24 September 2012

പണി തീരാത്ത സ്വപ്‌നങ്ങള്‍

നിദ്രയുടെ യാമങ്ങളില്‍ ഞാന്‍ കാണാറുണ്ട്
മോഹങ്ങളുടെ പ്ലാനുകള്‍
ആഗ്രഹങ്ങളുടെ ചാക്കുകള്‍
പ്രതീക്ഷകളുടെ പെട്ടികള്‍
ലകഷ്യങ്ങളുടെ കൂനകള്‍
പണിതീരാത്ത സ്വപ്നങ്ങളുടെ അടിത്തറകള്‍

ഒരുപക്ഷേ,

പൊടിപിടിച്ച മനസിലെ ഏതോ ഒരു കോണില്‍
ഇപ്പോഴും പണി നടക്കുന്നുണ്ടാകാം...

2 comments:

  1. പൂവണിയട്ടെ നല്ല സ്വപ്‌നങ്ങള്‍ !

    ReplyDelete
  2. മണല്‍പാസ്സുകള്‍ കൂടെ കാണണം... എങ്കിലേ കാര്യം നടക്കൂ...

    ReplyDelete