23 February 2011

ചില തിയേറ്റര്‍ മര്യാദകള്‍...


'തിയേറ്ററില്‍ പോപ്‌കോ‍ണ്‍  കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ശബ്ദം കൂടിപ്പോയതിന്‍റെ പേരില്‍ വെടി കൊണ്ട് മരിച്ച ആ സായിപ്പിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു പിടി കണ്ണീരില്‍ കുതിര്‍ന്ന പോപ്‌കോണുകള്‍ അര്‍പ്പിച്ചു കൊണ്ട് ഞാന്‍ തുടങ്ങുന്നു...'

 സിനിമയ്ക്കിടയില്‍ ശല്യമായി മാറിയ ഒരാളോട് ഇത്രയ്ക്കൊക്കെ വേണമായിരുന്നോ എന്ന സംശയം ബാക്കിയാണെങ്കിലും ചിലരെക്കുറിച്ച് പറയാതെ വയ്യ. ചിലരുണ്ട് സിനിമ തുടങ്ങുന്നതിനു മുന്‍പേ കാന്റീനില്‍ കയറി ഒരു റൗണ്ട് purchasing  നടത്തും. അവരെ കണ്ടാല്‍ സിനിമ കാണാനാണോ അതോ ഭക്ഷണം കഴിക്കാനാണോ കയറുന്നത് എന്ന് സംശയം തോന്നും. അവര് അകത്തു കയറിക്കഴിഞ്ഞാല്‍ പിന്നെയങ്ങു ബഹളമാണ് കവറ് തുറക്കലും കുപ്പി പൊട്ടിക്കലും തീറ്റലും കുടിപ്പിക്കലുമൊക്കെയായിട്ടു  പിന്നെ ആകെ മേളമാണ്. Silent ആയ പടം വല്ലതുമാണെങ്കില്‍ ഇങ്ങനെ ഒരു സംഘമായിട്ട് കയറുന്നവര് ചിപ്സ് വാങ്ങിക്കരുതേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കാറ് കാരണം  ഒരു വരിയില്‍ ഉള്ളവര് മുഴുവന്‍ ഒരുമിച്ച് ചിപ്സ് തിന്നാന്‍ തുടങ്ങിയാല്‍ പിന്നെ റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും രാജാമണിയുടെ BGM ഉം സുരേഷ് ഗോപിയുടെ ഡയലോഗുമെല്ലാം നമ്മള്‍ മനസില്‍ സങ്കല്‍പ്പിക്കേണ്ടി വരും. ഇങ്ങനെയുള്ളവരുടെ കോലാഹലങ്ങള്‍ കൊണ്ട് എനിക്ക് ആകെയുണ്ടായിട്ടുള്ള ഒരു മെച്ചം ഒന്ന് രണ്ടു പ്രാവശ്യം ഇവര് ചിപ്സ് പാസ്‌ ചെയ്യുമ്പോള്‍ ഒരു കസേര കഴിഞ്ഞു അപ്പുറത്ത് സിനിമയില്‍ മുഴുകിയിരിക്കുന്ന എന്‍റെ മുന്നിലേക്ക്‌ അപ്രതീക്ഷിതമായി ചിപ്സ് എത്തിയിട്ടുണ്ട് എന്നുള്ളതും, അങ്ങനെ 2 പ്രാവശ്യം എനിക്ക് ചിപ്സിന്‍റെ പൈസ ലാഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളതുമാണ്. ഇനി ഒറ്റയ്ക്കിരുന്നു കഴിക്കുന്നവരാണെങ്കില്‍ അധിക പേരും മറ്റുള്ളവരെ ശ്രദ്ധിക്കാനേ പോകില്ല. എങ്ങാനും കണ്ണുകള്‍ തമ്മിലുടക്കിയാല്‍ ഒരു പരിചയവും ഇല്ലാത്തവനാണെങ്കില്‍ പോലും ഒരു സാമാന്യ മര്യാദയ്ക്ക് "വേണോ...? എന്ന് ചോദിക്കണ്ടേ എന്ന  ചിന്തയായിരിക്കും മനസ്സില്‍.
മറ്റു ചിലര്‍ വേസ്റ്റ് സീറ്റിനടിയിലേക്ക്‌ തള്ളുന്നതിനിടയില്‍ കുപ്പികള്‍ ശ്രദ്ധിക്കാതെ വെയ്ക്കും. അച്ചടക്കമില്ലാതെ ആ കുപ്പികള്‍ പിന്നീടെ നടന്നു പോകേണ്ട സ്ഥലങ്ങളിലൂടെ ഓടി നടക്കുന്നത് കാരണം പലര്‍ക്കും അത് ശാരീരിക അസ്വസ്ഥതകള്‍ക്കു വഴിയാവാറുണ്ട്. ഒരിക്കല്‍ ഒരു ചേട്ടന്‍ ഒരു സീറ്റിനടിയില്‍ നിന്ന് മറ്റൊരു സീറ്റിനടിയിലേക്ക്‌ തിരക്കിട്ട് പോവുകയായിരുന്ന  ഒരു കുപ്പിയില്‍ ചവിട്ടി ബാലന്‍സ് കിട്ടാതെ നമിതയെ പോലിരുന്ന ഒരു ചേച്ചിയുടെ മടിയില്‍ crash land ചെയ്തതും ആര്‍നോള്‍നോഡിനെപ്പോലിരുന്ന അവരുടെ  ഭര്‍ത്താവ് തത്സമയം അദ്ദേഹത്തിന്‍റെ അഭിപ്രായം ആ ചേട്ടന്‍റെ മുഖത്ത് രേഖപ്പെടുത്തിയത് വഴി ബാക്കി സിനിമ കണ്ണട പോലും വെക്കാതെ 3D യില്‍ കാണാന്‍ ആ ചേട്ടന് ഭാഗ്യമുണ്ടായതും ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്.

ചിലരുടെ ശല്യം ഭക്ഷണം കൊണ്ടാണെങ്കില്‍ മറ്റു ചിലരുടെ ശല്യം ഫോണ്‍ കൊണ്ടായിരിക്കും. ചിലര് ഫോണ്‍ silent ആക്കില്ല, ചിലരാണെങ്കില്‍ ഫോണ്‍ വന്നാല്‍ silent ആവുകയുമില്ല. ചിലര് തിയറ്ററില്‍ കയറിയാല്‍ തിയേറ്റര്‍ കോളാമ്പിയാക്കി  മാറ്റും.  വേറെ ചിലരുടെ തല വലിയ ഒരു തലവേദന തന്നെയാണ്. ഇത്തിരി നീളം കൂടിപ്പോയത്‌ അവരുടെ തെറ്റല്ലെങ്കിലും, താഴ്ന്നിരിക്കാം എന്നേറ്റത്തിനു ശേഷം ബാക്കിലിരിക്കുന്നവന്‍മാരെ വെറും ഊളകളാക്കിക്കൊണ്ട് മൂന്നാം മിനിറ്റില്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഉയര്‍ത്തെഴുന്നെല്‍ക്കുന്നത്  അവരുടെ തെറ്റല്ലേ ? എനിക്ക് പലപ്പോഴും തല കൊയ്യാന്‍ തോന്നിയിട്ടുള്ളത് ഈ അവസരത്തിലാണ്. കഴിഞ്ഞിട്ടില്ല വേറെ ഒരു കൂട്ടരുണ്ട് അനാവശ്യമായി കമന്റ്സ് പാസാക്കി ബാക്കിയുള്ളവരെ കൂടി വെറുപ്പിക്കും (ചിലരുടെ ചില കമന്റുകള്‍ ചില സിനിമകള്‍ക്കിടയില്‍ ഒരു അനുഗ്രഹമാണെന്നുള്ള കാര്യം ഞാന്‍ മറക്കുന്നില്ല). എന്‍റെ അഭിപ്രായത്തില്‍ ഇങ്ങനെയുള്ള ചിലരെ നേരിടാനായി തിയേറ്ററുകളിലെല്ലാം തന്നെ പ്രൊജക്ടര്‍ റൂമിലിരുന്ന് പ്രശ്നക്കാരുടെ സീറ്റ്‌ നോക്കി ഷോക്ക് അടിപ്പിക്കാന്‍ പറ്റുന്ന രീതിയില്‍  ഒരു സംവിധാനം വല്ലതും വരണം. ഇങ്ങനെയുള്ള കടുത്ത നടപടികളിലേക്ക് ആരെങ്കിലുമൊക്കെ നീങ്ങുന്നതിനു മുന്‍പ് സ്വയം മനസിലാക്കാനും തിരുത്താനും അവര്‍ക്കൊക്കെ കഴിയട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു...

*മുകളില്‍ സൂചിപ്പിച്ച ശല്യക്കാര്‍ക്കെല്ലാം  മുന്നറിയിപ്പായിരിക്കാന്‍ വേണ്ടി, മറ്റു കാക്കകളെ പേടിപ്പിക്കാന്‍ ചത്ത കാക്കയെ കെട്ടിത്തൂക്കുന്നത് പോലെ ഈ സായിപ്പിന്റെ ഫോട്ടോ തിയേറ്റര്‍ കാന്റീനുകളില്‍ തൂക്കുന്നതും തിയേറ്റര്‍ മര്യാദകള്‍ നോട്ടീസടിച്ച് ടിക്കറ്റിന്‍റെ കൂടെ ഫ്രീ ആയിട്ട് കൊടുക്കുന്നതും നന്നായിരിക്കില്ലേ...?

7 comments:

 1. എവിടെയൊക്കെയോ കാര്യങ്ങള്‍ ഇല്ലാതില്ല... പോപ്പ്കോണ്‍ കഴിക്കുന്നതിന്റേയോ, ചിപ്സ് കഴിക്കുന്നതിന്റേയോ ശബ്ദം കൊണ്ട് താങ്കള്‍ക്ക് സുരേഷ് ഗോപിയുടെ ഡയലോഗ് കേള്‍ക്കാന്‍ പറ്റാറില്ല എന്നത് ശുദ്ധ പുളു. പിന്നെ നീളമുള്ളവരുടെ കാര്യം (ഞാന്‍ വലിയ നീളമുള്ള ആളല്ല) ഒരേ പൊസ്സിഷനില്‍ ഒരുപാടുനേരം ഇരിക്കുക എന്നത് ആര്‍ക്കായാലും ബുദ്ദിമുട്ടുള്ള കാര്യമാണ്. ഒന്ന് തുറന്ന് ചിരിക്കാന്‍ പോലും അവകാശമില്ലേ സഹോദരാ..? സിനിമയിലെ കോമഡിയേക്കാള്‍ വളരെ നന്നായി ചിരിപ്പിക്കുന്ന കമന്റ് പറയുന്ന എത്രയോപേരെ ഞാന്‍ കണ്ടിട്ടുണ്ട്. (മോശമായി പറയുന്നവരുമുണ്ട്)
  പിന്നെ... തുപ്പുന്നവര്‍ക്ക് ഒരു കോളാംബി നല്‍കുന്ന കാര്യം നമുക്ക് പരിഗണിക്കാം...

  ReplyDelete
 2. ചിലതില്‍ ഇത്തിരി പുളു ഒരു രസമല്ലേ? എഴുത്തിന്റെ ഭംഗിക്ക് വേണ്ടി ഇത്തിരി tax കൂട്ടേണ്ടി വരും എന്നുള്ള കാര്യം ഞാന്‍ സീനിയര്‍ ബ്ലോഗറായ തിരിച്ചിലാനോട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ!!! അതിനായി ചിലത് ചേര്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നുള്ളത് സത്യമാണ്. പിന്നെ ഒരേ പൊസ്സിഷനില്‍ ഒരുപാടുനേരം ഇരിക്കുക എന്നത് ആര്‍ക്കായാലും ബുദ്ദിമുട്ടുള്ള കാര്യമാണ് എന്നുള്ളത് 100% ശരിയാണ് എന്നാല്‍ ഞാന്‍ പറഞ്ഞിരിക്കുന്നത് മൂന്നാം മിനിറ്റില്‍ തന്നെ ഉയരുന്ന കാര്യമാണ്. ഏതായാലും നല്ലൊരു feedback തന്നതില്‍ സന്തോഷം, keep supportting...

  ReplyDelete
 3. പൊതു സ്ഥലത്ത്‌ മൊബൈല്‍ എങ്ങിനെ ഉപയോഗിക്കണം എന്നു തൊണ്ണൂറു ശതമാനം പേര്‍ക്കും അറിയില്ല അവരുടെ അന്ത പുര രഹസ്യങ്ങള്‍ എല്ലാം വാരി വിളമ്പുകയാണെന്നും അവര്‍ മനസ്സിലാക്കുന്നില്ല, രണ്ട്‌ മണീകൂറ്‍ മൊബൈല്‍ ഓഫ്‌ ചെയ്തെന്നും പറഞ്ഞു ഒന്നും സംഭവിക്കാന്‍ പോകുന്നില്ല സമയത്തിനു അത്ര വിലയുള്ള കലാമോ മാന്‍ മോഹന്‍ സിംഗോ ഒന്നും അല്ല ആരും.
  മൊബൈല്‍ ജാമറുകള്‍ പിടിപ്പിക്കേണ്ടത്‌ അത്യാവശ്യം

  അതുപോലെ ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണു സംസ്കാരമില്ലായ്മ, എഡ്യൂകേഷന്‍ നമുക്കു തരുന്നത്‌ ഡിഗ്രീ മാത്രമല്ല നല്ല ഒരു ഭാഷ ആണു പലപ്പോഴും സുരാജ വെഞ്ഞാറമൂടിണ്റ്റെ അസംസ്ക്ര്‍ത ഭാഷ ആണു വിദ്യാ സമ്പന്നരെന്നു തോന്നിക്കുന്ന ആള്‍ക്കാര്‍ പ്രയോഗിക്കുന്നത്‌

  എല്ലാവരും കേരളത്തില്‍ ഫ്രസ്ട്രേറ്റഡ്‌ ആണെന്നു തോന്നുന്നു, ആ ഫ്രസ്റ്റ്രേഷന്‍ തീര്‍ക്കുന്നത്‌ തിയേറ്ററില്‍ വന്നു മറ്റുള്ളവരെ ശല്യപ്പെടുത്തി ആണു, വല്ലാത്ത ഒരു സാംസ്കാരിക അധപതനം ആണു സമൂഹത്തില്‍ നടക്കുന്നത്‌

  അതുകൊണ്ട്‌ ഫാമിലി തിയേറ്ററില്‍ നിന്നും അകലുന്നു സിനിമ തിയേറ്ററുകള്‍ പൂട്ടുന്നു സ്വൈരമായി സിനിമ കാണാന്‍ കഴിയുന്നതേ ഇല്ല ഒരു പത്തു കൊല്ലം മുന്‍പ്‌ എന്ത്‌ അച്ചടക്കമുള്ള സിനിമാ പ്രേക്ഷകര്‍ ആയിരുന്നു, തിയേറ്ററുകള്‍ എന്തു നീറ്റ്‌ ആയിരുന്നു ആ രാത്രി മാഞ്ഞു പോയി

  ReplyDelete
 4. 100% യോജിക്കുന്നു. ഒരു യദാര്‍ത്ഥ സിനിമാ പ്രേമിയുടെ ദുഃഖം മനസിലാക്കാന്‍ മറ്റൊരു സിനിമാ പ്രേമിക്കേ കഴിയൂ... സുശീലന്‍ ചേട്ടന്‍റെ വിഷമം എനിക്ക് മനസിലാകും. ഇനി മാഞ്ഞു പോയ ആ രാത്രികളിലല്ല വരാന്‍ പോകുന്ന നല്ല പുലരികളില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാം "ഒരു നാള്‍ വരും ചേട്ടാ, ഒരു നാള്‍ വരും!!!"

  ReplyDelete
 5. നന്നായി സുഹൃത്തേ,
  സമാനമായ ഒരു പോസ്റ്റ്‌ ഞാനും ഇട്ടിരുന്നു.
  പക്ഷെ ഈ ശല്ല്യക്കാരനെ ഷോക്കടിപ്പിക്കുന്ന ഐഡിയ എനിക്ക് തോന്നിയില്ല. അത് കൊള്ളാം.
  http://hiddenflash.blogspot.com/2011/02/blog-post.html
  /അജ്ഞാതന്‍/

  ReplyDelete
 6. NICE ONE ORUPAD CHIRICHU

  ReplyDelete
 7. kidilan machu...ella blogum vayichu..othiri chirikkanulla vakayundu

  ReplyDelete