04 April 2011

കാലന്‍റെ ആയുസ്സെത്ര?


"നമസ്കാരം യമപുരി ന്യൂസ്‌ ബുള്ളറ്റിനിലേക്ക് സ്വാഗതം...
യമപുരിയുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന യമരാജന്‍ അഥവാ കാലന്‍ ഓര്‍മ്മയായി...!!! മാസാവസാനം ടാര്‍ഗറ്റ് തികയ്ക്കാനുള്ള ഓട്ടത്തിനിടയില്‍ കേരളത്തില്‍ വെച്ച്  യമാരജനെയും സന്തതസഹചാരിയായിരുന്ന പോത്തിനെയും ഒരു 'ടിപ്പര്‍ ലോറി' ഇടിച്ചിട്ടിട്ട് പോവുകയായിരുന്നു, പോത്ത് സംഭവസ്ഥലത്ത് വെച്ചും യമരാജന്‍ യമപുരി മെഡിക്കല്‍ കോളെജിലേക്കുള്ള  യാത്രയ്ക്കിടയിലുമാണ് പരലോകവസം വെടിഞ്ഞത്... ഒരു കൊല്ലം ഏറ്റവും അധികം ആളുകളെ യമലോകത്ത്‌ എത്തിച്ച നവാഗത പ്രതിഭയ്ക്കുള്ള അവാര്‍ഡ് ടിപ്പര്‍ മത്തായിക്ക് സമ്മാനിരിക്കാന്‍ ഒരുങ്ങുകയായിരുന്ന യമപുരി ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. ഇനിയിപ്പോള്‍ യമരാജന്‍റെ പിന്‍ഗാമി ആര്? എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹത്തിന്‍റെ ജോലികള്‍ അദ്ദേഹത്തിനെക്കാള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുന്ന ടിപ്പര്‍ മത്തായിയെത്തന്നെ നിയമിക്കാന്‍ ആലോചന നടക്കുന്നതായി യമപുരിയില്‍ നിന്നും യമരാജന്‍റെ PA ചിത്രഗുപ്തന്‍ പറഞ്ഞു..."

സ്വപ്നത്തില്‍ നിന്നും ഞെട്ടി എണീറ്റ കാലന്‍ നെറ്റിയിലെ വിയര്‍പ്പു കണങ്ങള്‍ തുടച്ചു കളഞ്ഞ് റൂമിലെ A /C കൂട്ടി  ശേഷം പതിവ് പോലെ അന്നത്തെ മനോരമ പത്രം എടുത്തു നോക്കി. എല്ലാ ദിവസത്തെയും പോലെ തന്നെ അന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ടിപ്പര്‍ അപകടങ്ങളുടെ വാര്‍ത്തകള്‍ വായിച്ചു നെടുവീര്‍പ്പിട്ട കാലന്‍ പറഞ്ഞു "ദൈവമേ കാത്തോളണേ...!!! 

54 comments:

  1. കേരളത്തില്‍ ടിപ്പര്‍ ലോറികള്‍ അനുദിനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അപകടങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ്. കേരളത്തിന്‌ പുറത്തുള്ള എന്‍റെ ബ്ലോഗര്‍ സുഹൃത്തുക്കള്‍ ഇതൊക്കെ അറിയുന്നുണ്ടായിരുന്നോ എന്നെനിക്കറിയില്ല...

    ReplyDelete
  2. ഓ. അപ്പോൾ ടിപ്പറുകളാവുംല്ലേ താരങ്ങൾ 2021ലെ സെൻസസ് കണക്കു വരുമ്പോൾ! നന്നായി എഴുത്ത്.

    ReplyDelete
  3. നല്ല ആശയം .പക്ഷെ ഉറക്കം
    ഉണര്‍ന്ന യമ രാജന്‍ ഇനി ടിപ്പര്‍
    എന്ന സാധനത്തെ യമാപുരിക്ക്
    അയക്കാന്‍ തീരുമാനിച്ചു എന്ന്
    കഥ നിര്‍ത്തി ഇരുന്നെങ്കില്‍ കുറേകൂടി
    സൂപ്പര്‍ ആയേനെ.ഞങ്ങള് പ്രവാസികള്‍
    ഇതെല്ലം കണ്ടു പേടിച്ചു ഇരുപ്പാണ് ജെനിതെ
    ...നാട്ടില്‍ ഇതങ്ങു പാട്ട് ആക്കിക്കോ ....
    ആശംസകള്‍ ...

    ReplyDelete
  4. ഏതാനും വർഷം മുൻപ് കാലൻ തന്റെ സ്വന്തമായ പോത്തിനെ ഉപേക്ഷിച്ച് ഒരു ബൈക്ക് വാങ്ങാൻ ചിന്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ ചിന്ത മാറി; പോത്തിന് പകരം ഒരു ടിപ്പറിന് ഓർഡർ കൊടുത്തിരിക്കയാ,,,
    ജനിതകം സൂപ്പർ,,,

    ReplyDelete
  5. മകനെ.. പുതു ചിന്തകള്‍ ഉണ്ടല്ലോ.. സത്യം പറ നീ ജനിതക മാറ്റം സംഭവിച്ച പുതിയ ഇനം തന്നെ തള്ളെ..

    ReplyDelete
  6. ഈ ബ്ലോഗ് ആദ്യമായി കാണുകയാണ്‌.
    തലക്കെട്ടുനല്‍കിയിരിക്കുന്ന ഫോട്ടോ നന്നായിട്ടുണ്ട്.ഒരു വ്യത്യസ്ഥതയുണ്ട്.പിന്നെ പോസ്റ്റിനെക്കുറിച്ച്, നല്ല ചിന്ത. പക്ഷെ കുറേകൂടികാര്യങ്ങള്‍ ഉള്‍പെടുത്താമായിരുന്നു.
    ഈ ത്രെഡ് വിപുലമാക്കി എഴുതാന്‍ പറ്റിയ് ഒന്നാണ്‌.കുറേ സാധ്യതകള്‍ ഉണ്ട്.
    നല്ല പോസ്റ്റ്.

    ReplyDelete
  7. പാവം...കാലനും കാലക്കേടൊ...?

    ReplyDelete
  8. എത്രയോ കാലമായി ആളുകള്‍ സത്യത്തില്‍
    ആ പോത്തിനെ പേടിച്ചു കഴിയുകയാണു്
    അതു തട്ടിപ്പോയതു് സ്വപ്നത്തിലായിപ്പോയല്ലോ
    കഷ്ടം. കൊള്ളാം ഈ എഴുത്തു്.രാത്രി ജനാലക്കു
    സമീപം എന്തെങ്കിലും അമറല്‍ കേട്ട് പേടിച്ചു വിറച്ചു
    പനിച്ചാല്‍ അതും പോസ്റ്റു ചെയ്യണം.

    ReplyDelete
  9. ടിപ്പറില്‍ തൊട്ടു കളിക്കല്ലേ........ ടിപ്പറിങ്ങനെ പായുന്നുണ്ടേല്‍ അത് വേണ്ടപ്പെട്ടവര്‍ക്ക് നല്ല ടിപ്പ് കൊടുത്തിട്ടു തന്നെയാ.........അല്ല പിന്നെ.....

    ReplyDelete
  10. mm..kalan ini tipparil varunnathaanu nallath..

    ReplyDelete
  11. കൊള്ളാം നല്ല ഭാവന. :)

    കാലൻ ചിലപ്പോൾ ടിപ്പർ ലോറി ഡ്രൈവറന്മാർക്ക്, തന്റെ പണി സബ് കോണ്ട്രാക്റ്റ് കൊടുക്കാൻ ചാൻസുണ്ട്. പണി എളുപ്പമാകില്ലേ..!

    ReplyDelete
  12. ശരിയാ ജെനിത്... എന്നും ടിപ്പറുകള്‍ ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ചേ കേള്‍ക്കാനുള്ളൂ... നാട്ടിലെ വിശേഷങ്ങള്‍ നാട്ടിലുള്ളവരേക്കാള്‍ ആകാംക്ഷയോടെ നോക്കികാണുന്നവരാണ് ഞങ്ങള്‍ പ്രവാസികള്‍. കാലന്റെ അവസാനത്തെ പ്രാര്‍ഥന ഉഷാറായിക്ക്ണ്. ആശംസകള്‍

    ReplyDelete
  13. jenith ka visheshangal vayichu. but ith jenith ka vishesham alla, kalan ka vishesham anallo. Post valare nannayi. samoohathinte prasnangale itharathil avatharipikan kazhiyunath abhinandanarham thanne

    ReplyDelete
  14. priyaa surhuthe kadhakal ellam nannayitundu ente elaa aashamsakalum

    ReplyDelete
  15. ഹ ഹാ അതു കലക്കി...
    പണ്ട് എവിടെ പോത്തിനെ കണ്ടാലും കൂടെ കാലനുണ്ടോ എന്നു സൂക്ഷിച്ചു നോക്കിയിരുന്നവര്‍ ഇപ്പോ ടിപ്പര്‍ കാണുമ്പോ കൂടെ കാലനുണ്ടോന്നാ നോട്ടം...
    നന്നായിട്ടുണ്ട് ജനിത്...

    ReplyDelete
  16. വായിക്കാന്‍ നല്ല സുഖം, നല്ല ത്രെഡ്.
    എന്നാല്‍ ഇപ്പൊ കാണുന്ന ഒരു പ്രവണത കൂടി പറയട്ടെ, നമ്മുടെ നാട്ടില്‍ ടിപ്പര്‍ ലോറി ഇടിച്ചു മാത്രമാണോ റോഡില്‍ അപകടങ്ങള്‍ ഉണ്ടാകുന്നതു, മറ്റുള്ള വാഹനങ്ങള്‍ക്കും തുല്യ പങ്കില്ലേ ? ടിപ്പര്‍ ആണെന്കില്‍ അതിന്നെ കൂടുതല്‍ പ്രാധാന്യത്തോടെ കാണിക്കുകയല്ലേ മദ്യമങ്ങള്‍ ചെയ്യുന്നത്.
    ചിലപ്പോ എനിക്ക് തോനിയതാകം

    ReplyDelete
  17. കൊള്ളാല്ലോ....നാട്ടിലെങ്ങും ടിപ്പരായി എന്തേ

    ReplyDelete
  18. കാലൻ പോത്തിനെ മാറ്റി ടിപ്പരിൽ വരാൻ സാധ്യത കാണുന്നു.ൽ മണൽ മാഫിയക്കാരെ അടുത്തെത്താൻ കാലനു കഴിയില്ല എന്ന ഒരു ആരോപണത്തിനുള്ള മറുപടിയാത്രേ ഈ വാഹനമാറ്റം.. :)

    ReplyDelete
  19. കടുവയെ കിടുവ പിടിക്കുക, തീക്കട്ടയെ ഉറുമ്പരിക്കുക, എന്നിങ്ങനെയുള്ള ചൊല്ലുകൾ ഇത്തരം അവസ്ഥയ്ക്ക് വേണ്ടി ഉണ്ടാക്കിയുട്ടുള്ളതാവും. ഒടൂവിൽ കളളനെ കാവലേല്പിക്കുന്ന സ്ഥിതി. സറ്റയർ മോശമില്ല

    ReplyDelete
  20. കാലനും കാലനാം
    വീലുള്ള കാലൻ

    ReplyDelete
  21. കാലനും കാലന്‍.:)
    ആക്ഷേപഹാസ്യം നന്നായിട്ടുണ്ട്..

    ReplyDelete
  22. ദൈവമേ കാത്തോളണേ...!!!

    ReplyDelete
  23. അടിപൊളി മച്ചാനെ simple so humble എന്നൊക്കെ പറയും പോലെ ugran

    ReplyDelete
  24. ടിപ്പര്‍ ലോറി കാണുമ്പോള്‍ ശെരിക്കും ഒരു ഭയാനക രൂപമാണ്‌ എന്റെ മനസ്സില്‍ ........
    നന്നായിട്ടുണ്ട് കൂട്ടുകാരാ.....വളരെ രസകരമായി എഴുതിയിട്ടുണ്ട്

    ReplyDelete
  25. എറണാകുളം ജില്ലയിലെ കാലന്റെ പണിക്ക് ഇപ്പോള്‍ ക്വട്ടേഷന്‍ ഭാഗികമായി കിട്ടിയിരിക്കുന്നത് ടിപ്പര്‍ മത്തായി ആന്‍ഡ്‌ കമ്പനിക്കാണ് ..പ്രൈവറ്റ് ബസുകാരുമായി മത്സരിച്ചാണ് അവര്‍
    പകുതി കരാര്‍ സ്വന്തമാക്കിയതെന്ന് ഞങ്ങളുടെ കൊച്ചി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാരണ വര്ഷം ഇരു കമ്പനികളുടെയും പെര്ഫോര്‍മന്സു കണക്കാക്കി കൂടുതല്‍ പേരെ കൊല്ലുന്ന കമ്പനിക്ക് തുടര്ക്കരാര്‍ നല്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് യമപുരി വക്താവ് ചിത്രഗുപ്തന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

    ReplyDelete
  26. Thanks for your mail ;-)
    I cannot read your mail :(

    Have a nice week-end
    hugs from The Netherlands

    ReplyDelete
  27. ടിപ്പറല്ല വില്ലന്‍, ആര്‍ത്തിയാണ്, അഴിമതിയാണ് വില്ലന്‍
    Tipper is just a machine
    shift your focus

    ReplyDelete
  28. മെയില്‍ വഴി വന്നതാണു..
    വിശദമായ വായനക്ക് തിരികെയെത്താം..
    ആശംസകളോടെ...

    ReplyDelete
  29. തമാശയായിട്ടാണ് പറഞ്ഞതെങ്കിലും സംഭവം ഗൌരവമുള്ളതാണ്...സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് കൂടുതലും അപകടങ്ങളില്‍പ്പെടുന്നത്..സറ്റയര്‍ നന്നായി...

    ReplyDelete
  30. ശരിയാണ്...അറുതിയില്ലാത്ത ഈ അപകടമരണങ്ങള്‍ ..ഒരു പാട് തോരാത്തകണ്ണുനീരുകള്‍ ബാക്കിയാക്കുന്നു....ഇതിനെതിരില്‍ ഒരു മാറ്റിത്തിരുത്തല്‍ എന്നാണാവോ ഉണ്ടാവുക...ജെനിത്...നല്ല കാഴ്ചപ്പാട്....തുടരുക......

    ReplyDelete
  31. അണ്ണാ കലക്കി .............!!!!!!!!!!!!!
    തകര്‍പ്പന്‍ എഴുത്ത്.

    ReplyDelete
  32. ടിപ്പറുകളുടെ അതിക്രമം ദിവസവും പത്രങ്ങളില്‍ കാണാം ഇവരെ നിയന്ത്രിക്കാന്‍ ഒരു വകുപ്പുമില്ലേ?!!

    ആക്ഷേപഹാസ്യം നന്നായി.

    ReplyDelete
  33. ഇത് കൊള്ളാം... കലക്കിണ്ട്... :)

    ReplyDelete
  34. കൊള്ളാം ....നല്ല പോസ്റ്റ്‌ ...ഇതിനെതിരെ എന്ത് ചെയ്യാന്‍ കഴിയും ?..

    ReplyDelete
  35. ചേളന്നുരു നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും ദിവസവും ബൈക്കില്‍ യാത്ര ചെയ്യുന്ന ഈയുള്ളവന്‍,പലപ്പോഴും ടിപ്പര്‍ കാലന്റെ മുഖം ശരിക്കു കണ്ടിട്ടുണ്ട്.ഒന്ന് രണ്ടു തവണ കൊണ്ടു പോയെന്ന് ഉറപ്പിച്ചതുമാണ്....മക്കളുടെ ഭാഗ്യം.എന്തു ചെയ്യാനാണ്.,ഈ കാലനെ പിടിച്ചു കെട്ടാന്‍ ഇവിടെ ആരുമില്ലല്ലോ.കക്കോടി പാലത്തിനപ്പുറത്ത് ഹെല്‍മറ്റ് ബെല്‍റ്റ് വേട്ട ശുഷ്കാന്തിയോടെ നടത്തുന്ന ഏമാന്മാരുടെ മുന്നിലൂടെ കാലന്‍ ഇരതേടിപ്പായുന്നത് ഞാനെത്ര തവണ കണ്ടിട്ടുള്ളതാണ്....നല്ല പോസ്റ്റ്.

    ReplyDelete
  36. ഏകദേശം പത്തു വര്ഷം മുന്‍പാണ്‌ എന്റെ പ്രിയ മാഷിനെ ..ടിപ്പര്‍ കൊണ്ടുപോയത് .....
    ഈ പോസ്റ്റ്‌ ഒരു ഒര്മപ്പെടുതലായി...........

    ReplyDelete
  37. ടിപ്പര്‍ യമകാലന്‍ കിടിലന്‍

    ReplyDelete
  38. നര്‍മ്മത്തില്‍ മര്‍മ്മം ഉണ്ട്.

    കലികാലം വന്നാല്‍ കാലനും ചാകും
    എന്നാല്‍ കാലന്റെ കാലനു എപ്പോഴും നല്ലകാലമാകില്ല
    നാട്ടുകാര്‍തന്നെ കാലന്റെ കാലു തല്ലിയൊടിക്കും.

    ReplyDelete
  39. പലപ്പോഴും ചിന്തിപ്പിച്ചിട്ടുള്ള കാര്യമാണ് ടിപ്പറുകളുടെ മരണ പാച്ചില്‍.
    കണ്ടെത്തി ചികില്‍സിക്കേണ്ട അടിയന്തിര പ്രശ്നം

    അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  40. ദൈവമേ കാത്തോളണേ...!!! അത്രയെ പറയാനുള്ളൂ, മുമ്പേ കേട്ട വിഷയമാണെങ്കിലും നല്ല അവതരണം

    ReplyDelete
  41. വിനോദ് കോവൂര് എന്ന മിമിക്രി താരം അവതരിപിച്ച കാലന്‍ എന്ന നാടകം ഓര്ത്തു പോയി .. കണ്ടില്ലെങ്കില് കാണനം.. യൂട്യൂബിലുണ്ട്.

    ReplyDelete
  42. യമന്‍ ഇല്ലേലും ഇനി കുഴപ്പം ഇല്ല നമ്മുടെ ലീഡര്‍ ഇപ്പോള്‍ അവിടെ കാണുമല്ലോ

    ReplyDelete
  43. എനിക്കും ഇഷ്ടമായി എന്ന് ഈ സ്ടാടസില്‍ പോസ്റ്റുന്നു ..

    ReplyDelete
  44. കൊള്ളാലോ.. :)

    ReplyDelete
  45. സറ്റയര്‍ നന്നായി..അനുവേലം തുടരുക...എല്ലാ ആശംസകളും

    ReplyDelete
  46. കൊള്ളാം..രസകരമായ അവതരണം..വീണ്ടും വരാം..

    ReplyDelete
  47. വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. 2 ആഴ്ച്ചയായിട്ട് പലവിധ തിരക്കുകളിലായിപ്പോയി അതുകൊണ്ടാണ് ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ക്ക് പ്രത്യേകം മറുപടി നല്കാന്‍ കഴിയാതിരുന്നത്. ഇനിയും ഇതുവഴി വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്, ടിപ്പര്‍ ലോറികള്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാക്കതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്...

    സസ്നേഹം
    ജെനിത്

    ReplyDelete
  48. nice jenith as usual ....

    ReplyDelete
  49. നന്നായി...ആദ്യമായാണ്‌ ഇതിലേ..വീണ്ടും വരാം..

    ReplyDelete
  50. ӏ just couldn't leave your website prior to suggesting that I extremely loved the standard information an individual supply in your guests? Is going to be again steadily in order to investigate cross-check new posts
    Review my website ; samsung galaxy s3

    ReplyDelete
  51. I know thіs site preѕеntѕ quality bаѕed аrticles anԁ
    οthеr informаtion, іs there any other web site whiсh рresents theѕe things
    in qualіty?
    Feel free to surf my page :: pikavippii

    ReplyDelete