05 January 2011

എല്ലാ ഹോമിയോ ഡോക്ടര്‍മാരും ഒരുപോലെയാണോ ?


എല്ലാ ഹോമിയോ ഡോക്ടര്‍മാരും ഒരുപോലെയാണോ??? ഇന്നലെ ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു. പനി കാണിക്കാനാണ് പോയത് മരുന്നും വാങ്ങിച്ചു. എന്നാല്‍ consulting റൂമില്‍ ഇരുന്ന സമയം മുഴുവന്‍ ഞാന്‍ ഡോക്ടറുടെ ഓരോ ചലനങ്ങളും ശ്രദ്ധിക്കുകയായിരുന്നു. എന്തിനെന്നു ചോദിച്ചാല്‍ ഒന്നിനുമല്ല വെറുതെ ഒരു രസത്തിനു...

soft ആയിട്ടുള്ള പെരുമാറ്റം, ഹോമിയോ മരുന്ന് പോലെ തന്നെ മധുരത്തില്‍ പൊതിഞ്ഞു വിടുന്ന വാക്കുകള്‍, അത് effect ചെയ്യുന്നത് പോലെ തന്നെ പതുക്കെയുള്ള സംസാരം, അതുപോലെ കഴിക്കനെന്തെങ്കിലും ഉണ്ടാക്കുമ്പോള്‍ നമ്മള്‍ taste നോക്കാന്‍ കൊടുക്കില്ലേ ? അതുപോലെ മരുന്നു പായ്ക്ക് ചെയ്തു തരുമ്പോള്‍ അവിടെ നിന്ന് തന്നെ കുറച്ചു കഴിക്കാനായിട്ട് തരുന്ന ഒരു വഴക്കം ഇതെല്ലാം ഞാന്‍ കണ്ടിട്ടുള്ള ഹോമിയോ ഡോക്ടര്‍മാരില്‍ എല്ലാം തന്നെ common ആയിട്ടുള്ള കാര്യങ്ങള്‍ ആയിരുന്നു. ഒരുപക്ഷെ ഇതെന്റെ തോന്നലായിരിക്കാം അല്ലെങ്കില്‍ ഞാന്‍ കണ്ടിട്ടുള്ളത് പ്രത്യേകതകള്‍ ഉള്ളവരെ മാത്രമായിരിക്കാം. എന്നാലും സംശയം ഇപ്പഴും ബാക്കിയാണ് അധികവും lite colour shirts ഇടുന്ന ഏത് അസുഖത്തിനും ഒരേ മരുന്ന് തന്നെ എടുത്തു തരുന്ന (നമ്മുടെ കാഴ്ചയില്‍) ഹോമിയോ ഡോക്ടര്‍മാരെല്ലാം ഒരുപോലെയാണോ...???

4 comments:

  1. kannnundayal mathram pora kaananam ennu pazhamakkar paranju kettittundu.....
    ethayalum janithinte kazhchakal kaananayi iniyum varam.

    ReplyDelete
  2. ജെനിത്തെ........ ഇത്തരം കുശുമ്പ് ചിന്തകളെ മനസ്സില്‍ വരൂ അല്ലെ......
    നിരീക്ഷണം തുടരട്ടെ.....

    ReplyDelete
  3. ഒരു ഹോമിയോ ഡോക്ടറുടെ ഹസ്ബെന്റ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു. നന്നായിരിക്കുന്നു ജിതിൻ

    ReplyDelete