19 January 2013

ഡല്‍ഹിയും പറയാത്തത്...


683000 forcible rapes occur every year, which equals 1.3 per minute... ഇങ്ങനെയൊരു കണക്കു വായിക്കാനിടയായി. കണക്കല്ലേ... തെറ്റാന്‍ സാധ്യതയുണ്ട് എന്നു കരുതി ആശ്വസിക്കാം. എന്നാലും നമ്മള്‍ അറിയപ്പെടാതെ പോകുന്ന ലൈംഗിക അതിക്രമങ്ങള്‍ ഒരു ദിവസം എത്രയെണ്ണം നാട്ടില്‍ നടക്കുന്നുണ്ടാകും? അതില്‍ ബലാല്‍സംഗങ്ങള്‍ മാത്രമല്ല കൊച്ചുകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മുതല്‍ ഒരു ഭാര്യയ്ക്കോ വേശ്യയ്ക്കോ സഹിക്കേണ്ടി വരുന്ന ലൈംഗിക വൈകൃതങ്ങള്‍ വരെയുണ്ടാവും...

സത്യത്തില്‍, പലപ്പോഴായി അറിയാറുള്ള ഓരോ ബലാല്‍സംഗ വാര്‍ത്തയും ഒരു പുരുഷന്‍ എന്ന നിലയിലുള്ള എന്റെ അഭിമാനത്തെയാണ് ബലാല്‍സംഗം ചെയ്തിട്ടുള്ളത്. സ്ത്രീകളെ ബഹുമാനിക്കുന്ന ഏതൊരു പുരുഷന്റെയും അവസ്ഥ വ്യത്യസ്തമല്ല എന്ന് കരുതുന്നു. എവിടെ നടന്നതായാലും എല്ലാം ഒരേ പോലെ ചിന്തിക്കപ്പെടേണ്ടതു തന്നെ. അല്ലാതെ സ്ത്രീയുടെ മാനത്തിന് ഡല്‍ഹിയില്‍ മാത്രം കൂടുതല്‍ വിലയൊന്നുമില്ലല്ലോ? അത് എല്ലായിടത്തും ഒന്ന് തന്നെയാണ്. എന്നാല്‍ പ്രതികള്‍ക്ക് പലയിടങ്ങളിലും പല മുഖമാണ്. അതില്‍ സാഹചര്യങ്ങള്‍ വളര്‍ത്തിയ ഒരു ഗോവിന്ദച്ചാമിയെ മാത്രമല്ല, വിദ്യ പകര്‍ന്നു നല്‍കേണ്ട അധ്യാപകനും, കാവലാവേണ്ട പട്ടാളക്കാരനും നില മറക്കുന്ന പിതാക്കന്‍മാരും കാണും. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ? അല്ലല്ലോ... ദിവസങ്ങളുടെ ആയുസ്സുള്ള പ്രതിഷേധങ്ങളും, പ്രതീക്ഷയറ്റ നിയമനിര്‍മ്മാണവും, താല്‍ക്കാലികമായ ചര്‍ച്ചകളും അല്ലാതെ എപ്പോഴെങ്കിലും കാരണങ്ങളുടെ വേരുകളിലേക്ക് ചിന്ത പോയിട്ടുണ്ടോ? ഞാനിപ്പോള്‍ നില്‍ക്കുന്നത് അവിടെയാണ്...

TV യില്‍ കോണ്ടത്തിന്റെ പരസ്യം കണ്ടിട്ട് "ഇതെന്താ അമ്മേ?" എന്ന് കുട്ടി ചോദിക്കുമ്പോള്‍ "മിണ്ടാതിരിയെടാ" എന്ന് പറഞ്ഞ് പേടിപ്പിക്കുന്നിടത്ത് പ്രശ്നം തുടങ്ങുകയാണ്. സാനിറ്ററി പാഡ് വാങ്ങിക്കാന്‍ കടലാസില്‍ എഴുതി കൊടുക്കുമ്പോള്‍ അത് എന്താണെന്ന് അറിയാനുള്ള അവന്റെ ആകാംഷയെ അവഗണിക്കാനുള്ള ശ്രമവും, മെഡിക്കല്‍ ഷോപ്പുകാരന്റെ മുന വെച്ചുള്ള സംസാരവും എല്ലാം പ്രശ്നമാണ് ഭായ്... പഠിക്കുന്ന സമയത്ത് ബയോളജി ക്ലാസ് എന്നുമൊരു ദുരൂഹതയായിരുന്നു. ബയോയാജി പഠിപ്പിക്കുന്ന ടീച്ചര്‍ പലപ്പോഴും ഒരു തമാശയും. പല കാര്യങ്ങളും ടീച്ചര്‍ മനപ്പൂര്‍വ്വം അങ്ങ് വിട്ടുകളയും. പലരുടെയും അവസ്ഥ ഇക്കാര്യത്തില്‍ വ്യത്യസ്തമല്ലായിരുന്നു എന്നത് അന്വേഷണത്തില്‍ നിന്നും മനസിലായ ഒന്നാണ്. ചിത്രം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്താനല്ലാതെ ശരിയായ ലൈംഗിക വിദ്യാഭ്യാസം തരാന്‍ എന്തു കൊണ്ട് കഴിയുന്നില്ല? എന്തു കൊണ്ട് കൂട്ടുകാരില്‍ നിന്നും, പരിചയക്കാരില്‍ നിന്നും, കൊച്ചു പുസ്തകങ്ങളില്‍ നിന്നും കിട്ടുന്ന വികലമായ അറിവുകള്‍ കുട്ടികളില്‍ വളരാന്‍ അനുവദിക്കുന്നു? മൂടിവെയ്ക്കപ്പെട്ടത്‌ തുറന്നു നോക്കാന്‍ എന്നും ആകാംഷ കൂടും എന്നത് ഒരു യാദാര്‍ത്ഥ്യമല്ലേ? ഇന്നും ഒരു പെണ്‍കുട്ടി വയസറിയിക്കുമ്പോള്‍ സമപ്രായത്തിലുള്ള ആണ്‍കുട്ടികള്‍ അറിയാന്‍ പാടില്ലാത്ത രഹസ്യമായിട്ടാണ് പലരും കരുതിപ്പോരുന്നത്. ഒരിക്കല്‍ ക്ലാസ് മുറിയില്‍ വെച്ച് രക്തം കണ്ട് വല്ലാത്ത അവസ്ഥയിലായിപ്പോയ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു എനിക്ക്. അന്ന് എന്താണ് സംഭവം എന്ന് അറിയാന്‍ ശ്രമിച്ചവരെയെല്ലാം ടീച്ചര്‍ ശകാരിച്ച് ഇരുത്തുകയാണ് ഉണ്ടായത്. പിന്നീട് അവള്‍ ക്ലാസില്‍ വന്നപ്പോള്‍ ഞാനടക്കം മറ്റു കുട്ടികള്‍ ഒരു വിചിത്ര ജീവിയെപ്പോലെ അവളെ നോക്കിയതും ചില കുറുമ്പന്‍മാര്‍ അവളെ കളിയാക്കി ചിരിച്ചതും ഇന്നും ഞാന്‍ മറന്നിട്ടില്ല. സ്നേഹപൂര്‍വമായ ഭാഷയിലൂടെ ആശങ്കകള്‍ വളര്‍ത്താതെ സമാധാനിപ്പിക്കുന്ന ഒരു ഉത്തരം, അല്ലെങ്കില്‍ ഒരു നല്ല കള്ളമെങ്കിലും പറഞ്ഞ് ടീച്ചര്‍ക്ക് അന്ന് ആ ഒരു അവസ്ഥ ഒഴിവക്കാമായിരുന്നതല്ലേ?

പക്വത ഉറയ്ക്കുന്നതിനു മുന്‍പേ ഒരാള്‍ കാണുന്നതും അറിയുന്നതും അനുഭവിക്കുന്നതുമടക്കം പ്രാചീനവും വര്‍ത്തമാനപരവുമായ സംസ്കാരങ്ങളും കാഴ്ച്ചപ്പാടുകളും അവന്റെ തന്നെ നിരീക്ഷണങ്ങളും എല്ലാമാണ് പിന്നീടുള്ള ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. അതില്‍ മായം കലര്‍ന്നാല്‍??? കുട്ടികള്‍ക്ക് ശരീരത്തെക്കുറിച്ചുള്ള ഒരു ബോധം വരുന്നതിനു മുന്‍പേ തന്നെ ലളിതമായ ഭാഷയില്‍ ഇതിനെക്കുറിച്ചൊക്കെയുള്ള ഒരു ചെറിയ ധാരണയെങ്കിലും കൊടുക്കാന്‍ കഴിയേണ്ടതല്ലേ? അത് ഇല്ലാത്തതു കൊണ്ട് പലരും സ്വയം പഠിക്കുന്നു. സ്വയം പഠിക്കുമ്പോള്‍ ചിലര്‍ക്ക് ശരിയായ വഴി കിട്ടിയേക്കാം, ചിലര്‍ മറ്റുള്ളവരെയും കൂടി വഴി തെറ്റിച്ചേക്കാം. നല്ല മാതാപിതാക്കളെങ്കിലും ഇതിനു മുന്‍കൈ എടുക്കണം. നന്‍മയുടേയും തിന്‍മയുടേയും മുത്തശ്ശിക്കഥകള്‍ കേട്ട് വളരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ആ സംസ്കാരവും മാറിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ പൊതിഞ്ഞു കൊടുത്തില്ലെങ്കിലും നേരിട്ടെങ്കിലും നന്‍മ ചൊല്ലിക്കൊടുക്കാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തിയേ പറ്റൂ. നമ്മുടെ കുട്ടിയെ കണ്ടവര് പഠിപ്പിക്കുന്നതിന് മുന്‍പ് നമ്മള് നേര്‍ വഴി കാണിക്കുന്നതല്ലേ നല്ലത്. അതിനു കഴിഞ്ഞില്ലെങ്കില്‍ ആ തന്തയുടെ തന്തയ്ക്കും ആ തള്ളയുടെ തള്ളയ്ക്കും വിളിക്കുന്നതില്‍ ഒരു തെറ്റുമില്ല.

ലൈംഗികതയ്ക്കും ശരീരത്തിനും ഒരു പരിധിയില്‍ കൂടുതല്‍ കൊടുക്കുന്ന രഹസ്യ സ്വഭാവവും അതിനെ സംബന്ധിച്ച  ദ്വയാര്‍ത്ഥ പ്രയോഗങ്ങളും, ഊതിപ്പെരുപ്പിക്കലുകളും, അമിത പ്രാധാന്യവും എല്ലാം കൂട്ടു പ്രതികള്‍ തന്നെയാണ്. വാത്സ്യായനന്‍ കാമസൂത്രം രചിച്ച നാടാണ് എങ്കിലും Sex എന്ന് ഉറക്കെ പറയാന്‍ പോലും ഇപ്പോഴും പലര്‍ക്കും ചമ്മലാണ്. എന്നാല്‍ ആ ഒരു വാക്കിനോട് വല്ലാത്ത ഒരു ആര്‍ത്തിയാണ് താനും. Sex എന്ന ഒരു തലക്കെട്ട് കണ്ടാല്‍ പരസ്യമായി നോക്കിയെല്ലെങ്കിലും രഹസ്യമായി ഒന്ന് കണ്ണോടിച്ചിട്ടേ പോകൂ. അതില്‍ ധൈര്യം കുറയേണ്ട ഒരു കാര്യവുമില്ല. എന്നാലും അതങ്ങനെയാണ്. ബലാല്‍സംഗമുണ്ടെങ്കില്‍ പത്രം വായിക്കാന്‍ ഒരു ഹരമാണ് എന്ന് പറയുന്നവരും. ആ കഥ വായിച്ചു പുളകം കൊള്ളുന്നവരും കുറവല്ല. പീഡിപ്പിച്ചില്ലെങ്കിലും പീഡനത്തിന്റെ വീഡിയോ യൂ ട്യൂബില്‍ കിട്ടുമോ എന്ന് ശ്രമിച്ചു നോക്കുന്നവരും നമുക്കിടയില്‍ തന്നെയുണ്ട്‌. മാസികയിലെ ഡോക്ടറോട് ചോദിക്കാം പംക്തി ഒളിച്ചിരുന്ന് വായിക്കുന്നവരല്ലേ കൂടുതല്‍. പരസ്യമായി വായിക്കാന്‍ ധൈര്യം ഇല്ലാത്തത് പ്രശ്നമല്ലേ? ഈ ഒരു അവസ്ഥയിലേക്ക് എങ്ങനെയാണു നമ്മള്‍ എത്തുന്നത്‌? ഏവരും കൊട്ടിഘോഷിക്കുന്ന 'ആദ്യരാത്രി' തന്നെ ലൈംഗികതയ്ക്ക് നമ്മള്‍ കൊടുത്തു വരുന്ന അമിത പ്രാധാന്യത്തിന്റെ ഒരു ഉദാഹരണമല്ലേ? ആ ഒരു പ്രയോഗം തന്നെ പ്രശ്നമല്ലേ? ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന തെറികള്‍ ലൈംഗികതയും ലൈംഗിക അവയവങ്ങളുമായും ബന്ധപ്പെട്ടതാണ് എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? എന്ത് കൊണ്ട്??? ഏറ്റവും മനോഹരമായ ഒരു വികാരം, ഒരേ സമയം ആവശ്യമുള്ള സ്ഥലത്ത് രഹസ്യ സ്വഭാവവും അനാവശ്യ സ്ഥലത്ത് ഊതി പെരുപ്പിക്കലും വഴി വികൃതമായി മാറിയതാണ്. പലപ്പോഴായി നമ്മള്‍ തന്നെ അങ്ങനെയാക്കി മാറ്റിയതാണ്. കോണ്ടത്തിന്റെ ഫ്ലേവറുകളുടെ വൈവിധ്യം ചോക്കളേറ്റ് മുതല്‍ സ്ട്രോബെറി വരെയുണ്ട്. ഇതെന്തിന് തിന്നാനോ? ലൈംഗികതയുടെ പരമാവധി മുതലെടുപ്പ് അതല്ലേ കാര്യം. ഏറ്റവും താല്പര്യമുള്ള സ്രോതസ്സ് ഏറ്റവും വലിയ വിപണിയാവുന്നതില്‍ അതിശയിക്കേണ്ട കാര്യമില്ലല്ലോ?

സമൂലമായ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായ ശ്രമം എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു. ആദ്യം മാറേണ്ടത് കാലങ്ങളായി വെച്ചു പുലര്‍ത്തിപ്പോരുന്ന കാഴ്ച്ചപ്പാടുകളാണ്. റോസ് എന്ന പോളിഷ് ചിത്രത്തില്‍ നായിക റോസ് പട്ടാളത്താലും വിമതരാലുമൊക്കെ പല തവണ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട്. നിരാലംബയായ അവള്‍ക്ക് ഒരവസരത്തില്‍ ഏക സഹായമായെത്തുന്ന നായകന് ഒരവസരത്തില്‍ ചികിത്സയുടെ ഭാഗമായുള്ള ക്ലീനിങ്ങിനായി അവളെ സഹായിക്കേണ്ടി വരുന്നുണ്ട്. അപ്പോള്‍ ജനനേന്ദ്രിയം കാണിക്കാന്‍ മടിക്കുന്ന അവളോട്‌ അയാള്‍ ചോദിക്കുന്നുണ്ട് "എന്തിനാണു മടിക്കുന്നത് മറ്റേത് അവയവങ്ങളേയും പോലെ തന്നെയുള്ള ഒരു അവയവമല്ലേ ഇതും?" എന്ന്. എന്റെ ഭാര്യയെ പട്ടാളം കളങ്കപ്പെടുത്തി എന്ന് പരിതപിക്കുന്ന കൂട്ടുകാരനോട് എല്ലാമറിഞ്ഞു കൊണ്ട് റോസിനെ അങ്ങേയറ്റം സ്നേഹിക്കുന്ന അയാള്‍ റോസിന്റെ അവസ്ഥ സൂചിപ്പിച്ചു കൊണ്ട് "എന്താണ് കളങ്കമെന്ന്?" ചോദിക്കുന്നുമുണ്ട്. കന്യകാത്വത്തെക്കുറിച്ചും വിശുദ്ധിയെ കുറിച്ചുമുള്ള തെറ്റായ ധാരണകള്‍ക്ക് എതിരെയുള്ള വലിയ ഒരു ചോദ്യം അവിടെ ഉയരുന്നുണ്ട്. മുന്‍പ് വായിച്ച ഒരു ലേഖനത്തിന്‍റെ തലക്കെട്ട് ഇപ്പോള്‍ ഓര്‍ത്തു പോവുകയാണ് 'Is virginity a BIG issue or a small Tissue???'

പുരാതന കാലം മുതല്‍ക്കേ നിലനിന്ന് പോരുന്ന പുരുഷ മേല്‍ക്കോയ്മ, ഇന്ന ഇന്ന കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ് സ്ത്രീ എന്ന് ബോധത്തില്‍ ഉറഞ്ഞ്‌ കൂടി കല്‍ക്കരി പോലെ രൂപം കൊണ്ട കാഴ്ച്ചപ്പാടുകള്‍... ഇതൊക്കെ മാറണം . വാത്സ്യായനന്റെ കാമസൂത്രം പോലും തികച്ചും പുരുഷ പക്ഷത്തു നിന്നുള്ള ഒരു രചനയാണെന്നുള്ളതല്ലേ സത്യം? അതിനൊരു ബദല്‍ - സ്ത്രൈണ കാമസൂത്രം ഉണ്ടാകാന്‍ 2012 ആവേണ്ടി വന്നു. പുരുഷന് ഒരു തുണയായാണ്‌ ദൈവം സ്ത്രീയെ സൃഷ്ട്ടിച്ചത് അവന്റെ അടിമയായല്ല എന്ന് ചില ആണുങ്ങള്‍ മനസിലാക്കിയെ പറ്റൂ. അതിനു സ്ത്രീകളുടെ ഭാഗത്ത്‌ നിന്നും ശ്രമമുണ്ടാകണം. ഇപ്പോഴും പ്രസവ മുറിയില്‍ ഭര്‍ത്താവിനെ നിര്‍ത്താന്‍ സമ്മതിക്കുന്ന എത്ര സ്ത്രീകള്‍ കാണും? ശ്വേത മേനോന്റെ  പ്രസവം ക്യാമറയ്ക്ക് മുന്നിലായത് അവരുടെ സമ്മതത്തോടു കൂടിയായിരുന്നിട്ടും വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാതിതിരുന്നതും മാറേണ്ട സംസ്കാരത്തിന്റെ സൂചനകളാണ് നല്‍കുന്നത്. സത്യത്തില്‍ അതില്‍ എന്ത് പ്രശ്നമായിരുന്നു ഉണ്ടായിരുന്നത്? അതിന് അവരെ അഭിനന്ദിക്കുകയല്ലേ ചെയ്യേണ്ടത്? "നിനക്കൊന്നും അമ്മയും പെങ്ങമ്മാരും ഇല്ലേടാ?" എന്ന ചോദ്യം ഇനിയെങ്കിലും സ്ത്രീകള്‍ നിര്‍ത്തണം. സ്ത്രീകളെ അമ്മയും പെങ്ങളും മാത്രമായി മാത്രം മഹത്വവല്‍ക്കരിക്കാതെ സ്ത്രീയായി ബഹുമാനിക്കാന്‍ പുരുഷന്‍ പഠിക്കട്ടെ. അല്ലാത്തവനെ നമ്മക്ക് ഒരു പാഠം പഠിപ്പിക്കാം.

ഓര്‍ക്കണം സ്ത്രീ എന്നത് നമ്മുടെ സമൂഹത്തില്‍ പുരുഷന് ഇന്നും ഒരു അത്ഭുത വസ്തുവാണ്. അത് അവസാനിപ്പിക്കാന്‍ അവര്‍ക്കിടയിലെ മതിലുകള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. അക്കരെ നില്‍ക്കുന്നവന്‍ അടുത്ത് എത്തുന്നത്‌ വരെ അയാള്‍ ആകാംഷയാണ്. അവളും എന്നെപ്പോലെ തന്നെ ഉള്ള ഒരു ജീവിയാണ് എന്ന് മനസിലാക്കാന്‍ ഒന്നിച്ച്‌ ഇടപഴകാനുള്ള സാഹചര്യം കൂടുതല്‍ ഉണ്ടായേ തീരൂ. അതിനുള്ള സ്വാതത്ര്യവും സാഹചര്യവും ചെറുപ്പത്തിലേ ഉണ്ടാവുകയാണെങ്കില്‍ ബോധമുറയ്ക്കുമ്പോഴേക്കും അവര്‍ക്ക് പരസ്പരം ബഹുമാനിക്കാന്‍ കഴിയും. സ്ത്രീയ്ക്ക് വേണ്ടി പുരുഷനും പുരുഷന് വേണ്ടി സ്‌ത്രീയും സംസാരിച്ചോളും. അവര്‍ പരസ്പര പൂരകങ്ങള്‍ ആവും. ഇങ്ങനെ വളര്‍ന്നാല്‍ ഒരുത്തനും ഒരു പെണ്ണിനേയും തോണ്ടാന്‍ തോന്നില്ല. അവളുടെ വസ്ത്രത്തിന്‍റെ തുമ്പ് മാറുന്നത് ഒരിക്കലും അവനു പ്രലോഭാനമാവില്ല. ഇനി ആ ബന്ധത്തിനിടയില്‍ സന്തോഷം കണ്ടെത്തുന്നവര്‍ കണ്ടെത്തട്ടെ. അവിടെ ഒരിക്കലും അനിഷ്ട്ടം ഉണ്ടാകുകയില്ല. ഇഷ്ട്ടത്തോട്‌ കൂടി മാത്രമേ അവര്‍ ഒന്നിക്കൂ. അതു കാണുമ്പോള്‍ എനിക്ക് കിട്ടാത്തത് അങ്ങനെയിപ്പോ മറ്റുള്ളവര്‍ക്കും കിട്ടണ്ട എന്ന സദാചാര പോലീസിന്‍റെ (സദാ... ചാര പോലിസ് എന്നും പറയാം) അഴുകിയ കാഴ്ച്ചപ്പാട് പടരാതിരിക്കട്ടെ. അതിനായി പൊതുസമൂഹം സ്ത്രീപുരുഷ ബന്ധങ്ങളെ വിശാലമായി നോക്കിക്കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ഇനി ചിന്തിക്കൂ... അങ്ങിനെയാണെങ്കില്‍ എന്തിനാണ് ഇവിടെ ബോയ്സ് ഒണ്‍ലി ഗേള്‍സ്‌ ഒണ്‍ലി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ്സില്‍ എന്തിനാണ് സ്ത്രീകള്‍ക്ക് പ്രത്യേക സീറ്റ്, എന്തിനാണ് പ്രത്യേക ക്യൂ, എന്തിനാണ് മഹിളാ സംഘടനകള്‍? ഞങ്ങള്‍ സൂക്ഷിക്കേണ്ട വിഭാഗമാണ് മറ്റവന്‍മാര്‍ കൂതറകളും പ്രശ്നക്കാരും എന്ന ചിന്ത സ്ത്രീകളില്‍ ഉറപ്പിക്കാനും അവരുടെ ആത്മ വിശ്വാസം കുറയ്ക്കാനും മാത്രമേ ഇത് സഹായിക്കൂ. സ്ത്രീപുരുഷ സമത്വം മാറ്റി നിര്‍ത്തി ഉണ്ടാക്കേണ്ട... അല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'അങ്ങനെ ഒണ്ടാക്കേണ്ട' ഒന്നല്ല. 

ഇപ്പറഞ്ഞ രീതിയിലുള്ള മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാതെ തെരുവു നായ്ക്കളെ പോലെ പീഡകരെ പിടിച്ചു വന്ധ്യംകരിച്ചതു കൊണ്ടോ, മറ്റു കാക്കളെ പേടിപ്പിക്കാന്‍ വേണ്ടി ചത്ത കാക്കയെ കെട്ടി തൂക്കുന്നതു പോലെ മുറിച്ച ലിംഗങ്ങള്‍ ഭീഷണിയാക്കിയതു കൊണ്ടോ, ശക്തമായ നിയമ നിര്‍മ്മാണം നടത്തിയതു കൊണ്ടോ ശാശ്വത പരിഹാരം ആവുന്നില്ല. അല്ലെങ്കില്‍ പിന്നെ മേല്‍പറഞ്ഞ മാറ്റങ്ങളിലൊക്കെ വ്യാവസായികമായ എന്തെങ്കിലും ലാഭം ഏതെങ്കിലും കുത്തകകള്‍ കണ്ടെത്തിയാല്‍ രക്ഷപ്പെട്ടു. നാട്ടില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ കുത്തകള്‍ക്ക് മാത്രമല്ലേ കഴിയൂ. അതുവരെ My dear ladies, അവനവനെ അവനവന്‍ സൂക്ഷിക്കുക. സ്വയരക്ഷയ്ക്ക് എടുക്കാവുന്ന മുന്‍കരുതലുകള്‍ എടുക്കുക. ലഡാക്ക് ന്യായങ്ങളും വാദങ്ങളും നിര്‍ബന്ധബുദ്ധികളും ഒഴിവാക്കുക. സൂക്ഷിച്ചാല്‍ ദുഖിക്കണ്ട!!!

പുരുഷന്‍മാര്‍ മുഴുവന്‍ അധപ്പതിച്ചിട്ടില്ലെങ്കിലും, തല്‍ക്കാലം എന്നെക്കൊണ്ട് പ്രശ്നമൊന്നുമുണ്ടാകില്ല എന്ന് ഞാന്‍ വാക്ക് തരാം. മറ്റുള്ള ചില ****ളുടെ കാര്യം എനിക്ക് യാതൊരു ഉറപ്പുമില്ല...

വാല്‍ക്കഷ്ണം: ഒരുപക്ഷേ ഈ ലേഖനത്തിന്‍റെ തലക്കെട്ട്‌ 'കിടപ്പറയില്‍ വിജയിക്കാന്‍' എന്നോ അല്ലെങ്കില്‍ വല്ല 'ആനന്ദ മൂര്‍ച്ഛയ്ക്ക്' എന്നോ മറ്റോ ആയിരുന്നെങ്കില്‍ കുറച്ചു പേര് കൂടി ഇത് വായിച്ചേനെ. ആകെ മൊത്തം ടോട്ടലായി ചുരുക്കിപ്പറഞ്ഞാല്‍ ആ ഒരു ഒരു ചീഞ്ഞ ആര്‍ത്തി ഉണ്ടല്ലോ... അത് ഇല്ലാതാവുന്ന കാലത്ത് ഈ നാട് നന്നാവും :)

57 comments:

 1. എന്‍റെ പ്രിയ സുഹൃത്തേ... എന്നെനിക്ക് വിളിക്കാന്‍ തോന്നിയത് ഈ പോസ്റ്റ്‌ വായിച്ചത് കൊണ്ടാണ്.. വളരെ നന്നായി പറഞ്ഞു. മാറേണ്ടത് സംസ്കാരമാണ്. അസമയത്തോ, പ്രകൊപനപരമായി വസ്ത്രം ധരിച്ചോ ഒരു പെണ്ണിനെ കണ്ടാല്‍ അവള്‍ പിഴയാനെന്നും, അവളെ ആര്‍ക്കു വേണമെങ്കിലും കൈ വെക്കാം എന്നുമുള്ള വൃത്തികെട്ട മനോഭാവം നമ്മുടെ സമൂഹത്തില്‍ നിന്നും മാറണം. താങ്കളെ പോലെ ഉള്ള യുവാക്കള്‍ ആണ് ഞങ്ങളുടെ പ്രതീക്ഷ. വൃത്തികെട്ട ഒരുതരം ആകാംക്ഷ വളര്‍ത്തുകയാണ് മാതാപിതാക്കളും, അധ്യാപകരും സമൂഹവും ചെയ്യുന്നത്. ഹൈസ്കൂള്‍ ക്ലാസ്സില്‍ ആര്‍ത്തവത്തെ കുറിച്ച് ക്ലാസ്സ്‌ എടുക്കാതെ,ഒഴിഞ്ഞുമാറുന്ന അധ്യാപിക മുതല്‍ ഒരു ചുംബന സീന്‍ കാണുമ്പോഴേക്കും പെട്ടന്ന് ചാനെല്‍ മാറ്റുന്ന മാതാപിതാക്കളടക്കം ഇതിനുത്തരവാദികളാണ്.

  ReplyDelete
 2. very good

  regards

  Dr A CHAKRAVARTHY
  Consultant in Reproductive & Sexual Medicine

  www.eSexologist.com

  ReplyDelete
 3. Sariyanu thankal paranjathu maarendathu nammude kaazhapadukalanu

  ReplyDelete
 4. പറഞ്ഞതൊക്കെ ഞാൻ അംഗീകരിക്കുന്നു. ഞാനൊന്ന് ചോദിക്കട്ടെ,നമ്മുടെ കാഴ്ചപ്പാടാണ് മാറേണ്ടത്, അല്ലാതെ വിദ്യാഭ്യാസരീതികളല്ല.

  'അല്ലെങ്കില്‍ ഒരു നല്ല കള്ളമെങ്കിലും പറഞ്ഞ് ടീച്ചര്‍ക്ക് അന്ന് ആ ഒരു അവസ്ഥ ഒഴിവക്കാമായിരുന്നതല്ലേ?'

  ഈ കള്ളം; ഇതെങ്ങനെ,ഏതു വിധത്തിൽ പ്രാവർത്തികമാക്കാം എന്ന് കൂടി വിശദീകരിച്ചാൽ ഉപകാരമായിരിക്കും. അറിയാനാ.....


  'നമ്മുടെ കുട്ടിയെ കണ്ടവര് പഠിപ്പിക്കുന്നതിന് മുന്‍പ് നമ്മള് നേര്‍ വഴി കാണിക്കുന്നതല്ലേ നല്ലത്.'

  ഈ പറഞ്ഞത് കാര്യം,ഒരൊന്നൊന്നര കാര്യം.


  'കോണ്ടത്തിന്റെ ഫ്ലേവറുകളുടെ വൈവിധ്യം ചോക്കളേറ്റ് മുതല്‍ സ്ട്രോബെറി വരെയുണ്ട്.'

  ഇതിനുത്തരവാദികൾ നമ്മളുൾപ്പെടുന്ന ഈ വ്യവസായ കമ്പനി വൽക്കരണ ഉപഭോഗ സംസ്കാരമല്ലേ ? അതിനിടയിൽ മയങ്ങിക്കിടന്ന് സ്വന്തം കുഞ്ഞുങ്ങളെ നേർവഴി പറഞ്ഞു കൊടുത്ത് നയിക്കാൻ നമ്മൾ പരാജയപ്പെടുന്നിടത്തല്ലേ ഈ വക കാര്യങ്ങളുടെ യഥാർത്ഥ ആരംഭം.?


  'പുരുഷന് ഒരു തുണയായാണ്‌ ദൈവം സ്ത്രീയെ സൃഷ്ട്ടിച്ചത് അവന്റെ അടിമയായല്ല എന്ന് ചില ആണുങ്ങള്‍ മനസിലാക്കിയെ പറ്റൂ.'

  ഇപ്പറഞ്ഞത് നൂറ് ശതമാനം സത്യം.
  എല്ലാവരും സ്വയം അറിയുകയും പ്രവൃത്തിക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ നമ്മുടെ നല്ലൊരു സാമൂഹിക രീതിയെ കുറ്റം പറയുകയല്ല. പണ്ടുള്ളവരും കുട്ടികളെ വളർത്തിയിരുന്നു,അന്നും പെണ്ണുങ്ങൾ വയസ്സറിയിച്ചിരുന്നു. അന്നാരും ഇത് പാട്ട് പാടി നടക്കില്ലായിരുന്നു....
  ഇന്നിപ്പൊ മാറിയത് ഈ വിവരസാങ്കേതിക വിദ്യയുടെ തള്ളിക്കയറ്റത്തിൽ സ്വന്തം ആണ്മക്കളിൽ പിടിവിട്ട് പോയ രക്ഷിതാക്കൾ കാരണം സമൂഹത്തിനുണ്ടായ അപചയമാണ്. അതിന് രക്ഷിതാക്കളെയാ കുറ്റം പറയുക,അല്ലാതെ സമൂഹത്തെയല്ല. ആ രക്ഷിതാക്കൾ കൂടീയതാണ് ഒരു സമൂഹം.


  'ഇപ്പോഴും പ്രസവ മുറിയില്‍ ഭര്‍ത്താവിനെ നിര്‍ത്താന്‍ സമ്മതിക്കുന്ന എത്ര സ്ത്രീകള്‍ കാണും?'

  ഒരു പ്രസവമുറിയിൽ ഭർത്താവിനെ കയറ്റിയതുകൊണ്ടോ, ഒരുപാടാളുകളെ പ്രസവം കാണാൻ കയറ്റിയതുകൊണ്ടോ മാറ്റാവുന്ന ഒന്നല്ല ഇത്.!


  'ഓര്‍ക്കണം സ്ത്രീ എന്നത് നമ്മുടെ സമൂഹത്തില്‍ പുരുഷന് ഇന്നും ഒരു അത്ഭുത വസ്തുവാണ്.'

  ഈ ചിന്തയാണ് മാറേണ്ടത് സുഹൃത്തെ, നമ്മളോടൊപ്പം നമുക്ക് തുണയായിരിക്കേണ്ട സ്ത്രീ എങ്ങനെ നമുക്കൊരത്ഭുത വസ്തുവാകും ?
  പറഞ്ഞ് വന്ന നിങ്ങളും അതേ അവസ്ഥയിലെത്തി ല്ലേ ?


  'പുരുഷന്‍മാര്‍ മുഴുവന്‍ അധപ്പതിച്ചിട്ടില്ലെങ്കിലും, തല്‍ക്കാലം എന്നെക്കൊണ്ട് പ്രശ്നമൊന്നുമുണ്ടാകില്ല എന്ന് ഞാന്‍ വാക്ക് തരാം.'

  എല്ലാവർക്കുമിങ്ങനെ 'സ്വന്തം' കാര്യത്തിൽ മാത്രം ഉറപ്പ് നൽകുവാനായി കഴിയുന്ന കാലം മാറണം. എന്നെയല്ലാതെ ഒരാളെയെങ്കിലും ഇത്തരം കാര്യങ്ങളിൽ ഉറപ്പ് പറയത്തക്കവിധം ബന്ധങ്ങൾ വളരണം.!
  എന്നാലേ ഈ നാട് നന്നാവൂ...
  അല്ലാതെ ഓരോരുത്തർ കമ്പ്യൂട്ടറിനു മുന്നിലിരുന്ന് സ്വന്തം സന്തോഷവും ഉറപ്പും കടലാസിൽ പകർത്തിയാൽ പോരാ.
  നല്ലൊരു കുറിപ്പ്.
  ആശംസകൾ.

  ReplyDelete
 5. സദ്ചിന്തയോടെ എഴുതിയ ഒരു നല്ല കുറിപ്പ്.അഭിനന്ദനങ്ങള്‍
  മാതൃഭൂമിയില്‍ എം.എന്‍ കാരശ്ശേരി എഴുതിയ ലേഖനം ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.http://www.mathrubhumi.com/story.php?id=333248

  ReplyDelete
 6. വളരെ പ്രസക്തമായ കാര്യമാണ്. സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓരോ ദിവസവും പീഡനങ്ങളുടെ വാര്‍ത്തകളുമായി പത്രം എത്തുമ്പോള്‍ ഇ പോക്ക് എങ്ങോട്ട് എന്ന് തോന്നാറുണ്ട്.

  ReplyDelete
 7. ലൈംഗീക വിദ്യാഭ്യാസവും ഇടകലര്‍ന്ന സ്ത്രീ പുരുഷ സഹവാസവും ഇതിനൊരു ഒറ്റമൂലി ആണെന്ന് ഞാന്‍ കരുതുന്നില്ല. വളരെ തുറന്ന ലൈംഗീക വിദ്യാഭ്യാസവും ജീവിതവും നില നില്‍ക്കുന്ന ഏറ്റവും പരിഷ്കൃതമായ അമേരിക്കയില്‍ പോലും ഇരുട്ടിയാല്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നടക്കാന്‍ പേടിയാണ്. ബലാത്സംഗവും മറ്റും കുറവല്ലെന്ന് സാരം.

  നമ്മുടെ സംസ്ക്കാരം മാറണം എന്നത് സംശയമില്ല.

  സംസ്കൃത നാടകത്തെ അവലംബിച്ച് എഴുതിയ ഉത്സവ് എന്ന സിനിമയില്‍ രാജാവ് തന്റെ ഇഷ്ട വേശ്യയെ പ്രാപിക്കാന്‍ അവളുടെ അനുവാദം കാത്ത് നരകിക്കുന്നത് കാണിക്കുന്നുണ്ട്. രാജാവിന് പോലും സ്ത്രീയുടെ അനുവാദമില്ലാതെ അവളെ പ്രാപിക്കാന്‍ ആവില്ല എന്നൊരു സംസ്ക്കാരം നിലനിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നതൊരു അത്ഭുതമല്ലേ. അപ്പോള്‍ ആ കാലത്തെ പ്രത്യേകതകള്‍ നാം പഠിക്കണം.

  ഈ ലേഖനത്തിന്റെ ലിംഗ് അയച്ചു തന്ന സുരേഷിനും മുകിലിനും നന്ദി.

  ReplyDelete
 8. വ്യക്തിത്വവികനത്തിനു ഊന്നല്‍ നല്‍കിയുള്ള വിദ്യാഭ്യാസ സമ്പ്രദായവും
  മഹത്തായ ഭാരത സംസ്കാരത്തെ ഉള്‍ക്കൊണ്ടുള്ള ജീവിതരീതിയും ആണ്
  ഇന്നത്തെ തലമുറക്കു നഷ്ടമായതു. വിദേശിയര്‍ പോലും ഭാരതസംസ്കാരത്തിനനു
  അനിസരിച്ചുള്ള ജീവിത രീതി തിരഞ്ഞെടുക്കുന്നു.. നമ്മുക്ക് ആ മഹത്തായ സംസ്കാരത്തെ
  പറ്റിയുള്ള അറിവില്ലായിമ്മ മനുഷ്യന്റെ വ്യക്തിത്വ വികസനം തകര്‍ക്കുന്നു.

  ഇപ്പോള്‍ എത്ര അച്ഛന്‍ അമ്മമാര്‍ കുട്ടികളൊടു പറയുന്നുണ്ട് വൈകുന്നേരം നാമം ജപിക്കാന്‍..
  മുതിര്‍ന്നവരെ ബഹുമാനിക്കാന്‍,സഹോദര്യ മര്യാദ എന്താണെന്നു.
  ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയയാലും ആദ്യം എല്ലാം അറിയുന്നതു, മാതപിതാക്കന്മരില്‍ നിന്നാണ്.
  കുട്ടികളുടെ പെരുമാറ്റം സംസ്കാരം എല്ലാം വളരുന്നതു കുടുംബത്തില്‍ നിന്നാണു.
  ഇപ്പോഴുള്ള മാതാപിതാക്കന്മാര്‍ക്കു രണ്ടുപേര്‍ക്കും ജോലി..തിരക്കു..
  കുട്ടികളുടെ മനസു മനസിലാക്കാതെ അനാവശ്യ സാധനങ്ങള്‍ വങ്ങിക്കൊടുത്താണ് അവരുടെ സ്നേഹം
  പ്രകടിപ്പിക്കുന്നതു..
  ഇങ്ങനെ അടിത്തറ നഷ്ടപ്പെട്ടാല്‍ എങ്ങനെ ഈ പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ ശരിയാകും...
  നല്ല സംസ്കാരിക ബോധമുള്ള കുട്ടികളായി വരും തലമുറയെ വാര്‍ത്തെടുക്കാം..
  വെറും സംസ്കാരമല്ല ഭാരത സംസ്കാരം..

  ReplyDelete
 9. "ഓര്‍ക്കണം സ്ത്രീ എന്നത് നമ്മുടെ സമൂഹത്തില്‍ പുരുഷന് ഇന്നും ഒരു അത്ഭുത വസ്തുവാണ്. അത് അവസാനിപ്പിക്കാന്‍ അവര്‍ക്കിടയിലെ മതിലുകള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. അക്കരെ നില്‍ക്കുന്നവന്‍ അടുത്ത് എത്തുന്നത്‌ വരെ അയാള്‍ ആകാംഷയാണ്. അവളും എന്നെപ്പോലെ തന്നെ ഉള്ള ഒരു ജീവിയാണ് എന്ന് മനസിലാക്കാന്‍ ഒന്നിച്ച്‌ ഇടപഴകാനുള്ള സാഹചര്യം കൂടുതല്‍ ഉണ്ടായേ തീരൂ. അതിനുള്ള സ്വാതത്ര്യവും സാഹചര്യവും ചെറുപ്പത്തിലേ ഉണ്ടാവുകയാണെങ്കില്‍ ബോധമുറയ്ക്കുമ്പോഴേക്കും അവര്‍ക്ക് പരസ്പരം ബഹുമാനിക്കാന്‍ കഴിയും. സ്ത്രീയ്ക്ക് വേണ്ടി പുരുഷനും പുരുഷന് വേണ്ടി സ്‌ത്രീയും സംസാരിച്ചോളും. അവര്‍ പരസ്പര പൂരകങ്ങള്‍ ആവും. ഇങ്ങനെ വളര്‍ന്നാല്‍ ഒരുത്തനും ഒരു പെണ്ണിനേയും തോണ്ടാന്‍ തോന്നില്ല. അവളുടെ വസ്ത്രത്തിന്‍റെ തുമ്പ് മാറുന്നത് ഒരിക്കലും അവനു പ്രലോഭാനമാവില്ല. ഇനി ആ ബന്ധത്തിനിടയില്‍ സന്തോഷം കണ്ടെത്തുന്നവര്‍ കണ്ടെത്തട്ടെ. അവിടെ ഒരിക്കലും അനിഷ്ട്ടം ഉണ്ടാകുകയില്ല. ഇഷ്ട്ടത്തോട്‌ കൂടി മാത്രമേ അവര്‍ ഒന്നിക്കൂ. അതു കാണുമ്പോള്‍ എനിക്ക് കിട്ടാത്തത് അങ്ങനെയിപ്പോ മറ്റുള്ളവര്‍ക്കും കിട്ടണ്ട എന്ന സദാചാര പോലീസിന്‍റെ (സദാ... ചാര പോലിസ് എന്നും പറയാം) അഴുകിയ കാഴ്ച്ചപ്പാട് പടരാതിരിക്കട്ടെ. അതിനായി പൊതുസമൂഹം സ്ത്രീപുരുഷ ബന്ധങ്ങളെ വിശാലമായി നോക്കിക്കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു." The most relevant portion in this beautiful and mind blowing article. I hope everybody should read this......

  ReplyDelete
 10. A very Good Article. Touches the dangerous situation women face in this modern world. Thanks for sharing.

  ReplyDelete
 11. ഡൽഹിയിൽ പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത്, "നിയമമല്ല് മറേണ്ടത് നമ്മുടെ കാഴ്ചപ്പാടാണ് മാറേണ്ടത്, ഞങ്ങൾ ഒരു മണിക്കൂറിനടുത്ത് റോഡിൽ കിടന്നിട്ട് ഒരു പട്ടിപോലും തിരിഞ്ഞു നോക്കിയില്ല" ഇവിടെ എന്ത് നിയമം?

  ReplyDelete
  Replies
  1. "നിയമമല്ല് മറേണ്ടത് നമ്മുടെ കാഴ്ചപ്പാടാണ് മാറേണ്ടത്, ഞങ്ങൾ ഒരു മണിക്കൂറിനടുത്ത് റോഡിൽ കിടന്നിട്ട് ഒരു പട്ടിപോലും തിരിഞ്ഞു നോക്കിയില്ല"

   അതെ ഷാജൂ.... അല്ലാതെ വിദ്യാഭ്യാസമാറ്റം കൊണ്ടോ പ്രസവമെല്ലാരും കണ്ടതുകൊണ്ടോ മാറ്റം വരുന്നതല്ല ഇത്.!

   Delete
  2. Ha ha prasavathil vallathe udakki
   kidakkuvanallo mandoosan chettan. Athu ticket vechu show nadathanam enna arthathil njan mukalilengum paranjittilla ennu vishwasikkunnu. Pinne prasava muriyil bharthavu nilkkunnathu kodnulla gunangal prashastharayittulla doctormar vare paranjittulla karyamanu. Athinekkurichu kettittillennu mansilayi. Njan mothathil ente eliya abhiprayam oru postiloode paranjoo enne ulloo athum manyamaya reethiyil. Mansilakkan kazhiyunnavarkku vendathellam athilundu. Vivaramullavar manasilakkiyittumundu. Marendathu sharikkum kazhchappadukal thanneyanennu veendum veendum commentkaliloode palarum theliyikkunnundu... :)

   Delete
  3. mashee..ithu postinekkaalum kalakki :)

   Delete
  4. kollalo marupadi...

   Delete
 12. വളരെ പ്രസക്തമായ കാര്യം തന്നെ ..!

  സൂക്ഷിച്ചാല്‍ ദുഖിക്കണ്ട!!!

  ReplyDelete
 13. ജെനിത്, കാമ്പുള്ള ലേഖനം... വളരെ നന്നായി..

  ReplyDelete
 14. congrats friend..! Excellent writing..God bless.

  ReplyDelete
 15. തരക്കേടില്ല............

  ReplyDelete
 16. അഭിനന്ദനങ്ങള്‍, ജെനിത്. ഭംഗിയായി പറഞ്ഞു.....

  ReplyDelete
 17. നന്നായിപ്പറഞ്ഞു...

  “'പുരുഷന്‍മാര്‍ മുഴുവന്‍ അധപ്പതിച്ചിട്ടില്ലെങ്കിലും, തല്‍ക്കാലം എന്നെക്കൊണ്ട് പ്രശ്നമൊന്നുമുണ്ടാകില്ല എന്ന് ഞാന്‍ വാക്ക് തരാം.'

  എല്ലാവർക്കുമിങ്ങനെ 'സ്വന്തം' കാര്യത്തിൽ മാത്രം ഉറപ്പ് നൽകുവാനായി കഴിയുന്ന കാലം മാറണം. എന്നെയല്ലാതെ ഒരാളെയെങ്കിലും ഇത്തരം കാര്യങ്ങളിൽ ഉറപ്പ് പറയത്തക്കവിധം ബന്ധങ്ങൾ വളരണം.!
  എന്നാലേ ഈ നാട് നന്നാവൂ...”

  അതയൊ?
  സ്വന്തം കാര്യത്തിൽ ഉറപ്പു പറയാൻഎല്ലാർക്കും കഴിയുമെങ്കിൽ അതല്ലെ വിജയം...
  (സ്വന്തം കണ്ണിൽ തടിയിരിക്കെ മറ്റുള്ളവരുടെ കണ്ണിലെ തുരുമ്പുമാറ്റാൻ പറയുന്നത് ശുദ്ധ ഭോഷ്ക്കല്ലേ...)
  ജെനിത് ,നന്നായിപ്പറഞ്ഞു...അഭിനന്ദനങ്ങൾ...

  ReplyDelete
 18. ലേഖനം നന്നായിരിക്കുന്നു...
  ആശംസകൾ..

  ReplyDelete
 19. Well said my friend .... keep it up!

  ReplyDelete
 20. വളരെ നല്ല ലേഖനം.
  "പുരുഷന്‍മാര്‍ മുഴുവന്‍ അധപ്പതിച്ചിട്ടില്ലെങ്കിലും, തല്‍ക്കാലം എന്നെക്കൊണ്ട് പ്രശ്നമൊന്നുമുണ്ടാകില്ല എന്ന് ഞാന്‍ വാക്ക് തരാം."
  ഇങ്ങനെ എല്ലാ ആണുങ്ങളും പറയുന്ന ആ നല്ല നാള്‍ വരെ പെണ്ണിന് സംരക്ഷണം ആര് കൊടുക്കും...? അതിനു നിയമങ്ങള്‍ കൂടിയേ തീരൂ സുഹൃത്തെ.രാജ്യത്തെ പിടിച്ചുലച്ച ആ പീഡന വാര്‍ത്തക്ക് ശേഷവും എത്ര എത്ര വാര്‍ത്തകളാണ് നാം കേട്ടത്....? മുള്ള് വീഴാതെ സൂക്ഷിക്കേണ്ട ഇലകളായി 'അടങ്ങി ഇരി പെണ്ണെ' എന്ന് പെണ്മക്കളെ വളര്‍ത്തിയ നമ്മുടെ നാട്ടിലെ 'മുള്ളുകലായ' ആണ്‍കുട്ടികള്‍ക്ക് ആ പെണ്ണ് നിന്നെപ്പോലെയാണ്,അവള്‍ നീ വീണു കെടുവരുത്തേണ്ട ഇല അല്ല എന്ന് പറഞ്ഞു കൊടുക്കുവാന്‍ നമ്മള്‍ മറന്നു പോയി. ഇപ്പോഴെങ്കിലും ചിലരെങ്കിലും മറിച്ചു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നത് ആശ്വാസം തന്നെ.

  ReplyDelete
 21. നന്നായിട്ടുണ്ട്. മാറേണ്ടത് നിയമങ്ങളല്ല. നമ്മളാണ്.

  ReplyDelete
 22. കേരളത്തിലെ അറിയപ്പെടുന്ന പല ഫെമിനിസ്റ്റുകളും ദുര്‍ഗ്രഹമായ ഭാഷയില്‍ കനം കുറഞ്ഞ ലേഖനങ്ങള്‍ എഴുതുന്നവരാണ്‌.ജെനിത് വളരെ ലളിതമായ ഭാഷയില്‍, നന്നായി ചിന്തിച്ച് നേരേ വാ നേരേ പോ എന്ന ശൈലിയില്‍ എഴുതിയിരിക്കുന്നു..നന്ദി.തലവേദനയില്ലാതെ, കഴമ്പുള്ള ഒരു ലേഖനം വായിക്കാനായല്ലോ

  ReplyDelete
 23. അതു കാണുമ്പോള്‍ എനിക്ക് കിട്ടാത്തത് അങ്ങനെയിപ്പോ മറ്റുള്ളവര്‍ക്കും കിട്ടണ്ട എന്ന സദാചാര പോലീസിന്‍റെ (സദാ... ചാര പോലിസ് എന്നും പറയാം) അഴുകിയ കാഴ്ച്ചപ്പാട് പടരാതിരിക്കട്ടെ. അതിനായി പൊതുസമൂഹം സ്ത്രീപുരുഷ ബന്ധങ്ങളെ വിശാലമായി നോക്കിക്കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ....ഇത്രയൊക്കെ പറഞ്ഞാല്‍ തന്നെ മനസ്സിലാവില്ലെ കാര്യങ്ങള്‍.?

  ReplyDelete
 24. nammal nannavendathu anivaryamanuu......!!!!!!!!!!!!!

  ReplyDelete
 25. ഇത്തരം ചിന്തകൾ യുവാക്കൾക്കിടയിൽ പെരുകട്ടെ..

  ആശംസകൾ

  ReplyDelete
 26. ആരും പറയാത്തത്....
  നന്നായി പറഞ്ഞു...!

  ReplyDelete
 27. ആകെ മൊത്തം ടോട്ടലായി ചുരുക്കിപ്പറഞ്ഞാല്‍ ആ ഒരു ഒരു ചീഞ്ഞ ആര്‍ത്തി ഉണ്ടല്ലോ... അത് ഇല്ലാതാവുന്ന കാലത്ത് ഈ നാട് നന്നാവും

  ReplyDelete
 28. നന്നായി പറഞ്ഞു ..ഇതൊക്കെ പറയാനും പലര്‍ക്കും മടി ആണ് .....

  ReplyDelete
 29. "FLASH LIGHT" HAVING ENOUGH STRENGTH...........................................................
  VERY GOOD TO READ....

  ReplyDelete
 30. Nalla Article

  ReplyDelete
 31. ജെനിത്ത്,മുകില്‍ ഇവിടേക്കു വിളിച്ചപ്പോള്‍ അറിയാമായിരുന്നു.. അതൊരു തട്ടുകടചര്‍ച്ചക്കായിരിക്കില്ലെന്ന്..

  മുകിലിന്റെ നല്ല മനസിനെ,ഈ സൗഹൃദത്തിനെ നന്ദി പറഞ്ഞ് ഞാന്‍ ചെറുതാക്കാതെ നോക്കുന്നു...

  ദില്ലിയൊരുക്കിയ വേദിയില്‍
  രജ്യത്ത് സ്ത്രീക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ബ്ലോഗിനകത്തും പുറത്തും സജീവമായിനടക്കുന്ന ചര്‍ച്ചകളിലൊന്നും ജെനിത്തിന്റെ ഈ പോസ്റ്റിലുള്ളതു പോലൊരു സമഗ്രത,
  മുന് ധാരണയുടെ നടന്നുമിനുത്ത വഴി വിട്ട് വേറിട്ടൊരു ചിന്ത ഞാന്‍ കണ്ടിട്ടില്ല..

  ചിലപ്പോള്‍ എന്റെ പരിമിതമായ വായനാ പരിചയമാകാം.

  ഓരോ തവണയും ദുരന്തങ്ങളുടെ കുഴിമാടങ്ങളില്‍ കുത്തിയിരുന്ന് ഒരാചാരം പോലെ ചെളിയേറുനടത്തുന്നതിനു പകരം ..കാരണങ്ങളെ തിരഞ്ഞ് ചികിത്സിക്കുന്നതിനാവശ്യമായ മനോവ്യായാമത്തിന് ഒരാളും മുതിരാത്തിടത്താണ് ജെനിത്ത് അത് ഭംഗിയായ് ചെയ്തത്.

  ഇതിലൊരാപത്തുള്ളത് അവസാന ഭാഗത്ത് ജെനിത്ത് പറഞ്ഞത് തന്നെയാണ്..വായനക്കാര്‍ കുറഞ്ഞേക്കാം,അല്ലെങ്കില്‍ വായിച്ചവര്‍ ഒരു സ്മയിലിയില്‍ അഭിപ്രായമൊതുക്കിയേക്കാം..

  അതിന്റെ കാരണങ്ങളിലൊന്ന് പ്രതികൂട്ടില്‍ പുരുഷനില്ലാത്ത സ്ത്രീപക്ഷ ചിന്തകളുടെ നിലനില്പ്പിനെ ചൊല്ലിയുള്ള വേവലാതിയാകാമെന്നു തോന്നുന്നു.

  അതല്ലെങ്കില്‍ ചിന്തകളില്‍ പരിചിതമല്ലാത്ത ഒരു വ്യതിചലനമുണ്ടാക്കുന്ന അന്ധാളിപ്പുമാകാം

  സ്ത്രീ പുരുഷ സാമ്രാജ്യാതിര്‍ത്തി തര്‍ക്കത്തിന്റെ കോലാഹങ്ങള്‍ക്കിടയില്‍
  പ്രശനങ്ങളെ വേരോടെ പിഴുതെടുത്ത് നടത്തിയ ഈ പരിശോധനക്ക് ,

  അതിലെ കണ്ടെത്തലുകളെ ആവേശത്തിന്റെ വേലിയേറ്റങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ നിഷ്പക്ഷ നിരീക്ഷണത്തിന് വിധേയമാകിയതിന്..
  ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.

  ഒരു വര്‍ഷം മുന്‍പ് ചന്ദ്രകാന്തം ചാന്ദിനി ചേച്ചിയുടെ ഒരു കവിതക്കുള്ള കമന്റില്‍ തുടങ്ങി പലപ്പോഴായി ഞാനും കഴിയുന്ന രീതിയില്‍
  സമാനമായ് കാഴ്ച്ചപാടുകള്‍ പങ്കുവെക്കാന്‍ ശ്രമിച്ചിരുന്നു,,ഇപ്പോഴും തുടരുന്നു..

  ഇരയായും ഇരപിടിയന്‍ മാരായും നമുക്ക് നഷ്ടമാകുന്നത് ആരൊക്കെയാണ്.??

  നമുക്ക് വേണ്ടത് തൂക്കിലിടാനും,വരിയുടക്കാനും പേ പിടിച്ച കുറച്ച് തെരുവ് നായ്ക്കളെയല്ല.

  ആദ്യഗുരു അമ്മയായതുകൊണ്ടാകാം,..മാതൃകാപുരുഷനെന്റെയച്ഛനായതുമാകാം..

  സ്ത്രീ പൃഷ്ടം ചൊറിയാന്‍ നീളുന്ന കൈകളില്‍ എന്റേതുണ്ടാവില്ലെന്നൊരുറപ്പ് ഞാനും തരുന്നു..


  ഈ മറ്റുചില ചില ****ളെ എന്തു ചെയ്യാന്‍ പറ്റുമെന്ന് നമുക്കാലോചിക്കാവുന്നതാണ് ..
  അപ്പറം പാക്കലാം..

  നല്ല നമസ്കാരം*

  (*ഇന്‍ഡ്യാവിഷന്‍ രവിശങ്കര്‍ സാറിന് കടം)

  ReplyDelete
 32. ജെനിത്, വളരെ പ്രസക്തമായ നല്ല ലേഖനം.... അഭിനന്ദനങ്ങൾ...

  ReplyDelete
 33. ഒരു പുരുഷന്‍ എന്ന പേരില്‍ നാണം കെടേണ്ട
  അവസ്ഥ...ജെനിത്, തുറന്നു പറഞ്ഞ പല സത്യങ്ങള്‍ക്കും ഈ എഴുത്ത് അഭിനന്ദനം അര്‍ഹിക്കുന്നു....

  മൂന്നു വയസ്സുകാരിയെ പിച്ചിക്കീറി പ്രാപിച്ചു കാമം
  തീര്‍ക്കുന്നവനും സ്വന്തം ഭാര്യയെ കാലും കയ്യും കെട്ടി കിടപ്പുമുറിയില്‍ ബാലാല്സ്ന്ഗം ചെയ്തു സുഖിക്കുന്ന രതി വൈക്രുതക്കാരന്‍ ഭര്‍ത്താവും ചതഞ്ഞു അരഞ്ഞ ശരീരത്തെ
  കുത്തിക്കീറി ഭോഗിക്കുന്ന ഗോവിന്ദ ചാമിമാരും..അവസാനം
  എതിര്‍ത്തതിന്റെ വൈരഗ്യത്തില്‍ അന്തിരക അവയങ്ങള്‍ വലിച്ചു
  പുറത്തു ഇട്ടു കാമ വെരി തീര്‍ത്ത 'ഭീരുക്കളും' ...

  ഓരോ പീടനവും വിസ്തരിച്ചു ആഘോഷിച്ചു കാണിക്കുന്ന
  മാധ്യമങ്ങളും 'സുഖിച്ചു' വായിക്കുന്ന വായനക്കാരും...എല്ലാം
  കുറ്റവാളികള്‍ അല്ലെ??  എന്ത് നിയമം..??ഏറ്റവും ക്രൂരം ആയി ഡല്‍ഹി പെണ്‍കുട്ടിയെ
  പിച്ചി ചീന്തിയവന്‌ എന്ന് ആ കുട്ടി അമ്മയോട് പറഞ്ഞ 'ബാലന്‍
  പ്രായത്തിന്റെ ഇളവും ആയി സഹായ ഹസ്തംനീട്ടുന്ന നിയമമോ???'

  ശിക്ഷയുടെ കുറവ് ആണ് കാല താമസം ആണ് ഈ നാടിന്റെ ശാപം...

  ഒരു വര്ഷം ആയി, തൂക്കില്‌ ഏറ്റപ്പെടാന് ‍ വിധിക്കപ്പെട്ട ഗോവിന്ദ
  ചാമി ഇന്നും ജയിലില്‍ സുഖം ആയി
  വാഴുന്നു... ഏതു ഇരക്ക് ആണ് സമയത്തിനു നീതി കിട്ടിയത് ഇവിടെ???


  എച്ച്മുവിന്റെ പോസ്റ്റില്‍ കമന്റ്‌ ഇട്ടിട്ടാണ് ഇത് വായിച്ചത്..

  മിനി ബി ,റോസാപ്പൂക്കള്,‍ ഭാനു കളരിക്കല്‍ മൊഹമദ് ഇക്ക

  നിങ്ങളുടെ ഒക്കെ ചിന്തകള്‍ പങ്കു വെയ്ക്കുന്നു ഞാനും ...

  ReplyDelete
 34. ഒറ്റ ദിവസം കൊണ്ട് ഒരു രാജ്യത്തിന്റെ പരിമിതി വെളിപ്പെടുത്തി ജ്യോതി.അവളുടേത്‌ പോലുള്ള ജീവിതം കത്തിയ വെളിച്ച്ചത്തിരുന്നാണ് നമ്മുടെ ഇരുട്ട് നാം അറിയുന്നത്.(കല്പറ്റ നാരായണന്‍ )
  രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് തനിച്ചു നടക്കാനാകാത്ത കേരളത്തിലെ പട്ടണങ്ങളെകാള്‍ അല്പം മെച്ചമല്ലേ ദല്‍ഹി?പ്രതിഷേധ സമരങ്ങളില്‍ എത്ര അന്തസ്സായിട്ടാണ് ദല്‍ഹി പ്രതികരിച്ചത്?ഒരന്യായം നടന്ന നഗരത്തില്‍ ഒരു കലാപമുണ്ടായില്ലെങ്കില്‍ ആ നഗരം കത്തി ചാമ്പലാവനം എന്ന് പറഞ്ഞ കവിക്ക് ഒരു ദുഷ്പേരു മുണ്ടാക്കിയില്ല ദല്‍ഹി.എന്നാല്‍ ഉടനീളം ഒരൊറ്റ നഗരമായ, പച്ച പരിഷ്കാരികളുടെ കേരളത്തില്‍ പിതാവാലും അയാളുടെ സുഹൃത്താലും പീഡിപ്പിക്കപ്പെട്ട പിഞ്ചു കുഞ്ഞിനുവേണ്ടി ഒരു കരിങ്കൊടി പ്രകടനമെങ്കിലും നടന്നുവോ?(കല്പറ്റ നാരായണന്‍)

  ReplyDelete
 35. വളരെ നല്ലൊരു ലേഖനം ആണ് ജെനി...അവനവനെ അവനവന്‍ സൂക്ഷിക്കുക. സ്വയരക്ഷയ്ക്ക് എടുക്കാവുന്ന മുന്‍കരുതലുകള്‍ എടുക്കുക. ലഡാക്ക് ന്യായങ്ങളും വാദങ്ങളും നിര്‍ബന്ധബുദ്ധികളും ഒഴിവാക്കുക. സൂക്ഷിച്ചാല്‍ ദുഖിക്കണ്ട!!!ഇതെന്നെ ആണ് ആദ്യം വേണ്ടത് ല്ലേ?..

  ReplyDelete
 36. ഇന്നലെത്തെ സംഭവം.. പ്രായമുള്ളസ്ത്രീ അഞ്ചാംനിലയിൽ നിന്ന് ലിഫ്റ്റിൽ കയറി താഴേക്കിറങ്ങാൻ പോയിട്ട് അതിൽ കയറാതെ പെട്ടെന്ന് തിരിച്ചുനടന്നു. കാരണം അതിനകത്ത് ഒരു പുരുഷൻ മാത്രം. വളരെ നല്ല ലേഖനം.

  ReplyDelete
 37. ജെനിത്തെ, നന്നായി പറഞ്ഞു.... ആനുകാലിക പ്രസക്തിയുള്ള ലേഖനം.... ഈ ലേഖനം വരെ ചിലര്‍ തെറ്റിദ്ധരിച്ചു....ഈ ലോകം മാറും...കാരണം മാറ്റം അനിവാര്യമാണല്ലോ...പക്ഷെ സമയമെടുക്കും..

  എല്ലാവരും പറയാന്‍ മടിക്കുന്ന പല കാര്യങ്ങളും ജെനിത് ഇവിടെ തുറന്നു പറഞ്ഞു..സമൂഹത്തിലെ അനീതികള്‍ക്കെതിരെ പ്രതികരിക്കേണ്ടത് ഒരു യഥാര്‍ത്ഥ കലാകാരന്‍റെ കടമയാണ്...വിമര്‍ശനങ്ങള്‍ ഉണ്ടാകും...ഇനിയും ഇങ്ങനത്തെ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു...

  ReplyDelete
 38. Good Post :) Said it Well... No more comments :)

  ReplyDelete
 39. മൊത്തത്തിൽ നമ്മുടെ കാഴ്ചപാട് മാറേണ്ടിയിരിക്കുന്നു..

  സത്യത്തിൽ ഒരു സ്ത്രീയുടെ മുഖത്ത് നോക്കാൻ പോലും ഇപ്പോൾ പേടിയാണ്..

  നല്ല പങ്കുവെക്കൽ.. ആശംസകൾ..!

  ReplyDelete
 40. മാതൃകാപരമായ ശിക്ഷയുടെ അഭാവം ഇത്തരം നീച പ്രവര്ത്തങ്ങള്‍ക്കുള്ള വളമാണ്. തെറ്റ് ചെയ്യാന്‍ പ്രേരണ ഉള്ളവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് അതിലൂടെ ഉണ്ടാകുക തന്നെ ചെയ്യും. നന്നായി എഴുതിയിരിക്കുന്നു ജെനിത്ത് .. ആശംസകള്‍..

  ReplyDelete
 41. ഇപ്പോഴാണ് സമയം കിട്ടിയത്. നല്ല ലേഖനം. ഇങ്ങനെയുള്ള ചിന്താ ഗതിയുള്ള കുറച്ചു പേരെങ്കിലും ഉള്ളത് നല്ലത്.

  പുരുഷ മേധാവിത്വം എല്ലാ കാലത്തും നടക്കുന്നതാണല്ലൊ. നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളഇലും തൊട്ട് അത് തുടങ്ങിയിരിക്കുകയല്ലേ. ഇവിടുത്തെ രാഷ്ട്രീയക്കാര്‍ തൊട്ട് കലാകാരന്മാര്‍ വരെ ഈ വിഷയത്തിന് അടിമകളല്ലെ. നമുക്ക് അറിയാവുന്ന എത്ര കേസു കെട്ടുകളാണ് മുക്കിയിരിക്കുന്നത്. വിതുര കേസ്സില്‍ ഇവിടെയുള്ള ഒരു പ്രമുഖ നടനല്ലെ ഊരിപ്പോന്നത്. അതേപോലെ ഐസ്ക്രീം കേസ്സും. ഇതൊക്കെ ചര്‍വ്വിത ചര്‍വ്വണം നടത്തി നമ്മുടെ നാക്കു കുഴയുകയും പേനയിലെ മഷി തീരുന്നതും തന്നെ ഫലം. ഡല്‍ഹി കഴിഞ്ഞ് പഞ്ചാബില്‍ എന്താണ് നടന്നത്. വഴി ചോദിച്ച് ചെന്ന് പിടിച്ചിട്ടു കൊണ്ടുപോയി മയക്കു മരുന്ന് കുത്തിവെച്ച്....

  ReplyDelete
 42. അതെ നമ്മുടെ മനോഭാവം മാറണം. സ്ത്രീകളെ ബഹുമാനിക്കാൻ പരസ്പരം ബഹുമാനിക്കാൻ നമ്മൾ പഠിക്കുകയും പഠിപ്പിക്കുകയും വേണം. ലേഖനത്തിലെ മിക്ക വാദമുഖങ്ങളോടും നിരുപാധികം യോജിക്കുന്നു.

  ReplyDelete
 43. പ്രയോജനമുള്ള പോസ്റ്റ്. ഈ ലിങ്ക് നോക്കണേ.

  http://www.facebook.com/murali.menon2?fref=ts

  ഈ പോസ്റ്റ് വായിക്കുമ്പോൾ പലപ്പോഴും അഭിമാനം തോന്നി.അസ്സലായി അവതരിപ്പിച്ചു.പുരുഷ വർഗ്ഗത്തിനുന്തന്നെ നാണക്കേടു വരുത്തിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ....

  മാറും

  ReplyDelete
 44. വാല്‍ക്കഷ്ണം: ഒരുപക്ഷേ ഈ ലേഖനത്തിന്‍റെ തലക്കെട്ട്‌ 'കിടപ്പറയില്‍ വിജയിക്കാന്‍' എന്നോ അല്ലെങ്കില്‍ വല്ല 'ആനന്ദ മൂര്‍ച്ഛയ്ക്ക്' എന്നോ മറ്റോ ആയിരുന്നെങ്കില്‍ കുറച്ചു പേര് കൂടി ഇത് വായിച്ചേനെ. ആകെ മൊത്തം ടോട്ടലായി ചുരുക്കിപ്പറഞ്ഞാല്‍ ആ ഒരു ഒരു ചീഞ്ഞ ആര്‍ത്തി ഉണ്ടല്ലോ... അത് ഇല്ലാതാവുന്ന കാലത്ത് ഈ നാട് നന്നാവും :)

  ഒന്നുകൂടി പറയാം. ബ്ളോഗിണ്റ്റെ പ്രോഫൈലില്‍ ഒരു സ്ത്രീ നാമവും ചിത്രവും ഇട്ടു നോക്കൂ. അപ്പോഴും വായനക്കാര്‍ കൂടും. നല്ല, പ്രസക്തമായ ലേഖനം. ഞാന്‍ കമണ്റ്റ്‌ ഇട്ടൂ എന്ന്‌ കരുതിയിരുന്നു. പിന്നീട്‌ മനസ്സിലായി, എന്തോ കാര്യത്തില്‍ ശ്രദ്ധ മാറിയത്‌ കാരണം ഞാന്‍ മുണ്ടാന്‍ മറന്നുപോയീ എന്ന്‌.

  ReplyDelete
 45. U see both sides of the coin..not everybody can do this...Way to go dude..:)

  ReplyDelete
 46. ee vishayathil nan vayichittulla pakvamaya akakkambulla postanith...
  keep writing....

  ReplyDelete
 47. Sthreepakshathu ninno purusha pakshathu ninno chinthikkathe manushya pakshathu ninnu chinthichu.That is where you have scored.Ith India todayil ayirunnu varendi irunnath. Great job

  ReplyDelete