ബാര്‍ബര്‍ ഷോപ്പുകളില്‍ കയറുമ്പോള്‍ മുടി വെട്ടാനായിട്ടു കാത്തിരിക്കേണ്ടി വരുമെന്ന് അറിയുന്നതിനേക്കാള്‍ എന്നെ വിഷമിപ്പിച്ചിട്ടുള്ളത് അവിടെയുള്ള മാസികകളുടെയും പത്രങ്ങളുടെയും അവകാശം ചിലര്‍ സ്വന്തമാക്കിയിരിക്കുന്നു എന്ന് അറിയുന്നതാണ്. അവിടെ വെച്ചാണ് വീട്ടില്‍ വെറുതെ കിടക്കുന്ന പേപ്പര്‍ ഒന്ന് മറിച്ചു പോലും നോക്കാത്തവര്‍ ആര്‍ത്തിയോടെ പേപ്പര്‍ വായിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളത്. ആ സമയത്ത് ഏതെങ്കിലും ഒരു തുണ്ട് പേപ്പര്‍ കിട്ടിയാല്‍ മതി അത് ചരമക്കോളം ആയാലും ഒന്ന് കണ്ണ് ഓടിച്ചിട്ടേ കൈമാറൂ. തിരക്കുള്ള സമയത്ത് ചില ബാര്‍ബര്‍ ഷോപ്പുകളുടെ ഉള്‍ഭാഗം ഭാഗം കണ്ടുകഴിഞ്ഞാല്‍ ലൈബ്രറി ആണോ എന്ന് പോലും സംശയം തോന്നും.
ബാര്‍ബര്‍ ഷോപ്പിലെ പത്രങ്ങള്‍ എന്ന് പറയുമ്പോള്‍ ബാര്‍ബറുടെ താല്പര്യത്തിനും രാഷ്ട്രീയ അഭിരുചിക്കും അനുസരിച്ച് ഏത് പത്രവുമാകം, എന്നാല്‍ മാസികകള്‍ എന്ന് പറയുമ്പോള്‍ സിനിമാ മാസികകള്‍ ആണ് hilight. സിനിമാ മംഗളത്തിലെ centre പേജിനു ഒരിടക്കാലത്ത് (ചിലയിടങ്ങളില്‍ ഇപ്പോഴും) പ്രചാരം കിട്ടിയിരുന്നത് ബാര്‍ബര്‍ ഷോപ്പുകളിലൂടെയാണ്. ചില ബാര്‍ബര്‍ ഷോപ്പുകള്‍ സിനിമാ നടിമാരായ ചില മസാല ദോശകളുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കുന്ന ഒരു ഒരു ആചാരം ഉണ്ട്. നമ്മുടെ തല ബാര്‍ബര്‍ ഏത് ദിശയിലേക്കു തിരിച്ചു വെച്ചാലും നമ്മുടെ ദൃഷ്ടി അവിടെ നിന്ന് കുറച്ചു നേരത്തേക്ക് പതറിപ്പോകതിരിക്കാനും തല തിരിക്കതിരിക്കാനും പാകത്തിന് ചിത്രങ്ങള്‍ ഒട്ടിച്ചിട്ടുണ്ടാവും ചില ബാര്‍ബര്‍ ഷോപ്പുകളില്‍. പല ബാര്‍ബര്‍മാരും ഈ മാഗസിനുകളുടെ പുതിയ ലക്കങ്ങള്‍ കൊണ്ട് വെക്കുന്ന കാര്യത്തില്‍ പുറകിലാണ് എന്നുള്ളതാണ് ഒരു ചെറിയ പ്രശ്നം. എന്നിരുന്നാലും ചിലര്‍ ഈ മാസികകളും പത്രങ്ങളും ആര്‍ത്തിയോടെ വായിച്ചു നോക്കുന്നത് കാണുമ്പോള്‍ തോന്നും നാളെ അവര്‍ക്ക് പരീക്ഷ ആണെന്ന്. അതുപോലെ ഒരു പത്രമോ മാസികയോ വായന കഴിയാനായി കാത്തുനിന്നു ഒരാള്‍ മറ്റൊരാളുടെ കയ്യില്‍ നിന്നും സ്വീകരിക്കുന്നത് കാണുമ്പോള്‍ റിലേയിലെ ബാറ്റന്‍ കൈമാറല്‍ ഓര്‍മ വരും.
എന്നാലിപ്പോള്‍ ചില ബാര്‍ബര്‍ ഷോപ്പുകളിലെങ്കിലും ഈ പത്രങ്ങളുടെയും മാസികകളുടെയും രാജവാഴ്ചയ്ക്ക് tv യുടെ വരവോടെ ഇടിവ് സംഭവിച്ചിട്ടുണ്ട്. tv വന്നതിനു ശേഷം ഉള്ള ഒരു കുഴപ്പം എന്താണെന്നു ചോദിച്ചാല്‍ ഇടയ്ക്കിടയ്ക്ക് ബാര്‍ബറുടെ ശ്രദ്ധയും അങ്ങോട്ട് പോകുമെന്നതിനാല്‍ മുടി വെട്ടലിന്റെ ദൈര്‍ഖ്യം കൂടുന്നു എന്നുള്ളതാണ്. പിന്നെ tv യുടെ വരവോടെ ബാര്‍ബര്‍മാര്‍ക്ക് മുടി വെട്ടാന്‍ ഇരിക്കുന്ന ആളുടെ തല പതിവിലും കൂടുതല്‍ തിരിക്കേണ്ടി വരുന്നുമുണ്ട്. കഴിഞ്ഞ ദിവസം എന്റെ തലയില്‍ ബാര്‍ബര്‍ കുത്തബ് മിനാര്‍ പണിതു കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു ചാനലിലെ റിയാലിറ്റി ഷോയുടെ elemination round. പ്രിയപ്പെട്ട contestant in ആവാന്‍ വേണ്ടി ബാര്‍ബര്‍ പ്രാര്‍ത്ഥിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചത് വലിയ കുഴപ്പമില്ലാത്ത ഒരു തലയും കൊണ്ട് ഇവിടെ നിന്ന് ഒന്ന് out ആവാന്‍ പറ്റണേ ദൈവമേ എന്നായിരുന്നു.
ബാര്‍ബര്‍ ഷോപ്പുകളില്‍ tv വരേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ...???
ithu enikku palappozhum thonnia oru karyamanu.athilupary njanum inganeyanu.....
ReplyDeletejenith parajathu sheriyannu.. mudi vettan wait cheythirikkumbol kail kittiya thundu paperpollum vaychu pokum.. njan etrayo vaychirkkunnu...
ReplyDeleteനമ്മുടെ തല ബാര്‍ബര്‍ ഏത് ദിശയിലേക്കു തിരിച്ചു വെച്ചാലും നമ്മുടെ ദൃഷ്ടി അവിടെ നിന്ന് കുറച്ചു നേരത്തേക്ക് പതറിപ്പോകതിരിക്കാനും തല തിരിക്കതിരിക്കാനും പാകത്തിന് ചിത്രങ്ങള്‍ ഒട്ടിച്ചിട്ടുണ്ടാവും ചില ബാര്‍ബര്‍ ഷോപ്പുകളില്‍
ReplyDeleteNice
very nice!!! touching & honest posts
ReplyDeleteസത്യം...
ReplyDeleteഎല്ലാവര്‍ക്കും നന്ദി, വീണ്ടും വരിക...!!!
ReplyDeleteബാര്‍ബര്‍ ഷോപ്പുകളിൽ പോയിട്ടില്ല.. :)
ReplyDeleteപലരുടെയും ശ്രദ്ധയില്‍ പെടാതെപോകുന്ന ഒരു വിഷയം!എന്നാല്‍ എല്ലാവരും അനുഭവിക്കുന്ന ഒന്ന്!നല്ല നിരീക്ഷണം..തുടരുക!
ReplyDelete@ juvairiya - സാരമില്ല, ഇത് വായിച്ചപ്പോള്‍ ഏകദേശം ഒരു ധാരണ കിട്ടിക്കാണുമെന്നു വിശ്വസിക്കുന്നു. :)
ReplyDelete@ snehatheeram - തുടരും... :)
ജെനിത്തെ..
ReplyDeleteതുടക്കം ഒന്ന് വന്നു നോക്കിയതാ. കൊള്ളാം. നല്ല വിഷയം.