14 September 2016

ഫ്ലാറ്റ് നമ്പര്‍ 7D

ശിഖിരങ്ങളുണ്ട് ശാഖകളും
കൂടുകളുണ്ട് കനവുകളും
ഉയരുന്നുണ്ട് നാട് നീളെ
മണ്ണകന്ന ജീവിതങ്ങള്‍...
വളരുന്നുണ്ട് വഴികള്‍ തോറും
വേരുകളില്ലാത്ത വൃക്ഷങ്ങള്‍...