19 November 2011

'സൗന്ദര്യം ഒരു ശാപം തന്നെയാണ്'

കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ ഏതൊരു സ്ഥലത്തിന്‍റെയും ഐശ്വര്യമാണ്, എന്നെപ്പോലുള്ള ആണുങ്ങളുടെ ദൗര്‍ബല്യവുമാണ് (തെറ്റിദ്ധരിക്കരുത്!!). അവരെ ചിരിപ്പിക്കാനായി സ്ക്രിപ്റ്റ് തയ്യാറാക്കി അവര് rehearsal നടത്തും. അവരെ സഹായിക്കാനായി സ്വന്തം ജീവിതം തന്നെ അവര് പണയം വെയ്ക്കും. അവരെ പ്രീതിപ്പെടുത്താനായി എന്ത് കോപ്രായവും കാണിക്കും. ഇതിനൊക്കെയും ആ ഓഫീസിലെ ആണുങ്ങള്‍ സര്‍വസന്നാഹങ്ങളുമായി 24x7 സജ്ജമായിരുന്നുവെങ്കിലും. "ഓഫീസില്‍ പെണ്‍കുട്ടി വാഴില്ല" എന്ന സെക്യൂരിറ്റി മാധവന്‍ ചേട്ടന്‍റെ തിലകന്‍ സ്റ്റൈല്‍ ഡയലോഗ് അച്ചട്ടായി തുടര്‍ന്നു...

സൗന്ദര്യം പച്ചപ്പാണെങ്കില്‍ ഓഫീസ് അക്കാര്യത്തില്‍ മരുഭൂമിയായിരുന്നു. നല്ല ഒരു പച്ചപ്പുണ്ടെങ്കില്‍ ബോസാകുന്ന അറബാബിന്‍റെ കീഴില്‍ ഏതു മരുഭൂമിയിലും എത്ര നാളു വേണമെങ്കിലും ആടുജീവിതം നയിക്കാന്‍ കഴിയുമായിരുന്നു... അതിനു യോഗമില്ലാതിരുന്നതു കാരണം താല്‍കാലിക ആശ്വാസങ്ങളായിരുന്ന നിമ്മി, സുനിതമാരിലോക്കെ സൗന്ദര്യം കണ്ടെത്താന്‍ ശ്രമിച്ചു ശ്രമിച്ചു മനസ്സു തളര്‍ന്നു. അപ്പോഴൊക്കെയും 'കാഴ്ച്ചയിലല്ല പെരുമാറ്റത്തിലും സ്വഭാവത്തിലുമാണ്‌ സൗന്ദര്യം' എന്ന് സ്വയം പറഞ്ഞു ആശ്വസിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നുവെങ്കിലും ചിലരിട്ടിരിക്കുന്ന Levis ജീന്‍സിന്‍റെ ഉള്ളിലൂടെ 'തളിര്‍' ബ്രാന്‍ഡ്‌ underware കാണേണ്ടി വരുന്നത് പോലെ ചില ആംഗിളുകളില്‍ വാസ്തവം bold letters ല്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു. മനസിലാവാതെ കണ്ടു കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് സിനിമയില്‍ ഇപ്പോള്‍ വരുമെന്ന് പ്രതീക്ഷിച്ചു നിരാശപ്പെടാറുള്ള കിസ്സിംഗ് സീന്‍ പോലെ ഹെഡ് ഓഫീസില്‍ നിന്നും വരുന്ന പൊട്ടിക്കാത്ത ഓരോ ലെറ്ററുകളിലും ഒരു സുന്ദരിയുടെ നിയമനം പലരും വെറുതെ സ്വപ്നം കണ്ടു. ഒരു female joinee യ്ക്കു വേണ്ടി കുരിശുപള്ളിയില്‍ മെഴുകുതിരികള്‍ ഉരുകിയൊലിച്ചു. അമ്പലമുറ്റത്ത്‌ കരച്ചിലിന്‍റെ ശബ്ദത്തില്‍ തേങ്ങകള്‍ ഉടഞ്ഞു കൊണ്ടിരുന്നു. അപ്പോഴൊക്കെയും കള്ളച്ചിരിയോടെ ദൈവം യഥാക്രമം കണ്ണടച്ചു, headphone വെച്ചു. "എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ" എന്ന ഡയലോഗ് റെയില്‍വേ സ്റ്റേഷന്‍ anouncement കണക്കെ ഓഫീസില്‍ മാറ്റൊലി കൊണ്ടു. അവസാനം ഗതി കെട്ട് എനിക്കൊരു പെണ്‍കുട്ടിയുണ്ടായാല്‍ അവളെ ഞാന്‍ ഈ ഓഫീസില്‍ ജോയിന്‍ ചെയ്യിക്കും എന്നു വരെ ആരോ പറഞ്ഞു. അങ്ങനെ വിരസമായ ഓഫീസ് ജീവിതം അതിന്‍റെ പാരമ്യത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് അത് സംഭവിച്ചത്...


വേനലിലെ മഴ പോലെ, ചിക്കന്‍ റോളിലെ ചിക്കന്‍ പീസ്‌ പോലെ, center fresh ലെ  centre പോലെ അന്നാ അറിയിപ്പ് ബോസ്സ് വായിച്ചു...


"ഒരു പെണ്‍കുട്ടി ജോയിന്‍ ചെയ്യാനെത്തുന്നു... പേര് കനിഷ്ക!!"


ആ പേര് പറഞ്ഞത് പലരും കേട്ടത് എക്കോയിലായിരുന്നു. തലയ്ക്കു ചുറ്റും ദിവ്യപ്രകാശവുമായി ചിരിച്ചു കൊണ്ടു നില്‍ക്കുന്ന HR മാനേജരുടെ രൂപം മനസ്സില്‍ കണ്ടു പലരും അറിയാതെ കൈ കൂപ്പിപ്പോയി. എല്ലാവരും പ്ലാനിംഗ് തുടങ്ങി. കനീ എന്നു വിളിക്കണോ? അതോ ഹണീ എന്നു വിളിക്കണോ?? അവളുടെ കാബിന്‍ എന്‍റെയടുത്തായിരിക്കുമോ അതോ എന്‍റെത് അങ്ങോട്ട്‌ മാറ്റേണ്ടി വരുമോ?? ചക്രമുള്ള ചെയര് പലരും ഒരു ആശ്വാസമായി കണ്ടു. How to attract Kanishka? Kanishka's favorites?? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാകാതെ ഗൂഗിള്‍ വലഞ്ഞു. ഏതായാലും മുന്‍പൊരിക്കല്‍ സംഭവിച്ചതു പോലെയായില്ല. ആരുടേയും പ്രതീക്ഷകള്‍ തകര്‍ക്കാതെ കനിഷ്ക ലാന്‍ഡ്‌ ചെയ്തു. കനിഷ്കയെ കണ്ട എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു "ഇതാണ് ഉച്ചയുറക്കത്തില്‍ ഞാന്‍ സ്വപനം കണ്ട പെണ്‍കുട്ടി" അത് സത്യമായിരുന്നു പലരുടെയും സ്വപ്നങ്ങളിലും ചിന്തകളിലും ചര്‍ച്ചകളിലും കടന്നു വന്ന അതേ രൂപം അതേ ഭാവം അതേ സൗന്ദര്യം. ഓഫീസില്‍ വന്നതിനു ശേഷം അന്നു ആദ്യമായി, കഷണ്ടിയായത്തില്‍ ഫാസിലിനു വിഷമം തോന്നി...


അതോടെ മരണ വീട് പോലെയിരുന്ന ഓഫീസ് കല്യാണ വീട് പോലെയായി. നന്നാക്കാനായി കമ്പ്യൂട്ടര്‍ അഴിച്ചാല്‍ 4 സ്ക്രൂകളില്‍ 3 എണ്ണം മാത്രം മുറുക്കിയിരുന്ന അനീഷേട്ടന്‍ 4 എഎണ്ണവും മുറുക്കാന്‍ തുടങ്ങി. ചായ കൊണ്ടു വരുന്ന പ്യൂണ്‍ ദിനേശേട്ടന്‍റെ മുഖത്ത് ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ നേരത്തെ പോലത്തെ ചിരി confirm ആയി. കൂറ മണം നിറഞ്ഞിരുന്ന ഓഫീസില്‍ room freshner സുഗന്ധം പരത്തി. പലരുടെയും ബാഗുകള്‍
Hair gel, Deodorant, Fairness cream, Mouth freshener, Facewash, Lip cream, Hair dye എന്നിങ്ങനെയുള്ള സാധനങ്ങള്‍ കൊണ്ടു നിറഞ്ഞു. ജോലിക്കിടയിലും ആ സൗന്ദര്യധാമത്തെ ആരുമറിയാതെ നോക്കാനായി റോഡ്‌ സൈഡിലെ കൂളിംഗ് ഗ്ലാസ്‌ കച്ചവടക്കാരനെ ഓടിച്ചിട്ട്‌  പിടിച്ചു പലരും ഗ്ലാസ്സുകള്‍ വാങ്ങിച്ചു വെച്ചു. ചുരുക്കിപ്പറഞ്ഞാല്‍ വികസ് ഗുളിക കഴിച്ച തൊണ്ട പോലെ, ഓഫീസിലെ കിച് കിച് എല്ലാം മാറി മൊത്തത്തില്‍ ഒരു കുളിര്‍മ നിറഞ്ഞു.

കനിഷ്ക വന്നതിന്‍റെ മൂന്നാം ദിവസം വൈകിട്ട് ഓഫീസിനു വെളിയില്‍ നില്‍ക്കുകയായിരുന്ന നിഖിലിന് മുന്നില്‍ പതിവു പോലെ അന്നും സ്കൂട്ടി നിര്‍ത്തി നിമ്മി ചോദിച്ചു...

"കയറുന്നില്ലേ??"


ഒരല്‍പം ചമ്മലോടു കൂടി നിഖില്‍ പറഞ്ഞു...


"അ... അ... അല്ല... അതേ കനിഷ്ക കാര്‍ കൊണ്ട് വന്നിട്ടുണ്ട്... അവള്‍ക്കു ടൌണില്‍ ഒന്ന് കറങ്ങണമെന്ന്"

വന്ന അന്ന് മുതല്‍ ബാക്ക് സീറ്റ് booked ആയിരുന്ന ആ സ്കൂട്ടിയുടെ ബാക്ക് ടയറിനു അന്ന് മുതല്‍ ഒരു 65 കിലോയില്‍ നിന്നും മോക്ഷമായി...

അതൊരു തുടക്കമായിരുന്നു...

അന്ന് മുതല്‍ കേബിള്‍ ടീവിയുടെ വരവോടെ  വിസ്മൃതിയിലാണ്ട ദൂരദര്‍ശന്‍റെ അവസ്ഥയായി നിമ്മി സുനിതമാരുടെത്. അടക്കം പറച്ചിലുകളും ആള്‍ക്കൂട്ടങ്ങളും പൊട്ടിച്ചിരികളും നിറം കൊടുത്തിരുന്ന അവരുടെ കാബിനുകള്‍ പൂരം കഴിഞ്ഞ പൂരപ്പറമ്പുകളെ ഓര്‍മ്മിപ്പിച്ചു. ഉച്ചയൂണിന്‍റെ സമയത്ത് ഒരുപാട് കൈകള്‍ അവകാശം സ്ഥാപിക്കാറുണ്ടായിരുന്ന അവരുടെ ചോറ്റും പാത്രങ്ങള്‍ ഉറുമ്പരിച്ചു കിടക്കുന്നത് ചില സര്‍ക്കാര്‍ പരസ്യങ്ങള്‍ പോലെ ബോറടിപ്പിക്കുന്ന കാഴ്ചയായി...

അതേ സമയം ഓഫീസില്‍ കനിഷ്ക പന്നിപ്പനി പോലെ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ ഇഷ്ട്ടങ്ങളും
ഇഷ്ട്ടക്കേടുകളും കമ്പനി പോളിസികള്‍ പോലെ പലര്‍ക്കും കാണാപ്പാഠമായി. ഒന്നു പറഞ്ഞു രണ്ടാമത്തേത്തിന് മൊട പറഞ്ഞിരുന്നവന്‍മാരും പ്രശ്നങ്ങളെ തേടിപ്പിടിച്ച് അങ്ങോട്ട്‌ ചെന്ന് റേപ് ചെയ്തിരുന്നവന്‍മാരുമൊക്കെ  സാദാ സമയവും പുഞ്ചിരി പൊഴിച്ച് കൊണ്ട് അത്രയും നാളും കാണിക്കാതിരുന്ന പ്രൊഫഷണലിസത്തിന്‍റെ
ഉദാത്ത മാതൃകകളായി. അവളുടെ പ്രിയ നടന്‍ മഹേഷ്‌ ബാബു ആണെന്നുള്ള അറിവ് കേരളത്തില്‍ മഹേഷ്‌ ബാബുവിന്‍റെ ആരാധകരുടെ എണ്ണം കൂട്ടി . പിന്നെ കുറേ നാളത്തേക്ക് ഏമണ്ടി മഹേഷ്‌ ബാബുലു സ്റ്റൈലെല്ലാം പഠിക്കലു ഓഫീസിലുള്ളവരുടെ അനൗദ്യോഗിക ജോലിയായി. ഡ്രെസ്സിങ്ങിലെ അവളുടെ പരീക്ഷണങ്ങള്‍ ഓഫീസില്‍ തരംഗമായി. മീറ്റിങ്ങുകളില്‍ അവളുടെ അഭിപ്രായങ്ങള്‍ക്കായി പലരും കാതോര്‍ത്തു. അവളുടെ മണ്ടത്തരങ്ങള്‍ പലരും കണ്ടില്ലെന്നു നടിച്ചു. തമാശ പറയാനുള്ള അവളുടെ ശ്രമങ്ങള്‍ അവസാനിക്കുന്നതിനു മുന്‍പേ ഓഫീസില്‍ ചിരി മുഴങ്ങി.
കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി കൊടുക്കാനും എന്തെങ്കിലും കാര്യത്തിന് സഹായിക്കാനുമൊക്കെയാണെങ്കിലോ എല്ലാവര്‍ക്കും ഒടുക്കത്തെ ഉത്സാഹം. കനിഷ്ക ലീവെടുക്കുന്ന ദിവസം ഓഫീസിലെ ഹാജര്‍ വരെ കുറഞ്ഞു. ഇങ്ങനെ കനിഷ്കാജ്വരം വളര്‍ന്നു പടര്‍ന്നു പന്തലിച്ച് അതിന്‍റെ പാരമ്യത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് ഒരു തിങ്കളാഴ്ച ദിവസം ആ ഞെട്ടിക്കുന്ന വാര്‍ത്ത എല്ലാവരും അറിയുന്നത്...

'ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട ഒരു ബോംബേക്കാരനുമായി കനിഷ്ക ഒളിച്ചോടി'

അപ്രതീക്ഷിതമായ ആ പവര്‍ കട്ടില്‍ പലരും തപ്പിത്തടഞ്ഞു. എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ പലരും ഉലഞ്ഞു. ആ ഷോക്കില്‍ നിന്നും പലരെയും കര കയറ്റാനായി കോഫി കൊടുത്ത് കൊടുത്ത് കോഫി മെഷീനും സിഗരറ്റ് കൊടുത്ത് കൊടുത്ത് തൊട്ടടുത്ത സ്റ്റേഷനറി കടക്കാരനും ക്ഷീണിച്ചു. അന്നത്തെ ഓരോ മിനിറ്റിനും മണിക്കൂറിന്‍റെ ദൈര്‍ഘ്യമുള്ളതായി പലര്‍ക്കും തോന്നി. എങ്ങനെയൊക്കെയോ തള്ളി നീക്കിയ ആ ദിവസത്തിന്‍റെ The End ഓടു കൂടി ഒരു മാസത്തോളം നീണ്ട വിസ്മയക്കാഴ്ച്ചകള്‍ക്ക് അവസാനമായി.‍..

അന്ന് വൈകിട്ട് ബസ്‌ കയറാനായി നടക്കുകയായിരുന്ന നിഖിലിനു മുന്നില്‍ പതിവു പോലെ നിമ്മിയുടെ സ്കൂട്ടി വന്നു നിന്നു...

പരസ്പരം 2 പേരും നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല...

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം നിഖില്‍ കയറി ഇരുന്നു...

സ്കൂട്ടി മുന്നോട്ട് നീങ്ങി...

ഒന്നും മിണ്ടാതെ ഒന്ന് ഇളകി ഇരിക്കുക മാത്രം ചെയ്ത നിഖിലിനോട് നിമ്മി ചോദിച്ചു...

"ചന്തി പൊള്ളുന്നുണ്ടോ...??"


ആ ചോദ്യത്തിന് നിഖിലിന് ഉത്തരമില്ലായിരുന്നു...

******************

ഈ സൗന്ദര്യമൊരു ശാപം തന്നെയാണ്...
  1. അത് ഉള്ളവര്‍ക്ക്
  2. അത് ഇല്ലാത്തവര്‍ക്ക്
  3. ആഗ്രഹമുണ്ടായിട്ടും അത് അനുഭവിക്കാന്‍ യോഗമില്ലാത്തവര്‍ക്ക് :)

88 comments:

  1. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഏതെങ്കിലും തരത്തിലുള്ള സാദൃശ്യം തോന്നിയെങ്കില്‍ അത് തികച്ചും യാദൃശ്ചികമല്ല കാരണം ആത്മകഥാംശം അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ടേ... അതുകൊണ്ട് അങ്ങനെ തോന്നിയെങ്കില്‍ ഞാന്‍ ധന്യനായി... :)

    ReplyDelete
  2. കലക്കി മോനേ, കലക്കി..നിങ്ങളുടെ ഇടയില്‍ നിന്നും രക്ഷപ്പെടാനാണ് ആ പെങ്കൊച്ച് ഒളിച്ചോടിയത്...ഇനി ആരെങ്കിലും പെന്കൊച്ചുങ്ങള്‍ വന്നാല്‍ ഇത്തിരി കരുതലോടെ ഇരിക്കുക..അല്ലെങ്കില്‍ അവസാനം ഇത് തന്നെ ആവും ഗതി...നല്ല പോസ്റ്റ്‌..പോരട്ടെ ഇനിയും..ആത്മ കഥാ അംശങ്ങള്‍..

    ReplyDelete
  3. കയ്യിലിരുന്നതിനെ വിട്ട് പറക്കുന്നതിനെ പിടിക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കും !!!
    ജെനിത്ത്, നിഖില്‍ എന്ന ഒരു വിളിപ്പേര് കൂടിയുണ്ടല്ലേ ? :-)

    ReplyDelete
  4. ഉം... ആ ബോംബെകാരെനെയെങ്ങാന്‍ കയ്യില്‍ കിട്ടിയാല്‍ കാണാമായിരുന്നു പൂരം...അല്ലെ..
    ആത്മ കഥയുടെ മണമുന്ടല്ലോ... ഹാസ്യം നന്നായിട്ടുണ്ട്...

    സുഹൃത്തിന് ആശംസകള്‍..

    ReplyDelete
  5. ഒടുക്കത്തെ കോമഡി ...ഗംഭീര ഉപമകള്‍ ...കലക്കി മോനെ ജെനിത്തെ ..ചിരിപ്പിച്ചു കളഞ്ഞു ...ഡാങ്ക്സ് ..

    ReplyDelete
  6. ഇതായിരുന്നോ കനിഷ്ക ദുരന്തം ?

    ReplyDelete
  7. കസറി, മാഷെ.
    എഴുത്തിന്റെ സ്റ്റൈലും കൊള്ളം

    ReplyDelete
  8. നല്ല ഉപമകള്‍..രസിച്ചു വായിച്ചു.

    ReplyDelete
  9. aa bombey karane onnu parichayapedanam ,engane avale valaachu ennu ariyana ...
    nanaitund with regards http://nilavuaswal.blogspot.com

    ReplyDelete
  10. 'മനസിലാവാതെ കണ്ടു കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് സിനിമയില്‍ ഇപ്പോള്‍ വരുമെന്ന് പ്രതീക്ഷിച്ചു നിരാശപ്പെടാറുള്ള കിസ്സിംഗ് സീന്‍ പോലെ'

    ഹ..ഹ..ഹ... എന്നെ എത്ര തവണ ഇതുപോലെ നിരാശപ്പെടുത്തിയിട്ടുണ്ടെന്നറിയോ?

    ഡാ മോനേ ജെനിത്തേ.. ഗംഭീരം... ഉഗ്രന്‍ ഉപമകളും പഞ്ചുകളും...

    ReplyDelete
  11. വിഷയം "പൂവുപോലുള്ളൊരോമനക്കൌതുകം "
    രസകരമായ അവതരണത്തിനു അഭിനന്ദനങ്ങള്‍!

    ReplyDelete
  12. "Levis ജീന്‍സിന്‍റെ ഉള്ളിലൂടെ 'തളിര്‍' ബ്രാന്‍ഡ്‌ underware കാണേണ്ടി വരുന്നത് പോലെ ചില ആംഗിളുകളില്‍ വാസ്തവം bold letters ല്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു"..ഹ ഹ കലക്കന്‍ . ഇതെന്നെ മറ്റൊരു കാര്യം ഓര്‍മപ്പെടുത്തി പണ്ടൊരു തമിള്‍ പടത്തില്‍
    വിജയകാന്ത് വെള്ള കൊട്ടും സൂട്ടും ഒക്കെ ഇട്ടു മഴയത് നായികേട കൂടെ ഒടുക്കത്ത ഡാന്‍സ് ക്യാമറ പിന്നിലൂടെ സൂം ചെയ്തു വരുമ്പ ..വരുമ്പ
    ദേണ്ട് വിജയകാന്തിന്റെ നനഞ്ഞു ഒട്ടിയ വെള്ള സൂട്ടില്‍ ‍ കൂടി ചുവന്ന

    ReplyDelete
  13. കലക്കി മാഷേ...:) എല്ലാ വരികളും ആസ്വദിച്ചു ചിരിച്ചു. അഭിനന്ദനങ്ങൾ ഈ അവതരണത്തിന്‌..

    ReplyDelete
  14. കാത്തു സൂക്ഷിച്ചൊരു കസ്തുരി മാമ്പഴം
    കാക്ക കൊത്തി പോയെ,
    അയ്യോ,കാക്കച്ചി കൊത്തി പോയെ..

    ReplyDelete
  15. നന്നായി ജെനിത്

    ReplyDelete
  16. ഇത് കലക്കി.
    എന്ന് വെച്ചാല്‍ ബഹു കേമം.

    ഓഫീസില്‍ കനിഷ്ക പന്നിപ്പനി പോലെ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു.

    ആ പ്രയോഗമാണ് എനിക്കിതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്.

    ReplyDelete
  17. kollam mashe... :)nannayittundu

    ReplyDelete
  18. പാവങ്ങള്‍ ജീവിച്ചു പോട്ടെ ഹ ഹ ഹ

    ReplyDelete
  19. ഡാ, ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ച് എന്നെപ്പോലുള്ളവന്റെ പള്ളക്കടിക്കാനാ പരിപാടി.. അല്ലെ!
    നമിച്ചു മോനേ നമിച്ചു.

    കീബോര്‍ഡ്‌ വലിച്ചെറിഞ്ഞ് കീഴടങ്ങുന്നു!

    ReplyDelete
  20. എല്ലാവിധ ആശംസകളും നേരുന്നു ...

    ReplyDelete
  21. Ella Sundaranmarkkum...!

    Manoharam, Ashamsakal...!!!

    ReplyDelete
  22. ഇനിയും എഴുതൂ. കൂടുതല്‍ മെച്ചപ്പെട്ട രചനകള്‍ ഉണ്ടാവട്ടെ......സസ്നേഹം

    ReplyDelete
  23. സൗന്ദര്യം പച്ചപ്പാണെങ്കില്‍ ഓഫീസ് അക്കാര്യത്തില്‍ മരുഭൂമിയായിരുന്നു. നല്ല ഒരു പച്ചപ്പുണ്ടെങ്കില്‍ ബോസാകുന്ന അറബാബിന്‍റെ കീഴില്‍ ഏതു മരുഭൂമിയിലും എത്ര നാളു വേണമെങ്കിലും ആടുജീവിതം നയിക്കാന്‍ കഴിയുമായിരുന്നു...
    =======================================
    ഹഹ്ഹ ആടുജീവിതം വായിച്ചത് കൊണ്ട് ഇങ്ങനെയും ഒരു ഉപകാരമുണ്ടായി അല്ലെ ...
    ഇത് അടിപൊളി എന്ന് പറഞ്ഞാല്‍ സൂപ്പര്‍ ..മുഴുനീളെ ചിരി പന്ജിംഗ് കൊണ്ട് വരാന്‍ കഴിഞ്ഞു എന്നത് തന്നെ ഈ പോസ്റ്റിന്റെ വിജയം ...(മെയില്‍ അയച്ചു ഒരു നല്ല വായന സമ്മാനിച്ചതിനു ഒരു സ്പെഷ്യല്‍ കനി ഹണി താങ്കസ്

    ReplyDelete
  24. അടിപൊളി മോനെ... അടി പൊളി... നിമ്മിയുടെ പിറകെ കേറിയ അറുപത്തിയഞ്ചു കിലോയും നീയും തമ്മില്‍ ഒരു സാമ്യത തോന്നിയാല്‍ അത് തീര്‍ത്തും യാദൃചികം...??

    ReplyDelete
  25. രുചിയുള്ള മിഠായി, ആകര്‍ഷകത്വമുള്ള കവറില്‍ വില്‍ക്കുന്നതാണ് നല്ല മാര്‍ക്കറ്റിംഗ്.

    മിഠായി നല്ല രുചിയുണ്ടെങ്കിലും മോശം കവറില്‍ ആണെങ്കില്‍ ?
    നല്ല കവറില്‍ മോശം മിഠായി ആണെങ്കില്‍?

    ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍......മൊത്തം മിഠായികള്‍ രുചിച്ച് നോക്കട്ടെ. എന്നിട്ട് അഭിപ്രായം പറയാം.

    ReplyDelete
  26. നല്ല രസംണ്ട്

    ReplyDelete
  27. :)
    മനസ്സറിയാതെ ചിരിച്ചു പോയി..
    ശ്ശോ! പെമ്പീള്ളാര് കാരണം വരുന്ന ഓരോ വൈക്ലബ്യങ്ങളേ!!

    "Hair gel, Deodorant, Fairness cream, Mouth freshener, Facewash, Lip cream, Hair dye എന്നിങ്ങനെയുള്ള സാധനങ്ങള്‍ കൊണ്ടു നിറഞ്ഞു......
    "ആരാണ്ട് കുളിച്ചാല്‍ ല്ലേ ആരാണ്ടാവുമോ?"

    വെറുതെ ഒരോ ദുര്‍ചിലവുകള്‍ വരുന്ന വഴി!!..

    ReplyDelete
  28. പൊള്ളിയ ആ" ചന്തി' എന്ത് ചെയ്തു മാഷേ?..വായനാ സുഖമുണ്ടായിരുന്നു..!!

    ReplyDelete
  29. ജെനിത് അതിമനോഹരമായി അവതരിപ്പിച്ചതാണ് ഈ കനിഷ്കാ പുരാണത്തിന്റെ മേന്മ കേട്ടൊ ഭായ്

    ReplyDelete
  30. സൌന്ദര്യം സുന്ദരമാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?

    ReplyDelete
  31. ഇത്രക്ക് വേണമായിരുന്നോ?

    ReplyDelete
  32. ജെനിത്,
    ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ വരുന്നത്...നന്നായി രസിച്ചു....നല്ല പ്രയോഗങ്ങള്‍....കാര്യമാത്ര പ്രസക്തമായ വിവരണങ്ങള്‍ ....നല്ല വായനാസുഖം.ഇനിയും എഴുതുക.അഭിനന്ദനങ്ങള്‍......

    ReplyDelete
  33. ഞാനും കണ്ടു, കേട്ടോ...

    ReplyDelete
  34. നല്ല സ്റ്റൈലന്‍ പോസ്ടാണ് ട്ടാ

    ReplyDelete
  35. നന്നായി,, സ്ത്രീകളില്ലാത്ത ഓഫീസിൽ ആദ്യമായി ഒരു സ്ത്രീ വരുന്ന ബഹളം നേരിട്ട് കണ്ട വ്യക്തിയാണ് ഞാൻ,,,

    ReplyDelete
  36. രസകരമായ അവതരണം. എന്തായാലും സൌന്ദര്യത്തില്‍ മതി മറക്കരുത് എന്ന് ചുരുക്കം.

    ReplyDelete
  37. നിഖില്‍ മോനെ കലക്കി ശരിക്കും ചന്തി പൊള്ളുന്നുണ്ടായിരുന്നോ

    ReplyDelete
  38. അങ്ങിനെ നിങ്ങളില്‍ നിന്ന് രക്ഷപ്പെട്ട അവള്‍ക്ക് നല്ല കാലത്ത് ഗുണം വരട്ടെ :)

    ReplyDelete
  39. വായിച്ചു. രസിച്ചു. ആശംസകള്‍

    ReplyDelete
  40. വേനലിലെ മഴ പോലെ, ചിക്കന്‍ റോളിലെ ചിക്കന്‍ പീസ്‌ പോലെ, center fresh ലെ centre പോലെ അന്നാ അറിയിപ്പ് ബോസ്സ് വായിച്ചു...


    super macha super...chirippichu kollum pahayen..:)

    ReplyDelete
  41. ഇത് കൊള്ളാലോ ആശയം

    അപോ ശരിക്കും പൊള്ളുന്നുണ്ടായിരുന്നോ?

    ReplyDelete
  42. കലക്കീട്ടാ മാഷെ ...അവസാനം വരെ പിടിച്ചിരുത്തിയ ആ സ്റ്റൈല്‍ അടിപൊളി
    എന്നാലും എന്റെ ബോംബയ്ക്കാരാ ....
    ആശംസകള്‍

    ReplyDelete
  43. ഹ ഹ ഹ ...... കലക്കിയിട്ടുണ്ട് കേട്ടോ.... സമയം കിട്ടുമ്പോ ഇതുവഴി ഇനിയും വരാം....

    ReplyDelete
  44. ഉപമകള്‍ ഒന്നിനൊന്നു മെച്ചം.പിന്നെ,..... അതിനു യോഗമില്ലാതിരുന്നതു കാരണം താല്‍കാലിക ആശ്വാസങ്ങളായിരുന്ന നിമ്മി, സുനിതമാരിലോക്കെ സൗന്ദര്യം കണ്ടെത്താന്‍ ശ്രമിച്ചു ശ്രമിച്ചു മനസ്സു തളര്‍ന്നു.....ഇതൊക്കെ തന്നെയാവും മിക്ക ഓഫീസുകളിലെയും അനുഭവങ്ങള്‍!. ചന്തി പൊള്ളാതെ നിഖില്‍ യാത്ര തുടരട്ടെ!.

    ReplyDelete
  45. നന്നായിട്ടുണ്ട്... ഉപമകള്‍ എല്ലാം ഗംഭീരം. കഥ തുടരട്ടെ...

    ReplyDelete
  46. കൊള്ളാം, ആരാ കനിഷ്ക?
    ആത്മ കഥാംശം (ഓഫീസ്) ഇനിയും പോരട്ടെ
    jabbar

    ReplyDelete
  47. കിടിലം തന്നെ അണ്ണാ.... :)

    ReplyDelete
  48. അനിയാ, കഥപറച്ചില്‍ കൊള്ളാം ഒരു ചെറിയ നേരമ്പോക്ക് ആണിത് പക്ഷെ കഥാപാത്ര സൃഷ്ടി നടത്തുമ്പോള്‍ കുറഞ്ഞ പക്ഷം സ്ഥിരമായ പൈങ്കിളി പേരുകള്‍ ഉപയോഗിക്കതിരിയ്ക്കുക, കുറഞ്ഞ പക്ഷം താങ്കളുടെ സുഹുര്ത് വലയത്തിലെ വലിയ ബ്ലോഗന്മാരോടെങ്കിലും ചോദിയ്ക്കുക, മനുവിനോടെ ചോദിച്ചാല്‍ മതി അയാളുമായി പരിചയം ഉള്ളവരെ എങ്ങനെ വളരെ വൃത്തികേടായ്‌ ചിത്രീകരിച്ചു കാണിക്കാം എന്നും സത്യത്തിനു വിരുദ്ധമായി അവരെ എങ്ങനെ താറടിച്ചു കാണിക്കാം എന്നും.....

    ReplyDelete
  49. സൂപ്പറായിട്ടുണ്ട് ചില പ്രയോഗങ്ങൾ. വളരെ ആസ്വദിച്ചു വായിച്ചു.
    -ആശംസകൾ.

    ReplyDelete
  50. അയ്യോ! ചതിയായിപ്പോയല്ലോ.

    ReplyDelete
  51. നന്നായി രസിച്ചൂ....ഇനിയും പോരട്ടേ....നല്ല അവതരണം കേട്ടോ.....എല്ലാ ഭാവുകങ്ങളും....

    ReplyDelete
  52. അവളു പോയില്ലേ..
    ഇനി എന്തു പറഞ്ഞിട്ടെന്താ?

    ReplyDelete
  53. ഹ ഹ ,,,,,ഇത് കലക്കി മാഷേ..........

    ReplyDelete
  54. നന്നായി ജെനിത്‌....പക്ഷെ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട എന്നതിന് പകരം തന്റെ പ്രണയിതാവിനോപ്പം നഗരം വിട്ടു എന്നു പറഞ്ഞാല്‍ കുറച്ചുകൂടെ നന്നകുമായിരുന്നു എന്ന് തോന്നുന്നു.....പൊതുവേ ഈ മാതിരി പോസ്റ്റില്‍ ഒക്കെ വരുന്നവര്‍ ഒരു മാതിരി ഗുസ്തി കഴിഞ്ഞാണല്ലോ വരിക...അപ്പോള്‍ ചാറ്റിംഗ് ഒക്കെ പഴയ ട്യൂട്ടോറിയല്‍ മാത്രമായിരിക്കും അവര്‍ക്ക്..

    ReplyDelete
  55. super dooooper like!!!!!!! <3 =)
    ey ippraavishyam 5 out of 5 tharam!! ;)
    nannaayitundu!! ^^

    ReplyDelete
  56. അങ്ങിനെ ദദും നാട്ടിലെങ്ങും പാട്ടാക്കീല്ലേ.....?
    ഒടുക്കത്തെ ഉപമ തന്നെ പഹയാ...........!!!!!!!!!!
    ---------------------------------------------
    ചിപ്പി

    ReplyDelete
  57. kollaamdaaa... sankalpika kathapathrangal.... nannayi abhinayichu...!! :-)

    ReplyDelete
  58. ഉഗ്രനായി ,,,, നല്ല രസകരമായ അവതരണം.... അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം?

    ആശംസകൾ

    ReplyDelete
  59. ആശംസകള്‍ ..please visit my blog help mullaperiyar issue

    ReplyDelete
  60. കൊള്ളാം..ആസ്വദിച്ചു..

    ReplyDelete
  61. നിഖില്‍....സാധനം ഉഷാറായിട്ടുണ്ട് .പിന്നെ നിങ്ങള്‍ rj മാരുടെ നെടുങ്കന്‍ ദയലോഗ് പോലെ ..
    .കൊച്ചു കൊച്ചു വാച്ചകങ്ങളിലായിരുന്നെങ്ങില്‍ കുറേകൂടി നന്നാകുമായിരുന്നു .എന്‍റെ ഒരു തോന്നലാണ് കേട്ടോ .

    ReplyDelete
  62. പൊള്ളിക്കാണും.. :)

    ReplyDelete
  63. അന്ന് മുതല്‍ കേബിള്‍ ടീവിയുടെ വരവോടെ വിസ്മൃതിയിലാണ്ട ദൂരദര്‍ശന്‍റെ അവസ്ഥയായി നിമ്മി സുനിതമാരുടെത്. അടക്കം പറച്ചിലുകളും ആള്‍ക്കൂട്ടങ്ങളും പൊട്ടിച്ചിരികളും നിറം കൊടുത്തിരുന്ന അവരുടെ കാബിനുകള്‍ പൂരം കഴിഞ്ഞ പൂരപ്പറമ്പുകളെ ഓര്‍മ്മിപ്പിച്ചു. ഉച്ചയൂണിന്‍റെ സമയത്ത് ഒരുപാട് കൈകള്‍ അവകാശം സ്ഥാപിക്കാറുണ്ടായിരുന്ന അവരുടെ ചോറ്റും പാത്രങ്ങള്‍ ഉറുമ്പരിച്ചു കിടക്കുന്നത് ചില സര്‍ക്കാര്‍ പരസ്യങ്ങള്‍ പോലെ ബോറടിപ്പിക്കുന്ന കാഴ്ചയായി...Gr8....

    ReplyDelete
  64. ജെനിത്‌..

    ഇത് കലക്കി.. ഈ അനുഭവങ്ങള്‍ എന്റെ തൊഴില്‍ മേഖലയിലും ഞാന്‍ നേരിട്ട് കണ്ടു പരിചയമുള്ളത് കൊണ്ട് ശരിക്കും രസിച്ചു.. ഹൗസ് കീപ്പിങ്ങില്‍ ഏതെങ്കിലും പുതിയ പെണ്‍പിള്ളാര്‍ വന്നാല്‍ പിന്നെ എല്ലാര്‍ക്കും വലിയ ഉത്സാഹമാണ്.. മെസ്സിലും മറ്റും അവര്‍ കഴിക്കാന്‍ വരുന്ന നേരത്ത് തിരക്കോടുതിരക്ക്... പേടിച്ചു പേടമാന്‍ മിഴികളുമായി വരുന്ന കുട്ടികള്‍ ഒരു മാസം തികയും മുന്‍പേ നഗരത്തിന്റെ ലാസ്യഭാവങ്ങളും മൊബൈല്‍ പേച്ചും മുറി ഇംഗ്ലീഷില്‍ സന്ദേശമയയ്ക്കാനും പഠിച്ചിട്ടുണ്ടാവും.. ഇല്ലെങ്കില്‍ അവിടത്തെ പുലിക്കുട്ടികള്‍ പുറകെ നടന്നു പഠിപ്പിചിട്ടുണ്ടാവും..

    ഞാന്‍ കൊച്ചിയിലെ അബാദ് പ്ലാസയില്‍ ജോലി ചെയ്തിരുന്ന സമയത്ത് അവിടെ ഒരു മാസത്തെ ട്രെയിനിംഗിന് നമ്മുടെ നടി "അനന്യ" (അന്ന് ആയില്ല്യ എന്നര്‍ന്നു പേര്) വന്നപ്പോള്‍ അവിടെയുണ്ടായ രസകരമായ സംഗതികള്‍ ഇവിടെ ജെനിത്‌ എഴുതിയതിനും അപ്പുറമായിരുന്നു.. :-) ഇവര്‍ന്മാരോക്കെ വെള്ളം കാണാതെ കിടക്കുവാണോ എന്ന് വരെ തോന്നിപ്പോകും.. ഇത്തരം സംഭവങ്ങളെ രസകരമായി അവതരിപ്പിക്കാന്‍ കഴിയുന്ന ജെനിതിന്റെ എഴുത്ത് സമ്മതിച്ചു..

    ReplyDelete
  65. കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികള്‍ ഏതൊരു സ്ഥലത്തിന്‍റെയും ഐശ്വര്യമാണ്...!

    നിരീക്ഷണങ്ങള്‍ നന്നായിട്ടുണ്ട്..

    “പലനാളത്തെ നക്കിത്തീറ്റ വിട്ടിട്ട്
    ഒരുനാളത്തെ മുക്കിത്തീറ്റക്കു“ പോകുമ്പോള്‍ ഓര്‍ക്കുക..!
    മൂട് പൊള്ളും... ഉറപ്പ്!!
    ആശംസകളോടെ..പുലരി

    ReplyDelete
  66. Kollam ...very good post.
    Saranya
    http://foodandtaste.blogspot.com/

    ReplyDelete
  67. അവസാനത്തെ ആ ശ്ശ്ശോദ്യം കലക്കി !! :)

    ReplyDelete
  68. അസ്സലായി എഴുതി !

    ReplyDelete
  69. സുന്ദരിമാര്‍ക്ക് കൊടുക്കുന്ന പ്രാധാന്യം കണ്ടു മുന്നോട്ട് പോകാനും വയ്യ , എഴുത്തിന്റെ ആ അപാരത കണ്ടിട്ട് തിരിച്ചു പോകാനും വയ്യാത്ത അവസ്തയ്യായി ജെനിത്തെ.
    അര്‍ബാബ് എന്ന വാക്കിലെ ഞാന്‍ ലൈക്‌ അടിച്ചു തുടങ്ങി..പിന്നെ,ആടുജീവിതം...മനസിലാകാത്ത ഇംഗ്ലീഷ് സിനിമയ്ക്ക് മുന്നിലെ കാത്തിരിപ്പ്‌...ഉറുമ്പരിച്ച സര്‍ക്കാര്‍ പരസ്യം...പിന്നങ്ങോട്ട് എല്ലാം രസിപ്പിച്ചു ട്ടോ...ക്ലൈമാക്സ്‌ പെരുത്തിഷ്ട്ടപെട്ടു.. അത് തന്നെ വേണം...!!! :-D ഹഹഹഹാ.. ഒടുവില്‍ നിഖിലിന്റെ ആ പൊള്ളലും.. ! :)

    ReplyDelete
  70. വായിച്ചു കൊള്ളം പിന്നെ നമ്മുടെ ഫോറം കൂടുതല്‍ രസകരമാക്കിയിട്ടുണ്ട്

    http://bloggersworld.forumotion.in/

    ReplyDelete
  71. കൊള്ളാം..ആശംസകള്‍

    ReplyDelete
  72. Post nannaayirikkunnu......iniyum ezhuthanam...vaayikkan nalla rasam :)

    ReplyDelete
  73. നിമ്മിയുടെ ചോദ്യം ഇഷ്ടപ്പെട്ടു.. ജെനിത്തിന്‍റെ എഴുത്തും..

    ReplyDelete
  74. ജെനിത് ..
    ഭായിക്ക് എഴുത്തിന്റെ നല്ലൊരു വരദാനമൂണ്ട് ..കേട്ടൊ

    ReplyDelete
  75. mmmm...kollamallo....aalu puli thanne...

    ReplyDelete
  76. ithu kalakki machaane.. kure kaalamaayi ee vazhi vannitt.. vannappo pazhayathokke onnu kuthi pokki nokiyathaa.. :D

    ReplyDelete