ്. പോകുന്നതിനു മുന്‍പ് പ്രശസ്ത ബൈക്ക് മെക്കാനിക് ബൈജേഷ് ബോള്‍ട്ട് നിരത്തിയപ്പോള്‍ തെളിഞ്ഞ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

"സ്വന്തം വണ്ടി എന്ന് പറയുന്നത് സ്വന്തം ഭാര്യയെപ്പോലെയാണ്. നന്നായി നോക്കിയാല്‍ കുടുംബം കോഞ്ഞാട്ടയാവില്ല. എന്ന് മാത്രമല്ല വണ്ടി നന്നായി നോക്കിയാല്‍ ഓട്ടോമൊബൈല്‍ ദൈവങ്ങളുടെ അനുഗ്രഹമുണ്ടാകും. ഇല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് ബ്ലോക്കില്‍ കുടുങ്ങുക, ടയര്‍ പഞ്ചര്‍ ആവുക, ലിഫ്റ്റ്‌ കൊടുത്തവന്‍ തലവേദനയാവുക, എവിടെ വെച്ചാലും വണ്ടിയില്‍ കാക്ക കാഷ്ട്ടിക്കുക, അപ്രതീക്ഷിതമായി പെട്രോള്‍ തീര്‍ന്നു വണ്ടി തള്ളേണ്ടി വരിക തുടങ്ങിയ അനിഷ്ട സംഭവങ്ങള്‍ പ്രതീക്ഷിക്കാം...'

വാങ്ങിയ നാളുകളില്‍ വണ്ടിയെ പോന്നു പോലെ നോക്കുകയും പിന്നീടു വലിയ സ്നേഹം വണ്ടിയോട് കാണിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പായിരിക്കട്ടെ !!!

58 comments:

  1. ആ ബൈക്കിന്റെ ഒരു ഫോട്ടോ കൊടുക്കണം എന്നുണ്ടായിരുന്നു. ഇനി അത് കണ്ട് സ്വന്തം വണ്ടിയെ പോന്നു പോലെ നോക്കുന്നവരുടെയും ഹീറോ ഹോണ്ട കമ്പനിക്കരുടെയും ചങ്കു തകരണ്ട എന്ന് കരുതി മനപ്പൂര്‍വ്വം കൊടുക്കാതിരുന്നതാണ്...

    ReplyDelete
  2. വല്ലവന്റെയും ബൈക്കില്‍ കയറി ഓസിനു ചെത്തി യതും പോരാഞ്ഞിട്ട് ഇപ്പോള്‍ ഒരു നൂറു കുറ്റവും നിരത്തിയിരിക്കുന്നു !! രഘു ഇതറിയണ്ട...അറിഞ്ഞാല്‍ നാളെ മുതല്‍ നട പഠിക്കും ..:)

    ReplyDelete
  3. വണ്ടി ഓസാന്‍ വരുന്നതും പോരാ ഇതൊക്കെ കേള്‍ക്കുകയും വേണം

    അവനവന്റെ വണ്ടി പുരയില്‍ വച്ചു പൂട്ടിയിട്ടിട്ട്‌ ഓസാന്‍ വരുന്ന നാറികളെയും സഹിക്കേണ്ടി വന്നിട്ടുണ്ട്‌

    ReplyDelete
  4. കാര്യം കാണാന്‍ രഘുവിന്റെ ബൈക്കും വേണം..എന്നിട്ട് അവനിട്ട് പണിയും...ഇനി പരിചയമുള്ള ആരും ജെനിത്തിനു വണ്ടി തരുമെന്ന് തോന്നുനില്ല..

    ReplyDelete
  5. അസ്സലായിട്ടുണ്ട് Jenith ..........your writing is very impressive!

    ReplyDelete
  6. ആ ഖനനവും, ലോമപാദന്‍റെ ഉപമയും കിടു ആയിരുന്നു.
    ഒന്ന് ഹോണ്‍ അടിച്ചേക്കാം എന്ന മോഹവുമായി ഞാന്‍ handle ലെ ഏതോ ഒരു കുഴിയില്‍ നിന്നും ഹോണ്‍ ബട്ടണ്‍ തോIßയെടുത്ത് അതില്‍ വിരലമര്‍ത്തി. ഇതും സൂപ്പര്‍.

    ReplyDelete
  7. എനിക്കൊരു വണ്ടി ഉണ്ട്.. ഏകദേശം ഈ പറഞ്ഞ മാതിരി ഒരു സാധനം... അത് പക്ഷെ ഞാന്‍ അല്ലാതെ വേറെ ആരെയും കയ്യോ കാലോ ഒടിക്കാതെ വീട്ടിലെതിക്കില്ല.. ഭാഗ്യം ജെനിതിനെ വണ്ടി ചതിചില്ലല്ലോ... സമാധാനിക്കാം.. ആ രഘുവിന് ഈ ബ്ലോഗിന്‍റെ ലിങ്ക് ഒന്ന് കൊടുക്കണം ട്ടോ..

    ReplyDelete
  8. അരീം തിന്നു ..ആശരിചെയും
    കടിച്ചു ..എന്നിട്ടും...പെട കൊട്ക്കണ്ടത്
    രഘുവിനിട്ടു ആണ്‌ .ജെനിക്ക് അല്ല ...
    പക്ഷെ എഴുത്ത് ഉഗ്രന്‍ .സമ്മതിച്ചു ..കിടിലന്‍
    പഞ്ചുകള്‍ .ആശംസകള്‍ ..നാന്വുന്നുട്
    കൂടുതല്‍ .

    പിന്നെ തലക്കെട്ട്‌ ഇപ്പോള്‍ വൃത്തി ആയി ..ആ കൂമ്പന്‍
    തോപ്പ്യിലെ ജനിതക വൈകല്യം മാറിക്കിട്ടി വന്നപ്പോള്‍
    .ഒരു മധുരം ഒക്കെ ഉണ്ട് ..

    ReplyDelete
  9. ‘വല്ലവന്റെയും ബൈക്കില്‍ കയറി ഓസിനു ചെത്തി യതും പോരാഞ്ഞിട്ട് ഇപ്പോള്‍ ഒരു നൂറു കുറ്റവും.’

    രമേശേട്ടൻ പറഞ്ഞത് തന്നെ അതിന്റെ ശരി.

    ReplyDelete
  10. ചില സാഹചര്യങ്ങളില്‍ പലരുടെയും ബൈക്ക് ഉപയോഗിക്കേണ്ടിവരും..
    കിട്ടിയതുവച്ചു അഡ്ജസ്റ്റ് ചെയ്തു പോകണം ജനിത്തെ....
    എല്ലാവരുടെയും ഭാര്യമാര് മധാലാസകളായിരിക്കണം എന്നു കരുതാന്‍ പാടില്ലല്ലോ.

    ReplyDelete
  11. അനിയാ,
    ഇതൊരു ജനിതക വൈകല്യം ആണോ...ന്നൊരു സംശയം എനിക്ക് തോന്നി! ഞാന്‍ ഒരു പാവം മലയാളി ആണ്. താങ്കളുടെ എഴുത്തില്‍ എനിക്ക് മനസ്സിലാകാത്ത കുറച്ചു വാക്കുകള്‍ താഴെ കൊടുക്കുന്നു. ഒപ്പം മലയാളി ആയ എന്റെ ജന്മ ദോഷത്തെ ശപിക്കുന്നു!
    -------------------------------------------
    Townചാവി Hero Honda Splendor Splendor.catelogK.S.R.T.Cക്ലച്ച് കീ ഹോളിന്റെസ്റ്റാര്‍ട്ട്‌സ്റ്റാര്‍ട്ട് handleഹോണ്‍ ബട്ടണ്‍ ബൈക്കില്‍ബട്ടണില്‍ഹോണ്‍Honda CBR1 k mമൈലേജ്2 pudin haracareless mind ഓട്ടോമൊബൈല്‍ടയര്‍ പഞ്ചര്‍ ലിഫ്റ്റ്‌ പെട്രോള്‍

    ReplyDelete
  12. namukku bodhichirikkunnu.

    ReplyDelete
  13. മോശമായില്ല...

    ReplyDelete
  14. ആവിശ്യക്കാരന്‍ ഔചിത്യമില്ലല്ലോ അല്ലേ ജനിത്തേ ?

    സ്വന്തം വാഹനം നല്ലപോലെ സൂക്ഷിക്കുക. അതിലും പ്രധാനം അനാവിശ്യ ധൃതി ഒഴുവാക്കി നല്ലപോലെ സൂക്ഷിച്ച് വണ്ടിയോടിക്കുക എന്നതാണ്. എറ്റവും കൂടുതല്‍ വാഹാനാപകടം ഉണ്ടാവുന്ന നാടാണ്‌ നമ്മുടെ കേരളം

    ReplyDelete
  15. ജെനിത് ഭായ്,ആ പാവപ്പെട്ടവന്റെ ബൈക്ക് എടുത്തു ചെത്തിയിട്ടു,അയാളെ നാണം കെടുത്തി കളഞ്ഞല്ലോ?ഇനി രഘു ബൈക്ക് തരില്ല മോനെ.ഫോട്ടോ ഇടാഞ്ഞത് നന്നായി,അല്ലെങ്കില്‍ ഇതെന്റെ ബൈക്കാണല്ലോ എന്ന് പലര്‍ക്കും തോന്നിയേനെ. നല്ല പഞ്ചുള്ള നര്‍മ്മം.കലക്കി.

    ReplyDelete
  16. എഴുതിയത് കണ്ട് എന്റെ ബൈക്ക് ആണെന്ന് തോന്നിപ്പോയി ...

    ReplyDelete
  17. പലര്‍ക്കും ഇത് സ്വന്തം ബൈക്ക് ആണോ എന്ന് തോണി പോകാം.

    എന്ഹ്ടയാലും ഒന്ന് കഴുകി വൃത്തിയാക്കി കൊടുക്കാമായിരുന്നു.

    ReplyDelete
  18. >> അതില്‍ ഞെക്കുമ്പോള്‍ ഹോണ്‍ അടിച്ചിരുന്നോ എന്നാ മട്ടില്‍ ചിലര്‍ തിരിഞ്ഞു നോക്കും അപ്പോള്‍ നമ്മള്‍ അതെ എന്ന ഭാവത്തില്‍ തലകുലുക്കണം അപ്പോഴേ ആശയവിനിമയം വിജയകരമാകൂ.<<

    ഇതെന്നെ വല്ലാതെ ചിരിപ്പിച്ചു....

    ReplyDelete
  19. ജെനിതേ...
    ഈ പോസ്റ്റ് എഴുതിയതിനു ശേഷം രഘുവിനെ കണ്ടിരുന്നോ...?

    ReplyDelete
  20. paalam kadakkuvolam naaraayana.. palam kadannaal kooraayana !!

    ReplyDelete
  21. വൃത്തീം മെനേം ഇല്ലാതെ വണ്ടികൊണ്ടുനടന്നാൽ
    ഓസിനെടുക്കുന്നോർ ഇങ്ങനെ പറയുന്നത് മുഴുവൻ കേൾക്കേണ്ടി വരും!
    അതു വരാതിരിക്കാൻ രണ്ടു വഴി.

    1. വണ്ടി ആർക്കും കൊടുക്കാതിരിക്കുക.
    2. വണ്ടി നന്നായി സൂക്ഷിക്കുക!

    (ഇനി എന്റെ വക ഉപദേശം കിട്ടിയില്ല എന്നാർക്കും തോന്നരുതല്ലോ! ഹി! ഹി!!)

    ഇഷ്ടമുള്ള ഓപ്ഷൻ ആർക്കും സ്വീകരിക്കാം!

    ReplyDelete
  22. നന്ദി വേണം ..... നന്ദി ... രമേശേട്ടന്‍ പറഞ്ഞപോലെ
    ' ആ ബൈക്കില്‍ കയറി ഓസിനു ചെത്തി ' എന്നൊന്നും ഞാന്‍ പറയില്ല, കാരണം ആ ബൈക്കിന്റെ അവസ്ഥ കേട്ടിട്ട് ബൈക്കില്‍ ചെത്തുന്നവര്‍ക്ക് പോലും അതൊരു അപമാനം ആണെന്ന് തോന്നുന്നു. പക്ഷെ പാവം രഘുവിനെ ഇങ്ങനെ നാണം കെടുത്തിയല്ലോ...
    എന്നാലും പോസ്റ്റ്‌ രസ്സായിട്ടോ ... :)

    ReplyDelete
  23. ഇത്രയും പെട്ടന്ന് തന്നെ വായിച്ച് അഭിപ്രായം അറിയിച്ചതിന് വളരെയധികം നന്ദി സുഹൃത്തുക്കളേ... :)

    ഓസിനു വണ്ടി കൊണ്ട് പോയിട്ട് അതിന്‍റെ ഉടമസ്ഥനെ കുറ്റം പറഞ്ഞതായിട്ടോ അയാളെ നാണം കെടുത്തിയതായിട്ടോ ആരും ഇതിനെ തെറ്റിദ്ധരിക്കരുത്. കാരണം സ്വന്തം വണ്ടി മറ്റൊരാള്‍ ഓസിനു കൊണ്ട് പോകുമ്പോഴുള്ള വിഷമം ഞാനും മനസിലാക്കിയിട്ടുള്ളതാണ്. ഓഫീസില്‍ എന്‍റെ വണ്ടി അറിയപ്പെടുന്നത് തന്നെ കമ്പനി വണ്ടി എന്നാണ്. ചില സമയത്ത് ചിലര് കൊണ്ടുപോയാല്‍ പെട്രോള്‍ പോലും അടിക്കാറില്ല. ആ കണക്കു നോക്കിയാല്‍ രഘു എന്‍റെ വണ്ടി കൊണ്ട് പോയ അത്രയും പ്രാവശ്യം ഞാന്‍ രഘുവിന്‍റെ വണ്ടി കൊണ്ട് പോയിട്ടില്ലെന്നും ഈ പോസ്റ്റിനു എല്ലാവിധ പിന്തുണയും നല്‍കിയവരില്‍ പ്രധാനി രഘു തന്നെ ആണെന്നുമുള്ള നഗ്നസത്യം ഇതോടൊപ്പം പ്രിയ ബ്ലോഗര്‍ സുഹൃത്തുക്കളുടെ മുന്‍പാകെ ഞാന്‍ ബോധിപ്പിച്ചു കൊള്ളുന്നു. വണ്ടി സൂക്ഷിക്കാത്തവരുടെ ശ്രദ്ധയിലേക്ക് ഒരു പോസ്റ്റ്‌ എന്നേ ഉദ്ദേശിച്ചുള്ളൂ. അതില്‍ എഴുത്തിന്‍റെ രസത്തിനും വായനയുടെ സുഖത്തിനും വേണ്ടി ആ യാത്രയില്‍ ശ്രദ്ധിച്ച രസകരമായ കാര്യങ്ങള്‍ അത്യാവശ്യം മസാല ചേര്‍ത്ത് നര്‍മ്മത്തില്‍ ചാലിച്ച് എഴുതി എന്നു മാത്രം... പിന്നെ ഇതൊക്കെ ഒരു രസമല്ലേ?? അതിനെ അതിന്‍റെതായ രീതിയില്‍ ചിലര്‍ എടുത്തിട്ടില്ലേ എന്നൊരു സംശയം...

    ReplyDelete
  24. ഹും.. സർവ്വ തോന്നിവാസവും ചെയ്തിട്ട്... പിന്നൊരു കുമ്പസാരം.. അല്ലേ.... അതിനെ അതിന്‍റെതായ രീതിയില്‍ തന്നേ എടുത്തോളാം......
    നല്ല അവതരണം.
    ആശംസകൾ.

    ReplyDelete
  25. ente veetilum ithupolerannam undayirunnu "nalla vila"kittiyapol vittu

    ReplyDelete
  26. എഴുത്ത് ഉഗ്രന്‍,വളരെ രസകരം ആശംസകൾ.

    ReplyDelete
  27. എവിടെയെങ്കിലും വെച്ചു ജെനിത്തിനെ ഞാന്‍ കണ്ടാല്‍ വണ്ടി എന്നല്ല ലിഫ്റ്റ് പോലും തരില്ല. എന്നുറപ്പിച്ചു കൊണ്ട് തന്നെ പറയുന്നു.
    അടിപൊളി യായിട്ടുണ്ട് വണ്ടിയെ കുറിച്ചുള്ള വിശദീകരണം.
    ശരിക്കും ആസ്വദിച്ചു വായിച്ചു.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  28. ജെനിത് നഗ്നമായ സത്യമാണ് പറഞ്ഞത്. ഈ പോസ്റ്റില്‍ പറഞ്ഞ ബൈക്ക് എന്‍റെ സ്വന്തമാണ്. പ്രിയ സുഹൃത്തുകളെ ഈ പാവം പൈതലിനെ കുരിശില്‍ ഏറ്റരുതെ.ചരിത്രം ഒരുപാടു പറയാനുള വാഹനമാണ് അത്. ഒരുപാടു സ്ത്രീ പ്രിഷ്ട്ടങ്ങള്‍ അമര്‍ന്നിരുന്ന ബാക്കിലെ സീറ്റില്‍ ഇരിക്കാന്‍ ജെനിതിനു എന്ന് മാത്രമല്ല എന്‍റെ സുഹൃത്തുക്കള്‍ തമ്മില്‍ മത്സരമാണ്. ഈ ബൈക്കിന്‍റെ വിശേഷങ്ങള്‍ ഞാന്‍ എഴുതുന്നതിനെക്കാള്‍ മനോഹരം ജെനിത്ത്‌ എഴുതുന്നതാ. ഒരു ഫോട്ടോ കൂടി ഇടെണമേ എന്ന് അപക്ഷിച്ചു കൊള്ളുന്നു ബ്ലോഗറോട്. കഴിഞ്ഞ 6 വര്‍ഷങ്ങള്‍ ആയി ഞാന്‍ ഈ വാഹനം ഓടിക്കുന്നു. കാഴ്ചക്കും ,ഭാവത്തിലും , ഇന്ധനത്തിലും വ്യത്യസ്തമായ കാഴ്ചപാടുകള്‍ ഉള്ള ഈ വാഹനം അതിലും വ്യത്യസ്തമായിരിക്കുന്നു എന്ന് പറഞ്ഞതിന് ജെനിത്തിനോട് ഉള്ള നന്ദി രെഖപെടുതിക്കൊള്ളുന്നു , ഒപ്പം ഇനി എപ്പോള്‍ വേണമെങ്കിലും എന്‍റെ ബൈക്ക് എടുത്തു പുറത്തു പോവാന്‍ ഉള്ള അവകാശം "പവര്‍ ഓഫ് അറ്റോണി " ആയി എഴുതി തന്നിരിക്കുന്നു
    അനുഭവിക്ക് സോദരാ


    സ്നേഹപൂര്‍വ്വം
    രഘു (ബൈക്ക് ഓണര്‍)

    ReplyDelete
  29. ശോ വയ്യ, ഓരോ കാഴ്ചപാടുകളെ, ഇങ്ങനെ എഴുതാന്‍ പറ്റുന്നത് വളരെ വലിയ കാര്യമാണ്. അഞ്ചു മിനിട്ടില്‍ സംഭവിക്കുന്ന ചെറിയ കാര്യങ്ങള്‍ അവനവന്റെ കാഴ്ചപാടില്‍ നര്‍മത്തില്‍ ചാലിച്ച് എഴുതാന്‍ എങ്ങനെ പറ്റുന്നു

    ReplyDelete
  30. അല്ലിസ്റ്റാ... അന്റെ കയ്യില് എങ്ങനാ ഒരു കാര്യം വിശ്വസിച്ച് ഏല്പ്പിക്കല്?
    പോസ്റ്റിനുള്ള വഴിം നോക്കി നടക്കല്ലേ യ്യി... ബൈക്കിനെ വര്‍ണ്ണിച്ചത് ചീറിക്ക്ണ് ട്ടോ.... അടിപൊളി...

    ReplyDelete
  31. അവസാം “മുന്നറിയിപ്പ്” കൂടെ തന്നത് നന്നായി

    ReplyDelete
  32. രഘു പുത്തിമാനാ
    ഭാര്യമാരെയും ഇതേപോലെ നൊക്കിയാല്‍ കണ്ടവന്‍ അടിച്ചോണ്ട് പോകില്ല, യെത് :))

    ReplyDelete
  33. << ഞെക്കുമ്പോള്‍ ഹോണ്‍ അടിച്ചിരുന്നോ എന്നാ മട്ടില്‍ ചിലര്‍ തിരിഞ്ഞു നോക്കും അപ്പോള്‍ നമ്മള്‍ അതെ എന്ന ഭാവത്തില്‍ തലകുലുക്കണം അപ്പോഴേ ആശയവിനിമയം വിജയകരമാകൂ>>

    ചിരിച്ചു മാഷേ,, ചിരിച്ചു.

    ReplyDelete
  34. നല്ല നിരീക്ഷണം, നല്ല അവതരണം, സരസമായ ഭാഷ
    ആശംസകള്‍! വീണ്ടും എഴുതു :)

    ReplyDelete
  35. പ്രവാസിനിയുടെ ബ്ലോഗ്‌ വഴി എത്തിയതാണ്.
    വായിച്ച് നോക്കിയപ്പോള്‍ ചെറിയൊരു കാര്യം വളരെ രസകരമായി ബോറടിപ്പിക്കാതെ ഒപ്പം ചിരിപ്പിച്ചും എഴുതിയിരിക്കുന്നു..
    ഉള്ളിലെ നര്‍മം കൈവിടരുത്..
    ആശംസകള്‍..

    ReplyDelete
  36. എഴുത്ത് ഗംഭീരമായി...!
    ഒത്തിരിയിഷ്ട്ടപ്പെട്ടു....ഇനിയും എഴുതുക.
    ആശംസകള്‍...!!

    സ്വാഗതം
    http://pularipoov.blogspot.com/

    ReplyDelete
  37. "അതില്‍ ഞെക്കുമ്പോള്‍ ഹോണ്‍ അടിച്ചിരുന്നോ എന്നാ മട്ടില്‍ ചിലര്‍ തിരിഞ്ഞു നോക്കും അപ്പോള്‍ നമ്മള്‍ അതെ എന്ന ഭാവത്തില്‍ തലകുലുക്കണം അപ്പോഴേ ആശയവിനിമയം വിജയകരമാകൂ. " ആരെ വാഹ് , ഈ പോസ്റ്റിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വരികള്‍ ... ഇഇപ് ഒസ്ടും ബൈക്കും നിരിക്ഷണങ്ങളും പെടച്ചു , മച്ചാനെ കിടു

    ReplyDelete
  38. i enjoyed ...nice jenith...

    ReplyDelete
  39. നന്നായി എഴുതിയിട്ടുണ്ട്.

    ആശംസകൾ
    satheeshharipad.blogspot.com

    ReplyDelete
  40. ഈ പോസ്റ്റ്‌ പോലീസ്‌ വായിച്ചാല്‍ താങ്കളെ പൊക്കുവാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്
    (ഓസിനു കിട്ടിയാല്‍ സ്പ്ലേണ്ടറും സൂപ്പര്‍.
    സൂപര്‍ നര്‍മ്മം )

    ReplyDelete
  41. അപ്പൊ ആവശ്യം കഴിഞ്ഞു ആ പാവത്തിനിട്ട് തന്നെ പോസ്റ്റി അല്ലെ ..
    ആരാന്റെ വണ്ടി ഓസിനു കിട്ടിയാല്‍ രണ്ടുണ്ട് കാര്യം ഒരു പോസ്റ്റുമായി വണ്ടിയുമായി.. പല ഉപമകളും ഉഗ്രന്‍ എഴുത്ത് അതിലും ഉഗ്രന്‍ .. ആശംസകള്‍..

    ReplyDelete
  42. നാളെ കാര്‍ ഒന്ന് കഴുകിയെക്കാം... (ഇത് വായിചിട്ടൊന്നും അല്ല, സത്യം...)

    ReplyDelete
  43. ഓസ്സിനു വണ്ടി ഓടിച്ച് കാര്യം കണ്ടു നടന്ന കാലത്തിലേക്കു ഓര്‍മ്മകളെ കൈ പിടിച്ചു കൊണ്ടു പോയ രഘുവിനും ജെനിത്തിനു നന്ദി..തുടര്‍ന്നും എഴുതുക..

    ReplyDelete
  44. ജെനിത്തെ,

    ഇത് വായിച്ചപ്പോള്‍ ശരിക്കും ചിരിച്ചു..ആ വൈശാലിയുടെ ഉപമ കിടിലന്‍..pudin hara സംഭവും കലക്കി..പിന്നെ അവസാനത്തെ സാരോപദേശവും നന്നായി..എനിക്ക് പുട്ടും കടലയെക്കാള്‍ ഇതാണ് കൂടുതല്‍ ഇഷ്ടായത് ..

    ReplyDelete
  45. ഇന്‍ഡ്യാഹെറിറ്റേജ്, ജുനൈദ്‌ തുടങ്ങിയവർ പറഞ്ഞതുതന്നെ - വണ്ടി ഓസിയശേഷം "ഡേ, വണ്ടി കഴുകിക്കൂടെ? ബ്രേക്‌ കുറവാണു്, ലൈറ്റ്‌ കത്തുന്നില്ല, ഹോൺ വേണോ വേണ്ടയോ എന്ന് തീരുമാനമാവുന്നില്ല" എന്നൊക്കെ ഓരോരുത്തർ പറഞ്ഞോളും.. ഹല്ല പിന്നെ...
    ഞാൻ വണ്ടി കഴുകേണ്ട എന്ന തീരുമാനത്തിലെത്തി

    ReplyDelete
  46. ഞെക്കുമ്പോള്‍ ഹോണ്‍ അടിച്ചിരുന്നോ എന്നാ മട്ടില്‍ ചിലര്‍ തിരിഞ്ഞു നോക്കും അപ്പോള്‍ നമ്മള്‍ അതെ എന്ന ഭാവത്തില്‍ തലകുലുക്കണം അപ്പോഴേ ആശയവിനിമയം വിജയകരമാകൂ....(വല്ലാതെ ഇഷ്ടപ്പെട്ടു)

    ReplyDelete
  47. ഞാനും ആസ്വദിച്ച് വായിച്ചു...:)

    ReplyDelete
  48. സുന്ദരമായ ഉപമകളും എല്ലാമായി വളരെ നന്നായി എഴുതി....
    ഒരു ബൈക്ക് കിട്ടിയാല്‍ അതിനെ എങ്ങിനെയൊക്കെ ഉപയോഗിക്കാം എന്നും ഈ പോസ്റ്റില്‍ നിന്നും മനസ്സിലായി.ബൈക്ക് ഓടിക്കാന്‍ മാത്രമല്ല, പോസ്റ്റ്‌ എഴുതാനും ഉപകരിക്കും ല്ലേ....?:)

    ReplyDelete
  49. നല്ലവണ്ണം ആസ്വദിച്ചു നര്‍മ്മം.

    ReplyDelete
  50. ആ, ഒരു ബൈക്ക് വാങ്ങണം എന്ന് കരുതിയിരുന്നു. ഇനിയിപ്പോള്‍ ബൈക്ക് വാങ്ങണം എന്നില്ല, വല്ല പരിചയക്കാരെയും കൊണ്ട് വാങ്ങിപ്പിച്ചാല്‍ മതി എന്ന് മനസ്സിലായി. നല്ല അവതരണം. ഒട്ടും മുഷിയാതെ നല്ല രസായിട്ട് തന്നെ വായിച്ചു.

    ReplyDelete