10 September 2011

കറുത്ത ചിരി

ചിലര് വര്‍ഷങ്ങളായി ഉമിക്കരിയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്
ചിലരിപ്പോഴും മാവിലയും
ചിലരുപയോഗിക്കുന്നത് പല്‍പ്പൊടിയാണ്
ചിലരോ? ടൂത്ത് പേസ്റ്റും...
ചിലര് ഓര്‍ബിറ്റ് വൈറ്റ് 4 നേരം ചവയ്ക്കുന്നുണ്ട്
മറ്റു ചിലരാകട്ടെ പുതിയ രീതികള്‍ പരീക്ഷിക്കുന്നു
ഇതൊക്കെയും അവരുടെ പല്ലുകളെ വെളുപ്പിക്കുന്നുണ്ട്...
എങ്കിലും അവരുടെയൊക്കെ ചിരിയുടെ നിറം ഇപ്പോഴും 'കറുപ്പാണ്'

45 comments:

 1. ഈ ചിരി എത്ര തവണ കണ്ടിരിക്കുന്നു...

  ReplyDelete
 2. ജെനിത്ത് നന്നായി ,വെളുപ്പ് നന്മയുടെ പ്രതീകമാണല്ലോ..

  ReplyDelete
 3. ചിരി കറുത്തതാണോ വെളുത്തതാണോ എന്ന് പറയാന്‍ പറ്റില്ലല്ലോ അത് കൊണ്ട് പല്ല് വെളുക്കട്ടെ എന്ന് കരുതിയാവും

  ReplyDelete
 4. ഈ കറുത്ത ചിരിയെ ഒന്ന് കഴുകി വെളുപ്പിക്കണം.

  ReplyDelete
 5. തേച്ചു തേച്ചു പല്ല് കൊഴിഞ്ഞപ്പോള്‍

  ചിരി ഒരു കറുത്ത എന്തോ പോലെ തോന്നി കാണണം....

  അതല്ലേ അതിന്റ്റെ ഒരു ഇത്....

  ReplyDelete
 6. വെളുത്ത ചിരിയ്ക്ക് ഇതിന്റെയൊന്നും ആവശ്യമില്ല....

  ReplyDelete
 7. മണ്ടന്മാര്‍ ..പല്ല് തേക്കാതെ ഇരുന്നു നോക്കൂ ...

  ReplyDelete
 8. അതെ.അതെ..ചിരി മാത്രമല്ല.. പഹയന്മാരുടെ മോന്തായവും കറുപ്പാണ്‌!

  ReplyDelete
 9. ചിരിക്കണോ, കറുത്ത ചിരി ചിരിക്കണം.

  ReplyDelete
 10. ലേബല്‍ കവിത എന്ന് ആണല്ലോ ..

  എന്തായാലും നര്‍മത്തിലൂടെ ചിരിയുടെ അര്‍ത്ഥ തലത്തിലേക്ക്
  നന്നായി തൂലിക ചലിപ്പിച്ചു കേട്ടോ...ആശംസകള്‍..

  ReplyDelete
 11. നന്നായി ജെനിത്‌...വെളുത്ത ചിരിയുമായി ജെനിത്‌ അര മിനിറ്റു കൊണ്ട് ഈ കറുത്ത ചിരിയെക്കുറിച്ച് പറഞ്ഞല്ലോ...

  ReplyDelete
 12. ചുറ്റിലും കൂടുതല്‍ കാണുന്നതും ഈ കറുത്ത ചിരികള്‍ മാത്രം...!! ഹൃദയം കൊണ്ടല്ലാതെ, പല്ലുകള്‍ കൊണ്ട് മാത്രമുള്ള ചിരികള്‍....

  ReplyDelete
 13. എന്നാ ഇനി ഞാന്‍ ചിരികൂല , ഹിഹിഹി

  ReplyDelete
 14. ചിന്ത കൊള്ളാട്ടോ..

  ഓഫ് : കണ്ടോ.. രമേശ് സത്യം പറഞ്ഞു.. രമേശേ, ഞാന്‍ ഇവിടെ വന്നിട്ടില്ല :)

  ReplyDelete
 15. കറുത്ത ചിരിയിലും കവിത വിരിയാം
  വെളുത്ത ചിരിയിലോ വെറുപ്പുമാകാം

  ReplyDelete
 16. ടൂത്ത് പേസ്റ്റ് എതായാല്‍ എന്താ ചിരി നന്നായാല്‍ പോരെ??

  ReplyDelete
 17. കറുത്ത ചിരി മറക്കാനുള്ള ഈ പല്ലു വെളുപ്പിക്കൽ വൃഥാവിലാണെന്ന് പാവങ്ങൾ അറിയുന്നില്ല...!!

  ആശംസകൾ...

  ReplyDelete
 18. കറുപ്പിനഴക്...ഓ.ഓ.ഓ. ...കറുപ്പിനഴക്..

  ReplyDelete
 19. ഞാന്‍ മഞ്ഞച്ചിരി നിത്യവും കുറെ കാണാറുണ്ട്‌..പിന്നെ ഫോളോവേഴ്സില്‍ ഞാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി കേട്ടാ..

  ReplyDelete
 20. കറുത്ത ചിരി!
  കാണാത്ത ചിരി!!
  മുന്‍പല്ലു കൊണ്ട് ചിരി!
  അകംമ്പല്ലു കൊണ്ട് കടി!

  ReplyDelete
 21. 6 ഏക്കെര്‍ സ്ഥലം വില്പക്ക്.മംഗലാപുരത് , വിട്ള , മെയിന്‍ രോടിനടുത് ,വില . നാല്പത് ലക്ഷം .എല്ലാ സിറ്റി സൌകരിയങ്ങളും അടുത്തു ണ്ട് .ഉടമാസ്ഥന്റ്റെ ടെലിഫോണ്‍ നമ്പര്‍ .9886921208.
  E mail. thangachha@gmail.com

  ReplyDelete
 22. ചിരിച്ചു കൊല്ലാതിരുന്നാല്‍ മതിയായിരുന്നു..
  (ഓഫ്: ബ്ലോഗിലെ മതിലിലും പരസ്യം പതിക്കാന്‍ തുടങ്ങ്യോ?!! )

  ReplyDelete
 23. njan chirichal athum karutha chiriyayi pokumo?

  ReplyDelete
 24. ഇഷ്ടായി ആശംസകള്‍

  ReplyDelete
 25. പണ്ട് കേട്ടിരുന്നു..ആഹാ കൊളീനോസ്..പുഞ്ചിരി എന്ന്..ഇന്നിപ്പോള്‍ കൊളീനോസ് ഇല്ല...അതായിരിക്കാം ഈ കറുപ്പിന് കാരണം....നല്ല ചിന്തകള്‍..ആശംസകള്‍..

  ReplyDelete
 26. ഞാനിനി ചിരിക്കില്ല....!!+-

  ReplyDelete
 27. കറുപ്പ്താന്‍ എനക്ക് പുടിച്ച കളര്‍.............ഹഹഹഹ..........

  ReplyDelete
 28. വെളുത്ത ചിരിയാണത്രെ ചതിയന്‍ ചിരി. ചിരി കറുത്തതായാലെന്താ മനസ്സിങ്ങനെ പാല് പോലെ വെളുത്തിരിക്കയല്ലേ...

  ReplyDelete
 29. ചെറിയ കാര്യം
  വലിയ സത്യം!

  ReplyDelete
 30. oru chiriyil enthirikkunnu............

  nalla avatharanam

  ReplyDelete
 31. :) :)
  ഹ ഹ, കൊള്ളാം ഈ ‘കുത്ത്!’

  ReplyDelete
 32. ചിരിയുടെ കാര്യം അവിടെ നില്‍ക്കട്ടെ, പേസ്റ്റ് കൊണ്ടു പല്ലു തേക്കുന്നത് നിര്‍ത്തുന്നത് തന്നെയാ നല്ലത്.പിന്നെ പല്‍പ്പൊടികളും (മാര്‍ക്കറ്റില്‍ കിട്ടുന്നവ) അത്ര മെച്ചമൊന്നുമല്ല. ചിലതില്‍ മന്നും അല്പം കുരുമുളകും ഉപ്പുമാണത്രെ!. നേര്‍മ്മയായി ചിരട്ടക്കരി പൊടിച്ച് അതില്‍ അല്പം ഉപ്പും കുരുമുളകും ചേര്‍ത്താല്‍ ഒരു പക്ഷെ അതായിരിക്കും നല്ലത്.പിന്നെ എങ്ങനെ ചിരിച്ചാലും ഉള്ളില്‍ കറുപ്പില്ലാതിരുന്നല്‍ തന്നെ ആശ്വാസം!.

  ReplyDelete
 33. ഹൃദയം തേച്ച് വെളുപ്പിക്കാം.. അപ്പോള്‍ കറുത്ത ചിരിയും വെളുക്കും..

  പല്ലു തേക്കാത്തവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ഈ പഴി കേള്‍ക്കുന്നില്ല. :)

  ReplyDelete
 34. കുറെയേറെ കറുത്ത ചിരി കണ്ട മട്ടുണ്ടല്ലോ ! സരമില്ലാന്നെ , അങ്ങോട്ട്‌ നല്ല വെളുത്ത ചിരി തന്നെ തിരിച്ചു കൊടുക്കൂ ... :)

  ReplyDelete
 35. ഇനി ചിരിക്കാതിരിക്കാന്‍ നോക്കാം. നല്ല ചിന്തകള്‍ .

  ReplyDelete
 36. ഈ ലോകം മുഴുവന്‍ വെളുത്ത ചിരി കൊണ്ട് നിറയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം...

  ReplyDelete
 37. നന്നായി... സമ്മാനമായി ഒരു വെളുത്ത ചിരി...!

  ReplyDelete
 38. ചില ചിരികള്‍ മാത്രം മനസ്സില്‍നിന്നു വരും അതുമാത്രമാണ് വെളുപ്പ്‌. മറ്റെല്ലാം കറുപ്പ് തന്നെ.

  ReplyDelete
 39. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങിനെ പെരുമാറണമെന്ന് നിങ്ങള്‍ ആ‍ാഗ്രഹിക്കുന്നുവോ അവ്വണ്ണം തന്നെ നിങ്ങള്‍ അവരോടും പെരുമാറുക ( ഗോള്‍ഡന്‍ റൂള്‍ )

  ReplyDelete
 40. കറുപ്പും നല്ല നിറമാ...

  ReplyDelete