05 February 2011

അമ്മ അറിയാന്‍... (ഒരു അനുഭവ കഥ)

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന അമ്മയോട് മകന്‍...

"അതിനമ്മ എന്തിനാ ഇത്രയ്ക്ക് സങ്കടപ്പെടുന്നത്? മുടി നീട്ടി വളര്‍ത്തുന്നത് ഒരു സ്റൈല്‍ അല്ലേ? അതുകൊണ്ടിപ്പോ എന്ത് ഭൂകമ്പമാണ് ഉണ്ടാകാന്‍ പോകുന്നത്? ഈ പ്രായത്തിലല്ലേ ഇതൊക്കെ പറ്റൂ...
അമ്മ : "മുടി നീട്ടി വളര്‍ത്തുന്നത് ആണ്‍കുട്ടികള്‍ക്ക് ചേരുന്നതല്ല മോനേ... നമ്മക്കതോന്നും ശരിയാകില്ല എന്‍റെ പൊന്നുമോന്‍ അമ്മ പറയുന്നത് കേള്‍ക്ക് അമ്മയ്ക്കതു തീരെ ഇഷ്ടമല്ല അതുകൊണ്ടാ...
മകന്‍ : "അമ്മ എന്തൊക്കെ പറഞ്ഞാലും ശരി ഞാന്‍ മുടി നീട്ടി വളര്‍ത്താന്‍ തീരുമാനിച്ചു എന്നിട്ട് വേണം കാതില്‍ കടുക്കനിടാന്‍...
ഇതും പറഞ്ഞ് ദേഷ്യപ്പെട്ട് അകത്തേക്ക് പോകുന്ന മകന്‍റെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നു 'കുരുത്തം കെട്ടവന്‍' റിംഗ്ടോണ്‍ റൂമിലാകെ മുഴങ്ങി... അവന്‍ ഫോണെടുത്തു.
"ഹലോ ജാന്‍സീ
ജാന്‍സി : എവിടാടാ
മകന്‍ : വീട്ടിലാ, നീയെവിടെയാ?
ജാന്‍സി : ഞാനും വീട്ടിലാണ്...
മകന്‍ : ഡീ ഞാന്‍ മുടി വളര്‍ത്താന്‍ തീരുമാനിച്ചു അതുകഴിഞ്ഞ് കാതില്‍ കടുക്കനിടും...
ജാന്‍സി : അതുവേണോ dear?  Thats very boring, men with long hair... I dont like that kind of persons...
മകന്‍ : Hey coooll.. ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ ജാന്‍സീ... നിനക്ക് ഇഷ്ടമല്ലാത്ത എന്തെങ്കിലും ഞാന്‍ ചെയ്യുമോ?? (റൂമിലേക്ക്‌ അമ്മ വരുന്നത് കണ്ട മകന്‍) ദേ അമ്മ വരുന്നു ഞാന്‍ പിന്നെ വിളിക്കാം bye..."
അമ്മ വന്ന് മകന്‍റെ അടുത്തിരുന്നു, മകന്‍ പറഞ്ഞു...
"അമ്മ ഇനി വിഷമിക്കണ്ട ഞാന്‍ മുടി വളര്‍ത്തുന്നില്ല സന്തോഷമായില്ലേ...??
അമ്മ : "നന്നായി മോനെ എനിക്കറിയാമായിരുന്നു എന്തൊക്കെ പറഞ്ഞാലും നീ അമ്മയ്ക്കിഷ്ടമല്ലാത്ത ഒന്നും ചെയ്യില്ല എന്ന്...
എന്നിട്ട് ആ മകനെ കെട്ടിപ്പിടിച്ചു നെറ്റിയിലൊരു മുത്തം കൊടുത്തുകൊണ്ട് അമ്മ പറഞ്ഞു "അമ്മയ്ക്ക് സന്തോഷമായി...

അതുപറയുമ്പോഴും ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു...
Silent  ആക്കിയിട്ടിരുന്ന മൊബൈലിന്‍റെ സ്ക്രീനില്‍ വീണ്ടും തെളിഞ്ഞു Jansi calling...

7 comments:

 1. ഈ അമ്മയേയും മകനേയും എനിക്ക് നേരിട്ടറിയാവുന്നത് കൊണ്ടും, ആ മകന്‍ ഇത് വായിച്ചാല്‍ എന്‍റെ കഴുത്തിന്‌ പിടിക്കുമെന്നുള്ളത് ഉറപ്പുള്ളത് കൊണ്ടും, എന്‍റെ കൊരവള്ളിയെ ഓര്‍ത്തു ഞാന്‍ പേര് വെളിപ്പെടുത്താതിരുന്നതാണ് അല്ലാതെ ആരെയും പേടിച്ചിട്ടൊന്നുമല്ല...!!!

  ReplyDelete
 2. kollam jenith ..funny...... valare sheriyannu ... kamuki parajal pinne ... ennalum araaaaa ee makan????

  ReplyDelete
 3. ingane kolam kettiya madiyanum mudiyanumaaya oru makanaayirunnu njanum...........ethayalum venamennum venda ennum parayan aa kamuki innilla.........ullathu njan orikkalum anusarichittillatha aa ammayude praarthanayum snehavum mathramaanu......


  do jenithe ee kathayile kathapathram aranennu njan parayatte

  jilebiyilundu ladduvililla

  jaanuvilundu amminiyililla.........coreect alle?

  ReplyDelete
 4. hmmm makane manassilaayi....!! pandu mudi valarthiya oraalallee..?

  ReplyDelete
 5. കാമുകി പറയുന്നത് എല്ലാ ആണുങ്ങളും കേക്കും. പക്ഷെ അവള്‍ ഭാര്യ ആയാല്‍ പിന്നെ ഒന്നും കേക്കില്ല. അപ്പോള്‍ കഥയിലെ കഥാപാത്രങ്ങള്‍ മാറും. അമ്മയ്ക്ക് പകരം അപ്പോള്‍ ഭാര്യയുടെ കണ്ണുകള്‍ നിറയും. പക്ഷെ കാമുകിയുടെ സ്ഥാനത്ത് ഒരു കാമുകി തന്നെ ആയിരിക്കും. ജീവിതത്തില്‍ ഒന്നും മാറില്ലല്ലോ.

  ReplyDelete
 6. @ sunil - ക്ലൂ തൊട്ടു താഴെയുള്ള കമന്റില്‍ ഉണ്ട്

  @ shafeek & makthoob - രണ്ടു പേരും പറഞ്ഞത് സത്യമാണ്

  @arun - ശരിയാണ് അരുണ്‍ ഇക്കാലത്ത് അമ്മയുടെ വാക്കിനെക്കാള്‍ കാമുകിയുടെ വാക്കിനു വില കൊടുക്കുന്നവരാണ്‌ കൂടുതല്‍...

  ReplyDelete