25 August 2011

'പുതിയ പാഠങ്ങള്‍'

എന്‍റെ ഹൃദയമിപ്പോള്‍ അതിനു സജ്ജമായിരിക്കുന്നു
എന്‍റെ തലച്ചോറിപ്പോള്‍ അതിന് സമ്മതം മൂളാന്‍ തുടങ്ങിയിരിക്കുന്നു
എന്‍റെ ശരീരമിപ്പോള്‍ അതിനോട് താദാത്മ്യം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു

അതെ..

കണ്ണു നിറയാതെ കരയാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു
ആരോരുമറിയാതെ കരയാന്‍ ജീവിതം എന്നെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു...

64 comments:

 1. പ്രചോദനം: http://iniyumpranayam.blogspot.com/

  ഇതിനു കവിതയെന്ന label കൊടുക്കാമോ എന്നറിയില്ല എന്നിരുന്നാലും ഒരു കവിത എഴുതണം എന്ന ആക്ക്രാന്തം കാരണവും വേറെ എന്ത് കൂതറ എഴുതിയെന്നു പറഞ്ഞാലും ഈ കവിത എഴുതുന്നവരോടും കഥ എഴുതുന്നവരോടുമൊക്കെയുള്ള ബഹുമാനം അതിപുരാതന കാലം മുതല്‍ക്കേയുള്ള ഒരു നാട്ടുനടപ്പാണല്ലോ എന്നോര്‍ത്തപ്പോഴും ഒരു ശ്രമം നടത്തി നോക്കിയതാണ്. കവിവര്യന്‍മാര്‍ പൊറുക്കുക...

  ReplyDelete
 2. കണ്ണ് നനയാതെ കരയും മനസ്സേ...
  കവിത നിന്നില്‍ വിരിയും നഭസ്സായ്..

  ReplyDelete
 3. ഇങ്ങനെ ശ്രമിച്ചാല്‍ അല്ലെ എല്ലാം നടക്കൂ മാഷെ, ആരും കവിയായി ജനിക്കുന്നില്ലല്ലോ? !!

  ReplyDelete
 4. നന്നായിട്ടുണ്ട് ജെനിത്
  ആശംസകള്‍

  ReplyDelete
 5. കൊള്ളാം.
  മോശമായിട്ടില്ല.
  കൂടുതലെഴുതാൻ ആശംസകൾ!

  ReplyDelete
 6. കവിത എന്താണെന്ന് വല്യ പിടിയില്ലാത്തതു കൊണ്ട് ഞാൻ ഒന്നും പറയാതെ പിൻ‌വാങ്ങുന്നു.

  ReplyDelete
 7. അങ്ങിനെ എഴുതി തെളിയട്ടെന്നെ ...once more once more :-)

  ReplyDelete
 8. കൊള്ളാം മോനെ, ജെനിത്തെ, എഴുതി തെളിയട്ടെ...എല്ലാ ആശംസകളും..

  ReplyDelete
 9. ഈ കണ്ണീരിറ്റിന്-ഈ കവിതക്ക് സന്തോഷാശ്രുക്കള്‍ !

  ReplyDelete
 10. :) :) ippazhaaNu kaNTath. iniyum iniyum ezhuthi ezhuthi, ezhuthaan pataathaavumpo karachil varunna avasthayilethum vare ezhuthuu. ezhuthaan patumpol lokam kiizhatakkiya santhosham undaavatte. :) :)

  ReplyDelete
 11. വായിച്ച് ചിന്തിക്കാൻ അരമിനിട്ട് പോര,

  ReplyDelete
 12. :)

  കാമ്പുണ്ട് എഴുത്തില്‍ ഇഷ്ടമായി :)

  ReplyDelete
 13. കുറെ ഏറെ ചിന്തിച്ചു അവസാനം ചിന്തിച്ചു ചിന്തിച്ചു വട്ടായി !!!!

  ReplyDelete
 14. Keep reading, Keep writing. My wishes.

  ReplyDelete
 15. ഞാനും വായിച്ചു..
  ജിക്കുമോനെപ്പോലെ ഞാനും.. ഹി ഹി..

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. Where is the 'Follower's option?. That is a good option to track ur posts. Pls add it. Thank you.

  ReplyDelete
 18. കുഴപ്പമില്ല. കരയാതെയും ചിന്തിക്കാതെയും ഹൃദയമില്ലാതെയുമൊക്കെ ജീവിക്കാനാണു ഇന്നത്തെ ലോകത്ത് ജീവിക്കാൻ പഠിക്കേണ്ടത്. ഇതൊക്കെ പഴയ ക്ലീഷേ. തുടക്കമല്ലേ. മോശമില്ല. ഇനിയും എഴുതൂ

  ReplyDelete
 19. നല്ല ആശയം..... നന്നായിരിക്കുന്നു.

  ReplyDelete
 20. ഇഷ്ട്ടമായി ഈ വരികള്‍ ...
  എന്നാലും കുറുങ്കവിതകളാകുമ്പോള്‍ പരമാവധി കുറുക്കി ആവര്‍ത്തന പദങ്ങള്‍ ഒഴിവാക്കുമ്പോള്‍ അല്ലേ കൂടുതല്‍ ചന്തം...?
  "കണ്ണു നിറയാതെ കരയാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു
  ആരോരുമറിയാതെ കരയാന്‍ "
  എന്ന് എഴുതുന്നിടത്ത്
  "കണ്ണു നിറയാതെ ,
  ആരോരുമറിയാതെ കരയാന്‍
  ജീവിതം എന്നെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു..."
  എന്നൊക്കെ എഴുതുമ്പോള്‍...
  എന്റെ ഒരു അഭിപ്രായം ആണ് എഴുത്തിലെ സ്വാതന്ത്ര്യം നിങ്ങള്‍ക്കിരിക്കട്ടെ!
  എഴുത്ത് തുടരുക
  ഭാവുകങ്ങള്‍!

  ReplyDelete
 21. valare nannayittundu......... aashamsakal.........

  ReplyDelete
 22. കൊള്ളാം.. :) അപ്പൊ എന്തും നടക്കും ല്ലേ..

  ReplyDelete
 23. ശ്രമം മോശമായിട്ടില്ല ...:)

  ReplyDelete
 24. Ithrakku vishamam ee cheruppathile enthanu yuvakkalil? Black berryum internetum HD TVyum metroyum flatum okkeyundayittum cheruppakkarkku sankadamanathorthal enikkum sandakam
  Nannayittundu bro, idakku + Positive ayi koodi ezhuthan Sramikkuka

  ReplyDelete
 25. nothing is impossible
  impossible is nothing

  ReplyDelete
 26. അപ്പൊ പ്രണയ നൈരാശ്യം വന്നവരുടെ ഗ്രൂപ്പിലേക് ജെനിത്ത് കൂടി.. എന്തായാലും മനസിനെ പാകപെടുത്തിയല്ലോ... അത് തന്നെ നല്ല കാര്യം. പിന്നെ നമ്മുടെ സങ്കടം ആരെയും കാട്ടാതിരിക്കുന്നതാണ് ഏറ്റവും നല്ലത്..ആശംസകള്‍ ഇനിയും ധൈര്യം ആയി കവിത എന്നാ ലേബലില്‍ പോസ്റ്റുകള്‍ എഴുതാം കേട്ടോ

  ReplyDelete
 27. പഠിക്കൂ.. പഠിക്കൂ... കൂടുതല്‍ പഠിക്കൂ... കരയാന്‍ മാത്രമാക്കണ്ട. ചിരിക്കാനും ചിരിപ്പിക്കാനും ഒക്കെ...

  ReplyDelete
 28. കണ്ണു നിറയാതെ കരയാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു
  ആരോരുമറിയാതെ കരയാന്‍ ജീവിതം എന്നെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു...കൊള്ളാം നന്നായിരിക്കുന്നു

  ReplyDelete
 29. "ആരോരുമറിയാതെ കരയാന്‍ ജീവിതം എന്നെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു..." ... നന്നായിരിക്കുന്നു.

  ReplyDelete
 30. ...... ജീവിതം എന്നെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു...!

  ഇനിയും പഠിക്ക്.. ക്ലാസ് ടെസ്റ്റ് അല്ലേ ആയുള്ളൂ സമയമെത്രകിടക്കുന്നു...ഓണപ്പരീക്ഷയും,ക്രിസ്തുമസ്സ് പരീക്ഷയും കടന്ന് ‘കൊല്ല’പ്പരീക്ഷയെത്തിയാലും ..പോഷന്‍ തീരൂല്ല മോനേ..!

  വിജയാശംസകളോടെ..!

  ReplyDelete
 31. സാരല്യ പോട്ടെ.

  ReplyDelete
 32. കവിതാ ശ്രമം ആണല്ലേ.
  എന്നാ ടിപ്സ് തെരാം.

  വരികളില്‍ ഒന്നോ രണ്ടോ വാക്കുകളേക്കാള്‍‍ അധികം പാടില്ല
  മുറിച്ച് മുറിച്ച് കവിതയെ വലുതാക്കി കാണിക്കണം
  പിന്നെ പെട്ടെന്ന് മനസ്സിലാവുന്ന ഇത്തരം വാക്കുകള്‍ ഒഴിവാക്കി
  കവിത വായിക്കാനും, അന്തം വിട്ട് ചിന്തിക്കാനും ഉള്ളതാക്കണം

  ബൂലോകത്ത് കവിയാവണേല്‍ മതി.
  അല്ലെങ്കില്‍ ആരും സമ്മതിക്കൂലെഡേ ;)

  അപ്പൊ ആശംസോള് ട്ടാ. പരിശ്രമം കൊള്ളാം :)

  ReplyDelete
 33. പരിശ്രമം തുടരട്ടെ.

  ReplyDelete
 34. ഭാവിയുണ്ട്

  ReplyDelete
 35. ഞങ്ങളുടെ ഹൃദയവും പഠിച്ചിരിക്കുന്നു...കവിതകള്‍ വായിക്കാനും അറിയാനും എന്തേ?

  ReplyDelete
 36. കണ്ണ് നിറയാതെ കരയുക എളുപ്പമല്ല
  നന്നായിരിക്കുന്നു

  ReplyDelete
 37. നന്നായിരിക്കുന്നു...
  ഈ നിശ്ശബ്ദ കരച്ചിൽ മനസ്സിലാക്കാനുംകൂടി കഴിയുന്ന ഒരാൾ കൂടെയുണ്ടേങ്കിൽ എല്ലാം ഭംഗിയായി..
  ആശംസക്ല്

  ReplyDelete
 38. ഈ കരച്ചില്‍ ഉദ്യമം ഫലം കണ്ടിരിക്കുന്നു. കവിതയുണ്ട്.

  ReplyDelete
 39. ജീവിതത്തിൽ കരയാൻ നിർബന്ധമായും പഠിക്കണം
  സ്നേഹത്തിൻ കരച്ചിൽ..

  ReplyDelete
 40. കുറഞ്ഞ വരികളില്‍ പറയേണ്ടത് പറഞ്ഞു.

  ReplyDelete
 41. കൊള്ളാട്ടോ... ഇങ്ങനെ ഓരോരോ പുതിയ പാഠങ്ങള്‍ പഠിച്ചു കഴിയുമ്പോള്‍ ഓരോ കവിത വീതം പോന്നോട്ടെ... കാരണം കവിതയാവുമ്പോള്‍ ആത്മ കഥാംശം ഉണ്ടെങ്കിലെ തീവ്രതയുണ്ടാവൂ (കടപ്പാട് - ഗിരിഗിരി, അക്കരക്കാഴ്ചകള്‍ :))

  ReplyDelete
 42. ഇതും ഒരു ജെനിതക[ ജനിതക] വിശേഷം തന്നെ!. ഒന്നും പറയാനില്ല.

  ReplyDelete
 43. jenithum kavithayil kai vachu thudangiyo? prasnamakalle jenithe...

  ReplyDelete
 44. good attempt ...കവിത ഒന്നും വായിച്ചു മനസിലാക്കാന്‍ ഉള്ള ബുദ്ധി എനിക്കില്ല ..പക്ഷെ ചുമ്മാ ഒരു മണ്ടതെരം എഴുതി line break കൊടുത്ത് പോസ്റ്റ്‌ ചെയ്തു അതിനു "കവിത" എന്ന ലേബല്‍ ഞാനും ഇടും..ഹി ഹി .
  but jenith this is nice..budding kavi..read more n write more...all de best

  ReplyDelete
 45. all the best dear.. ഈ കവിതയെ കുറിച്ചൊന്നും പറയുന്നില്ല.. പറയാന്‍ ആളുമല്ല.. :)

  ReplyDelete
 46. അര മിനിട്ടുകൊണ്ട് വായിചു തീര്‍ന്നില്ല , അമ്പത്തിരണ്ടു മിനിറ്റ് എടുത്തു , ആരാരും കാണാതെ കരയാനൊന്നും ഞമ്മളെകൊണ്ട് പറ്റൂല്ലാട്ടാ.

  ReplyDelete
 47. എഴുതിയതിന്റെ ആശയം വ്യക്തമാണ്.
  പക്ഷെ കവിത എന്ന ലേബല്‍ കൊടുത്തത് കടന്ന കൈയായിപോയി!
  ആശംസകള്‍

  ReplyDelete
 48. :)

  ആശയം നന്നായി, ചെറുതിന്റെ ടിപ്സ്, നോട്ട് ദി പോയിന്റ്..!
  അങ്ങോര് തമാശിക്കാന്‍ നോക്കിയതാണേലും അതിലെ കാര്യം മനസ്സിലാക്കിയാല്‍ ചെറുതിനും എഴുതാം കവിത..

  ആശംസകള്‍..

  ReplyDelete
 49. കണ്ണീരു വരാതെ കരഞ്ഞോണ്ടൊന്നും ഒരു കാര്യോല്ല ജെനിത്തേ.പോയത് പോയി :)

  ReplyDelete
 50. എങ്കില്‍ രക്ഷപെട്ടു.
  പക്ഷെ അധികകാലം അപ്പണി തുടരണ്ടാ
  ഹാര്‍ട്‌ അറ്റാക്ക്‌ വരും. ഇപ്പൊഴെ വേറെ പണി നോക്കിക്കൊ

  ReplyDelete
 51. ഇഷ്ടപ്പെട്ടു.

  ReplyDelete
 52. കരച്ചിലൊളിച്ചുവെക്കേണ്ട.
  കണ്ണുനീർ തടഞ്ഞു വെക്കേണ്ട.
  ജീവിതത്തിനു ചില പാഠങ്ങൾ
  തിരിച്ചു പഠിപ്പിക്കാനും മറക്കണ്ട.

  ReplyDelete
 53. കണ്ണു നിറയാതെ കരയാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു
  ആരോരുമറിയാതെ കരയാന്‍ ജീവിതം എന്നെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു...
  നന്നായിരിക്കുന്നു..ആഴമുള്ള ചിന്തകള്‍..

  ReplyDelete
 54. അല്ലെങ്കിലും സങ്കടങ്ങള്‍ വാങ്ങാന്‍ ആളുണ്ടാവില്ല ... അത് സ്വയം വിഴുങ്ങുന്നതാണ് നല്ലത്!!! കുറെ വിഴുങ്ങുമ്പോള്‍ ഒരു ധൈര്യം നമ്മളറിയാതെ വരും... പിന്നെ കണ്ണ് നീരുപോലും ആ ഭാഗത്തേക്ക്‌ വരാന്‍ ലജ്ജിക്കും...

  ReplyDelete
 55. ജെനിത്‌..
  അവസാന വാക്കുകളാണ് ശരി.
  നാം സ്വയം പഠിച്ചതല്ല.
  ജീവിതം നമ്മെ പഠിപ്പിച്ചതാണ്.

  ചിന്തക്കുതകുന്ന നല്ല വരികള്‍.

  ReplyDelete
 56. ഈ പാഠം വളര്ച്ചയുടേത്...

  ReplyDelete
 57. ഹ്മ്മം..ആരോരും അറിയാതെ തന്നെ കരയണം..പക്ഷെ, അപ്പൊ കണ്ണു നിറയാനും, വേണേല്‍ ഒന്ന് വാവിട്ടു കരയാനും ശ്രദ്ധിക്കണം..(ഓവര്‍ ആക്കി എല്ലാരേയും അറിയിക്കരുത് :)

  ReplyDelete