07 March 2011

ദൈവത്തിന്‍റെ Status Update !!!

ഒരു കുന്ന് ഫയലുകളുമായി തിരക്കിട്ട് ഡോര്‍ തള്ളിത്തുറന്നു കയറിയ പ്യൂണിനോട്‌ കര്‍ത്തായുടെ ചോദ്യം...

"എവിടാരുന്നെടോ ഇത്രേം നേരം

പ്യൂണ്‍ : ക്ഷമിക്കണം സര്‍! കുറച്ചധികം അപേക്ഷകള്‍ ഉണ്ടായിരുന്നു. എല്ലാം print out എടുത്തു വന്നപ്പോഴേക്കും കുറച്ചധികം സമയമെടുത്തു.
കര്‍ത്താ : ഇന്നും ഇന്നലത്തെ അതേ അവസ്ഥ തന്നെയാണോ?
പ്യൂണ്‍ : അതേ സര്‍, കൂടുതലും പസ്സാക്കിക്കൊടുക്കണമെന്നു പറഞ്ഞു കൊണ്ടുള്ള അപേക്ഷകള്‍ തന്നെയാണ്. A + വേണമെന്നും, distinction ഉം റാങ്കും വേണമെന്ന് പറഞ്ഞു കൊണ്ടുള്ളതും കുറവല്ല.
കര്‍ത്താ : ആരുടെയെങ്കിലും നല്ല ഓഫര്‍ വല്ലതുമുണ്ടോ?
പ്യൂണ്‍ : കൂടുതലും സ്ഥിരം ഓഫറുകള്‍ തന്നെയാണ് സര്‍...
കര്‍ത്താ : എന്താടോ ആരും പുതിയതൊന്നും ഓഫര്‍ ചെയ്യാത്തത്? കത്തി നില്ക്കണ മെഴുകു തിരിയൊക്കെ കണ്ടു കണ്ണ് മഞ്ഞളിച്ചു അതുകൊണ്ടാ...
പ്യൂണ്‍ : ഒരെണ്ണം ഉണ്ട് സര്‍! ഒരുത്തന്‍, പാസ്‌ ആയാല്‍ വേളാങ്കണ്ണിക്ക് ഫാമിലി ടൂര്‍ ആണ് ഓഫര്‍ ചെയ്തിരിക്കുന്നത്.
കര്‍ത്താ : അങ്ങനെയുള്ള അപേക്ഷകളൊക്കെ താനൊന്നു മാറ്റി വെച്ചേക്കു. അതുപോലെ അത്യാവശ്യമായിട്ട് നടപടി എടുക്കേണ്ടതും...

പ്യൂണ്‍ ചിരിക്കുന്നു...

കര്‍ത്താ : തനിക്കു ചിരിക്കാം ചിലതിനെയൊക്കെ ഒന്ന് കര കയറ്റുന്നതിന്‍റെ  പാട് എനിക്കേ അറിയൂ. താന്‍ പാതി ദൈവം പാതി എന്നാണല്ലോ. എന്നാലിവിടെ പലരുടെ കാര്യത്തിലും ഞാന്‍ തന്നെയാടോ മുഴുവന്‍ ചെയ്യുന്നത്...

ഓഫീസ് ഫോണ്‍ റിംഗ് ചെയ്യുന്നു. കര്‍ത്താ ഫോണെടുത്തു. അപ്പോള്‍ അപ്പുറത്ത് നിന്ന്...

എടോ ഇത് ഞാനാ വിഷ്ണുവാ from വൈകുണ്ഡം.
കര്‍ത്താ : എന്തോക്കെയുണ്ടെടോ വിശേഷങ്ങള്‍??? കുറേ നാളായല്ലോ താന്‍ വിളിച്ചിട്ട്.
വിഷ്ണു : ഒന്നും പറയണ്ട. ഈ പരീക്ഷാക്കാലം ഒന്ന് കഴിഞ്ഞു കിട്ടുന്നത് വരെ വലിയ പാടാ. ഒരുപാടു അപേക്ഷകള്‍ വന്നു കിടപ്പുണ്ട്. എന്നെക്കൊണ്ട് മുഴുവന്‍ handle ചെയ്യാന്‍ പറ്റുന്നില്ല. കുറച്ചു ഞാന്‍ അങ്ങോട്ട്‌ അയക്കട്ടേ?
കര്‍ത്താ : താനൊന്നും വിചാരിക്കരുത്. ഇതിനു മുന്‍പത്തെ പോലെയല്ല ഇപ്പോഴത്തെ അവസ്ഥ. ഇവിടെയും ഒരുപാടു വന്നു കിടപ്പുണ്ട്. അപേക്ഷകളുടെ ഒഴുക്ക് കാരണം സിസ്റ്റം വരെ ജാമായിട്ടിരിക്കുവാ. നിങ്ങളുടെ ടീമില് വേറെയും ആള്‍ക്കാരില്ലേ അവരോടൊക്കെ ഒന്ന് ചോദിച്ചു നോക്ക്. വല്ലതും നടക്കുമെങ്കില്‍ ഞാനും കുറച്ചു തരാം...
വിഷ്ണു : എടോ ഞാന്‍ എല്ലാരേയും വിളിച്ചു നോക്കിയതാ, ആരും ഫോണ്‍ എടുക്കുന്നില്ല. മാത്രമല്ല പലരും ഇപ്പൊ സ്ഥലത്ത് തന്നെയില്ല...
കര്‍ത്താ : (ആലോചിച്ചിട്ട്) ഹും... എത്രയും പെട്ടന്ന് നമ്മള്‍ക്കൊരു പരസ്പര ദൈവസഹായ സഹകരണ സംഘം തുടങ്ങണം. ഇല്ലെങ്കില്‍ ഇതുപോലുള്ള അവസരങ്ങളില്‍ പെട്ട് പോകും. നമ്മളെ നമ്മള് തന്നെ നോക്കിയല്ലേ പറ്റൂ...
വിഷ്ണു : ശരിയാ... ഇക്കാര്യം ബ്രഹ്മനോടും ശിവയോടുമൊക്കെ ഞാന്‍ പറയാം ബാക്കിയുള്ളവരെയൊക്കെ അവരറിയിച്ചോളും.
കര്‍ത്താ : അല്ല തനിക്കാ N .A Radan ഇല്ലേ! അവനോട് ഒന്ന് പറഞ്ഞാ പോരേ, ബാക്കിയെല്ലാവരെയും അവന്‍ അറിയിച്ചോളില്ലേ...!
വിഷ്ണു : അവന്‍ ശരിയാവില്ലെടോ! ഇത്രേം കാലം കൂടെ നിന്ന അവന്‍ കഴിഞ്ഞ ദിവസം എനിക്കെതിരെ പത്രസമ്മേളനം നടത്തി. എന്‍റെ രഹസ്യങ്ങള്‍ മുഴുവന്‍ അറിയാവുന്നവനാ... അതോടെ അവനുമായുള്ള കമ്പനി ഞാന്‍ നിര്‍ത്തി.
കര്‍ത്താ :  അതേതായാലും നന്നായി... ചാറ്റില്‍ കിട്ടുകയാണെങ്കില്‍ പടച്ചോനോട് ഇക്കാര്യം ഞാന്‍ പറഞ്ഞോളാം, അപ്പൊ എല്ലാം പറഞ്ഞ പോലെ.
വിഷ്ണു : bye take care...
കര്‍ത്താ :  bye...

അപ്പോഴേക്കും ഫയലുകളുടെ മറ്റൊരു നിര കൂടി കര്‍ത്തായുടെ മേശപ്പുറത്ത് നിരന്നു കഴിഞ്ഞിരുന്നു...
5 മിനിട്ടുകള്‍ക്കുള്ളില്‍  ഫേസ് ബുക്കില്‍ ദൈവം സ്വന്തം Status Update ചെയ്തു.

Getting bored...!!! Taking a long leave...
Shiva & Vishnu likes this...
Brahma commented on this "Me toooo...

24 comments:

  1. ദൈവം ഇതുപോലെ കുറച്ചു നാള്‍ അവധി എടുത്താലത്തെ അവസ്ഥ എന്തായിരിക്കും???

    ReplyDelete
  2. സംഭവം രസ്സായി....

    ReplyDelete
  3. കൊള്ളാല്ലോടോ ജനിത്തേ... നന്നായി ചിരിപ്പിച്ചു. ആഗ്രഗേറ്ററിലൊക്കെ ലിസ്റ്റ് ചെയ്യുന്നില്ലേ ബ്ലോഗ്? ഇല്ലെങ്കില്‍ ഗുഗിളില്‍ തപ്പി ആഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യ്. നാലാള് കാണട്ടെ.

    ReplyDelete
  4. ഹ ഹ....
    കൊള്ളാല്ലോ മോനെ ദിനേശാ..
    :-)

    ReplyDelete
  5. Funny... nanayittundu jenith...

    ReplyDelete
  6. ഹഹ എനിക്ക് തോന്നുന്നത് മൂപ്പരിപ്പോ അവധിയിലാണെന്നാണ്

    ReplyDelete
  7. കലക്കിട്ടോ .............

    ReplyDelete
  8. @ siju - അത് കേട്ടാ മതി !!
    @ shabeer - എന്‍റെ തിരിച്ചിലാനേ, ലിസ്റ്റ് ചെയ്യേണ്ട സ്ഥലങ്ങളിലെല്ലാം ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സമയദോഷം കാരണമായിരിക്കാം ഇങ്ങോട്ടുള്ള ഒഴുക്ക് ഇത്തിരി കുറവാണ്. സാരമില്ല ക്ഷമയോടെ കാത്തിരിക്കുന്നു, പ്രതീക്ഷ കൈവിടുന്നില്ല. "വിശ്വാസം അതല്ലേ എല്ലാം...!!!
    @ mahesh - നന്ദി ഇന്ദുചൂടാ... അല്ല മഹേഷേട്ടാ !!!
    @ sunil - നന്ദി
    @ arun - അങ്ങനെയാണെങ്കില്‍ എത്രയും പെട്ടന്ന് തിരിച്ചു വന്നാ മതിയായിരുന്നു...
    @ pradeep - അപ്പൊ ഇനിയും വരണം...

    ReplyDelete
  9. ivarude profilil enkilum hacker maarude vilayaattam nadakkathirunnal mathi aayirunnu.........
    KK r mango

    ReplyDelete
  10. @ KK r mango (Anonymous) - ഹഹഹ അതെ!

    ReplyDelete
  11. :D.. Nannayi Jenith... Keep posting

    ReplyDelete
  12. ഇതാ ഇപ്പോഴാണ് ഈ ബ്ലോഗ്‌ കണ്ടത്. അതും വഴി തെറ്റി കേറിയത്. പക്ഷെ ഒന്ന് രണ്ടെണ്ണം വായിച്ചപ്പോ കൊള്ളം എന്ന് തോന്നി. നന്നായിട്ടുണ്ട്. ബാര്‍ബര്‍ ഷോപ്പില്‍ ഒരു ഒഴിഞ്ഞ മാസിക കിടക്കുന്നത് കാണുമ്പോ മനസ്സിന് കിട്ടുന്ന ഒരു സന്തോഷം, സമാധാനം അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല

    ReplyDelete
  13. അത് ശെരി. ബാര്‍ബര്‍ ഷോപ്പ് ആണെന്ന് കരുതി കയറിയത് ഫേസ് ബുക്കില്‍. ആ കമന്റു ബാര്‍ബര്‍ ഷോപ്പ് പോസ്റ്റിനു ഉള്ളതാനെ

    ReplyDelete
  14. @ sarath - ഞാന്‍ ജനുവരിയില്‍ പോസ്റ്റ്‌ ചെയ്ത 'One Night @ ബാര്‍ബര്‍ ഷോപ്പ്' നുള്ള കമന്റ്‌ ആണ് ശരത് ഇവിടെ ഇട്ടിരിക്കുന്നത് എന്ന് മനസിലായി (അത് വായിക്കാനായി ബ്ലോഗ്‌ ആര്‍ക്കൈവ്സില്‍ പോവുക) ഒരു കുഴപ്പവുമില്ല... വഴി തെറ്റിയതാണെങ്കിലും, ഇതുവഴി തന്നെ വരാനും അഭിപ്രായം അറിയിക്കാനും തോന്നിയല്ലോ... പെരുത്ത്‌ സന്തോഷം!! ഇനി ഈ വഴി മറക്കാതിരുന്നാ മതി.
    "ദൈവമേ ഇനി ആരുടെയെങ്കിലും വഴിതെറ്റിയാല്‍ ഇതുപോലെ ഈ വഴിക്ക് തന്നെ കൊണ്ടുവരണേ" :)

    ReplyDelete
  15. Vazhi thettilla. Njan Porake thanne undu. Follow Cheyyunnundenn

    ReplyDelete
  16. മതി അത് കേട്ടാ മതി. ഇനി ഞാനായിട്ട് വഴി ശരത്തിന്‍റെ വഴി തെറ്റിക്കാതിക്കാന്‍ ശ്രമിക്കാം...
    പിന്നെ നേരില്‍ കാണുമ്പോള്‍ നാരങ്ങാ മിഠായി വാങ്ങിച്ചു തരാട്ടോ!!(ഫോളോ ചെയുന്നവര്‍ക്കുള്ളതാണ്)

    ReplyDelete
  17. ആദ്യമായാണ് ഇവിടെ, അതും ഇമെയില്‍ കണ്ടതുകൊണ്ടു. തുടക്കം തന്നെ ഗംഭീരം. നല്ല നര്‍മം. ആശംസകള്‍.

    ReplyDelete
  18. @ mottamanoj & areekkodan- അപ്പൊ 2 പേരും ഇടയ്ക്ക് ഇതുപോലെ ഇതുവഴി വരണം...!!! :)

    ReplyDelete
  19. nannayittund.. good attempt . try subjects like this. keep going

    ReplyDelete
  20. ഹേയ് .. കൊള്ളാട്ടോ .. ആശംസകള്‍ ...

    ReplyDelete
  21. അയ്യയ്യൊ ഇതും കാണാന്‍ താമസിച്ചു പോയെ

    ആള്‍ കൊള്ളാമല്ലൊ ഹ ഹ ഹ :)

    ReplyDelete