13 January 2012

ആശയങ്ങള്‍

അനുഭവങ്ങളും ചിന്തകളും തമ്മിലുള്ള വേഴ്ച്ചകളിലാണ്
ആശയങ്ങള്‍ ഉരുവാകുന്നത്...
ചിലപ്പോഴത് സുഖ പ്രസവമായിരിക്കാം, ചിലപ്പോഴത് സിസേറിയനും
മറ്റു ചിലപ്പോള്‍ മനസില്ലാ മനസ്സോടെ, കുറ്റബോധത്തോടെ അബോര്‍ഷന്‍ നടത്തേണ്ടിയും വന്നേക്കാം
ആശയങ്ങളുടെ ഗര്‍ഭകാലം എത്രയെന്നു പറയുക സാധ്യമല്ല
ആ പേറ്റുനോവ്‌ അനുഭവിച്ചറിഞ്ഞവര്‍ക്കറിയാം
ഒരിക്കലത് പുറം ലോകം കാണുമ്പോഴുള്ള സംതൃപ്തിയോ വാക്കുകള്‍ക്കതീതം
പുറത്തെത്തിക്കഴിഞ്ഞാലോ... ജനുസിന്‍റെ ഗുണമനുസരിച്ച് ചിലത് വളരും ചിലത് തളരും
ആരോഗ്യമുള്ളവ മറ്റു ആശയങ്ങള്‍ക്ക് ജന്‍മം നല്‍കി പെറ്റു പെരുകും
അതില്‍ ചിലത് കാലത്തെ അതിജീവിക്കും, അല്ലാത്തവ ണ്‍മറയും
അതിജീവിച്ചവ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കും...

"What an idea sir jee!!"

27 comments:

  1. ആശയങ്ങൾ എല്ലാവർക്കും എപ്പോഴും ഇങ്ങനേയൊക്കെത്തന്നെയാ ജെനിത്. ചിലപ്പോൾ ഒരു ത്രെഡ് കിട്ടിയാൽ ഒരുപാട് പോസ്റ്റുകൾ തരം എഴുത്തുകൾ എഴുതാൻ സഹായിക്കും, ചിലപ്പോൾ ഒന്നുമില്ലാതെ വീട്ടിലിരിക്കേണ്ടിയും വരും.

    ReplyDelete
  2. ആ പേറ്റുനോവ്‌ അനുഭവിച്ചറിഞ്ഞവര്‍ക്കറിയാം
    ഒരിക്കലത് പുറം ലോകം കാണുമ്പോഴുള്ള സംതൃപ്തിയോ വാക്കുകള്‍ക്കതീതം...

    ReplyDelete
  3. അറിയേണ്ടതറിയാതാവുന്നതാണു ജീവിതം

    ReplyDelete
  4. ആശയങ്ങൾ പുറം ലോകത്തിക്കഴിഞ്ഞാൽ പിന്നെയൊക്കെ അതിന്റെ "ജനിതക"ത്തെ അനുസരിച്ചിരിക്കും.

    ReplyDelete
  5. ഈ ബ്ലോഗ്ഗ് എഴുത്തും ഏകദേശം ഇങ്ങനെ തന്നെയാണ്... :)


    "What an idea sir jee!!"

    ReplyDelete
  6. നല്ല പുതുമയുള്ള ചിന്തകള്‍...എന്തെ ഇപ്പോള്‍ ഇങ്ങനെ ചിന്തിക്കാന്‍???ആശംസകളോടെ,

    ReplyDelete
  7. അനുഭവങ്ങളും ചിന്തകളും തമ്മിലുള്ള വേഴ്ച്ചകളിലാണ്
    ആശയങ്ങള്‍ ഉരുവാകുന്നത്...
    അത് കറക്റ്റ്

    ReplyDelete
  8. കുറിപ്പ് ഇഷ്ടമായി. അഭിനന്ദനങ്ങൾ.

    ReplyDelete
  9. അതിജീവിച്ചവ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കും...

    ReplyDelete
  10. ശരിയാണ് ശരിയാണ്
    നല്ല വരികള്‍ :)

    ReplyDelete
  11. ശെരിയല്ല, ശരിയാണ് ശരി :)

    ReplyDelete
  12. കൊള്ളാം..ജനിച്ച കുഞ്ഞിന്റെ ജാതകം മറ്റുള്ളവര്‍ പറഞ്ഞ് പറഞ്ഞ് മാറ്റിയെഴുതുന്നതും ജനിപ്പിച്ചവന്‍ കണ്ടു നിക്കേണ്ടിയും വരാറുണ്ട്.

    ReplyDelete
  13. എഴുത്ത് തുടര്..
    ആശംസകളോടെ,

    ReplyDelete
  14. very good blog, looking so nice...

    ReplyDelete
  15. kollaam mone.. nannayittundu

    ReplyDelete