കോളേജ് മാറ്റം...
ടൈയും കെട്ടി കൊട്ടും സൂട്ടുമിട്ട് പഠിക്കുന്നവരുടെ CBSE സ്കൂള്‍ അവിടെയാണ് ഞാന്‍ +1 നു ചേര്‍ന്നത്. ആ സ്കൂളും ഞാനും തമ്മില്‍ ആശയപരമായ സംഘട്ടനം ഉണ്ടാവാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടായിരുന്നു. അവിടെയെല്ലാര്‍ക്കും പഠിക്കണം പഠിക്കണം എന്നൊരു ചിന്ത മാത്രമേ ഉള്ളൂ മാഷുമ്മാരാണെങ്കില്‍ ഭയങ്കര strict ക്ലാസ്സ് എടുക്കുന്നതാണെങ്കിലോ ഇംഗ്ലീഷിലും. ക്ലാസ്സില്‍ ഇരുന്നുറങ്ങുക, ക്ലാസ്സ് എടുക്കുമ്പോള്‍ നാടിന്‍റെ സാംസ്കാരികവും പൈതൃകപരവുമായ മൂല്യച്ച്യുതിയെക്കുറിച്ചു ചര്‍ച്ച ചെയ്യുക ക്ലാസ്സ് കട്ട് ചെയ്തു സിനിമയ്ക്ക് പോവുക തുടങ്ങിയ കാര്യങ്ങളിലൊന്നും അവിടെയാര്‍ക്കും ഒരു താല്പര്യവുമില്ല അതുകൊണ്ടാണ് ഞാന്‍ സ്കൂള് മാറുക എന്ന ഉറച്ച തീരുമാനമെടുത്തത്. ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടി പരിചയക്കാരും മാഷുമ്മാരും അപ്പച്ചനോട് പറഞ്ഞു "അവന്‍റെ ഭാവി തകരും... ചെയ്യുന്നത് മണ്ടത്തരമാണ്... " എന്നാല്‍ തീരുമാനത്തില്‍ നിന്നും ഞാന്‍ മാറിയില്ല. അത് നന്നായി എന്ന് എനിക്ക് ഇപ്പൊ തോന്നുന്നു ഒരു കൊല്ലം നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും അവിടെ നിന്ന് മാറിയില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും റേഡിയോ മംഗോയില്‍ എത്തില്ലായിരുന്നു കാരണം എന്നെ ഞാനാക്കി മാറ്റുന്നതില്‍ ഒരു വലിയ പങ്കു വഹിച്ചത് എന്‍റെ കോളേജ് ആയിരുന്നു...
തുടര്‍ന്ന് പഠിക്കാനായി ഞാന്‍ തിരഞ്ഞെടുത്തത് പാരലല്‍ കോളേജ് ആയിരുന്നു കാരണം പാരലല്‍ കോളേജ് ആവുമ്പോള്‍ പാരലല്‍ ആയിട്ട് നമ്മുടെ പല പരിപാടികളും നടക്കും മാത്രമല്ല കഥകളുടെയും കഥാപാത്രങ്ങളുടെയും അക്ഷയപാത്രമാണ് പാരലല്‍ കോളേജുകള്‍. ഇന്ത്യയുടെ ആത്മാവ് കാണണമെങ്കില്‍ നിങ്ങള്‍ ഗ്രാമങ്ങളിലേക്ക് ചെല്ലൂ എന്ന് ഗാന്ധിജി പറഞ്ഞത് പോലെ ഞാന്‍ പറയുന്നു "കോളേജുകളുടെ ആത്മാവ് കാണണമെങ്കില്‍ നിങ്ങള്‍ പാരലല്‍ കോളേജുകളിലേക്ക് ചെല്ലണം...! അങ്ങനെയാണ് ഞാന്‍ ചരിത്രമുറങ്ങിക്കിടക്കുന്ന ഓണാട്ടുകരയുടെ (ഉറങ്ങിക്കിടക്കുന്ന ചരിത്രത്തെ ഞാനായിട്ട് വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ പോയില്ല അതുകൊണ്ട് ഓണാട്ടുകരയുടെ ചരിത്രം ഇന്നും എനിക്ക് അറിയില്ല) ഹൃദയഭാഗത്തല്ല ലേശം മാറി കിഡ്നിയുടെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന Arts and Science Collegeല്‍ എത്തുന്നത്. ആ കോളേജ് ചൂണ്ടിക്കാണിക്കാന്‍ ഇന്നില്ല ഞാനൊക്കെ പഠിച്ചിറങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ അത് പൂട്ടിപ്പോയി. അപ്പൊ കഥയിലേക്ക് വരാം വാസ്കോഡ ഗാമ കാപ്പാട് കപ്പലിറങ്ങിയ പോലെ ഞാനും അമ്മയും കൂടി ഓണാട്ടുകര ബസ് ഇറങ്ങി slow motionല്‍ കോളേജിന്‍റെ പടികള്‍ കയറുകയാണ്... (നരസിംഹത്തിലെ മോഹന്‍ലാലിന്‍റെ intro scene BGM മനസ്സില്‍ സങ്കല്‍പ്പിക്കുക... ഇല്ലെങ്കിലും കുഴപ്പമില്ല) കോണിപ്പടി കയറുമ്പോള്‍ വഴിയില്‍ കണ്ട ഒരു പവിത്രനോട് പ്രിന്‍സിപ്പലിന്‍റെ റൂം തിരക്കി അവന്‍ വഴി പറഞ്ഞു തരുന്നതിനിടയ്ക്കു പടിയിറങ്ങി വന്ന ഒരു മാഷിന്‍റെ ചോദ്യം "എന്താടെ ഇന്ന് ക്ലാസ്സില്‍ കയറിയില്ലേ...?? അവന്‍റെ മറുപടി - "ഇന്നൊരു മൂഡില്ല സാറേ നാളെ കേറാം...! മാഷ് ചിരിച്ചു കൊണ്ട് പടിയിറങ്ങി പോയി... എന്‍റെ മനസ്സില്‍ ആയിരം പടക്കങ്ങള്‍ ഒരുമിച്ചു പൊട്ടി, പൂത്തിരികള്‍ കത്തി, ഡപ്പാംകൂത്ത് മ്യൂസിക് പ്ലേ ആയി... ഞാന്‍ അമ്മയോട് പറഞ്ഞു "അമ്മേ ഇത് മതി ഇവിടെ ഞാന്‍ തകര്‍ക്കും...
പ്രിന്‍സിപ്പലിന്‍റെ ഓഫീസ് എന്നെ വല്ലാതെ ആകര്‍ഷിച്ചു ടീച്ചര്‍മാരെല്ലാം വളരെ down to earth ആയിരുന്നു, ഒരു ടീച്ചര്‍ കണ്ണാടി നോക്കി മുടി ചീകുന്നു, മറ്റൊരു ടീച്ചര്‍ ചായ ഉണ്ടാക്കുന്നു... ഓഫീസില്‍ ഹീറ്ററൊക്കെ ഉണ്ട് വേറൊരു മാഷ് വായും പൊളിച്ചു കിടന്നുറങ്ങുന്നു. ചായ തിളച്ചപ്പോള്‍ പുള്ളി എഴുന്നേറ്റു. ചായ ഞങ്ങള്‍ക്കായിരിക്കും എന്ന് ഒരു നിമിഷം വെറുതെ തെറ്റിദ്ധരിച്ചു നിരാശയായിരുന്നു ഫലം അതുകൊണ്ട് ഞാന്‍ മനസ്സില്‍ ഒരു ചായ ഇട്ടു എനിക്കൊരു വിത്തും അമ്മയ്ക്കൊരു വിത്ത് ഔട്ടും... അതിനിടയ്ക്ക് ലുങ്കിയൊക്കെ ഉടുത്ത് മുറുക്കിച്ചുവപ്പിച്ച ചുണ്ടുമായി നമ്മുടെ സിനിമ നടന്‍ അബു സലിമിനെ പോലിരിക്കുന്ന ഒരാള്‍ വന്നു കുറെ നേരത്തെ വാഗ്വാദങ്ങള്‍ക്ക് ശേഷം പ്രിന്‍സിപ്പലിന്റെ കയ്യില്‍ നിന്നും പൈസ വാങ്ങിച്ചു ഒരു ലോറിയില്‍ കയറി പോകുന്നത് കണ്ടു പിന്നെയാണ് അറിഞ്ഞത് അത് അവിടുത്തെ ഏതോ ഒരു മാഷായിരുന്നു എന്ന്... പുള്ളിയെ ഞാന്‍ പിന്നീടു കണ്ടിട്ടില്ല. പ്രിന്‍സിപ്പലിന്‍റെ റൂമില്‍ വെച്ച് എന്‍റെ history നന്നായിട്ട് മനസിലാക്കിയ geography ടീച്ചര്‍ ചോദിച്ചു "ആലോചിച്ച് എടുത്ത തീരുമാനം തന്നെയല്ലേ...? ഞാന്‍ തലകുലുക്കി... നോക്കുമ്പോ അമ്മ തലകുലുക്കുന്നില്ല ശേഷം അമ്മയെ ഒന്ന് രൂക്ഷമായി നോക്കി അമ്മയെക്കൊണ്ടും തലകുലുക്കിപ്പിച്ചു. അതുവരെ കൊളപ്പുള്ളി ലീലയെപ്പോലിരുന്ന പ്രിന്‍സിപ്പല്‍ ഫീസ് കൊടുത്തപ്പോള്‍ കവിയൂര്‍ പോന്നമ്മയായി, മറ്റുള്ള ടീച്ചര്‍മാരുടെ മുഖത്തും ഒരു ആത്മീയ ചൈതന്യം വിരിഞ്ഞു... കൂടെ അവരൊരു മുന്നറിയിപ്പും തന്നു "ഇതുപോലെ എല്ലാ മാസവും ഫീസ് കൃത്യമായിട്ട് തരണം കേട്ടോ...! സത്യം പറഞ്ഞാല്‍ അതൊരു മുന്നറിയിപ്പായിട്ടല്ല, ഒരു അപേക്ഷയായിട്ടാണ് എനിക്ക് തോന്നിയത്
അതോടെ കോളേജിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എനിക്ക് ഏതാണ്ടൊരു രൂപം കിട്ടി. 3 നിലയുള്ള കെട്ടിടത്തിന്‍റെ മൂന്നാമത്തെ നിലയിലാണ് ക്ലാസുകള്‍ നടക്കുന്നത്. പ്രിന്‍സിപ്പല്‍ തന്നെയാണ് കൂടെ വന്നു ക്ലാസ്സ് കാണിച്ചു തന്നത് ആട്ടിന്‍ കൂട് പോലെയുള്ള ഒരു കോളേജ് കാര്‍ഡ്ബോര്‍ഡുകള്‍ കയറില്‍ കെട്ടിതൂക്കിയിട്ടാണ് ക്ലാസുകള്‍ തരം തിരിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ ഇടയ്ക്ക് അപ്പുറത്തെ ക്ലാസ്സിലെ ചോദ്യത്തിനൊക്കെ നമ്മള്‍ ഉത്തരം പറഞ്ഞു പോകും അതാണ് അവസ്ഥ പിന്നെ അവിടെ ചെന്നപ്പോ മുതല്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട് ടീച്ചര്‍മാര്‍ക്കൊക്കെ എന്നോട് ഒരു പ്രത്യേക സ്നേഹം ആ സ്നേഹത്തിനു പിന്നിലെ ഗുട്ടന്‍സ് എനിക്ക് പിന്നെയല്ലേ മനസിലായത്...

തുടരും...
സ്വന്തം കോളേജ് കഥകള്‍ എഴുതി എനിക്ക് ഇതെഴുതാന്‍ പ്രചോദനം നല്‍കിയ പ്രിയപ്പെട്ട അരുണിനോടുള്ള നന്ദി ഇവിടെ പ്രത്യേകം രേഖപ്പെടുത്തുന്നു...
ReplyDeleteകൊള്ളാം, അടിപൊളി .....അടുത്ത പോസ്റ്റിനുള്ള ബെല്ല് പെട്ടന്ന് തന്നെ പ്രതീക്ഷിക്കുന്നു
ReplyDeletecool post.. Waiting for next epi..
ReplyDeletesooprb waiting fir the next :P
ReplyDeleteJanuvari masathile thudakam moshamayilla Jenith..:)Kadha munottu pokatte...:) ALl the best!!
ReplyDeleteസ്വന്തം കഥ പാട്ടാക്കി നടക്കുവാന്‍ ആള്‍ക്കാരൂണ്ടാവില്ലാ എന്നു വിചാരിച്ചാണ് ഞാന്‍ തുടങ്ങിയത്... ഇവിടെ വന്നപ്പോള്‍ ഒട്ടുമിക്കവരും ഇങ്ങനെ തന്നെ... എന്തായാലും കൊള്ളാമേ...എനിക്കിഷ്ടപ്പെട്ടു.....
ReplyDeleteസ്നേഹത്തിനു പിന്നിലുള്ള ഗുട്ടന്‍സ് എന്താണെന്നറിയാനുള്ള കാത്തിരിപ്പ് ...ഹോ സഹിക്കാന്‍ വയ്യ... :-)
ReplyDeleteഒരിക്കലും മറക്കാനാവാത്ത ഓര്‍മകളാണ് കലാലയ ജീവിതം. അത് നിനക്ക് നല്‍കിയ സുഖങ്ങളും ദുഖങ്ങളും ഇനിയും എഴുതണം.....
ReplyDeleteജെനിതകാ..... നന്നായിരിക്കുന്നു...നിന്റെ വിശേഷങ്ങള്‍..!!
ReplyDeleteGreat job..expecting n waiting to hear more frm u...all the best...
ReplyDeleteI will do my bit for publicity... you can continue... nannayittund!!!
ReplyDeleteഇന്ത്യയുടെ ആത്മാവ് കാണണമെങ്കില്‍ നിങ്ങള്‍ ഗ്രാമങ്ങളിലേക്ക് ചെല്ലൂ എന്ന് ഗാന്ധിജി പറഞ്ഞത് പോലെ ഞാന്‍ പറയുന്നു "കോളേജുകളുടെ ആത്മാവ് കാണണമെങ്കില്‍ നിങ്ങള്‍ പാരലല്‍ കോളേജുകളിലേക്ക് ചെല്ലണം...! gambeeraaaam
ReplyDeleteഅടുത്ത എപ്പിസോഡിന്‍റെ പണിപ്പുരയിലാണ്, എന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചതിന് നന്ദി...
ReplyDeleteജെനിതകാ .... മോനെ കലക്കി.....
ReplyDeleteനിനക്ക് എന്റെ വക ഒരു "ജഞാനപീഠം" പണിയിപ്പിക്കാന്‍ തുടങ്ങി.....
എന്നാപ്പിന്നെ വേഗമായിക്കോട്ടെ !!! കുഷ്യന്‍ സോഫ്റ്റ് ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണേ...
ReplyDeleteGood Entry......Continue.............All the best............
ReplyDeletegood jenith all the best
ReplyDeleteGhambheeram valare nannayirikkunnu....enikk ishtappettu
ReplyDeletecomedy genius!!!!!!!!!!
ReplyDeletehats off!!!
കൊള്ളാമല്ലോ... ബാക്കികൂടെ വായിക്കട്ടേ...
ReplyDeleteoru pattalakkarante abhinandhanam
ReplyDelete"അഭിപ്രായങ്ങള്‍ എന്‍റെ കണ്ണ് നിറയ്ക്കുന്നു, എന്‍റെ കണ്ണ് നിറച്ചവരെ ഞാന്‍ വെറുതെ വിട്ട ചരിത്രമില്ല... അതുകൊണ്ട് എല്ലാവരോടും കൂടിയായിട്ടു പറയുകയാ... ഇനിയും ഞാന്‍ എഴുതി വെറുപ്പിക്കും നോക്കിക്കോ"
ReplyDeleteഅനോണിമസുകള്‍ക്ക് പ്രത്യേകം നന്ദി!!!
HAI JENITH ITS ME NUBIN. NINNE " KANAN ORU LOOK ILLELUM BHAYANKARA BUDHIYA":-ITHU VAYICH NINTE KANNU NIRAYATHIRIKKATE ENNU NJAN PRARTHIKUNNU BECOZ NINTE KANNU NIRANJAL ENTE MANASU NIRAYUM
ReplyDelete@ nubin - :)
ReplyDelete