16 June 2012

ആമയും മുയലും Reloaded!!

ഒരിക്കല്‍ കൂടി ആമയും മുയലും പന്തയം വെച്ചു. അച്ഛനപ്പൂപ്പന്‍മാരുടെ ചരിത്രം തിരുത്തുമെന്ന് മുയല്‍ വെല്ലു വിളിച്ചു. അലസനായ മുയലിനെ അറിയാവുന്ന ആമ ചിരിച്ചു. എന്നാല്‍ അന്നും ഇന്നും അഹങ്കാരത്തിന് ഒരു കുറവില്ലാത്ത മുയല്‍ പതിവു പോലെ പാതി വഴിയില്‍ ഉറക്കമായി. കഠിനാധ്വാനിയായ ആമ വിജയത്തിലേക്ക് അടുത്തു...

എന്നാല്‍ ഇത്തവണ ഓട്ട മത്സരത്തില്‍ ജയിച്ചത്‌ മുയലായിരുന്നു. കാരണമെന്താ...???


ഉണരാനായി സ്മാര്‍ട്ട്‌ ഫോണില്‍ അലാറം വെച്ചിരുന്ന മുയല്‍ ഉണര്‍ന്ന ഉടനെ ഗൂഗിള്‍ മാപ്പ് നോക്കി ഫിനിഷിംഗ് പോയിന്റിലേക്കുള്ള ഷോര്‍ട്ട് കട്ട്‌ പിടിച്ചു.

അടുത്ത നിമിഷം തന്നെ 3G മുയല് താന്‍ ഫേസ് ബുക്കില്‍ അപ്‌ലോഡ്‌ ചെയ്ത ട്രോഫി ഉയര്‍ത്തി നില്‍ക്കുന്ന ഫോട്ടോയില്‍ കൂട്ടുകാരെ ടാഗ് ചെയ്തു. അതേ സമയം 2G ആമയോ  ഫ്ലിപ്പ്കാര്‍ട്ടില്‍ പുതിയ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു... :)

42 comments:

 1. സ്മാര്‍ട്ട്‌ മുയല്‍ അല്ലേ??? :)

  ReplyDelete
 2. :)
  http://kaarnorscorner.blogspot.com/2012/04/blog-post.html

  ReplyDelete
 3. ഞാന്‍ 4ജി ആയി...

  ReplyDelete
 4. ആധുനികതയുടെ ആവിശ്യമായ മുയല്‍ ....ഇന്നിന്‍റെ തിരക്കില്‍ ആമയെക്കെന്തു പ്രസക്തി......!!!?
  നന്നായി......തിരയുടെ ആശംസകള്‍

  ReplyDelete
 5. ഹ ഹ.. കൊള്ളാം.... വോട്ടിംഗ് ഉണ്ടേങ്കിൽ ഞാൻ ആമക്ക് വോട്ടു ചെയ്യാം..

  ആശംസകൾ

  ReplyDelete
 6. ആധുനിക കവിത എന്ന് പറയുമ്പോലെ
  ആധുനിക കഥ

  ReplyDelete
 7. 3ജി യും 4 ജി യുമൊക്കെ ആകുമ്പോ 2 ജിയും കൊണ്ടിരുന്നാൽ ഇതുപൊലൊക്കെ പറ്റും..

  ReplyDelete
 8. കൊള്ളാം. 3G മുയലിന് 2G ആമ ഒരു വെല്ലുവിളിയേയല്ല. ആശംസകൾ.

  ReplyDelete
 9. മുയലിന്‌ ഒരു രാഷ്ട്രീയക്കാരന്റെ മുഖച്ചായ ഉണ്ടൊ. ജനങ്ങൾ മൊബൈൽ എന്താനെന്നു കണാൻ തുടങ്ങും മുൻപെ അതിന്റെ ടെക്ക്നോളജി (അഴിമതി)വിൽക്കുവാനുള്ള പത്രത്തിൽ അവർ ഒപ്പിട്ടിരുന്നു.

  ReplyDelete
 10. ജെനിത്‌.... ഇതേ കാര്യം ഞാനും ഒന്ന് പറഞ്ഞു നോക്കിയിരുന്നു. മരുന്നടി എന്ന പേരില്‍.

  ആധുനിക അവതരണം നന്നായിട്ടുണ്ട്. ആശംസകള്‍.

  ReplyDelete
 11. കൊള്ളാം. അഭിനന്ദനങ്ങള്‍..

  ReplyDelete
 12. ഹ ഹ ഹ കൊള്ളാം 4G സ്റ്റോറി ....

  ReplyDelete
 13. അല്ലെങ്കിലും ആമയുടെ ഇഴച്ചില്‍ കൊണ്ട് ഇന്നൊരു കാര്യവും ഇല്ല, എല്ലായിടത്തും!

  ReplyDelete
 14. ആമ നിഷ്കളങ്കനായ സാധാരണക്കാരന്റെ പ്രതീകമാണ്, അത് കൊണ്ട് അവന്‍ എപ്പോഴും പിറകിലാണ്.. സൂത്രധാരന്‍ (മുയല്‍ )ഉറങ്ങുമ്പോഴോ മറ്റൊ മാത്രമേ ആമക്ക് മുന്നിലെത്താന്‍ പറ്റൂ..

  ReplyDelete
 15. കാലത്തിന്റെയൊരു പോക്കേ

  ReplyDelete
 16. ജെഫുവിന്റെയും സഹയാത്രികന്റെയും കമന്റുകള്‍ക്ക് കീഴില്‍ നാലഞ്ച് ഒപ്പുകള്‍ എന്റെം വക!

  അത്യന്താധുനിക ആഫ്രോ ജപ്പാന്‍ ചൈനീസ്‌ ചിന്ത!

  ജെനിത്തെ, കലക്കി മച്ചാ.

  ReplyDelete
 17. എല്ലാ “ജി”കളും കൂടി അസ്സലായി. കൂട്ടത്തില്‍ സുല്‍ഫിയുടെ മുമ്പത്തെ ആമക്കഥയും വായിക്കാന്‍ തരപ്പെട്ടു. അഭിനന്ദനങ്ങള്‍!.

  ReplyDelete
 18. ഇത്തവണ പന്തയം കലക്കി....
  മുയല്‍ ട്രോഫി പിടിച്ചു നില്‍ക്കുന്നത് ഫേസ് ബുക്കില്‍ ഞാനും കണ്ടു .... ആശംസകള്‍

  ReplyDelete
 19. 3G 2G യേ ക്യാ ഹേ ജീ...?
  കുളപ്പമില്ലൈ.! അഭിനന്ദനങ്ങള്‍!

  ReplyDelete
 20. കാലത്തിനനനുസരിച്ചു ടെമ്പ്ലേറ്റ് മാറ്റിയ മുയല്‍ കൊള്ളാം !!

  ReplyDelete
 21. ഫ്ലിപ്കാര്‍ട്ട് ഉപയോഗിച്ചത് കൊണ്ട് പറയുന്നു.

  ഇതിലും വേഗത്തില്‍ അവര്‍ (ഫ്ലിപ്കാര്‍ട്ട്) ഡെലിവറി തരും.

  ReplyDelete
 22. നാടോടുമ്പോള്‍ മുയലിന്റെ പുറത്തിരുന്നും ഓടണമെന്നു പാവം ആമ ചിന്തിച്ച് കാണില്ല..ആമയായതു കൊണ്ട് അപ്പൂപ്പന്റെ കാലത്തെയാവാന്‍ വഴിയില്ല.എനിക്ക് തോന്നുന്നത് മുയല്‍ ന്യൂ ജനറേഷന്‍ ആണെങ്കിലും ആമ ഓള്‍ഡ് വേര്‍ഷന്‍ തന്നയാണെന്നാ..അതായത് അന്നത്തെ മുയലിനൊപ്പം ഓടി ജയിച്ച ആമ തന്നെയാക്കും ഇതും ..(ആമക്ക് നല്ല ആയുസ്സല്ലെ)ജെനിത്ത്...കലക്കീട്ടോ

  ReplyDelete
 23. oh...idea karkku oru parassyathinulla story line aayittundu.ini abhishek bachante date koodi ok aayaal mathi.kalakki...

  ReplyDelete
 24. സ്മാര്‍ട്ട്‌ യുഗത്തിലെ സ്മാര്‍ട്ട്‌ മുയല്‍.. കൊള്ളാം.. നന്നായി.. ആശംസകള്‍..

  ReplyDelete
 25. ആമ മുയല്ക്കഥ കൊള്ളാം ...
  ഇപ്പോഴത്തെ മുയലുകള്‍ ഒക്കെ ഇങ്ങനെതന്നെ...

  ReplyDelete
 26. അനന്ദ്രക്കാരന്‍ പറഞ്ഞു ഞാന്‍ കേട്ടത് , ആമച്ചാര്‍ ഓട്ടോ പിടിടിച്ചു ആദ്യം സ്ഥലത്തെത്തി എന്നാണു

  ReplyDelete
 27. സ്മാര്‍ട്ട്‌ കഥ കൊള്ളാം.

  ReplyDelete
 28. AAAAAAAAAAAAAMMMMMMMMMMMMMMUYAL :)KOLLAM

  ReplyDelete
 29. :))
  സ്പെക്ട്രം രാജാക്കള്‍

  ReplyDelete
 30. ഈ പുതിയ ആമ മുയല്‍ കഥ നന്നായി

  ReplyDelete
 31. ഇത്ര നാളും ജയിച്ചിരുന്ന ആമക്കിട്ടു ഇങ്ങനെ ഒരു പണി വേണ്ടാരുന്നു ,,,മോശായി പോയി....

  ReplyDelete