21 April 2012

Addiction - Funny Film

സ്ഥലം: ഓഫീസ്‌. സമയം: സായംസന്ധ്യ. ചെറിയ മഴക്കോള് മാനത്ത്. തലയില്‍ ആശയത്തിന്‍റെ മിന്നല്‍. ബാഗില്‍ ഡിജിറ്റല്‍ ക്യാമറ. കഥാപാത്രങ്ങള്‍ മുന്നില്‍. പിന്നെ ഒന്നും നോക്കിയില്ല...... അവസാനം ദേ താഴെ കാണുന്ന കോലത്തില്‍ ആക്കിയിട്ടുണ്ട്...


നാളുകളേറെയായി മനസ്സില്‍ സൂക്ഷിക്കുന്ന ഷോര്‍ട്ട് ഫിലിം മോഹങ്ങളുടെ ഭാഗമായി പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് കൊണ്ട് നടത്തിയ ഒരു ചെറിയ പരീക്ഷണമാണ് ഇത്. ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യണം. ഒരു പ്രൊഫഷണല്‍ ഷോര്‍ട്ട് ഫിലിം പണിപ്പുരയിലാണ്. ഉടന്‍ പ്രതീക്ഷിക്കാം. അതിന്‍റെ പോസ്റ്റര്‍ താഴെ കൊടുക്കുന്നു. വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ മതി...


എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു...

34 comments:

 1. mm kollaam.......... aashayavum avatharanavum. :)

  ReplyDelete
 2. ആദ്യപണി പാളിയില്ല.
  തുടരട്ടെ.

  ReplyDelete
 3. കൊള്ളാം മാഷേ...ആശയം നന്നായി ഇഷ്ടപ്പെട്ടു.. അവതരണവും മ്യൂസിക്കും കൊള്ളാം ..പിന്നെ പൊടി മൂക്കിലേക്ക് വലിച്ചെടുക്കുന്ന സീന്‍ കാണുമ്പോള്‍ തീര്‍ച്ചയായും മയക്കുമരുന്നാണ് എന്നെ കരുതൂ.. ഗ്ലൂക്കോസ് ആരും മൂക്കില്‍ വലിച്ചു കയറ്റില്ലല്ലോ. പുതിയ പ്രൊഫഷനല്‍ ഷോര്‍ട്ട് ഫിലിമിനും ആശംസകള്‍

  ReplyDelete
 4. ആശയവും അവതരണവും നന്നായിട്ടുണ്ട്. എത്ര ഷോർട്ട് ഫിലിം ആയാലും ഒരു ട്രൈപ്പോഡിൽ വച്ച് എടുക്കേണ്ട സീനുകൾ അങ്ങനെ തന്നെ എടൂക്കാൻ ശ്രമിക്കൂ.

  ReplyDelete
 5. ചില അപക്വ മനസ്സിലെങ്കിലും ഒന്ന് രുചിച്ചു നോക്കാനുള്ള ത്വര ഉണ്ടാക്കുകയില്ലേ,ഈ രംഗങ്ങള്‍ ?

  ReplyDelete
 6. ജെനിത്, സര്‍വവിധ ആശംസകളും

  ReplyDelete
 7. അവന്മാരെയൊക്കെ സമ്മതിക്കണം...മൂക്കിൽക്കൂടി ഗ്ളൂക്കോസ് അടിക്കുന്ന ഭീകരന്മാർ...സംഗതി കലക്കി....

  ReplyDelete
 8. nalla message nalkunnu.. all the best.

  ReplyDelete
 9. കൊള്ളാം.അഭിനന്ദനങ്ങൾ

  ReplyDelete
 10. കൂടുതല്‍ മെച്ചപ്പെട്ട ആശയങ്ങളുമായി വരുമെന്ന പ്രതീക്ഷയോടെ ആധ്യസംരംഭത്തിനു ആശംസകള്‍ ..

  ReplyDelete
 11. ആശംസകള്‍ ജെനിത്....

  ReplyDelete
 12. നന്നായിട്ടുണ്ട്. ആദ്യം ഒന്നു സംശയിച്ചു,മയക്കു മരുന്നു പ്രചരിപ്പിക്കുന്നോ എന്ന്!.ലൊക്കേഷന്‍ കൊള്ളാം.കൂടുതല്‍ പുതിയ ആശയങ്ങളുമായി മുന്നോട്ടു വരൂ. കണ്ടിട്ടില്ലെങ്കില്‍ കണ്ടോളൂ...http://mohamedkutty.blogspot.in/2011/01/blog-post_27.html

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. ആശംസകള്‍

  ReplyDelete
 15. നന്നായിട്ടുണ്ട് കേട്ടോ. അവസാനം ചിരിച്ചുപോയി.

  ReplyDelete
 16. നന്നായിട്ടുണ്ട് ജനിത്, ആദ്യ ശ്രമം പാളിയില്ല. പല ഇപ്പഴത്തെ പടങ്ങളുടെ സീനുകളേക്കാൾ മനോഹരമായിട്ടുണ്ട് ട്ടോ. ല്ലരെ വളരെ നന്നായിരിക്കുന്നു. ആശയവും അവതരണവും ഹാസ്യവുമൊന്നുമല്ല എന്നെ ആകർഷിച്ചത്. ആ ക്യാമറയുടെ രസകരമായ നിയന്ത്രണമാണ്. രസകരം ഭാവി ഞാൻ അറിയുന്നു. ആശംസകൾ.

  ReplyDelete
 17. :) പുതിയ ഷോര്‍ട്ട് ഫിലിമിനും ആശംസകള്‍..

  ReplyDelete
 18. തുടക്കം കസറി..
  ഇനിയും മുന്നോട്ടു മുന്നോട്ട് പോട്ടെ..
  എന്റെ വക..ഒരു അഞ്ചെട്ട് കയ്യടി..!!

  ReplyDelete
 19. എല്ലാവിധ ഭാവുകങ്ങളും..... അടുത്തതിലേക്ക് കടക്കുക...എല്ലാ നന്മകളും..

  ReplyDelete
 20. “വിഷ്വത്സ്“ എന്നരീതിയിലുള്ള ശ്രമം നന്നായിരിക്കുന്നു.
  പക്ഷേ ആശയപരമായ് ഒന്നുമില്ല. താമാശയാക്കി ഗ്ലൂക്കോസിൽ
  അവസാനിപ്പിക്കുമ്പോഴും ആദ്യ സീനിന്റെ നെഗറ്റീവ് അപ്രോച്ച്
  മുഴച്ചു തന്നെ നിൽക്കുന്നു...

  നല്ല ആശയങ്ങളിലൂടെ മികച്ച സൃഷ്ടികൾ ഉണ്ടാകട്ടെ...!!

  കഥയോ, മറ്റെന്തെങ്കിലുമോ അവതരിപ്പിക്കാനാകാത്ത സമയബന്ധിതങ്ങളിൽ ആശയത്തിന്റെ, സന്ദേശത്തിന്റെ പ്രാധാന്യം വളരെ വലുതാണ് .

  ആശംസകൾ...

  ReplyDelete
 21. Really nice concept and presentation, loved the BGM..all the best

  ReplyDelete
 22. നന്നായിട്ടുണ്ട്.

  ആശംസകള്‍.

  ReplyDelete
 23. മയക്കുമരുന്നില്‍ പെട്ട എല്ലാറ്റിനും ഭയങ്കര വിലയല്ലേ? അതിങ്ങനെ കൂമ്പാരമായി കണ്ടപ്പോള്‍ തന്നെ സാധനം മറ്റെന്തോ ആണെന്ന നിഗമനത്തില്‍ തുടക്കത്തില്‍ തന്നെ ഒരു സാധാരണ പ്രേക്ഷകനായ ഞാനെത്തി. അത് ചിത്രത്തിന്റെ രസച്ചരട് നശിപ്പിച്ചു. ഏതായാലും നല്ല ആശയം. നല്ല ശ്രമം.ആശംസകള്‍

  ReplyDelete
 24. ശക്തവും നൂതനവും ആയ അവതരണം.. ഇനിയും ഉയരങ്ങള്‍ കീഴടക്കു.. താങ്കള്‍ക്കത്തിനു കഴിയും.. എല്ലാ ആശംസകളും..

  ReplyDelete
 25. ഷോര്‍ട്ടായ് പറഞ്ഞ ഒരു ബിഗ് ഇഷ്യു..തുടക്കത്തിന്റെ തിടുക്കമുണ്ടെങ്കിലും നല്ലൊരു സന്ദേശം ഇതിലൊളിഞ്ഞിരിപ്പുണ്ടായിരുന്നു...അതു വളര സരസമായ് അവതരിപ്പിക്കാന്‍ ശ്രമിച്ചതിനു അഭിനന്ദനങ്ങള്‍ ..തുടര്‍ന്നും സാമൂഹികപ്രതിബദ്ധതയും മാനുഷികമൂല്യവും ഉള്ള സന്ദേശങ്ങളോടെ കൊച്ചുകൊച്ചു ദൃശ്യവിസ്മയങ്ങള്‍ ഞങ്ങളുടേ മുന്നിലെത്തിക്കാന്‍ ജെനിത്തിനു കഴിയട്ടെ എന്നാശംസിക്കുന്നു..

  ReplyDelete