02 September 2012

An Interview with a കൊതുക്

കരണ്‍ ജോഹറിന്‍റെ കോഫി വിത്ത്‌ കരണ്‍ ഷോ പോലെ ജോണ്‍ ബ്രിട്ടാസിന്‍റെ സെലെബ്രിറ്റി Interview പോലെ ചുമ്മാ ഒരു രസത്തിനു വേണ്ടി ഞാനിന്നു ഒരാളെ Interview ചെയ്യാനായിട്ട് പോവുകയാണ്. അത് മറ്റാരുമല്ല... ഒരുപാട് രാത്രികളില്‍ നമ്മുടെയെല്ലാം ഉറക്കം കളഞ്ഞിട്ടുള്ള, ഒരു കയ്യകലത്തില്‍ കിട്ടാന്‍ നമ്മളൊരുപാട് കൊതിച്ചിട്ടുള്ള മിസ്റ്റര്‍ കൊതുക് നാണപ്പന്‍ന്‍ന്‍‍ന്‍ന്‍‍‍!!! അപ്പൊ മനസിലെ ഒരു മുറിയില്‍ ഇരു സോഫകളിലായി മുഖാമുഖമായി ഇരിക്കുന്ന എന്നെയും കൊതുകു നാണപ്പനേയും സങ്കല്പ്പിച്ചോളൂ...


ജെനിത്: എങ്ങനെ പോകുന്നു?
കൊതുകു നാണപ്പന്‍: പറന്നു പോകുന്നു...
ജെനിത്: Ha ha u r very funny...!!
കൊതുകു നാണപ്പന്‍: Thank u thank u...
ജെനിത്: എപ്പോഴാണ് നിങ്ങളുടെ വര്‍ക്ക്‌ തുടങ്ങുന്നത്?
KN: രാവിലെ എഴുന്നേറ്റു ഒരു Blood Coffee കുടിച്ച ഉടനെ ഞങ്ങള്‍ exercise ചെയ്യാന്‍ ഇറങ്ങും.
J: ഹോ നിങ്ങള്‍ വ്യായാമമൊക്കെ ചെയ്യാറുണ്ടോ?? 
KN: പിന്നില്ലാതെ...
J: എന്തൊക്കെ വ്യായാമമാണ് ചെയ്യാറുള്ളത്?
KN: അധികവും ഏകാഗ്രതയും മെയ്‌വഴക്കവും വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങളാണ് ചെയ്യാറുള്ളത്. ഇത് രണ്ടും ഞങ്ങളുടെ ജോലിയില്‍ വളരെ അത്യാവശ്യമാണ്. ആളുകള്‍ കൈ വീശുമ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ മെയ്‌വഴക്കം വേണം. അതുപോലെ ആസ്വദിച്ച് ചോര കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അടി വീഴുന്നത് മനസിലാകണമെങ്കില്‍ ഏകാഗ്രത കൂടിയേ തീരൂ. പിന്നെ ചിലര് രണ്ടു കയ്യും കൂട്ടിയടിക്കുമ്പോള്‍ മധ്യത്തില്‍ രൂപപ്പെടുന്ന മര്‍ദത്തില്‍ നിന്നും രക്ഷപ്പെടാന്‍ നല്ല ശാരീരിക ബലം വേണ്ടി വരാറുള്ളത് കൊണ്ട് ഇതോടൊപ്പം ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങളും ചെയ്യാറുണ്ട്.
ജെനിത്: Exercise കഴിഞ്ഞാല്‍??
KN: പിന്നെ മ്യൂസിക്‌ ക്ലാസ്സാണ്. അത് ഞങ്ങള്‍ മുടക്കാറില്ല. കാരണം രാത്രിയില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴുള്ള പേടി മാറ്റാനും യാത്രയ്ക്കിടയിലെ ബോറടി മാറ്റാനുമൊക്കെ സംഗീതം ഞങ്ങളെ ചില്ലറയൊന്നുമല്ല സഹായിക്കുന്നത്... ഈ അടുത്ത് നടന്ന തുമ്പൈ സംഗീതോത്സവത്തില്‍ ഞാന്‍ കച്ചേരി അവതരിപ്പിച്ചിരുന്നു.
J: Oh nice... പിന്നെ?
KN: മ്യൂസിക്‌ ക്ലാസ്സ്‌ കഴിഞ്ഞാല്‍ കുടുംബപ്രാര്‍ത്ഥനയാണ്. അത് കഴിഞ്ഞേ ഞങ്ങള്‍ പണിക്കിറങ്ങാറുള്ളൂ...
J: ജോലിയില്‍ നിങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
KN: ആധുനിക കൊതുകുനിവാരണ മാര്‍ഗങ്ങള്‍ തന്നെ. ആദ്യകാലങ്ങളില്‍ കൊതുകുതിരികളായിരുന്നു പ്രശ്നം. ഇതില്‍ ചിലത് ശ്വസിച്ചാല്‍ നമ്മള് ചാകില്ല ഒരു തരം കിക്ക് ആയിരിക്കും. സ്ഥിരമായി ഇത് ശ്വസിച്ചു ഈ ലഹരിക്ക്‌ അടിമകളായ കൊതുകുകള്‍ ഒരുപാടുണ്ട്. അവരെ ചികില്‍സിയ്ക്കാനും ഇതില്‍ നിന്ന് രക്ഷ നേടാനുള്ള മാസ്കുകള്‍ ഉത്പാദിപ്പിക്കാനായുമൊക്കെ ഞങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
J: Thats really good!! I am very much impressed... കോയിലുകളില്‍ നിന്ന് രക്ഷ നേടാനും ഈ മാസ്ക് തന്നെയാണോ സഹായിക്കാറ്?
KN: അന്തരീക്ഷത്തില്‍ കലരുന്ന ഏതു തരം കൊതുക് നിവാരിണികളില്‍ നിന്ന് രക്ഷപ്പെടാനും മാസ്ക് തന്നെയാണ് ഞങ്ങള്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇപ്പോഴത്തെ ട്രെന്‍ഡ് ആയ ബാറ്റില്‍ നിന്നും രക്ഷപ്പെടുക ഇത്തിരി ബുദ്ധിമുട്ടാണ്. അതിനുള്ള പ്രതിവിധി ഞങ്ങളുടെ പ്രതിരോധവിഭാഗം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്... പിന്നെ ആളുകളുടെ തൊലിക്കട്ടിയും ഒരുപരിധി വരെ പ്രശ്നമാണ്. ചിലുടെ ചോര കുടിച്ചിട്ട് എത്ര തവണ സൂചി വളഞ്ഞു പോയിട്ടുണ്ടെന്നോ...
J: അങ്ങനെ വളഞ്ഞാല്‍ സൂചി മാറ്റാന്‍ പറ്റുമോ?
KN: ഇപ്പോള്‍ വെപ്പുസൂചി ഇറങ്ങുന്നത് കൊണ്ട് വലിയ കുഴപ്പമില്ല.
J: മറ്റു വെല്ലുവിളികള്‍ എന്തെങ്കിലും?
KN: ചിലപ്പോഴൊക്കെ രാത്രി മറ്റു പ്രാണികളുമായി കൂട്ടിയിടിച്ച് പരിക്ക് പറ്റാറുണ്ട്. കഴിഞ്ഞയാഴ്ച ഒരു കരിവണ്ടുമായി കൂട്ടിയിടിച്ച് ഞങ്ങളുടെ ജനറല്‍ സെക്രട്ടറിക്ക് പരിക്ക് പറ്റിയിരുന്നു.
J: Ohh I See... ജോലിക്കിടയില്‍ ജീവന്‍ നഷ്ട്ടപ്പെടുന്ന കൊതുകുകളുടെ കുടുംബങ്ങള്‍ക്ക് ഏതെങ്കിലും സഹായം....???
KN: അതിനായിട്ട്‌ അസോസിയേഷന്‍റെ വക 2 രൂപയ്ക്ക് ബ്ലഡ്‌ റേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
J: നിങ്ങള്‍ ഒഴിവാക്കാറുള്ള ചോരകള്‍ വല്ലതുമുണ്ടോ?
KN: രാഷ്ട്രീയക്കാരുടെ ചോര ഞങ്ങള്‍ ഒഴിവാക്കറാണ് പതിവ്... കാരണം അത് കുടിച്ചു കഴിഞ്ഞാല്‍ 2, 3 ദിവസത്തേക്ക് വാക്കുമാറ്റം, കാലുമാറ്റം, കാലുവാരല്‍, അധികാരസ്ഥാനങ്ങളോടുള്ള അമിതമായ ആസക്തി ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാടാകാറുണ്ട്. അതുപോലെ ഉള്ളില്‍ ഭയങ്കര വിഷമുള്ള ചില ആളുകളുടെ ചോര കുടിച്ചു 1, 2 തവണ ഫുഡ്‌ പോയിസനും ആയിട്ടുണ്ട്‌. അത് നമ്മള്‍ക്ക് കഴിച്ചു കഴിഞ്ഞാലേ അറിയാന്‍ പറ്റൂ. പിന്നെ ഭയങ്കര ചര്‍ദിയും വയറിളക്കവുമൊക്കെയായിരിക്കും.
J: നിങ്ങള്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നത്‌ ഏതു തരം ചോരയാണ്?
KN: b+ ചോരയാണ് ഞങ്ങള്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നത്‌. അത് ഞങ്ങളെ വല്ലാതെ പോസിറ്റീവ് ആക്കാറുണ്ട്. നെഗറ്റീവൊക്കെ കഴിക്കേണ്ടി വന്നാല്‍ പിന്നെ 2 ദിവസത്തേക്ക് പണിക്കു പോകാനൊന്നും തോന്നില്ല... അതാണൊരു പ്രശ്നം.
J: മറക്കാന്‍ പറ്റാത്ത രക്തബന്ധങ്ങളെക്കുറിച്ച് പറയാനുണ്ടോ?
KN: പിന്നില്ലാതെ... ഒരുപാട് ആളുകളുമായി വളരെ നല്ല രീതിയിലുള്ള രക്ത ബന്ധമുണ്ട്... ചിലരുടെ ചോര കുടിച്ചു കഴിഞ്ഞാല്‍ നമ്മള്‍ക്ക് അവരെ മറക്കാന്‍ പറ്റില്ല... അത്രയ്ക്ക് നല്ല രുചിയായിരിക്കും... അങ്ങനെയുള്ളവരുമായിട്ടുള്ള ബന്ധം നല്ല രീതിയില്‍ കാത്തു സൂക്ഷിക്കാറുണ്ട്...
J: ഈ കള്ളിയങ്കാട്ടു നീലി ഡ്രാക്കുള ഇവരുമായൊക്കെയുള്ള ബന്ധം എങ്ങനെയാണ്?
KN: Actualy നല്ല പ്രൊഫെഷണല്‍ ബന്ധമാണുള്ളതെങ്കിലും മാന്ദ്യം നേരിടുമ്പോള്‍ ഞങ്ങള്‍ അവരുടെ ചോരയും കുടിക്കാറുണ്ട്...
J: അത് കൊള്ളാമല്ലോ... എങ്ങനെയാണ് ഈ ചോരയുടെ മൈലേജ്?
KN: ഒരു മില്ലി ചോരയ്ക്ക് ഒരു 60 km കിട്ടും...
J: ഇത്രയധികം സമയം എന്നോടൊപ്പം ചിലവിട്ടതിനും ഇത്രയധികം കാര്യങ്ങള്‍ എന്‍റെ ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്കായി പങ്കുവെച്ചതിലും വളരെയധികം നന്ദി Mr. കൊതുകുനാണപ്പന്‍
KN: അപ്പൊ ശരി... എല്ലാം പറഞ്ഞ പോലെ... പിന്നെ കാണാം...
J: അത് വേണോ???

ചിരിച്ചു കൊണ്ട് കൊതുകുനാണപ്പന്‍ യാത്രയാകുന്നു...

കഴിഞ്ഞു ഇത്രയേ ഉള്ളൂ... :)

***********************

NB: ഹാ പിന്നെ പുതിയതായി ഒരു ഫോട്ടോ ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട് ട്ടോ. http://jkgraphy.blogspot.in/ സമയമുണ്ടെങ്കില്‍ ആ വഴി ഒന്ന് കയറീട്ട് പോണം. പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടണമല്ലോ അതാ ഇവിടെ പറഞ്ഞത്. ഞാന്‍ ആരാ മോന്‍. ഹി ഹി ഹീ...

30 comments:

  1. നാണപ്പന് ആയുസ്സ് ബാക്കിയുണ്ടെങ്കില്‍ ഈ അഭിമുഖത്തിനൊരു രണ്ടാം ഭാഗം പ്രതീക്ഷിക്കാം... :)

    ReplyDelete
  2. Makane..enthenkilum ezhuthaanaayi ezhuthalle..pinne chila kaaryangalokke nannaayi. Oru thattikoottu pole thonni. Aasamsakal

    ReplyDelete
  3. mm, kollaam mashe...
    But kurachu koodi serious aayikkotte.. :)
    (Suggestion only.)

    ReplyDelete
  4. Ending ഇത്തിരി ഇടിച്ചു നിര്‍ത്തിയ പോലെ തോന്നി ... കുറച്ചു കൂടെ പൊലിപ്പിക്കാമായിരുന്നു..
    എന്നാലും കൊള്ളാം ... :)

    ReplyDelete
  5. You naughty jenith..
    naanappan...ha..ah....

    ReplyDelete
  6. കൊതുക് നാണപ്പന്‍ കലക്കിട്ടോ .... ആശംസകള്‍ ....

    ReplyDelete
  7. ഒരു കൊതുകുപുരാണം കഥ മുൻപ് എഴുതിയിരുന്നു,,, സംഭവം നന്നായി,, ഒരു കൊതുക് ബാറ്റ് അയച്ചുതരട്ടെ?

    ReplyDelete
  8. കഴിഞ്ഞയാഴ്ച ഒരു കരിവണ്ടുമായി കൂട്ടിയിടിച്ച് ഞങ്ങളുടെ ജനറല്‍ സെക്രട്ടറിക്ക് പരിക്ക് പറ്റിയിരുന്നു........ ha ha

    kuzhappamilla....

    ReplyDelete
  9. തൊലിക്കട്ടി, പേടി മാറ്റാനുള്ള പാട്ട്, B+ve ഒക്കെ ഉസ്സാറായി കൂറേ... മാസ്ക് നീ 'ഈച്ച' യില്‍ന്ന് അടിച്ചുമാറ്റിയതാണോ...? എന്തായാലും ഞാന്‍ കുറേ ചിരിച്ച്. ആ ചെറുവാടിന്റെ പോസ്റ്റ് വായിച്ച് സങ്കടപ്പെട്ട് ഇരിക്കായിരുന്നു...

    ReplyDelete
  10. ok. little bit humour created... best of luck

    ReplyDelete
  11. കൊതുകു നാണപ്പനുമായുള്ള അഭിമുഖം കൊള്ളാം. ഇനി നാണിയുമായുള്ള ഒരഭിമുഖവുംകൂടി ആവാമായിരുന്നു. അതൊ പെണ്‍ കൊതുകുകള്‍ മര്യാദക്കാരാണോ?.ഞാന്‍ ബാറ്റാണ് ഇതു വരെ ഉപയൊഗിച്ചിരുന്നത്. അത് കേടു വന്നപ്പോല്‍ 2 ഹവായ് ചെരുപ്പുകള്‍ കൂട്ടിയടിച്ചാണ് കാര്യം സാധിക്കാറ്,അധികവും മിസ്സാവാറില്ല.

    ReplyDelete
  12. ഇനീം എഴുതുക.........എല്ലാ ആശംസകളും..

    ReplyDelete
  13. നല്ല നർമ്മം...!

    ReplyDelete
  14. ഇന്റെര്‍വ്യൂ ഇങ്ങനെയും ആകാം ...തിരയുടെ ആശംസകള്‍

    ReplyDelete
  15. ചില ഭാഗങ്ങളൊക്കെ ശരിക്കും ചിരിപ്പിച്ചു ജെനിത്ത് :) ആശംസകള്‍..

    ReplyDelete
  16. കൊള്ളാം രസായി
    ഒന്ന് കൂടി തകർപ്പനാക്കാമായിരുന്നു

    ReplyDelete
  17. കൊള്ളാം കൊതുകുകളുടെ മനസ്സിലിരുപ്പുകള്‍ ..ജെനിത് നര്‍മ്മത്തിന്റെ ചുവന്ന വീഞ്ഞ് ഇത്തിരിയിത്തിരി ആയ് കൊതുകിനെ കൊണ്ട് കുടിപ്പിച്ചു..വ്യായാമവും യോഗയും നമ്മളേക്കാളും മുന്‍പേ അവരാണു സ്വായത്തമാക്കിയെന്നു തോന്നുന്നു അല്ലെ..എന്തായാലും മനോഹരം തന്നെ...ഭാവുകങ്ങള്‍ ..

    ReplyDelete
  18. കൊള്ളാം.
    രസകരം!

    ReplyDelete
  19. valare nannayi ennu mathram paranjappora kalakki..

    ReplyDelete
  20. oh........ enthora alkara ivide....... ithokke nanappan fans ano???????? alla chodikkan marannu...... ee interviewinte secnd part ano "son of nanappan"

    ReplyDelete
  21. നല്ലതാ ട്ടോ, നമ്മളെന്തൊക്കെ വട്ട് പരിപാടികൾ ടി.വി യിൽ സഹിക്കുന്നതാ ? പിന്നാ ഇപ്പൊ ഇത്.! നന്നായിട്ടുണ്ട്. ആശംസകൾ.

    ReplyDelete
  22. Not so bad, thats what I feel

    ReplyDelete
  23. kothukukal ithariyanda tto....kashtapettundakkiya chora avar kondupokum......

    ReplyDelete
  24. വരാന്‍ വൈകി ..
    നല്ല നര്‍മ്മം .
    എല്ലാ ആശംസകളും !

    ReplyDelete
  25. ഹഹഹ നന്നായിട്ടുണ്ട്, തുടരുക.

    ReplyDelete