തിരക്കിട്ട് വരുന്ന ഒരു തിരയോട് അതിലേറെ തിരക്കിട്ട് വരുന്ന മറ്റൊരു തിരയുടെ തിരക്കിട്ട ചോദ്യം...
തിര 1 : തിരക്കിലാണോ ?
തിര 2 : അതെ...
തിര 1 : എങ്ങോട്ടാ ഇത്ര തിരക്കിട്ട് ?
തിര 2 : ഒരുപാടു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് ദേ കണ്ടില്ലേ... ആരോ കടലമ്മ കള്ളി എന്നെഴുതിയിരിക്കുന്നത് അത് മായ്ക്കണം പിന്നെ ഉറക്കം കഴിഞ്ഞു മാളത്തിനു പുറത്തെത്തുന്ന ഞണ്ടുകളെ കുളിപ്പിക്കണം തീരം വൃത്തിയാക്കണം കടല് കാണാന്‍ വരുന്നവര്‍ക്ക് തിരക്കാഴ്ച്ചകളൊരുക്കണം അവരുടെ കാലുകളെ നനയ്ക്കണം അങ്ങനെ ഒരുപടി ജോലികളുണ്ട് ചെയ്തു തീര്‍ക്കാന്‍...
തിര 1 : ഞാനും തിരക്കിലാ... ഹൗസിംഗ് ലോണ്‍ എടുക്കാതെ കാലങ്ങളുടെ കാത്തിരിപ്പും അധ്വാനവും ഇല്ലാതെ മണലു കൊണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ പണിതു വെച്ചിരിക്കുന്ന താജ്മഹലുകള്‍ കണ്ടോ...? അതാണെന്റെ ലക്‌ഷ്യം...
തിര 2 : അയ്യോ അത് ക്രൂരതയല്ലേ...?
തിര 1 : ഒരു ക്രൂരതയുമില്ല ഒരു വീട് ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ അവരിപ്പോഴേ മനസിലാക്കട്ടെ...
തിര 2 : അപ്പൊ ശരി തിരക്കില്ലാത്ത ഒരു സമയത്ത് വീണ്ടും കാണാം ചങ്ങാതീ...
തിര 1 : (ചിരിച്ചു കൊണ്ട്...) അതെ തിരക്കിട്ട ഈ ജീവിതത്തില്‍ വിധിയിനിയും അനുവദിച്ചാല്‍...
തിര 2 : bye...
തിര 1 : bye...
തിരകള്‍ വീണ്ടും തിരക്കിലേക്ക്... പതിവ് പോലെ ഞാനും...
KOLLAAAMMMMM...NANNAAYIRIKKUNNU.
ReplyDeleteനന്നായിട്ടുണ്ട് കുട്ടുകാര....
ReplyDeleteNice starting .... All the best Jenith
ReplyDeleteThanks Manuchettaaa...
ReplyDeleteവേറിട്ട ചിന്ത... നന്നായിരിക്കുന്നു..
ReplyDeleteathu kalakki................
ReplyDeleteജീവിതത്തില്‍ ആദ്യമായി എഴുതിയ ഒരു കഥ സ്വീകരിക്കപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം...
ReplyDeleteനിന്‍റെ പുതിയ തീം നന്നായിട്ടുണ്ട്.....
ReplyDeleteകൊള്ളാം..
ReplyDeleteവളരെ നന്നായിട്ടുണ്ട്...
ReplyDeleteപക്ഷെ തിരകഥ എന്ന് പറയുമ്പോള്‍ അപിച്ചതോങ്ങിന്റെ സിന്‍ദ്രോംസ് ആന്‍ഡ് ദി സെഞ്ച്വറി പോലെയുള്ള മഹത്തായ സംഭവങ്ങള്‍ ആണ് പ്രതീക്ഷികുനത്...
ശരിയാക്കാം പക്ഷെ അതിനായിട്ട് ഇനി അടുത്ത ഫിലിം ഫെസ്റ്റിവല് വരെ കാത്തിരിക്കേണ്ടി വരുമല്ലോ സിജുവേട്ടാ!!!
ReplyDeleteഞാനും വലിയ ഒരു കഥയാ പ്രതീക്ഷിച്ചത്... പക്ഷേ വെത്യസ്ഥമായി നന്നായെഴുതി
ReplyDeleteപെരുത്ത് സന്തോഷായി... ഒരു വ്യത്യസ്തത തോന്നിയല്ലോ അതുമതി, ഞാന്‍ ശിരസു കുനിക്കുന്നു (ദയവു ചെയ്ത് ചവിട്ടി കയറരുത്!!!)
ReplyDelete