29 May 2011

പിണക്കം തീര്‍ത്ത 'പുട്ട്'


പതിവു പോലെ അന്നും സൂര്യന്‍ കിഴക്കുദിച്ചിരുന്നു. പതിവില്ലാതെ അമ്മ കട്ടിലിന്‍റെ മുന്നിലും. തലേദിവസത്തെ ഉറക്കക്ഷീണം സൂര്യന്‍റെ മുഖത്തും ഞാന്‍ നേരത്തെ എണീക്കാത്തതിലുള്ള ദേഷ്യം അമ്മയുടെ മുഖത്തും പ്രകടം. അമ്മയുടെ മുഖം കൂടുതല്‍ സൂര്യപ്രഭയുള്ളതാകുന്നതിന് മുന്‍പ് ഞാന്‍ എണീറ്റ്‌ ബാത്ത് റൂമിലേക്ക്‌ ഓടി. നേരം വൈകിയതു കാരണം പെട്ടന്ന് തന്നെ ഒന്നും രണ്ടുമൊക്കെ തീര്‍ത്ത്, ഉറക്കം പോയതിലുള്ള ദേഷ്യം ഞാന്‍ ടൂത്ത് ബ്രഷിനോട് തീര്‍ത്തുകൊണ്ടിരിക്കുകയാണ്. നോക്കുമ്പോള്‍ കണ്ണാടിയില്‍ ജ്വലിക്കുന്ന അമ്മയുടെ മുഖം. ഞാന്‍ പെട്ടന്ന് തിരിഞ്ഞു നോക്കി. അമ്മ ഒരുമാതിരി പാകിസ്ഥാന്‍ കാരുടെ കൂട്ട് ഒരു മുന്നറിയിപ്പുമില്ലാതെ ഷെല്ലാക്ക്രമണം തുടങ്ങിയിരിക്കുന്നു.

"പോത്ത് പോലെ വളര്‍ന്നല്ലോടാ, ആ കട്ടില് കിടക്കണ കണ്ടോ...?"
പുറത്തു വല്ല പോത്തുകളുമുണ്ടോ എന്ന് ഞാന്‍ ജനാലയിലൂടെ നോക്കി. ഭാഗ്യം ഇല്ല!!
അമ്മ തുടരുകയാണ്...
"രാവിലെ എണീറ്റ്‌ പോകുമ്പോള്‍ കിടക്ക ശരിയാക്കിയിട്ട് പോകണമെന്നും പുതപ്പു മടക്കി വെയ്ക്കണമെന്നുമൊക്കെ എത്ര പ്രാവശ്യം നിന്നോടൊക്കെ പറയണമെടാ? നീയൊക്കെ എന്നാടാ ഇതെല്ലാം പഠിക്കാന്‍ പോകുന്നത്???"
ബ്രഷ് എന്‍റെ പല്ലുകള്‍ക്കിടയില്‍ കിടന്ന് കൂടുതല്‍ ഞെരിഞ്ഞു.
"നാല് കാശ് സ്വന്തമായിട്ട് സമ്പാദിക്കാന്‍ തുടങ്ങിയിട്ടും നിനക്കൊന്നും ഉത്തരവാദിത്തബോധമില്ലെന്നു വെച്ചാല്‍... എടാ സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുന്നവനായിരുന്നു മഹാത്മാ ഗാന്ധി".

അമ്മ ഇതിലേക്ക് ഗാന്ധിജിയെ കൊണ്ട് വരുമെന്ന് ഞാന്‍ കരുതിയില്ലായിരുന്നു. സഹികെട്ട് ഞാന്‍ പറഞ്ഞു.

"അതുകൊണ്ടിപ്പോ എന്താ പ്രശനം പല്ല് തേച്ചു കഴിഞ്ഞ് ഞാന്‍ മടക്കി വെച്ചാ പോരെ??"
"നീ എപ്പോഴെങ്കിലും മടക്കി വെയ്ക്ക്. നീയൊക്കെ കെട്ടിക്കൊണ്ടു വരുന്ന പെണ്ണ് ഇതൊന്നും കണ്ടറിഞ്ഞ് ചെയ്യാത്തവളായിരിക്കണം അപ്പോഴേ നീയൊക്കെ പഠിക്കൂ..."

തല്‍ക്കാലത്തേക്ക് രക്ഷപ്പെടാനായി ഞാന്‍ വീണ്ടും ഓടി ബാത്ത് റൂമില്‍ കയറി. കുളികഴിഞ്ഞ് ഡ്രസ്സ്‌ ചെയ്തു ബാഗുമെടുത്ത്‌ ഞാന്‍ പോകാന്‍ റെഡിയായി. കട്ടിലാണെങ്കില്‍ പഴയത് പോലെ തന്നെ കിടക്കുന്നു. ഞാന്‍ വീണ്ടും മറന്നു...

അമ്മ പ്രഭാഷണം തുടരുകയാണ്... കഴിഞ്ഞ 2 കൊല്ലത്തിനുള്ളില്‍ ഉഴപ്പിയതും ഉത്തരവാദിത്തക്കൂടുതല്‍ കൊണ്ട് ഞാന്‍ ചെയ്യതിരുന്നതുമായ സകലമാന കാര്യങ്ങളും ഇടയ്ക്കിടയ്ക്ക് കടന്നു വരുന്നുണ്ട്. അതിനിടയില്‍ മീന്‍ ഫ്രിഡ്ജില്‍ വെയ്ക്കാന്‍ വന്ന അപ്പുറത്തെ വീട്ടിലെ ചേച്ചിയോടും അമ്മ എന്‍റെ കുറ്റങ്ങള്‍ നിരത്താന്‍ തുടങ്ങി...

അതെനിക്ക് പിടിച്ചില്ല. ഇത്രേം നേരമുള്ളത് സഹിക്കാം ഇതൊരുമാതിരി...

ഞാന്‍ പൊട്ടിത്തെറിച്ചു.

ഭാഗ്യം ആര്‍ക്കും കാര്യമായ പരിക്കുകളില്ല...

"എന്‍റെ കാര്യം നോക്കാന്‍ എനിക്കറിയാം... കട്ടില് നേരെയാക്കിയില്ല എന്നും പറഞ്ഞ് ഒരു മനുഷ്യന്‍ എങ്ങനെയാണ് ഉത്തരവാദിത്തമില്ലാത്തവനാകുന്നത്? അമ്മയ്ക്ക് പറ്റില്ലെങ്കില്‍ അത് പറ..." എന്നിങ്ങനെ എണ്ണിപ്പെറുക്കിപ്പറഞ്ഞു തുടങ്ങിയിട്ട് - ‍നിര്‍ത്തിയത്"എനിക്ക് " breakfast വേണ്ട...!! എന്ന വാചകങ്ങളിലാണ്...

അത് കേട്ടപ്പോള്‍ അമ്മ silent ആയി. അല്ലെങ്കിലും മക്കള് ഭക്ഷണം കഴിക്കുന്നില്ല എന്ന് വന്നാല്‍ അമ്മമാരിളകും. എങ്കിലും പറഞ്ഞത് അബദ്ധമായി എന്ന് തോന്നി. കാരണം പതിവിലും നേരത്തെ എണീറ്റ കാരണം നല്ല വിശപ്പുണ്ടായിരുന്നേ... പോരാത്തതിന് എല്ലാ പ്രവശ്യത്തെയും പോലെ ഭക്ഷണം കഴിക്കാനായിട്ട് അമ്മയാണെങ്കില്‍ കാര്യമായിട്ട് നിര്‍ബന്ധിക്കുന്നുമില്ല.

ഞാന്‍ നോക്കുമ്പോള്‍ ഇതൊക്കെ കണ്ടും കെട്ടും എ. കെ. ആന്റണിയെപ്പോലെ  പ്രതികരിക്കാതിരിക്കുന്ന എന്‍റെ അപ്പച്ചന് അമ്മ ഭക്ഷണം വിളമ്പിക്കൊടുക്കുകയാണ്. പ്ലേറ്റിലേക്ക് നോക്കിയപ്പോള്‍ പുട്ടും കടലക്കറിയുമാണ്. 'നമ്മുടെ പ്രിയ വിഭവം'. അത് കണ്ടപ്പോള്‍ തന്നെ എന്‍റെ ദേഷ്യം പകുതി പോയി. "ഞാന്‍ കഴിക്കാം" എന്ന് പറയാന്‍ എന്‍റെ ആത്മാഭിമാനമാണെങ്കില്‍ എന്നെ അനുവദിക്കുന്നുമില്ല.

ഞാന്‍ അമ്മയെ നോക്കി അമ്മ മൈന്‍ഡ് ചെയ്യുന്നില്ല.

അടുത്ത നോട്ടത്തില്‍ കാണുന്നത് തകര്‍ന്നു കിടക്കുന്ന പുട്ടിന്‍ തരികളിലൂടെ സുനാമി അടിച്ച് കയറണ പോലെ ആവി പറക്കുന്ന കടലക്കറി കയറുന്ന കാഴ്ചയാണ്. ഞാന്‍ മെല്ലെ കസേരയിലേക്ക് ഇരുന്നു. എന്നിട്ട് ആലോചിച്ചു പിണക്കമാണോ വലുത് പുട്ടും കടലക്കറിയുമാണോ? അപ്പോഴേക്കും കടലക്കറിയുടെ മണം, KSRTC  ബസ്സ്‌ വയനാട് ചുരം കയറണ പോലെ മൂക്കിലൂടെ അരിച്ചു കയറാന്‍ തുടങ്ങി. ആപ്പോഴാണ് എന്‍റെ ഹൃദയം തകര്‍ക്കുന്ന ആ സംഭവം നടന്നത്. അടുത്ത പുട്ടിന്‍റെ കഷണം കൂടി അപ്പച്ചന്‍ പ്ലേറ്റിലേക്ക് ഇട്ടു. എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെ അമ്മ കറിയും.

പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല......... (അമ്മയുടെ മുഖം പോലും)

******************

അന്നത്തെ പുട്ടിനും കടലക്കറിക്കും പതിവിലും രുചിയുണ്ടായിരുന്നു...

കഴിച്ച് കഴിഞ്ഞ് ബൈക്ക് എടുക്കാനായി പുറത്തിറങ്ങിയ എന്നെ നോക്കി സൂര്യന്‍ ഒരു കള്ളച്ചിരി ചിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ സൂര്യനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു. പുള്ളി ചിരിച്ചു. ഞാന്‍ ചിന്തിച്ചു. അന്നത്തെ പുള്ളിയുടെ പ്രാതലും പുട്ടും കടലയുമായിരുന്നോ എന്ന്...

72 comments:

 1. പ്രിയ സുഹൃത്തുക്കളേ... പിണക്കം തീര്‍ക്കാന്‍ പുട്ടിനും കടലക്കറിക്കുമുള്ള അപാരമായ ഔഷധസിദ്ധി ഞാന്‍ അന്നാണ് ആദ്യമായി മനസിലാക്കുന്നത്‌ :)

  ReplyDelete
 2. പുട്ടും,കടലേം തിന്നു തിന്നു ഞാനിപ്പം രോഗീ.......... പണ്ടത്തെ ഒരു കോമഡി ഗാനം

  ReplyDelete
 3. എന്റെയും പ്രിയ ഭക്ഷണമാണ് പുട്ടും കടലക്കറിയും ..ഹോ ഇനി നാട്ടില്‍ ചെന്നിട്ട് വേണം..

  ReplyDelete
 4. 'പുട്ടും കടലേം' പുരാണം കലക്കി .."ഇതൊക്കെ കണ്ടും കെട്ടും എ. കെ. ആന്റണിയെപ്പോലെ പ്രതികരിക്കാതിരിക്കുന്ന എന്‍റെ അപ്പച്ചന് അമ്മ ഭക്ഷണം വിളമ്പിക്കൊടുക്കുകയാണ്. " എ. കെ. ആന്റണി ഇപ്പോള്‍ നല്ലോണം പ്രതികരിച്ചു തുടങ്ങിട്ടോ ..കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്കോര്‍ ചെയ്തത് അച്ചുമാമനും പിന്നെ പുള്ളിയുമാ..ഭാവുകങ്ങള്‍ വീണ്ടും കാണാം..

  ReplyDelete
 5. നന്നായി...ആദ്യമായാണ്‌ ഇതിലേ..വീണ്ടും വരാം..

  ReplyDelete
 6. ha..ha..ishtappettu..puttum
  kadalayum....

  ReplyDelete
 7. നന്നായിട്ടുണ്ട്...

  ReplyDelete
 8. പുട്ട്‌ നിലനിന്നിരുന്ന ആ സ്വന്തം പ്ലേറ്റ്‌ വൃത്തിയാക്കിയതിന്റെ പകുതി ശുഷ്കാന്തി ഉണ്ടായിരുന്നെങ്കിൽ കട്ടിൽ...
  വേണ്ട വേണ്ട.. 2 കൊല്ലമായില്ലേ വലുതായിട്ട്‌? ഇനി ഇതൊക്കെ ഞാൻ പറഞ്ഞുതരണോ? കല്യാണം കഴിച്ചോണ്ട്‌ ചെല്ല്..

  ReplyDelete
 9. ഹ ഹ ഇതും കൊള്ളാം>>>>>>>>>>

  ReplyDelete
 10. ഹി ഹി ഹി... ബഹുത് അച്ചാ.
  എനിക്ക് പോസ്റ്റ്‌ 'ക്ഷ' പിടിച്ചു.

  ReplyDelete
 11. ഗാന്ധിജി എത്ര വയസ്സില്‍ കല്യാണം കഴിച്ചുവെന്ന് അമ്മയ്ക്കറിയാമോ എന്ന് ചോദിച്ചോ?

  ReplyDelete
 12. പുട്ടും കടലയും പിണക്കം തീര്‍ത്ത കഥ കൊള്ളാം.... വളരെ സരസമായി എഴുതി.

  ReplyDelete
 13. ഈ പുട്ടിനും കടലക്കറിക്കും ഒക്കെ ഏതു വാശിയും ഉരുക്കിക്കളയാനും മാത്രം ശക്തിയുണ്ടോ! അതോ വിശപ്പിന്‍റെ വിളിയാണോ പുട്ടിനു മുന്നില്‍ അടിയറവു പറയിപ്പിച്ചേ !രണ്ടായാലും സംഭവം കലക്കി മാഷേ .... :)

  ReplyDelete
 14. അമ്മയോട് വേഗം‌തന്നെ കല്ല്യാണം കഴിച്ചുതരാൻ പറ. പിന്നെ കിടക്ക ശരിയാക്കാത്തതിനും പാത്രം കഴുകാത്തതിനും അമ്മ അവളോട് തുടങ്ങിക്കൊള്ളും. അപ്പോൾ അവൾ അങ്ങോട്ടും ആഞ്ഞടിക്കും. അങ്ങനെ മകനെ വഴക്ക് പറയാൻ നേരം കിട്ടാതാവും.

  ReplyDelete
 15. ഇത് പോലെയുള്ള അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്, പക്ഷേ ദേഷ്യം വന്നാല്‍ ആര്‍ക്കും ഒന്നും ബാക്കി വെക്കാതെ തിന്നുക എന്നതാണ് എന്‍റെ രീതി. അവര്‍ക്ക് കഴിക്കാന്‍ വേറെ ഉണ്ടാക്കട്ടെ;
  ദേഷ്യം സ്വന്തം വയറിനോടല്ലല്ലോ. ഒന്നു ട്രൈ ചെയ്തു നോക്കേ .... ;)

  ReplyDelete
 16. aloru putturumees anennu manasilyi. nannayirikunnu jenith. sarangiyiloode vannathinu nandi

  ReplyDelete
 17. കുഞ്ഞു പോസ്റ്റ് നന്നായിട്ടുണ്ട്. റേഡിയോ ജോക്കി ആണെന്ന് ബ്ലോഗ് വായിച്ചാലേ അറിയാം. ഒരു കുഞ്ഞുകാര്യം ഇത്രേം നീട്ടിവലിച്ച്, സരളമായി.....:)

  ReplyDelete
 18. പുട്ടും കടലേം നന്നായിരുന്നു...
  സരളമായെഴുതാനുള്ളകഴിവ് പ്രശംസനീയം തന്നെ...
  പിന്നെ കാര്‍ന്നോന്മാരുടെ ഈ കടന്നുകയറ്റംകൂടിയില്ലാരുന്നേ..നമ്മുടെയൊക്കെ ഗതിയെന്തായേനേ..!!
  മിനിട്ടീച്ചറുടെ കമന്റുകണ്ടു- പാവം ഈചെറുക്കനെ മനസമാധാനത്തോടെ ജീവിക്കാന്‍ വിടില്ലാല്ലേ...!!
  ആശംസകള്‍....!!

  ReplyDelete
 19. കാര്യം പുട്ടും കടലേം ആണെങ്കിലും നര്‍മ്മം കലക്കി. കാച്ചപ്പള്ളീ, ഇനിയും ഭാവന ചിറകു വിരിക്കട്ടെ. ആശംസകള്‍.

  ReplyDelete
 20. ജെനിത്‌ വളരെ നന്നായി.. ഹാസ്യം സൃഷ്ടിക്കാനുള്ള കഴിവ് അപാരംതന്നെ... :)

  ReplyDelete
 21. നന്നായി എഴുതി, കൊള്ളാം

  ReplyDelete
 22. ശൂന്യതയില്‍നിന്നും നര്‍മ്മം സൃഷ്ടിക്കാനുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു. കഴിഞ്ഞ തവണ ബൈക്ക്, ഇപ്പോ ഇതാ പുട്ടും കടലയും. അജിത്തേട്ടന്റെ കമന്റ് കണ്ടില്ലേ...? അടുത്ത പ്രാവശ്യം അമ്മ വഴക്കുണ്ടാക്കുംബോള്‍ ആ കാര്യം എടുത്തിടാന്‍ മറക്കണ്ട.

  ReplyDelete
 23. പുട്ടിനെയും കടലക്കറിയെയും കുറിച്ച് വിവരിച്ചപ്പോൾ നാവിൽ വെള്ളമൂറാതിരുന്നുല്ല…നന്നായി എഴുതി..

  ReplyDelete
 24. അവസാനത്തെ രണ്ട് വളരെ വരികള്‍ നന്നായി.
  അമ്മ കാലത്ത് ഗാന്ധിയെ കൂട്ടു വിളിച്ചു എന്ന്
  തമാശക്കു പോലും ഓര്‍ക്കാന്‍ എനിക്ക് പറ്റുന്നില്ല

  ReplyDelete
 25. ഇതങ്ങു കലക്കി
  ആ പടം ഇടണ്ടായിരുന്നു കൊതിപ്പിച്ചു ദുഷ്ടന്‍

  ReplyDelete
 26. ചിരിപ്പിച്ചു..:D
  ഇത്തരം ഭീകര പ്രതിസന്ധികളുണ്ടാവുമെന്നറിയാവുന്നതോണ്ട് എത്ര കൊടിയ പിണക്കമാണേലും ഞാന്‍ ഭക്ഷണം വേണ്ടാന്ന് പ്രഖ്യാപിക്കാറേയില്ല.ഭക്ഷണോം,പിണക്കോം കൂട്ടിക്കുഴക്കാനും മാത്രം ക്രൂരമനസ്കയല്ലാന്നുള്ള ഭാവം മുഖത്താവോളം തേച്ച്പിടിപ്പിച്ച് പ്ലേറ്റങ്ങ് കാലിയാക്കി കൊടുക്കും :)

  ReplyDelete
 27. ഇതിപ്പോ നാവില് കപ്പലോടിക്കാന്‍ വെള്ളമുണ്ട്, വെറുതെ ഛെ എന്നാലും ഒരു അതമാഭിമാനം എന്നൊക്കെ, എന്ത് തെങ്ങകൊല.

  ഇനിയെങ്കിലും പാഠം പഠിച്ചോ. ഭക്ഷണം കഴിഞ്ഞതിനു ശേഷം മാത്രം കടുത്ത തീരുമാനങ്ങള്‍ എടുക്കുക.

  ReplyDelete
 28. “പോത്ത് പോലെ വളര്‍ന്നല്ലോടാ” ഞാനൊന്ന് ചോദിച്ചോട്ടെ
  നന്നായ്‌ക്കൂട്രോ..... ;)

  ഹ്ഹ്ഹ്ഹ് സൂപ്പറായിട്ടുണ്ട്.

  ReplyDelete
 29. കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

  ReplyDelete
 30. പുട്ടായാലും കടലയായാലും, വല്ലബനു പുല്ലും ആയുധം എന്നാണ് ചൊല്ല് ...മോനെ ജെനിത്തെ അമ്മക്ക് കോപ്പി റൈറ്റ് കൊടുക്കാം നമ്മക്ക് ....അധികം അമ്മയോട് കളിച്ചാല്‍ ജെനിത്തിന്‍റെസ്ഥിതി അച്ഛന്‍ പൊട്ടിച്ച പുട്ട് പോലെ ആവും ....നന്നായി പുതിയ പുട്ട് അനുഭവങ്ങളുമായി ഇനിയും എഴുത്ത്

  ReplyDelete
 31. "നാല് കാശ് സ്വന്തമായിട്ട് സമ്പാദിക്കാന്‍ തുടങ്ങിയിട്ടും "

  വരട്ടെ...വരട്ടെ...ഇനിയും വരട്ടെ....

  ReplyDelete
 32. നര്‍മ്മത്തില്‍ ചാലിച്ചുള്ള പുട്ടിന്‍റെ കഥ നന്നായിട്ടുണ്ട്.
  ആശംസകള്‍.

  ReplyDelete
 33. അടുത്ത നോട്ടത്തില്‍ കാണുന്നത് തകര്‍ന്നു കിടക്കുന്ന പുട്ടിന്‍ തരികളിലൂടെ സുനാമി അടിച്ച് കയറണ പോലെ ആവി പറക്കുന്ന കടലക്കറി കയറുന്ന കാഴ്ചയാണ്.

  SUPERB""""""

  ReplyDelete
 34. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  junctionkerala.com ഒന്ന് പോയി നോക്കൂ.
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

  ReplyDelete
 35. കൊള്ളാം കുഞ്ഞേ നിന്നിഷ്ടം !!........ :)

  ReplyDelete
 36. kollaam...puttum kadalayum super.

  ReplyDelete
 37. പുട്ടും കടലയും എന്ന പോസ്റ്റ്‌ നന്നായിടുണ്ട് ..ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ ഒരു Follower ആണ്.
  Best wishes
  Saranya
  http://www.foodandtaste.blogspot.com/
  http://worldofsaranya.blogspot.com/

  ReplyDelete
 38. അന്നത്തെ പുള്ളിയുടെ പ്രാതലും പുട്ടും കടലയുമായിരുന്നോ എന്ന്...
  മായിരുന്നോ???

  ReplyDelete
 39. വലിച്ചു നീട്ട്യാലും കൊഴപ്പമില്ല കേട്ടൊ

  ReplyDelete
 40. നല്ല പോസ്റ്റ്‌ .എല്ലാ വീട്ടിലെയും dialog സെയിം ആണ്. ആള് മാത്രമേ മാറുന്നുള്ളൂ .............................

  ReplyDelete
 41. പിണക്കം തീർത്ത “വിശപ്പ്” അല്ലെങ്കിൽ ആഹാരത്തോടുള്ള ആക്രാന്തം.
  മിക്ക വീടുകളിലെയും സ്ഥിരം കാഴ്ച.

  ReplyDelete
 42. നര്‍മ്മം ഇഷ്ടപ്പെട്ടു.. :) നല്ല എഴുത്ത്...

  ReplyDelete
 43. നന്നായി.....സസ്നേഹം

  ReplyDelete
 44. ഹാസ്യം നന്നായി വഴങ്ങുന്നു. പോരട്ടെ ഇങ്ങട്‌....

  ReplyDelete
 45. വറുത്തരച്ചുവച്ച ആ കടലക്കറിയുടെ മണം... ങൂം...!

  ReplyDelete
 46. എ. കെ. ആന്റണിയെപ്പോലെ പ്രതികരിക്കാതിരിക്കുന്ന ithu kalakki

  ReplyDelete
 47. പിണക്കം തീര്‍ത്ത 'പുട്ട്' valare prashamsaneeyam. oru nithya sambhavathe narmam chalichu bhavathmakamayi avishkarikkanulla iyalude kazhivu aparam thanne. iniyum nalla rachanakal pratheekshikkunnu. vaakchathuriyum vaachalathayum hasyavum idakalarthi veendum ezhuthuka. ella vidha bhavukangalum nerunnu.

  sansneham....

  ReplyDelete
 48. നല്ല ഒരു കുറ്റി പുട്ടും കടലക്കറിയും കഴിച്ച പോലെ ഇഷ്ടായി :)

  ReplyDelete
 49. കൊള്ളാം നന്നായിട്ടുണ്ട്

  ReplyDelete
 50. ഹ ഹ ഹ !

  ഗൊള്ളാം...

  കെട്ടോ!

  ReplyDelete
 51. Nice... nannayi varunnund... ishtappettu...

  ReplyDelete
 52. അല്ലേലും അമ്മയോടും അന്നത്തോടും പിണക്കമരുത്‌ എന്നല്ലേ.. :)

  ReplyDelete
 53. കടല കൂട്ടി പുട്ടടിച്ചതൊക്കെ ശരി, പക്ഷെ പെണ്ണു കിട്ടണമെങ്കില്‍ ഇതേ പരി പാടി ആവര്‍ത്തിച്ചേ മതിയാകൂ. ഒരിക്കലും എണീറ്റു പോരുമ്പോള്‍ കിടക്ക ശരിയാക്കാന്‍ നോക്കരുത് !.

  ReplyDelete
 54. അനിയാ കാച്ചിപ്പിള്ളീ,
  ഈ പുട്ടും ഗുസ്തിക്കുരുവും(കടല = ഗുസ്തിക്കുരു) ഒരു നല്ല കോമ്പിനേഷന്‍ ആണ് കേട്ടോ.
  ഇഷ്ടമാണെങ്കില്‍, ഒന്നുരണ്ടു കൂടി പറയാം.
  ഒന്ന്: പുട്ടും നോട്ടീസും.(നോട്ടീസ്‌ = പപ്പടം)
  രണ്ട്: പുട്ടും കോഴിക്കുരുകറിയും( കോഴിക്കുരു = കോഴി മുട്ട)
  മൂന്നു; പുട്ടും ഗ്യാസ്‌ കറിയും(ഗ്യാസ്‌ = ഉരുളക്കിഴങ്ങ്)
  അങ്ങിനെ ഒത്തിരിയുണ്ട്.
  നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!!

  ReplyDelete
 55. എനിക്കേറ്റവും ഇഷ്ടപെട്ട ഭക്ഷണമാണ് പുട്ടും കടലക്കറിയും .ഇവിടെയാണെങ്കി കിട്ടാനുമില്ല .ആ ചിത്രം കണ്ടപ്പോ വായില്‍ ഒരു ബോട്ട് ഓടിക്കാനുള്ള വെള്ളം ..ഇനി ഇങ്ങനെ ബ്രേക്ക്‌ ഫാസ്റ്റു വേണ്ടെന്നു വെയ്ക്കുബോള്‍ അറിയിക്കണേ .

  ReplyDelete
 56. nannayittuntu... verum bhangi vaakkalla... oro upamakalum narmmam thulumpunnu... iniyum thutaruka

  ReplyDelete
 57. നന്നായിട്ടുണ്ട് മാഷെ...

  ReplyDelete
 58. പുട്ട് കൊണ്ട് ചിരിയുണ്ടാക്കാനും പറ്റും എന്ന് മനസ്സിലായി. നന്നായിട്ടുണ്ട്.

  ReplyDelete
 59. ബ്ലോഗ്‌ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഓട്ട പ്രദക്ഷിണം ആണ് .പോസ്റ്റ്‌ വായിച്ചു ഇഷ്ടായി ഭാവുകങ്ങള്‍
  http://shibiram.blogspot.com/

  ReplyDelete
 60. തുറന്നു പറയന്നതുകൊണ്ട് വിഷമമൊന്നും കരുതരുത്. വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു! മക്കള്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍ അച്ഛന്മാര്‍ക്കും വിഷമുണ്ടാകും. ഞാനും ഒരച്ഛനാണ്. മാത്രമല്ല, എനിക്കുമുണ്ടായിരുന്നു അച്ഛന്‍. അഭിനന്ദനങ്ങള്‍!!

  ReplyDelete
 61. Jenith........ U said a simple subject in an interesting way........ Really good...... Though "put and kadala" is not available here, I felt hungry when I read ur description......;)

  ReplyDelete
 62. പുട്ടും കടലക്കറിയും ഒക്കെ അവിടെ നില്‍ക്കട്ടെ..!
  എന്താ എണീറ്റ്‌ പോകുമ്പോള്‍ ആ പുതപ്പും വിരിപ്പുമൊക്കെയൊന്നു നേരെയാക്കിയാല്‍...?
  ഇതാണ് എനിക്കും ചോദിക്കാനുള്ളത്‌..
  ഞാന്‍ ഓരോ ദിവസവും ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യം...!

  പുട്ട് പുരാണം കലക്കിട്ടോ..
  ഓരോന്നും എടുത്തു പറയുന്നില്ലാന്നു മാത്രം.

  ReplyDelete
 63. അടിപൊളി ആയിട്ടുണ്ട്‌ മൊതലാളീ.....

  ReplyDelete