21 March 2011

അവസാന കഷ്ണം / last piece


കുറച്ചു പേര് ചേര്‍ന്ന് ഭക്ഷണം കഴിക്കുന്ന സമയത്ത്, ഭക്ഷണം കഴിയാറാവുമ്പോഴുള്ള  അവസാന പീസ് എന്ന് പറയുന്നത് വല്ലാത്ത ഒരു മാനസികസംഘര്‍ഷം ഉണ്ടാക്കുന്ന ഒന്നാണ്. ഈയുള്ളവന്‍ അത് കുറേ അനുഭവിച്ചിട്ടുള്ളതുമാണ്. മിക്കവാറും ആ സമയത്ത് പ്രധാനമായും മനസിലുയരുക 3 ചോദ്യങ്ങളാണ്...
  1. മറ്റെയാള്‍ക്ക് ഇത് വേണ്ടി വരുമോ?
  2. മറ്റേയാളുടെ ശ്രദ്ധ പതിയുന്നതിനു മുന്‍പ് ഇത് എങ്ങനെ അകത്താക്കാം?
  3. ഇനി മറ്റേയാളോട് ഒന്ന് ചോദിക്കണോ?
ഈയുള്ളവനടക്കം കൂടുതല്‍ പേരും ഈ സമയത്ത് പ്രാധാന്യം കൊടുക്കാറ് രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ്‌. അതുകൊണ്ട് തന്നെ ആ സമയത്ത് മാനസികസംഘര്‍ഷം രൂക്ഷമാകും. ആ സമയത്തെ പ്രവര്‍ത്തികള്‍ ശ്രദ്ധിച്ചാല്‍ നല്ല രസമായിരിക്കും. അധികവും ഇങ്ങനെ വരുന്ന സമയത്താണ് ഒന്നിലധികം ആളുകള്‍ ഒരേ സമയം ഈ പീസിനു മുകളില്‍ കൈ വെയ്ക്കാറുള്ളത്, എന്നിട്ടൊരു ചിരിയും ചിരിയ്ക്കും.
ഇനി സ്പൂണ് കൊണ്ടാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ഭക്ഷണത്തിന്റെ ടേസ്റ്റിനും നമ്മുടെ ആക്ക്രാന്തത്തിനുമനുസരിച്ച് കഴിപ്പ്‌ അവസാനിക്കാറാകുമ്പോഴേക്കും കഴിക്കുന്നവരുടെ സ്പൂണുകള്‍ തമ്മില്‍ പ്ലേറ്റിനുള്ളില്‍ വെച്ച് ഇടയ്ക്കിടയ്ക്ക് പയറ്റ് നടന്നിട്ടുമുണ്ടാകും. മറ്റു ചിലപ്പോള്‍ ഭക്ഷണം കഴിക്കുന്നവര്‍ ചേര്‍ന്ന് പതുക്കെ പതുക്കെ ഇത് ചെറുതാക്കി കൊണ്ട് വരും, രണ്ടു കൂട്ടര്‍ക്കും വലിയ നഷ്ടം ഉണ്ടാക്കാത്ത, വളരെ ബുദ്ധിപരമായ ഒരു കോര്‍പ്പറേറ്റ് രീതിയാണിത്. അതുപോലെ കൂടെ കഴിക്കുന്നയാളോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ കിട്ടുന്ന ഒരവസം കൂടിയാകുന്നു ഇത്. കഴിക്കാന്‍ താല്പര്യം ഉണ്ടെങ്കിലും മനസില്ലാ മനസ്സോടെ ചിലര് പറയും "എനിക്ക് മതി നീ കഴിച്ചോന്ന്... അതുപറയുമ്പോഴും മറ്റെയാള്‍ "ഹേയ് എനിക്ക് വേണ്ട നീ കഴിച്ചോ... എന്ന് പറയണേ എന്നായിരിക്കും മനസ്സില്‍ പ്രാര്‍ത്ഥിക്കുന്നത്‌. എന്നാല്‍... മറ്റേയാളുടെ ശ്രദ്ധ തിരിയുന്ന സമയത്ത് അതിവിദഗ്ദ്ധമായിട്ടു ആ പീസ്‌ അകത്താക്കിയിട്ട് പ്ലേറ്റില്‍ കയ്യിട്ട് ചമ്മുന്ന മറ്റേയാളുടെ മുഖം ശ്രദ്ധിക്കാതെ ഒന്നുമറിയാത്തവനെ പോലെ ഇരിക്കുക എന്ന പ്രാചീന രീതിയാണ്‌  കൂടുതല്‍ പേരും  ഇപ്പോഴും ഇതുപോലുള്ള  അവസരങ്ങളില്‍  പിന്തുടര്‍ന്ന് കാണുന്നത്. അതുകൊണ്ട് തന്നെ ആത്മാഭിമാനമുള്ളവര്‍ക്ക് ഇത്തരം അവസരങ്ങളില്‍ അവസാന കഷ്ണം / last piece ഒരു ഓര്‍മ്മ മാത്രമായിരിക്കും. അതുകൊണ്ട് സൂക്ഷിക്കുക...!!!

68 comments:

  1. അവസാന കഷ്ണത്തിന്‍റെ കാര്യത്തില്‍ മിക്കവാറും ഭക്ഷണപ്രിയനായ ഒരു സാധാരണ മനുഷ്യന്‍റെ മനോവികാരവിചാരങ്ങളും ചെയ്തികളും ഇതൊക്കെ തന്നെയല്ലേ???

    ReplyDelete
  2. ഹി.ഹി അവസാന കഷ്ണം ഞാനേതായാലും എടുക്കുന്നില്ല ജനിത്....

    ആശംസകൾ!

    ReplyDelete
  3. സൂക്ഷിക്കാം..

    ReplyDelete
  4. nalla nirikshanam , nall avatharnam iniyum ithu polullava prathikshikkunnu.... aashamsakal

    ReplyDelete
  5. ഈ പോക്കു ഇവിടം കൊണ്ടവസാനിക്കില്ല.. അവസാന പീസ്സിനു പകരം അവസാന സീറ്റ് ആയാലോ ജെനിത്ത്..അതിനു രാഷ്ട്രീയക്കാരെ കണ്ടു പഠിക്കണം..

    ReplyDelete
  6. ഓരോ പോസ്റ്റിനു ഓരോരോ കാരണങ്ങളേയ് ..

    ReplyDelete
  7. @ muhammad - അത് നന്നായി. ഇങ്ങളെ പടച്ചോന്‍ അനുഗ്രഹിക്കും!! :)
    @ abdul jabbar - thnx ഇക്കാ...
    @ juvairiya - അതുമതി, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണല്ലോ... :)
    @ dpk - നല്ല നിരീക്ഷണമെന്ന അഭിപ്രായത്തിനു നന്ദി. പിന്നെ ഇതുപോലുള്ള അഭിപ്രായങ്ങളല്ലേ തുടര്‍ന്നും എഴുതാന്‍ പ്രേരിപ്പിക്കുന്നത് അതുകൊണ്ട് എഴുത്ത് ഇനിയും പ്രതീക്ഷിക്കാം. വിടില്ല ഞാന്‍... :)
    @ jefu - വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും followersല്‍ സീറ്റ് ഉറപ്പിച്ചതിനും വളരെയധികം നന്ദി...
    @ siddique - ഹ ഹ ഹ ജീവിച്ചു പോട്ടെ ഇക്കാ...

    ReplyDelete
  8. ഇമ്മാതിരി സാധനങ്ങള്‍ ഇനിയും ഉണ്ടാവുമോ ആവോ...?????

    ReplyDelete
  9. കൊള്ളാം ജെനിത് ,പണ്ട് ചെറുപ്പത്തില്‍ വീട്ടില്‍ ഗസ്റ്റ് വരുമ്പോള്‍ ഉണ്ടാക്കുന്ന സ്പെഷ്യല്‍ ,അവര്‍ കഴിച്ചിട്ട് ബാക്കി ഉണ്ടെങ്കിലെ കിട്ടുകയുള്ളൂ ...........അന്ന് ഞാനും sistersum ഒക്കെ അത് കിട്ടാന്‍ വേണ്ടി ഉള്ള ഒരു കാത്തു നില്പ് ഓര്‍മ്മിക്കുന്നു ...........കിട്ടുമോ ഇല്ലയോ എന്നാ tensionil ഉള്ള ഒരു കാത്തു നില്‍പ്പ് ........ആശംസകള്‍

    ReplyDelete
  10. നിന്റെ കയ്യിലിരിപ്പ് വച്ചുനോക്കുംബോള്‍ ലാസ്റ്റ് പീസ് ഇന്നേവരെ നിനക്ക് മിസ്സായി കാണില്ല. ഹ.. ഹ.. നല്ല നിരീക്ഷണം... ആശംസകള്‍...

    ReplyDelete
  11. @ siju - തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.
    @ shafeek - നന്ദി. ഷഫീക് അനുഭവിച്ച ആ ഒരു സമ്മര്‍ദം ഞാനും ഒരുപാട് അനുഭവിച്ചിട്ടുള്ളതാണ്.
    @ shabeer - ഹ ഹ ഹ അത് സത്യമാണ്, തിരിച്ചിലാന്‍ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. നന്ദി തിരിച്ചിലാനേ നന്ദി!!
    @ vazhakodan - ഇതുവഴി വന്നതിനും വായിച്ചതിനും നന്ദി. പിന്നെ ഇടയ്ക്ക് ഇതുപോലെ ഈവഴി ഇറങ്ങാന്‍ മറക്കണ്ടാട്ടോ :)
    @ mahesh - എന്‍റെ നിരീക്ഷണങ്ങള്‍ സത്യമായിരുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം മഹേഷേട്ടാ...!

    ReplyDelete
  12. അവസാനകഷ്ണം
    എനിക്കിഷ്ട്ടമാണ്
    ചിലപ്പോൾ …….
    എന്തും സംഭവിക്കാം.
    കാരണം, ഞാൻ ആദ്യകഷ്ണത്തിൽ തുടങ്ങി…….
    അവസാന കഷ്ണം ;
    അതിലേക്കാണ് എന്റെ കാഴ്ച്ച.

    ReplyDelete
  13. @ sadique - ഹ ഹ ഹ കൊള്ളാം...

    ReplyDelete
  14. കൊള്ളാം. നിനക്ക് ഇതെല്ലം കൂട്ടി ഒരു ബുക്ക്‌ ആക്കി ക്കൂടെ ?

    ReplyDelete
  15. @ arun - അതിനു മാത്രമൊക്കെ ഉണ്ടോ എന്നുള്ളത് സംശയമാണ്. എങ്കിലും സത്യം പറഞ്ഞാല്‍ ആ പറഞ്ഞത് ഒന്ന് സുഖിപ്പിച്ചു ട്ടോ !! അതുകൊണ്ട് ഇനിയങ്ങോട്ട് ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതായിരിക്കും... :)

    ReplyDelete
  16. അരുണിന്റെ കറുത്ത കൈ തിരിച്ചറിയുന്നൂ :)

    ReplyDelete
  17. രണ്ടു നിര്‍ദേശം(ഞാന്‍ വിജയിച്ചത് )
    1. ആദ്യമേ തന്നെ മുന്‍കരുതല്‍ എടുക്കാന്‍ ശീലിക്കണം.
    2. ലാസ്റ്റ് പിസിനു തൊട്ടു മുബുള്ള രണ്ടു പീസ്‌ ആദ്യമേ അങ്ങു തട്ടുക
    സ്നേഹാശംസകള്‍

    ReplyDelete
  18. അവസാന കഷണങ്ങള്‍ക്ക് കടിപിടി കൂടാതെ നോക്കാന്‍ ഒരു വഴിയേയുള്ളൂ..അവസാന കഷണം ആദ്യം കാണുന്നവന്‍ /ന്നവള്‍ അകത്താക്കുക..

    ReplyDelete
  19. അവസാനത്തെ കഷ്ണം ആദ്യം തിന്നുക
    ആദ്യത്തെ കഷ്ണം അവസാനം തിന്നുക
    അപ്പോ പിന്നെ കൊഴപ്പമില്ലല്ലോ...?

    ReplyDelete
  20. അവസാന കമ്പാര്‍ട്ടുമെന്റ അനാവശ്യമാണ് എന്ന് സര്‍ദാര്‍ജി അഭിപ്രായപ്പെട്ട പോലെ അവസാന കഷ്ണവും വേണ്ടന്നു വച്ചുകൂടെ?
    ഇത് ഒരു പോസ്റ്റിനുള്ള വിഷയം ആണെന്ന് തോന്നിയില്ല.ഇന്നത്തെ കാലത്ത് എല്ലാവര്ക്കു അവരവരുടെ സ്വന്തം തളികയില്‍ തന്നെ അന്നം!
    (ബ്ലോഗിന്റെ header അമിത വലുപ്പം ആയതിനാല്‍ ബോറായി തോന്നുന്നു. ചിത്രത്തില്‍ ആരോ രണ്ടു കാലുകളും കവച്ചു വച്ചപോലെയും തോന്നിക്കുന്നു. വേറെ ഇട്ടാല്‍ നന്നായിരിക്കും)
    കൂടുതല്‍ എഴുതുക
    ഭാവുകങ്ങള്‍

    ReplyDelete
  21. കാശില്ലാത്ത സമയത്താണെങ്കിൽ അവസാന കഷണം ഒരു പ്രശ്നം തന്നെ.

    ReplyDelete
  22. ബ്ലോഗും പേരും ആളും വിഷയവും ഒക്കെ ഇഷ്ടമായി .ഞാന്‍ ആദ്യമേ തന്നെ അവസാനത്തെ പീസ്‌ എടുത്തു മാറ്റി വച്ചിട്ടെ കഴിക്കാന്‍ തുടങ്ങൂ ..അപ്പോള്‍ പിന്നെ സംഘര്‍ഷ ത്തിനു സ്കോപ് ഇല്ലല്ലോ ..:)

    ReplyDelete
  23. ഞാന്‍ അവസാനത്തെ പീസ് ആദ്യമേ കഴിച്ചേക്കും. അപ്പോള്‍ പ്രശ്നം തീര്‍ന്നല്ലോ:)

    ReplyDelete
  24. @ meera - അഭിനന്ദനങ്ങള്‍... അത് അരുണിന്‍റെ കൈ തന്നെ :)
    @ fenil - തിരിച്ചങ്ങോട്ട്‌ എനിക്ക് മതിയായി നീ തന്നെ കഴിച്ചോ എന്ന് പറയുമെന്ന് കരുതണ്ട ഞാന്‍ തിന്നു !! :)
    @ kunnekkadan - 2 നിര്‍ദേശങ്ങള്‍ക്കും വളരെയധികം നന്ദി (നല്ല അനുഭവസമ്പത്ത് ഉണ്ടെന്നു മനസിലായി)
    @ junaith - അതെ. പലപ്പോഴും കൂടുതല്‍ ആലോചിക്കാന്‍ പോകുന്നതാണ് പ്രശ്നം.
    @ riyas - ഹ ഹ ഹ കൊള്ളാം :)
    @ ismail - ഇന്ന ഇന്ന വിഷയങ്ങള്‍ മാത്രമേ പോസ്റ്റാവൂ എന്നൊക്കെ ഉണ്ടോ എന്നെനിക്കറിയില്ല. രസകരമായ ഒരു വിഷയമായി തോന്നിയതു കൊണ്ട് പോസ്റ്റി എന്ന് മാത്രം. "ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും അവരവരുടെ സ്വന്തം തളികയില്‍ തന്നെ അന്നം!" എന്ന അഭിപ്പ്രായത്തോട്‌ എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല. ഏതു കാലത്തും പങ്കിട്ടു ഭക്ഷണം കഴിക്കേണ്ടി വരാറില്ലേ? ഞങ്ങള്‍ ഓഫീസില്‍ മിക്കവാറും സമയങ്ങളില്‍ അങ്ങനെയാണ് കഴിക്കാറുള്ളത്. ബ്ലോഗിന്‍റെ header ചിത്രത്തില്‍ കാലുകള്‍ക്കിടയിലൂടെയുള്ള എന്‍റെ മുഖം തന്നെയാണ് കൊടുത്തിരിക്കുന്നത്‌. ചെറിയ screen ആണെങ്കില്‍ വലിപ്പം അമിതമായിട്ടു തോന്നാറുണ്ട് അതാണോ സംഭവിച്ചിരിക്കുന്നത് എന്നറിയില്ല, ഞാന്‍ നോക്കാം. header ചിത്രം ഇഷ്ട്ടപ്പെട്ടവരും ഉണ്ട് കേട്ടോ, അതുകൊണ്ട് വേറെ ഒരു നല്ല ചിത്രം കിട്ടുന്നതു വരെ കുറച്ചു നാളു കൂടി ഇങ്ങനെ പോട്ടെ...
    പിന്നെ ഒരു വിഷയത്തെക്കുറിച്ച് എല്ലാവര്‍ക്കും ഒരേ അഭിപ്രായം ആയിരിക്കില്ലാ എന്നുള്ളത് ഞാന്‍ മനസിലാക്കുന്നു. വന്നതിനും വിലയേറിയ അഭിപ്രായം അറിയിച്ചതിനും വളരെയധികം നന്ദി. ഇനിയങ്ങോട്ട് ഞാന്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം... :)
    @ kumaran - സത്യം..
    @ ramesh & manoj - കൂടുതല്‍ പേരും അത് തന്നെയാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഞാനും ഇനി ആ വഴിക്ക് നീങ്ങാന്‍ തീരുമാനിച്ചു. നന്ദി സുഹൃത്തുക്കളെ...

    ReplyDelete
  25. പോസ്റ്റ് ഇഷ്ടായി.... ഈ അനാലിസ് പവര്‍ വേറെ കുറെ നല്ല കാര്യങ്ങള്‍ക്കും ഉപയോഗിക്കൂ.... (അതിന്റെ അര്‍്ത്ഥം ഇത്തരം കുസൃതികള്‍ വേണ്ട എന്നല്ല)
    സസ്‌നേഹം

    ReplyDelete
  26. @ santhosh - ഇനിയങ്ങോട്ട് ശ്രമിക്കുന്നതായിരിക്കും...
    @ mydreams - :)

    ReplyDelete
  27. ആളവന്‍താന്‍ കുറേ നാള് കൂടി ഈ വഴി വന്നല്ലോ, സന്തോഷം... :)

    ReplyDelete
  28. Nice topic to write about..funny aspect but you wrote it beautifully!

    ReplyDelete
  29. അവസാന പീസ് അവസാനംവരെ അവിടെത്തന്നെ അവശേഷിക്കട്ടെ.

    ReplyDelete
  30. @ ishaqh - തരില്ലാ...!! :)
    @ pearl - dank u dank u...
    @ pallikkarayil - അത് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാലല്ലേ അത് എനിക്ക് കഴിക്കാന്‍ പറ്റൂ... :)
    @ ramji - danx

    ReplyDelete
  31. സംഭവം കലക്കി കേട്ടോ...
    ഈ സംഘര്‍ഷങ്ങള്‍ ഒക്കെ എല്ലാരും അനുഭവിക്കുന്നതാണെങ്കിലും ഒരാള്‍ ഇതിനെ കുറിച്ച് ഒരു റിസര്‍ച്ച് നടത്തി കണ്ടത് ആദ്യമായാണ്‌.
    അത് കൊണ്ട് തന്നെ ഒരു പുതുമ തോന്നി.

    ReplyDelete
  32. നര്‍മ്മത്തില്‍ ചാലിച്ചതാണെങ്കിലും ഈ
    എഴുത്തില്‍ ഒരു ദര്‍ശനത്തിന്റെ സാന്നി
    ദ്ധ്യം സ്പഷ്ടമാകുന്നു. അതു കൊണ്ട് തന്നെ
    ഇതെനിക്കേറെ ഇഷ്ടമായി. പിന്നെ ടൈ
    റ്റില്‍ ചിത്രത്തിനു അനുയോജ്യമല്ല പ്രകൃതി
    ദൃശ്യമാര്‍ന്ന ഈ ടെംപ്ലേറ്റ്. ബ്ലോഗ് ടൈറ്റില്‍
    തീക്ഷ്ണവും ചൂടാര്‍ന്നതുമാണു്.

    ReplyDelete
  33. ചെറിയ ചെറിയ കാര്യങ്ങളിലും ഇങ്ങിനെയുള്ള വലിയ വലിയ പ്രശ്നങ്ങളുണ്ട്.

    ReplyDelete
  34. മുന്‍ അനുഭവങ്ങള്‍ കൊണ്ടാവും ഇപ്പോള്‍ അവസാനം ബാക്കിയാവുന്നത് ആരെങ്കിലും എടുക്കുനുണ്ടോ ഇല്ലെങ്കില്‍ ഞാനെടുക്കുന്നു എന്ന് ചോദിച്ചു തുടങ്ങി
    നന്നായി പോസ്റ്റ്‌
    ആശംസകള്‍

    ReplyDelete
  35. വന്നു കണ്ടു കീഴടങ്ങി !!

    ReplyDelete
  36. 'വലിയ കാര്യം''ചെറുതാകി'പറയുന്നതിലും'ഈ ചെറിയ കാര്യമുള്ള കാര്യം' നര്‍മത്തില്‍ പര്ഞ്ഞപോള്‍,രസകരമായി തോന്നി.അവതരണശൈലി തനെയലെ വലുത്..best wishes"

    ReplyDelete
  37. പുതിയ ഗവേഷണം തികച്ചും ഇഷ്ട്ടം ആയി.. ഇനിയും എഴുതുക ..

    ReplyDelete
  38. എവിടെയോ വായിച്ചതോര്‍ക്കുന്നു. നല്ല സുഹൃത്തുക്കള്‍ക്കിടയിലാണ് ഇത്തരമൊരു സാഹചര്യം വരുന്നതെങ്കില്‍ എല്ലാവരുടേയും ഭക്ഷണ ശേഷവും ആ പ്ലേറ്റില്‍ ആ അവസാന കഷ്ണം ബാക്കി വരും എന്നാണ്.

    ReplyDelete
  39. കൊള്ളാം അവസാന കഷ്ണം കലക്കി.

    ReplyDelete
  40. അവസാന കഷ്ണത്തിന്റെ രുചി ശരിക്കും അനുഭവിച്ചു

    ReplyDelete
  41. :D
    ഈ ഒരു സംഘര്‍ഷം പരിചയമുള്ളതോണ്ട് നല്ല രസായി വായിച്ചു.പോസ്റ്റിലെ നിരീക്ഷണങ്ങളില്‍ നിന്നും ഒരു സ്ഥിരം അവസാന കഷ്ണ സ്നേഹിയാണെന്ന് മനസ്സിലാവുന്നു.:)

    ReplyDelete
  42. ചമ്മലോടെ മാറിനിന്ന ഞാന്‍ എന്തായാലും അവസാന കഷ്ണം കഴിക്കണമെന്ന ആഗ്രഹം ഇനി വിടില്ല. കാരണം എല്ലാരും എന്നെപ്പോലെ തന്നെ എന്ന് ഈ പോസ്റ്റിലൂടെ മനസ്സിലായി.

    ReplyDelete
  43. Means all Radio Mango team is like this...Jenith,Raghu,Lishna,Manu,Mini etc ??? I had heard some like this from them!

    ReplyDelete
  44. എന്തായാലും അങ്ങനെ ഒരു അവസാന കഷണത്തിനു വേണ്ടി കാത്തു നിൽക്കാറില്ല....

    ReplyDelete
  45. നാട്ടിലെങ്ങും പാട്ടായ കഥ
    നാട്ടില്‍ വന്നപ്പോള്‍ അറിഞ്ഞിരിന്നു ...
    പാട്ടുകാരെ ആരെയും അറിയില്ലായിരുന്നു
    ഒരാളുടെ പാട്ട് ഇപ്പോള്‍ കേട്ടു.
    ചെറിയ കാര്യങ്ങളിലൂടെ ഉള്ള ശ്രദ്ധാപൂര്‍വ്വം
    ആയ നടത്തം വായനക്ക് സുഖം തന്നു.വീണ്ടും
    എഴുതുക.ആശംസകള്‍...

    ReplyDelete
  46. @ manasa - നന്ദി. ഒരു പുതുമ തോന്നി എന്ന് അറിയുന്നതിന്‍റെ സന്തോഷം ഒന്ന് വേറെ തന്നെ.
    @ james - ജെയിംസ് ചേട്ടന്‍ ആ ദര്‍ശനത്തിന്റെ സാന്നിധ്യം എന്ന് സൂചിപ്പിച്ചത് എനിക്ക് നന്നേ ബോധിച്ചൂട്ടോ. അത് വായിച്ചപ്പോള്‍ ഒരാവശ്യവുമില്ലാതെ ഒരു കുളിരൊക്കെ തോന്നി ഒരുപക്ഷേ കാലാവസ്ഥയുടെ പ്രശ്നമായിരിക്കും അല്ലേ?? :) പിന്നെ ടെംപ്ലേറ്റ് ഞാന്‍ മാറ്റാന്‍ ശ്രമിക്കാട്ടോ...
    @ keraladasanunni - അതെ ഞാന്‍ ചെറിയ ചെറിയ പോസ്റ്റുകളിലൂടെ അത് മനസിക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നു അത്രയേ ഉള്ളൂ...
    @ the man to walk with & aarzoo - നല്ലത്. എന്‍റെ ഒരു പോസ്റ്റ്‌ സമൂഹത്തില്‍ ചെറിയ തോതില്‍ മാറ്റങ്ങള്‍ വരുത്തിത്തുടങ്ങി എന്നറിയുമ്പോള്‍ സന്തോഷം തോന്നുന്നു...
    @ umesh - എനിക്കു വയ്യ...
    @ ananya - അതെ. അത് തന്നെയാണ് വലുത്.
    @ mad & ente lokam - തീര്‍ച്ചയായും...
    @ sree - ആണോ? പക്ഷേ ഇത് കൂടെയുള്ളവര് വായിച്ചിട്ടില്ലെങ്കില്‍ പ്രശ്നമല്ലേ?? :)
    @ kusumam & mirshad - ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ഞാന്‍ ഇനിയും എഴുതൂട്ടോ..!! :)
    @ rare rose - ഹ ഹ ഹ ഒരാള്‍ കൂടി എന്നെ മനസിലാക്കിയിരിക്കുന്നു.
    @ areekkodan - :)
    @ vk - വളരെ വളരെ നല്ലത്.

    ReplyDelete
  47. ചെറിയ ചെറിയ സംഭവങ്ങളിലൂടെ വലിയ വലിയ കാര്യങ്ങള്‍ പറയുന്ന കുഞ്ഞു പോസ്റ്റ് കൊള്ളാം കേട്ടോ...

    ReplyDelete
  48. അപ്പൊ ഇനിമുതൽ അവസാനപീസെടുക്കാൻ പഠിച്ചു...
    ആശംസകൾ.

    ReplyDelete
  49. @ sherlock, kunjuss & nilukechery - നന്ദി. മൂന്ന് പേരും ഇനിയും വരണം... :)

    ReplyDelete
  50. കൊള്ളാലോ..ഈ ലാസ്റ്റ് പീസ്..!

    ReplyDelete
  51. എനിക്ക്‌ തോന്നുന്നു ഗള്ഫ് രാജ്യങ്ങളിലുള്ള മലയാളികള്‍ ആണ് ഈ മാനസിക സംഘര്‍ഷം ഏറ്റവും കൂടുതല്‍ അനുഭവിക്കപെടുന്നതെന്ന്..വിട്ടു വീഴ്ച മനോഭാവം ഉള്ളവര്‍ വളരെ കുറച്ചേ ഉള്ളൂ..

    ReplyDelete
  52. നല്ല നിരീക്ഷണം...

    ReplyDelete
  53. ഹ ഹ ഹ കൊള്ളാം

    ReplyDelete
  54. ഹ ഹ ഹ .. ഇമ്മാതിരി പ്രശ്നങ്ങളൊക്കെ ഉണ്ടോ.. ഒരു ഉളുപ്പുമില്ലാതെ ആദ്യമായാലും അവസാനമായാലും അടിച്ചു മാറ്റണം .. ഹല്ലാ പിന്നെ!!

    ReplyDelete
  55. ശെരിക്കും രെസിപ്പിച്ചു വളരെ നന്ദി സ്നേഹപൂര്‍വ്വം വിനയന്‍

    ReplyDelete
  56. Nanniyundu :) pinne njan aa post postiya divasam thanne vayikkukayum nannayittundu ennoru abhiprayam rekhappeduthukayum cheythu ennanu orma. athu facebookilano atho bloggilano ennu orkkunnilla. Ennalum thangal postiyathonnum njan vayikkathirikkilla. :) ee last piece prashnam jeevithathil ethrayo thavana nerittirikkunnu. :) pakshe palappozhum bhakshanathodulla ente aathmarthathayum dedicationum kandu koottukar nee athu theertho ennu parayaranu pathivu he he

    ReplyDelete
  57. comments nte pralayam... :P manoharamaya post! enikkishttayi! sathyam aanu,pakshe njan aa last piece kandal pinne aa area yilekku nokkathirikkan prathyekam shradhikkum!! ;)

    ReplyDelete