11 October 2014

കുമ്പസാരം

ഞാന്‍ കള്ളനാണ്...

മോഹങ്ങളുടെ ആകാശയാത്രയ്ക്കിടെ നിനക്കു വേണ്ടി നക്ഷത്രങ്ങളും മേഘങ്ങളും മഴവില്ലുകളും ഞാന്‍  മോഷ്ട്ടിച്ചിട്ടുണ്ട്
കീശയില്‍ ഒളിപ്പിച്ചിരിക്കുന്ന നക്ഷത്രങ്ങള്‍ കൊണ്ട് ഞാന്‍ നമ്മുടെ രാത്രികളുടെ തിളക്കം കൂട്ടും
വിറകുപുരയുടെ ചായ്പ്പില്‍ സൂക്ഷിച്ചിരിക്കുന്ന മേഘങ്ങള്‍ കൊണ്ട് നിനക്ക് വേണ്ടി ഞാന്‍ മഴ പെയ്യിക്കും
തട്ടിന്‍പുറത്ത് ചുരുട്ടി വെച്ചിരിക്കുന്ന മഴവില്ലുകള്‍ കൊണ്ട് നമ്മുടെ വഴികളില്‍ ഞാന്‍ കമാനങ്ങള്‍ തീര്‍ക്കും

അതെ ഞാന്‍ കള്ളനാണ്,
എന്റെയീ കളവുകളൊക്കെയും നിനക്ക് ഇഷ്ട്ടവുമാണ്

എങ്കിലും പറയുകയാണ്‌... ഒടുക്കം ഒറ്റരുതെന്നെ.

13 comments:

  1. 'ഒടുക്കം ഒറ്റരുതെന്നെ'

    ReplyDelete
  2. ഗൊച്ചു കള്ളാ......!

    ലവൾടെ കൊക്കിനു ജീവനുള്ളിടത്തോളം ഒറ്റില്യ! വിശ്വസിക്കളിയാ ;)

    ReplyDelete
  3. ചില മോഷണങ്ങള്‍ ക്ഷന്തവ്യമാണ്!

    ReplyDelete
  4. ഒറ്റുകാരുടെ ലോകത്ത് കള്ളന്മാരുടെ വാക്കുകൾ ..!

    ReplyDelete
  5. ഏയ്, എങ്ങിനെ ഒറ്റും കള്ളാ.... :)

    ReplyDelete
  6. അവൾക്ക്‌ വേണ്ടിയല്ലെ ; ഒറ്റില്ല:-)

    ReplyDelete
  7. നക്ഷത്രങ്ങള്‍ കൊണ്ട് രാത്രികളുടെ തിളക്കം കൂട്ടും, മേഘങ്ങള്‍ കൊണ്ട് മഴ പെയ്യിക്കും, മഴവില്ലുകള്‍ കൊണ്ട് കമാനങ്ങള്‍ തീര്‍ക്കും എന്നൊക്കെ പറഞ്ഞാൽ മതിയോ? കാണട്ടെ! സാധാരണകാമുകന്മാരെപ്പോലെ പറ്റിക്കാൻ നോക്കുന്നോ?

    ReplyDelete
  8. ഇതുപോലുള്ള മോഷണങ്ങൾ ഇനിയും തുടരുക, അവൾ കാത്തിരിക്കും.... (ആദ്യത്തെ കമന്റ് കാണാനില്ല)

    ReplyDelete
  9. എങ്കിലും പറയുകയാണ്‌... ഒടുക്കം ഒറ്റരുതെന്നെ.

    ReplyDelete
  10. കള്ളാ ,,കള്ളാ ,,കൊച്ചു കള്ളാ

    ReplyDelete
  11. തട്ടിന്‍പുറത്ത് ചുരുട്ടി വെച്ചിരിക്കുന്ന മഴവില്ലുകള്‍ കൊണ്ട് നമ്മുടെ വഴികളില്‍ ഞാന്‍ കമാനങ്ങള്‍ തീര്‍ക്കും

    ReplyDelete