19 June 2011

എങ്ങനെ 'NO' പറയാം

രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള  മലയാള മനോരമയുടെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി മാത്രം പ്രസിദ്ധീകരിക്കുന്ന മാഗസിന്‍ ആണ് 'കുടുംബരമ' അതിലേക്കു വേണ്ടി Soft skills അടിസ്ഥാനമാക്കി ഒരു ആര്‍ട്ടിക്കിള്‍ എഴുതിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ പറ്റിപ്പോയതാണ്. അവരെല്ലാവരും അനുഭവിച്ചു, ഇനി നിങ്ങളും കൂടി അനുഭവിച്ചു കൊള്‍ക... :)


ചില അവസരങ്ങളില്‍ പറഞ്ഞിരിക്കേണ്ടതും എന്നാല്‍ പലപ്പോഴും എനിക്കയ്ക്കടക്കം പലര്‍ക്കും പറയാന്‍ പറ്റാതെ വന്നിട്ടുള്ളതുമായ ഒരു വാക്ക് അതാണ് ' No '. എന്നാല്‍ ഞാന്‍ പറയുന്നു പാചകം ഒരു കലയാണെന്നൊക്കെ പറയുന്നത് പോലെ ചില അവസരങ്ങളില്‍ നല്ല രീതിയില്‍ ' No ' പറയുന്നതും ഒരു കലയാകുന്നു. കല കലാമണ്ടലത്തില്‍ പഠിപ്പിക്കാത്തത് കൊണ്ടും, വിജയകരമായി അത് പറയുന്ന കലാകാരന്‍മാര്‍ നാട്ടില്‍ കുറവായത് കൊണ്ടും, കലയുടെ മാഹാത്മ്യം മനസിലാക്കി നമ്മളത് സ്വയം പഠിച്ചെടുക്കേണ്ടാതാകുന്നു. കാരണം ആത്മവിശ്വാസത്തോടു കൂടി Yes എന്ന് പറയുന്നത് പോലെ തന്നെ ഭംഗിയായി No എന്ന് പറയാനും ഒരാള്‍ പഠിച്ചിരിക്കണം. അയാളാണ് ഒരു യദാര്‍ത്ഥ '.പ്രൊഫഷണല്‍'

പലപ്പോഴും പലരും No പറയാന്‍ മടിക്കുന്നതിന് പുറകിലുള്ള കാരണം അത് കേള്‍ക്കേണ്ടി വരുന്നയാളെ മുഷിപ്പിക്കേണ്ടി വരുമല്ലോ എന്ന മുഷിഞ്ഞ ഒരു ചിന്തയാണ്. എന്‍റെ അഭിപ്രായത്തില്‍ അങ്ങനെ ചിന്തിക്കുന്ന സമയം കൊണ്ട് Yes പറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ പാട്ട് സീന്‍ forward ചെയ്യുന്നത് പോലെ മനസ്സില്‍ ഒന്ന് fast forward ചെയ്തു നോക്കിയാല്‍ മതി, അപ്പോള്‍ BP കൂടുന്നതായും, ഹൃദയം 'No No' 'No No' 'No No' എന്ന താളത്തില്‍ മിടിക്കുന്നതായും താളം വാക്കുകളായി പുറത്തു വരുന്നതും അനുഭവിച്ചറിയാവുന്നതാണ്. അങ്ങനെ No പുറത്തേക്കു വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്.

ചില അവസങ്ങളില്‍ No എന്ന് പറയുന്നത് അത് പറയാതിരിക്കുന്നതിനെക്കള്‍ അപകടമുണ്ടാക്കാറുണ്ട്. എന്തുകൊണ്ട് No? എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലാതെ വരുമ്പോഴാണത്. ശക്തവും വ്യക്തവുമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ നമ്മുടെ No ന്യായീകരിക്കപ്പെടാം. അതുപോലെതന്നെ ചിലരോട് മുഖത്തടിച്ചത് പോലെ ഒറ്റയടിക്ക് No പറയുന്നതിന് പകരം മധുരത്തില്‍ പൊതിഞ്ഞു കൊടുക്കുന്ന ഹോമിയോ മരുന്ന് പോലെ അല്പം മധുരമൊക്കെ ചേര്‍ത്ത്, വളഞ്ഞ് മൂക്ക് പിടിക്കുന്നത്‌ പോലെ ഇത്തിരി വളഞ്ഞു ചുറ്റി No പറയുക എന്ന മാര്‍ഗവും സ്വീകരിക്കാവുന്നതാണ്. "നാളെ മുതല്‍ നീയാണ് എന്‍റെ സ്ഥാനത്ത്...!!! എന്ന് പടച്ച തമ്പുരാന്‍ നമ്മളോട് പറഞ്ഞാലും ഇപ്പറഞ്ഞ രീതിയിലാണ് No പറയുന്നതെങ്കില്‍ കുഴപ്പമില്ല.

ഉദാഹരണം:-

പടച്ചോന്‍ : "ജെനിത്തെ നിന്നെ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു! അത്തുകൊണ്ട് എന്‍റെ ചുമതലകള്‍ മുഴുവന്‍ ഞാന്‍ നിന്നെ ഏല്‍പ്പിക്കുകയാണ്, നാളെ മുതല്‍ നീയാണ് എന്‍റെ സ്ഥാനത്ത്...!!! എനിക്ക് കുറച്ചു നാള്‍ ഒരു വിശ്രമവും ആവുമല്ലോ... എന്തു പറയുന്നു?" ഞാന്‍ : "എന്‍റെ പോന്നു പടച്ചോനേ... ഞാന്‍ അതിനു ശരിയാവില്ല. സ്ഥാനത്ത് ഇരിക്കാന്‍ മാത്രമുള്ള പക്വതയോ വിവരമോ കഴിവുകളോ എനിക്കില്ല. പിന്നെ ഞാന്‍ സ്ഥാനത്ത് വന്നാല്‍ ഒരുപക്ഷെ സ്വര്‍ഗത്തിലെ maintenance വര്‍ക്കുകള്‍ക്ക് പകരം സ്വന്തം വീടിന്‍റെ maintenance വര്‍ക്കുകളില്‍ കൂടുതല്‍ ശ്രദ്ധിച്ചെന്നു വരാം, വേണ്ടപ്പെട്ട ചിലരുടെ പ്രാര്‍ത്ഥനകളോട് പ്രത്യേക താല്പര്യം കാണിച്ചേക്കാം, സ്വന്തം നിലയോര്‍ക്കാതെ tention വരുമ്പോള്‍ "ദൈവമേ" എന്ന് വിളിച്ചേക്കാം, മാത്രമല്ല ഞായറാഴ്ചകളില്‍ ഒരു സിനിമയ്ക്ക് പോകാനോ വൈകുന്നേരങ്ങളില്‍ ഒന്ന് ബീച്ചില്‍ പോയിരിക്കാനോ എനിക്ക് പറ്റുകയുമില്ല. അതുകൊണ്ട് പടച്ചോന് ഒന്നും തോന്നരുത്, എനിക്കതിന് കഴിയില്ല"

ഇത് മുഴുവന്‍ ചെക്കിങ്ങിന്‍റെ സമയത്ത് പോലീസുകാരോട് കാണിക്കുന്ന വിനയത്തോടു കൂടിയും close - up പുഞ്ചിരിയോട്‌ കൂടിയും പറഞ്ഞാല്‍, പടച്ചോനാണെങ്കിലും പറയും കൊയയപ്പ്ല്ലാ ഞമ്മള് ബേറെ ആളെ നോയ്ക്കോളം മോനേ ന്ന്...!. ഇതില്‍ ചിരി എന്ന് പറയുന്നത് ബോബന്‍റെയും മോളിയുടെയും കൂടെ പട്ടി എന്ന പോലെ, പറഞ്ഞുകൊണ്ടിരിക്കുന്ന സമയം മുഴുവനും മുഖത്ത് വേണ്ട ഒന്നാണ്. കാരണം അനിഷ്ടമുണ്ടാക്കുന്ന ഒരുവിധപ്പെട്ട കാര്യങ്ങളും നല്ല ഒരു ചിരിയോടു കൂടി നമ്മള്‍ക്ക് പറയാവുന്നതാണ്. അങ്ങനെ പറഞ്ഞാല്‍ കേള്‍ക്കുന്നയാള്‍ക്ക് ഇങ്ങോട്ട് No എന്ന് പറയാന്‍ പറ്റാതാകും. ഇക്കാര്യത്തില്‍ വല്ല സംശയവും ഉണ്ടെങ്കില്‍ യൂട്യൂബില്‍ കയറി "You Can Say Anything with a Smile" Ad Campaign നോക്കുക. വല കട്ട്‌ ആണെങ്കില്‍ സ്വയം പരീക്ഷിച്ചും നോക്കാവുന്നതാണ്. ദേ, ഞാന്‍ തുടങ്ങി...

ആര്‍ട്ടിക്കിള്‍ ഇഷ്ടപ്പെട്ടു എന്നും പറഞ്ഞു നേരില്‍ കാണുമ്പോള്‍ ആരും ഓട്ടോഗ്രാഫ് ചോദിക്കുകയോ ഡിന്നറിന് ക്ഷണിക്കുകയോ ഒന്നും ചെയ്യരുത് എനിക്കത് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് 'No'

(ഇത് ചിരിച്ചു കൊണ്ട് പറയുന്ന എന്‍റെ മുഖം മനസ്സില്‍ സങ്കല്‍പ്പിക്കുക. പേടിയാകുന്നുണ്ടെങ്കില്‍ അതൊഴിവാക്കാം...)

54 comments:

  1. ചിലരുടെയൊക്കെ മുഖത്ത് നോക്കി "No... എന്നെക്കൊണ്ട് പറ്റില്ല" എന്ന് പറയാന്‍ കഴിയാഞ്ഞതു കാരണം എനിക്കു കിട്ടിയിട്ടുള്ള എട്ടിന്‍റെ പണികള്‍ ചില്ലറയല്ല...

    ReplyDelete
  2. :)

    http://www.mathrubhumi.com/health/mental-health/wellness-193819.html

    ഇന്നലെ വായിച്ചത്..

    ReplyDelete
  3. തക്കസമയത്തെ ഒരു “നോ” എന്തെല്ലാം ഗുണം ചെയ്യുമെന്നോ!!

    ReplyDelete
  4. You have to say "No " when you have to " എന്നൊരു ചൊല്ലു തന്നെ ഉണ്ട്‌.

    പല ട്രെയിനിങ്ങിലും പഠിപ്പിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഉപയോഗത്തില്‍ വരുത്താനാകാതെ അക്കിടി പറ്റിയിട്ടുള്ള ഒരു മണ്ടന്‍

    ReplyDelete
  5. നോ പറയുക, പറയുന്നത് പോലെ
    അത്ര എളുപ്പം അല്ല ..

    ishtappettu. ennaalum കുറച്ചു practical കാര്യങ്ങള്‍ കൂടി
    ചേര്‍ത്തു ഒരു കാമ്പുള്ള സംഭവം
    ആകാമായിരുന്നു.ഇതില്‍ നിന്നു yes
    പറയാന്‍ ഒന്നും കിട്ടിയില്ല കേട്ടോ ..

    ReplyDelete
  6. ഈ പോസ്റ്റിനു നന്ദി.

    ReplyDelete
  7. കൊള്ളാം...NO പറയാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും..എനിക്കും ആ അസുഖം ഉണ്ടായിരുന്നു..പണി കിട്ടി തുടങ്ങിയപ്പോള്‍ താനേ YES പറഞ്ഞു പഠിച്ചു..

    ReplyDelete
  8. വിഷയം നല്ലത്.. അറിഞ്ഞിരിക്കേണ്ടത്

    ഇത്തിരി കൂടി ശാസ്ത്രീയമായി തന്നെ അറിയന്‍ അഗ്രഹം

    ReplyDelete
  9. ഈ പോസ്റ്റ്‌ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാല്‍ NO എന്ന് പറയാന്‍ വിഷമമുണ്ട് . അതിനു പകരം ഇതില്‍ പ്രതിപാദിച്ചപോലെ,
    'ജെനിത്തെ, YES എന്ന് ഉറക്കെപറഞ്ഞില്ലെങ്കിലും,ഇത് ഇഷ്ടപ്പെടാതിരിക്കാന്‍ ന്യായമായ കാരണങ്ങള്‍ ഒന്നും ഞാന്‍ കാണാത്തതിനാല്‍ NO പറയാന്‍ എനിക്ക് തല്‍കാലം വിഷമമുണ്ട്' എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

    ReplyDelete
  10. ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍...........

    ReplyDelete
  11. no പറയാൻ പലപ്പോഴും പ്രയാസപ്പെട്ടിട്ടുണ്ട്.

    ReplyDelete
  12. ജെനിത്തിന്റെ രീതിയില്‍ കുറച്ചുകൂടി പൊലിപ്പിച്ച് എഴുതിയിരുന്നെങ്കില്‍ വളരെയധികം നന്നാവുമായിരുന്നു കാരണം ജെനിത്തിന്‍റെ മെയില്‍ കാണുമ്പോള്‍ ഓടി വരും..,മനസ്സ്‌ തുറന്നൊന്നു ചിരിക്കാല്ലോ..!!

    ReplyDelete
  13. ജെനിത്തെ, ഒരു ഓട്ടോഗ്രാഫ് തരുമോ പ്ലീസ്‌...
    'നോ' എന്ന് മാത്രം പറയരുത്... :)
    പോസ്റ്റ്‌ ഇഷ്ടായിട്ടോ... സാധാരണ നടക്കാറുള്ള ഏതെങ്കിലും
    ഒരു സംഭവം ഉദാഹരണം ആയി പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെ...

    ReplyDelete
  14. പോസ്റ്റ്‌ ഇഷ്ടായിട്ടോ...

    ReplyDelete
  15. നിനക്ക് തട്ടുകടയുടെ വക ചൂടായിട്ടു ഒരു ചായ !!!!!!!!

    ReplyDelete
  16. കൃത്യസമയത്ത് no പറയാനായാല്‍ കുറേ ടെന്‍ഷല്‍ കുറഞ്ഞുകിട്ടും. കഴിയാത്ത കാര്യത്തില്‍ yes പറഞ്ഞ് പിന്നീട് നമ്മള്‍ തന്നെ നെട്ടോട്ടമോടേണ്ടിവരും, ഒരുപാട് ടെന്‍ഷന്‍ അടിക്കേണ്ടിയും വരും. നല്ല പോസ്റ്റ്...

    ReplyDelete
  17. കൊള്ളാം !!!

    ReplyDelete
  18. ഇമ്മിണി വല്ല്യ നോ......................

    ReplyDelete
  19. ഒന്നു കൂടി ഉഷാറാക്കാമായിരുന്നൂട്ടോ...

    ReplyDelete
  20. :)ഒരു ചിരിയില്‍....

    ReplyDelete
  21. അതു ശരി, ഇപ്പോഴും ബോബനും മോളിയും അവീടെയൊക്കെ ചുറ്റിക്കറങ്ങുന്നുണ്ടോ? അവരൊക്കെ അവിടന്നു ഇറങ്ങിപ്പോന്നതല്ലെ?. നോ ,ഇതു ശരിയാവില്ല എന്നു പറയാനെന്തോ മനസ്സു വരുന്നില്ല!പ്രത്യേകിച്ചും ജെനിത് പറയുമ്പോള്‍.......എന്നു വെച്ച് യെസ് പറയാനൊ...? .ഞാനോ അതു പറ്റില്ല!.പിന്നീടാവാം...!

    ReplyDelete
  22. ഹി ഹി...ഇന്നലെ ഞാനെന്റെ അടുത്ത സുഹൃത്തിനെ ഈ ഫോര്‍മാറ്റില്‍ പിന്തിരിപ്പിച്ചതേ ഉള്ളൂ..

    ReplyDelete
  23. vayichu... hasyathil ninnum onnu maari pidichu nokk... just a try nadathi nokk... lets see...

    Jinesh

    ReplyDelete
  24. I have nothing to say except ... Noooooooooo

    ReplyDelete
  25. nannayitundu...

    ReplyDelete
  26. NO പറയേണ്ടിടത്ത് പറഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ കുടുങ്ങും, ജെനിത്. അത് പഞ്ചാരയില്‍ പൊതിഞ്ഞു പറയാന്‍ ചിലപ്പോള്‍ നേരം പോലും കിട്ടിയെന്നു വരില്ല. പോസ്റ്റ്‌ ഇഷ്ട്ടം ആയി.

    ReplyDelete
  27. ജെനിതകവിശേഷങ്ങളില്‍ 'എങ്ങനെ NO പറയാം' എന്ന പേരില്‍ ഒരു പുതിയ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്...
    LINK - http://jenithakavisheshangal.blogspot.com/
    സൗകര്യം പോലെ വായിച്ചിട്ട് അഭിപ്രായം അറിയിക്കുമെന്ന് വിശ്വസിക്കുന്നു.
    സസ്നേഹം
    ജെനിത്

    ithu vaayichu no parayaan pattanjath kondu ente ithra time poyennu nokiyee

    ReplyDelete
  28. മഹനേ...!! ഇപ്പളാ ഇതു കണ്ടത്..! നന്നായിട്ടൊണ്ട്..!ഞാനും ഒരു പാവം “യെസ്” കാരനായിരുന്നു.
    പിടിച്ചുനില്‍ക്കാന്‍ പറ്റണില്ല..! അതുകോണ്ടിപ്പോ കുറെയൊക്കെ “നോ”യും തട്ടിവിടുന്നുണ്ട്..!
    എഴുത്ത് അത്ര പോരാന്ന് പറയണോ..? നോ..നോ..ഞാന്‍ പറയില്ല..നന്നായീട്ടോ..!
    ആശംസകള്‍..!

    ReplyDelete
  29. puthiyathonnum kaananillallo???? pani nirthi poyaaaaaa?

    ReplyDelete
  30. comment-ചെയ്യാനും blog വീണ്ടും സന്ദര്‍ശിക്കാനും വൈകി..മറവി തന്നെ പ്രശ്നം.ഏതായാലും താങ്കളുടെ ബ്ലോഗ്‌ എന്‍റെ' ഇഷ്ട ബ്ലോഗ്' ലിസ്റ്റില്‍ ചേര്‍ക്കുന്നുണ്ട്.ആശംസകള്‍ !!

    ReplyDelete
  31. കമന്റ് ഇടുമ്പോൾ ചിലർക്ക് നോ പറയാൻ മടിയാണ്..

    എന്നാൽ ഇതിൽ "യെസ്" പറയുന്നു..

    സംഗതി ഓക്കെ ആണ്..

    കുറച്ചുകൂടി വിശദീകരണം വേണ്ടീയിരുന്നു

    ReplyDelete
  32. Eyy jenith ... Blog nannyittund... Ee 'NO' Parayanulla Kalaviruth kelkkunnavanum undenkil Parayunnath veruthe aville....

    ReplyDelete
  33. വാസ്തവം ജെനിത്, കൃത്യസമയത്ത് ഒരു NO പറയാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് പിന്നീട് പലപ്പൊഴും ആലോചിച്ചിട്ടുണ്ട്...

    ReplyDelete
  34. പലപ്പോഴും ഇങ്ങനെ ബോള്‍ഡ് ആയി നോ പറയാന്‍ എനിക്ക് പറ്റിയിട്ടില്ല.. അതിന്റെ ഭവിഷത്ത് നല്ലോണം കിട്ടി ബോധിച്ചിട്ടും ഉണ്ട് ..എന്നാലും ഇപ്പോഴും എന്ടോ ഒരു ഇത്..ഹി ഹി..

    ReplyDelete
  35. നോ കമന്റ്സ്… നോ, നോ നോ… നോമോർ!

    ReplyDelete
  36. നോ എന്ന് പറയേണ്ടിടത്തും,അല്ലാത്തിടത്തും ഒക്കെ എസ് പറഞ്ഞു കൊയമാന്തരത്തില്‍ ആകാറുണ്ട്..
    എന്നാലും ഈ "നോ" ക്ക് ഇത്രീം വലുപ്പമുണ്ടെന്നു ഇത് വായിച്ചപ്പോഴാ ബോധ്യപ്പെട്ടത്‌.
    എന്നാലും എനിക്കുറപ്പില്ല ഞാന്‍ നോ പറയുമെന്ന്..

    രസകരമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു..

    റമദാന്‍ മുബാറക്....

    ReplyDelete
  37. no parayendi varumo ee lekhanathod. athra pora ennoru thonnal.

    ReplyDelete
  38. എത്ര ശരി......നോ..... എന്ന് പറയാൻ ഞാൻ ശീലിച്ചിട്ടില്ലാ...അത് കൊണ്ട് തന്നെ ജീവിതത്തിൽ ഒരു പാട് നഷ്ടപ്പെട്ടിട്ടുമുണ്ട്.... പിരിവ് കാരുടെ അടുത്തും,പരസ്യക്കാരുടെയടുത്തും ഇനിയെങ്കിലും...നൊ എന്ന് പറയാൻ ശീലിക്കുകയാണ് ഞാനും....ഈ എഴുത്തിന് എല്ലാ ഭാവുകങ്ങളും....

    ReplyDelete
  39. പ്രിയപ്പെട്ട ജെനിത്,
    അല്പം കൂടി ഉദാഹരണങ്ങള്‍ കൊടുത്തു,ഈ പോസ്റ്റ്‌ കുറേകൂടി നന്നാക്കാമായിരുന്നു!അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുക....'നോ' എന്ന് പറയാന്‍ പഠിച്ചേ മതിയാകു....ഒരു പാട് പ്രശ്നങ്ങള്‍ ഒഴിവാക്കാം!
    നര്‍മം,നന്നായി വഴങ്ങുന്നു!
    സസ്നേഹം,
    അനു

    ReplyDelete
  40. machaa kollaam pakshe narmmathinte range kurachukoode koottamaayirunnu,,,,,,,,njan ethil kooduthal pretheekshikunnu.eni vallorum article ezhuthaan sameepichaal "NO" parayunnathu aayirikkum nannavukka(chumma).

    ente jeevitha nireekshana pareekshanagalude adisthaanathil ulla nigamanam enthennu vechaal boysinekkal kooduthal girls aanu "NO" parayunnathil midukkikkal.ethra ethra peru enodu NO paranjirikkunnu apozhellam njaan chodhichathu onnu maathram "DO U LOVE ME?"

    ReplyDelete
  41. പോസ്റ്റ്‌ ഇഷ്ടായിട്ടോ .........അതുകൊണ്ട് എങ്ങിനെ "No" പറയും എന്നാ ഇപ്പൊ ചിന്ദിക്കുന്നത് ....

    ReplyDelete
  42. Excellent article :) Keep writing :)
    Saranya
    http://www.foodandtaste.blogspot.com/

    ReplyDelete
  43. എനിക്ക് ഒരു gift തരാന്‍ ആഗ്രഹമുണ്ട് പക്ഷെ നീ no പറയും എന്നത് കൊണ്ട് ഞാന്‍ ആ ആഗ്രഹം ഒഴിവാക്കി ........................00966506362447najeeb

    ReplyDelete
  44. you are correct man..
    no ennu parayan dairyam illathavarkk pattoollaaa,

    ReplyDelete